പുതു ജീവിതം – 2

‘ എടാ …” റാവുത്തര്‍ മുരടനക്കിയപ്പോള്‍ എല്ലാവരും ഒന്ന് പകച്ചു

” ഇവര്‍ക്കൊരു അത്യാവശ്യം വന്നപ്പോ ഓടി വന്നവരാ i പെണ്ണിനേം ചെറുക്കനേം കല്യാണം കഴിക്കാന്‍ പോകുന്നൊരു… ഈ പറയുന്ന ഞാനടക്കം അതിനു മടി കാണിച്ചപ്പോ അവര് എന്തിനു വേണ്ടിയാണെങ്കിലും കാശെടുത്ത് കൊടുത്തില്ലേ ? പണത്തിന്‍റെ ഹുങ്ക് കാണിക്കാതെ കൂടെ നടന്നു പിഴപ്പിക്കാതെ അന്തസ്സായിട്ടു വന്നു പെണ്ണ് ചോദിച്ചില്ലേ അവര് …പിന്നെ നിന്റെയോക്കെ ഒരു മാതോം കൊതോം …ആ മതത്തില്‍ തന്നെയാടാ ഞാനും വിശ്വസിക്കുന്നെ …. റാവുത്തര്‍ക്ക് അല്‍പം പിഴവ് പറ്റിയിട്ടുണ്ട് …എനിക്കും മനസിലായി .. ചേരേണ്ടത് മതങ്ങള്‍ തമ്മിലല്ല …മനുഷ്യര്‍ തമ്മിലാന്നു….ഇവരുടെ കല്യാണം ഞാന്‍ നടത്തി കൊടുക്കും …. അതിന്റെ മൊത്തം ചിലവും ഞാന്‍ വഹിക്കുകേം ചെയ്യും ”

” വേണ്ട റാവുത്തരെ” അസിയുടെ കണ്ണുകള്‍ നനഞ്ഞു

” എല്ലാരോടും കൂടെ ഒരു കാര്യം കൂടി പറയാനുണ്ട് …..ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചു ഞാനെടുത്ത ലോട്ടറിക്കാ ഒന്നാം സമ്മാനം …എട്ടു കോടി രൂപാ …. ലോട്ടറി ടിക്കറ്റ് ഞാന്‍ മാത്യു സാറിനെ എപ്പിക്കുകേം ചെയ്തു … അതിന്റെ സന്തോഷത്തിലും .ഞാന്‍ വന്നതിന്‍റെ സന്തോഷത്തിലും ഇച്ചിരി ബിരിയാണി വെച്ചിട്ടുണ്ട് …എല്ലാരും പിണക്കമൊക്കെ മാറ്റി സന്തോഷായിട്ട് കഴിച്ചിട്ട് പോണം .. പിള്ളേരുടെ കല്യാണം രെജിസ്റര്‍ ചെയ്യുന്നേ ഉള്ളൂ …. ആരേം വിളിക്കുന്നില്ല ….
പകരം അന്ന് ടൌണിലെ അനാഥാശ്രമത്തിലെ പിള്ളേര്‍ക്ക് ഉടുപ്പും ബിരിയാണീം കൊടുക്കാനാ തീരുമാനം ….മാത്യു സാറും അത് തന്നാ പറഞ്ഞെ ”

അസിസ് പറഞ്ഞു കൊണ്ടിരിക്കെ വന്നവര്‍ രണ്ടു ചേരിയായി കുശുകുശുക്കാന്‍ തുടങ്ങി
” അസി പറയുന്നതാ ശെരി …അവരുടെ കാര്യം ..നമ്മളെന്തിനാ ഇടപെടുന്നെ ..പോകാം ”

” അസിക്ക് പൈസ കണ്ടപ്പോ കണ്ണ് മഞ്ഞളിച്ചതാ… മാത്യു സാറിന്റെ പൂത്ത പൈസയാ നോട്ടം ”

” അല്ലേലും ആ പെണ്ണൊരു വകയാ ”

” പോടാ …നീ കുറെ നാള് പുറകെ നടന്നിട്ട് മൂഞ്ചി പോയത് കൊണ്ട് പറയുന്നതല്ലേ ‘

അസിസ് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു . അപ്പോള്‍ ഇട വഴിയിലേക്ക് രണ്ടു മൂന്നു വണ്ടി വന്നു നിന്നു.വന്നവര്‍ മുറ്റത്തേക്ക് കയറി വന്നു

” എല്ലാരും ഉണ്ടല്ലോ ?” മാത്യു സാര്‍ ചിരിച്ചു

അപ്പോള്‍ ഷാനുവും അജയും ബുള്ളറ്റില്‍ അവിടെ വന്നു … അജയുടെ കൈ പിടിച്ചു ഷാനു കയറി വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു പോയി

‘ എവിടെടി ഇക്കാക്ക ….അവനെ കണ്ടില്ലേ ?’ ജമീല വന്നു ഷാനുവിനോട് ചോദിച്ചിട്ട് അജയുടെ മമ്മിയും മറ്റും അകത്തേക്ക് കൂട്ടി കൊണ്ട് പോയി

‘ ഇക്കാക്ക ആ ലേഡീസ് ഹോസ്റ്റലിന്റെ അടുത്ത് ചുറ്റി തിരിയുന്നത് കണ്ടു ബാപ്പാ ” അജയ് പറഞ്ഞപ്പോള്‍ അവന്‍റെ ചെവിയില്‍ ഒരു പിടി വീണു

” ഡാ …നീ ” തിരിഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന ചിരിയുമായി താരയും ഷാമോനും… അത് കണ്ടു കൊണ്ടാണ് ഷാനുവും അജയുടെ വീട്ടുകാരും അകത്തേക്ക് കയറിയത്.

കൂട്ടത്തില്‍ വന്നവര്‍ മുറ്റത്ത് നിരത്തിയ മേശയില്‍ കയറി വന്നവര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ സുലൈമാനും രാജനും ഒപ്പം കൂടി …. ജയില്‍ വിശേഷങ്ങളും പെണ്ണിന്‍റെയും ചെറുക്കന്റെയും വിഷഷങ്ങളും പറഞ്ഞു പിരിഞ്ഞപ്പോള്‍ അപ്പുറത്തേ പള്ളിയില്‍ ന്യൂ ഇയറിന്റെ വെടി മുഴങ്ങി ..ആകാശത് ചുവപ്പും നീലയും ഓറഞ്ചും തുടങ്ങി പല കളറില്‍ ഉള്ള വര്‍ണപ്പൂക്കള്‍ വിരിഞ്ഞു

‘ അപ്പൊ ഇനി നില്‍ക്കുന്നില്ല അസിയണ്ണാ,,,,,,,,ഹാപ്പി ന്യൂ ഇയര്‍ ”

അസി കൈ വീശി

Leave a Reply

Your email address will not be published. Required fields are marked *