പുതു ജീവിതം – 2

‘ ആരാ ? മനസിലായില്ലല്ലോ ” താര ചിരിയോടെ ചോദിച്ചു …

രാവിലെ കുളിച്ചു , ചന്ദനക്കുറിയൊക്കെ തൊട്ട് , മുടി ചീകി തുളസിയിലയും ചൂടി കയറി വന്ന പെണ്ണിനെ കണ്ടു അസിസ് വാ പൊളിച്ചു പോയി

” സാറേ ….ഞാന്‍ അസിസ് …..ഷാമോന്റെ വാപ്പയാ”

താരയുടെ കണ്ണുകള്‍ ചെറുതായി

” എന്ന് വന്നു ? യാത്രയൊക്കെ സുഖായിരുന്നോ ?” അവള്‍ എതിരെയുള്ള കസേരയില്‍ ഇരുന്നു

” ഹമം ….മോളെ ഞാന്‍ വന്നത് ….ഞാന്‍ വന്നത് ….അല്‍പം പൈസ ബാക്കിയുണ്ട് …അത് മോള് തിരിച്ചു വാങ്ങണം …അഞ്ചു ലക്ഷം ഉണ്ട് ..രണ്ടു ലക്ഷം ഞാന്‍ എങ്ങനെയേലും തിരികെ തന്നോളാം ”

” ഞാന്‍ ..ഞാനത് ഷാമോന് വായ്പ കൊടുത്തതല്ലേ …എനിക്കിപ്പോ വേണ്ട …മോള്‍ടെ പേരില്‍ ബാങ്കിലിട്… വിവാഹപ്രായം ഒക്കെയായി വരുവല്ലേ ”

മനസിലെ പതറിച്ച വാക്കുകളില്‍ വരാതെ താര ശ്രദ്ധിച്ചു

അസിസ് എഴുന്നേറ്റു ..എന്നിട്ട് അവളുടെ അടുത്തായി നിന്ന് , അവളെ നോക്കാതെ ഒന്ന് മുരടനക്കി

‘ എന്‍റെ മോള്‍ടെ ഭാവി അല്ലെ ….അപ്പൊ മോള്‍ടെ ഭാവിയോ ? രണ്ടു ജാതിയാണെന്നറിയാം… ചോദിക്കാന്‍ അര്ഹതയില്ലന്നും അറിയാം …എങ്കിലും ചോദിക്കുവാ ….. പൊരുത്തം ഒന്നും നോക്കാതെ , ജാതകം പേടിക്കാതെ …എന്‍റെ മോന്‍റെ കൂടെ വരുവോ …. എന്‍റെ മരുമോളായി….പൈസക്ക് അല്‍പം കുറവുണ്ടെന്നെ ഉള്ളൂ …അതിനും കൂടി സ്നേഹം ഉണ്ടാ വീട്ടില്‍ … ജാതിയും മതവും ഒന്നും മാറണ്ട……എന്നോടിപ്പോ മറുപടി പറയണ്ട ….പറ്റില്ല എന്ന വാക്ക് കേള്‍ക്കാന്‍ ത്രാണിയില്ലാതെ എന്‍റെ മോന്‍ പുറത്തു നില്‍പ്പുണ്ട് ….സമ്മതമാണേല്‍ ..സമ്മതമാണേല്‍ മാത്രം അവന്‍റെ അടുത്തേക്ക് ചെന്നു പറഞ്ഞാല്‍ മതി …അല്ലെങ്കില്‍ കയറി പൊക്കോളൂ “
അസിസ് ഇടറിയ ശബ്ധത്തില്‍ പറഞ്ഞിട്ട് കയ്യിലിരുന്ന പൊതി അവളുടെ അരികിലെ കസേരയില്‍ വെച്ച്, പുറത്തേക്ക് നടന്നു

തന്‍റെ തോളില്‍ ഒരു കൈ അമര്‍ന്നപ്പോള്‍ ഷാമോന്‍ തിരിഞ്ഞു

” വാപ്പാ ” വാപ്പ അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി തോളില്‍ പിടിച്ചതാണെന്ന് കരുതി ഷാമോന്‍ തിരിഞ്ഞപ്പോള്‍ താരയെ കണ്ടു അമ്പരന്നു …

‘ ചോദിക്കാനും അനുവാദം മേടിക്കാനും എനിക്കാരൂല്ല …ഇടക്കൊന്നു അമ്മയെ പോയി കാണണം ..അര്‍ഹത ഇല്ലാത്തത് എനിക്കല്ലേ ഷാമോനെ”

അവള്‍ ഷാമോന്റെ അടുത്തേക്ക് പോകുന്നത് കണ്ട അസിസ് അങ്ങോട്ട്‌ വന്നു

“നിന്നെക്കാള്‍ നാല് വയസ് മൂത്തതല്ലേ ഞാന്‍ ..ഞാനെങ്ങനെ …’

‘ ആണുങ്ങള്‍ പത്തും പതിനഞ്ചും വയസിനു ഇളപ്പമുള്ളവരെ കല്യാണം കഴിക്കുന്നില്ലേ മോളെ …വയസും പ്രായോം ഒന്നുമല്ല …. മനസിന്‍റെ അടുപ്പമാണ് മുഖ്യം ‘ അയാള്‍ അവളുടെ കരം പിടിച്ചു

‘ ഒന്നേ ആവശ്യപ്പെടുന്നുള്ളൂ ….ഈ ചിരിയും , നെറ്റിയിലെ ഈ ചന്ദനക്കുറിയും ഒരിക്കലും മായരുത്….. ഏറ്റവും അടുത്ത ദിവസം തന്നെ നമുക്ക് രെജിസ്ടര്‍ ചെയ്യാം …. പിന്നെ വൈകിട്ട് ഇവനെയിങ്ങു വിടും ഞാന്‍ …ഉമ്മാ അവിടെ ബിരിയാണി ഉണ്ടാക്കുന്നുണ്ട് ”

താര ചിരിച്ചു കൊണ്ടവരെ യാത്രയാക്കി

””””””””””””””””””””””””””””””””””””””””””””””’

ബിരിയാണിക്കുള്ള സാധനങ്ങളും വാങ്ങി അസിസ് വീട്ടിലെത്തിയപ്പോള്‍ ജമീലയും വന്നിരുന്നു

” നീ പെട്ടന്ന് പോന്നോ ജമീലാ ?”

” ഹം ..അണ്ണന്‍ ഇല്ലാരുന്നു ഇക്ക … ചോറും കറീം ഒക്കെ വെച്ചിട്ട് പിടീന്നു പോന്നു ” ജമീല സാധനങ്ങള്‍ അടുക്കളയിലേക്ക് എടുത്തു

ഇടവഴിയില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് കണ്ടു അസിസ് മുറ്റത്തേക്കിറങ്ങി .. ഷാമോന്‍ ചന്തയില്‍ മിട്ടായി ഒക്കെ കൊടുക്കാന്‍ അവിടെ ഇറങ്ങിയിരുന്നു

” അസിസേ … എന്നാ ഉണ്ട് വിശേഷം ? യാത്രയൊക്കെ സുഖമായിരുന്നോ ?’

” അയ്യോ … മാത്യു സാറോ ….. എന്നാ ഈ വഴിക്ക് ?’

അസിസ് ഓടി വീട്ടിലേക്ക് കയറി

” ജമീലാ …ഇങ്ങു വന്നെ …. മാത്യു സാറ് ”

അപ്പോഴേക്കും മാത്യു സാറും കൂടെ വന്ന ചെറുപ്പക്കാരനും ഹാളിലേക്ക് കയറിയിരുന്നു
” ഞാന്‍ നേരത്തെ സാറിന്‍റെ ഹോട്ടലിലാ പണിക്കു നിന്നെ …ഹോട്ടല്‍ അബാദ് പാലസ്”

” ഉവ്വ അറിയാം …സാറിനെ കണ്ടിട്ടില്ല ”

” ഇതെന്‍റെ മൂത്ത മരുമകനാ … ഇവരങ്ങ് അമേരിക്കയിലാ… പത്തിരുപത് ദിവസം കൂടെയേ തിരികെ പോകാന്‍ സമയമോള്ളൂ …. ‘ മാത്യു ഒന്ന് ചിരിച്ചു

” ഞാന്‍ വന്നത് ….ഒള്ളത് പറയാമല്ലോ അസിസേ …. എന്‍റെ മോന്‍ ….ആകെ ഒരു മോനെ ഉള്ളൂ കേട്ടോ …പിന്നെ രണ്ടു പെണ്ണുങ്ങളാ …അവന്‍ നല്ല ഒതുക്കോം അടക്കോം ഒക്കെയുള്ളവനാ …എന്നെ ഒരു കാര്യത്തിലും വഴക്ക് പറയാന്‍ അവസരം ഉണ്ടാക്കി തരാത്തവന്‍ ………..അവനു …അവനു നിന്‍റെ മോളെ ഇഷ്ടമാ അവളെയിങ്ങു തന്നേക്കാമോ ……പോന്നു പോലെ നോക്കിക്കൊള്ളാം ഞങ്ങള് ”

” എന്‍റെ സാറേ ….ഞാനിതിപ്പോ എന്നാ പറയാനാ …………’ അസിസ് അടുത്ത് നിന്ന ജമീലയുടെ തോളില്‍ ബലമായി പിടിച്ചു …

അകത്തു ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ട് ജമീല മൊബൈല്‍ എടുത്തു അസിസിന്റെ കയ്യില്‍ കൊടുത്തു

‘ ഇനഗ്ലീഷാ സാറേ …ഒന്ന് സംസാരിക്കാമോ ?’

മാത്യു സാറിന്‍റെ മരുമകന്‍ ഫോണ്‍ വാങ്ങി സംസാരിച്ചു …എന്തൊക്കെയോ പറയുന്നുണ്ട് ..ഇടക്ക് അസിസിനെ നോക്കുന്നുമുണ്ട് …അസിസ് ആകെ പരിഭ്രാന്തനായി

” എന്താ …എന്താ സാറെ ..പ്രശ്നം? ഞാനാരേം കൊന്നിട്ടും ഒന്നുമില്ല …”

” എല്ലാം അറിയാം ഇക്ക …. അറിഞ്ഞൊണ്ട് തന്നെയാ ഇക്ക വന്നിട്ട് പെണ്ണ് ചോദിക്കാന്‍ ഇരുന്നെ …ഇക്ക ഇവിടെയിരുന്നെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് ” അയാള്‍ അസിസിനെ കസേരയില്‍ ഇരുത്തി

” ഇക്ക പോരുമ്പോ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് സാധനം വല്ലതും വാങ്ങിച്ചിരുന്നോ ? ?”

” ഹം … കൂട്ടുകാര് പൈസ തന്നു …മൂന്നാല് പേര്‍ക്ക് വീട്ടില്‍ കൊടുക്കാന്‍ ഉള്ളതും …ഞാന്‍ പിന്നെ കുറച്ചു സാധനങ്ങളും കൂടി മേടിച്ചു …പൈസേം കൊടുത്തല്ലോ ”

അസിസ് വെപ്രാളത്തോടെ അയാളെ നോക്കി

‘ ഹം ..അതിന്റെ കൂടെ ഒരു ലോട്ടറി കിട്ടിയില്ലേ ?”

” മം ..ഒണ്ടാരുന്നു …ബാഗിലുണ്ട് ..”

” എന്നാ ..അതടിച്ചത് ഇക്കാക്കാണ് …എട്ടു കോടി രൂപാ ”

” എന്‍റെ റബ്ബേ ” ജമീലാ പുറകോട്ടു മലച്ചു

”””””””””””””””””””
” മഹേഷേട്ടനെ വിളിച്ചൊന്നു ചോദിക്ക് ദേവീ അജു എവിടെയാന്നു?” രാവിലെ മുതല്‍ ദേവിയുടെ അടുത്ത് കെഞ്ചുന്നതാണ് ഷാനു

‘ പോ പെണ്ണെ ….. എനിക്കൊന്നും പറ്റില്ല …നീയല്ലേ പറഞ്ഞെ ..ഇനി കാണില്ല ..കാണണ്ട എന്നൊക്കെ ..ഞാനത് മഹേഷേട്ടന്റെ അടുത്ത് പറയുകേം ചെയ്തു ‘

ദേവികയെയും കൂട്ടി അടുത്തുള്ള ഫ്രണ്ട്സിന്‍റെ അടുത്ത് പോയിട്ട് വരികയായിരുന്നു അവള്‍

” അല്ലാ ..നീയെന്താ വിളിച്ചേ …അജൂന്നോ …”

” അല്ല ..അജയ് …നിനക്കൊന്നു മഹേഷേട്ടനെ വിളിച്ചു തരാന്‍ പറ്റുമോ ?’

ഷാനു മുഖം വീര്‍പ്പിച്ചു

” ഹലോ …എവിടെയാ …ങേ …ആണോ ?”

ഫോണ്‍ കട്ടാക്കിയ ഉടനെ വാട്സ്ആപ്പില്‍ ഒരു മെസേജ് വന്നു …. മഹേഷ്‌ നില്‍ക്കുന്ന ഒരു സെല്‍ഫി.. അതില്‍ കിടക്കയില്‍ ഐ വി സെറ്റും കുത്തി കിടക്കുന്ന അജയിനെ കണ്ടതും ഷാനുവിന്റെ ഉള്ളിലെ തേങ്ങല്‍ പുറത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *