പുതു ജീവിതം – 1 1

ജയന്‍ ഒന്നാലോചിച്ചു .എന്നിട്ട് പറഞ്ഞു

” മോനെ ..അതെത്ര രൂപക്കാ വെച്ചേ ?”

” രണ്ടരക്ക് ..ഇപ്പൊ പലിശയും ചേര്‍ത്ത് മൂന്നായി കാണും ”

” എന്നാ നീയൊരു കാര്യം ചെയ്യ്‌ …ഈ വള അങ്ങ് വിക്ക്‌ …എന്നിട്ടാ സ്വര്‍ണം എടുത്തു ജൂവലരിയിലോ മറ്റോ വിക്ക്‌ … നല്ല തുക കിട്ടും ..വെറുതെ പലിശ കൊടുക്കണ്ട … കാശുള്ളപ്പോ പുതിയത് വാങ്ങാലോ ‘

ഷാമോനും അത് നല്ല ഐഡിയ ആയി തോന്നി ….ബാങ്കില്‍ പോയൊന്നു അന്വേഷിച്ചാലോ … പുതു തലമുറ ബാങ്കാണ് .. നോക്കാം .

അത് കഴിഞ്ഞു മൂന്നാല് പണി കിട്ടിയത് കൊണ്ട് ഷാമോന്‍ ഒന്ന് ഫ്രീയായത് നാലര കഴിഞ്ഞപ്പോഴാണ് . ഓടി കിതച്ച് അവന്‍ ബാങ്കിലെത്തി . കൊട്ട് ധരിച്ച ഒരു സുന്ദരി അവനെ വെല്‍ക്കം ചെയ്തു . ഷാമോന്‍ അവളോട് കാര്യം പറഞ്ഞു

” സര്‍ , എല്ലാവരും ഒരു മീറ്റിങ്ങില്‍ ആണ് .. സാറിരിക്ക്. ഇപ്പോള്‍ കഴിയും ‘

ഷാമോന്‍ അവിടെ ചെയറില്‍ ഇരുന്നു അഞ്ചു മിനുട്ടിനുള്ളില്‍ കൌണ്ടറിലെ ചെയറില്‍ സ്റാഫ് വന്നു നിരന്നു . അവന്‍ ഒരാളോട് പോയി കാര്യം പറഞ്ഞു ..റെസീപ്റ്റ് ഇല്ലാത്തതിനാല്‍ അയാള്‍ അവന്‍റെ പേരും അഡ്രെസ്സും നോക്കി സ്വരണപണയത്തിന്റെ ഡീറ്റെയില്‍സ് എടുത്തു

‘ സോറി സര്‍ ..ഈ ഉരുപ്പടി HO യില്‍ ആണ് ..നിങ്ങള്‍ക്ക് മൂന്ന്‍ നോട്ടീസ് വിട്ടതാണല്ലോ. ഇനിയിപ്പോ ലേലത്തിനു പിടിക്കുകയെ നിര്‍വാഹമുള്ളൂ”

ഷാമോന് ആകെ വിഷമമായി . അത്രയും സ്വര്‍ണം ലേലത്തില്‍ പോയാല്‍ വെറുതെ പോയി എന്നാണല്ലോ
” സര്‍ …മാനേജരെ ഒന്ന് കണ്ടു നോക്ക് … ” അയാള്‍ ഷാമോന്റെ മുഖത്തെ വിഷമം മനസിലാക്കി ഫോണ്‍ എടുത്തു മാനേജരോട് അനുവാദം വാങ്ങി അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു .

പോഷ് ആയി ഫര്‍ണിച്ചര്‍ ചെയ്ത ഒരു റൂം ..

” സര്‍ …ഇരിക്കൂ …എന്താണ് കാര്യം ?”

ഷാമോന്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അവരെ നോക്കി … നോക്കിയതും അവന്‍റെ മനസ്സില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു . നെറ്റിയില്‍ ചന്ദന കുറി തൊട്ട് ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും അവനു ഒരാത്മവിശ്വാസം വന്നു

” സാറെ …എന്‍റെ സ്വര്‍ണം ഇവിടെ പണയം വെച്ചിരുന്നു ..പല കാരണത്താല്‍ അത് എടുക്കാനോ പുതുക്കണോ സാധിച്ചില്ല …ഇപ്പൊ അതെങ്ങനെയെലും എടുത്തു മറിച്ചു വില്‍ക്കാന്‍ പറ്റിയാല്‍ ഒരു സഹായം ആവും …പ്ലീസ് ..എന്‍റെ അവസ്ഥ അതാണ്‌ ” ഷാമോന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .

‘ സര്‍ … അത് HO യില്‍ ആണെന്നു അല്ലെ പറഞ്ഞത് …ഞാനൊന്നു നോക്കട്ടെ ” അവരെഴുന്നേറ്റു പുറത്തേക്ക് പോയി . ഷാമോന്‍ അവരെ തിരിഞ്ഞു നോക്കി . ചന്തിയോളം ഉള്ള മുടി പടര്‍ത്തിയിട്ട്‌ , അല്‍പം മാത്രം എടുത്തു മുകളില്‍ പിന്നി വെച്ചിരിക്കുന്നു . അതില്‍ തുളസികതിരും .. ഷാമോന്‍ അവിടെ ഇരുന്ന വിസിറ്റിംഗ് കാര്‍ഡ് ബോക്സില്‍ നിന്നൊരെണ്ണം എടുത്തു

” . താരാ ചന്ദ്രന്‍ ” ചന്ദ്രന്‍ ഭര്‍ത്താവ് ആയിരിക്കും

” ഷാമോന്‍….. ഈ സ്വര്‍ണം HO യില്‍ ആണ് ..ഞാന്‍ വിളിച്ചിരുന്നു … നോ ഫോര്‍മാലിറ്റീസ്…അല്‍പം പലിശ അധികമായിട്ടുണ്ട്..നോട്ടീസ് ചിലവും ഒക്കെ ചേര്‍ത്ത് .” അവളവനെ നോക്കി ചിരിച്ചു .. മുല്ലപ്പൂ മൊട്ടു പോലെ നല്ല പോലെ വെളുത്ത , നിരയൊത്ത പല്ലുകള്‍ .. ചിരിക്കുമ്പോള്‍ തെളിയുന്ന ചെറിയ നുണക്കുഴി

” സാറെ …എത്ര രൂപാ വരുമെന്ന് അറിയാമോ ?”

” നോക്കാം …” അവര്‍ കംപ്യൂട്ടറില്‍ നോക്കിയിട്ട്” മൂന്നേ മുക്കാല്‍” എന്ന് പറഞ്ഞു

ഷാമോന്റെ മനസ്സില്‍ പല കണക്കുകളും മിന്നി മറഞ്ഞു

” ഷാമോന്‍ , ഒന്നുമാലോചിക്കണ്ട ….ഇപ്പോഴത്തെ സ്വരണ വില വെച്ച് അതെടുത്ത് മറിച്ചു വിറ്റോളൂ …നാലരലക്ഷം എന്തായാലും കിട്ടും ” അവര്‍ പുഞ്ചിരിച്ചു

ഷാമോന്‍ അവര്‍ക്ക് താങ്ക്സ് പറഞ്ഞു പുറത്തേക്കിറങ്ങി
”””””””””””””””””””””””””””””””””””””””””””””””””””””””

‘എന്‍റെ ജമീലാ …ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് … വന്നാലുടനെ മുറ്റം അടിച്ചിടാണോന്നു’ റാവുത്തരുടെ ശബ്ദം ഉയര്‍ന്നതും ജമീല പുട്ടിനു തിരുമ്മി കൊണ്ടിരുന്ന പൊടി മാറ്റി വെച്ചിട്ടോടി ചെന്നു ചൂലും എടുത്തു മുറ്റം അടിക്കാന്‍ തുടങ്ങി . റാവുത്തര്‍ കോലായില്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട് … വാര്‍ത്ത‍ ഒന്നുമല്ല … കമ്പോള നിലവാരം , പിന്നെ വസ്തു , വാഹന പരസ്യങ്ങള്‍ അത്രയേ ഉള്ളൂ മൂപ്പരുടെ പത്ര വായന
” ജമീലാ …കാപ്പിയെടുത്തോ” റാവുത്തര്‍ പറഞ്ഞിട്ട് പത്രം മടക്കി ചാരു കസേരയില്‍ വെച്ചെഴുന്നേറ്റു. ജമീല മുക്കാല്‍ ഭാഗം പോലും അടിച്ചു തീര്‍ന്നിട്ടുണ്ടായിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *