പുതു ജീവിതം – 2 Like

” ഞാനില്ല …ഷാമോന്‍ പോയിട്ട് വാ ” കാര്‍ അവന്‍ പാര്‍ക്കിങ്ങില്‍ ഇട്ടപ്പോള്‍ താര അവനോട് പറഞ്ഞു

” വന്നെ ….താരെ …ഞാനല്ലേ പറയുന്നേ ”

ഡോര്‍ തുറന്നു ഷാമോന്‍ അവളുടെ കയ്യില്‍ പിടിച്ചു

മുളകള്‍ വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഷാമോന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു … കുറവന്‍ പ്രതിമയുടെ അടുത്തേക്ക് പോകാതെ മറ്റേ സൈഡിലുള്ള കയറ്റം കയറി അവന്‍ ഒരു വലിയ പാറയുടെ ചുവട്ടിലിരുന്നു .താര ആവനെതിരെയുള്ള ചെറിയ കല്ലിലും ഇരുന്നു .

‘ഷാമോനെ പൈസ ഞാന്‍ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് എന്റെ അക്കൗണ്ടിൽ ഉള്ളത് മുഴുവൻ മാറ്റിയിട്ടുണ്ട് .. തികയില്ലേൽ പറയണേ …ആരോടേലും ചോദിച്ചു നോക്കാം “…ഞങ്ങടെ ബ്രാഞ്ചിലാണ് ..വേറെ ബാങ്കിലേക്ക് മാറ്റണോ ?’

അവള്‍ രാവിലെ മുതല്‍ തന്നെ ഇക്കായെന്നു വിളിച്ചിട്ടില്ലയെന്നവന്‍ ഓര്‍ത്തു

” വേണ്ട സാറെ ” സാറേയെന്നു കേട്ടപ്പോള്‍ താര ഞെട്ടി അവന്‍റെ നേരെ നോക്കി .അവളുടെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞിരുന്നു .. ഷാമോന്‍ അവളുടെ കയ്യില്‍ പിടിച്ചു , താര അവന്‍റെ കാല്‍ ചുവട്ടില്‍ ഇരുന്നിട്ട് മടിയിലേക്ക് തല വെച്ചു

‘ സാറെന്നു വിളിച്ചപ്പോ താരക്ക് നൊന്തു അല്ലെ ..അപ്പൊ രാവിലെ മുതല്‍ ഷാമോന്‍ എന്ന് കേള്‍ക്കുന്ന ഞാനോ …താര പറഞ്ഞതല്ലേ ഇവിടെ വരണം …കാറ്റ് കൊള്ളണം… എന്‍റെ കൈ പിടിച്ചു ആ പുല്‍പ്പരപ്പിലൂടെ നടക്കണം എന്നൊക്കെ …എന്നിട്ട് പോന്നത് മുതല്‍ ഒന്ന് മിണ്ടുന്നു പോലുമില്ല ”

താര ഒരു നിമിഷം മിണ്ടിയില്ല

‘ പോരുമ്പോള്‍ ഞാനാശിച്ചതൊക്കെ നേടിയില്ലേ ? ഇഷ്ടപെട്ട ആളിന്റെ കൂടെയൊരു യാത്ര …പിന്നെ ആദ്യരാത്രി ..അവന്‍റെ കൂടെ അല്‍പ നേരം ….അത് മതി ഷാമോനെ …ഇനിയും കൂടുതലായാല്‍ ചിലപ്പോ ….ചിലപ്പോ എനിക്ക് പിടിച്ചു നില്‍ക്കാനാവില ” അവസാനം താര പൊട്ടി കരഞ്ഞു പോയി .. ഷാമോന്‍ വളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

” പതിനേഴിന് വരുമെന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത് …നമുക്ക് കുമളിയില്‍ റൂമെടുക്കാം… ഇനിയും ഉണ്ടല്ലോ താരക്ക് ഒരാഗ്രഹം കൂടി ….” താര കണ്ണ് തുടച്ചവനെ നോക്കി

” ഞാനായിട്ട് കുളമാക്കിയ ആദ്യ രാത്രി … ‘

” പോടാ …. നിനക്ക് കൊതിയാണേല്‍ അത് പറഞ്ഞാ പോരെ ” താര അവന്‍റെ മൂക്കില്‍ പിടിച്ചു

” ഇത് വരെ ഞാന്‍ ചോദിച്ചില്ല …ചോദിക്കാന്‍ തോന്നുന്നുമില്ല ..പക്ഷെ …’

” എനിക്കറിയാം ..ഷാമോന്‍ എന്താ ചോദിക്കാന്‍ പോകുന്നതെന്ന് ….” താര ഒരു നിമിഷം മൌനമായി
” നിധീഷ് …..എന്നെ Mcom നു പഠിപ്പിച്ച ഗസ്റ്റ് ലക്ചറര്‍… ചൊവ്വാ ദോഷമുള്ള പെണ്ണിനെ അത്ര പൊരുത്തം ഇല്ലഞ്ഞിട്ടും കണ്ടിഷ്ടപ്പെട്ടു , വീട്ടിൽ ആലോചനയുമായി വന്നു …ചൊവ്വാ ദോഷക്കാരിക്ക് ചെറുക്കനെ അന്വേഷിച്ചു മടുത്ത വീട്ടുകാർക്കിതിൽപരം സന്തോഷമുണ്ടോ ?” ..കല്യാണവും കഴിഞ്ഞു …വിവാഹ ദിവസം വൈകിട്ട് ഒരു റിലേറ്റീവിനെ ബസ് സ്റ്റോപ്പില്‍ ആക്കാന്‍ ബൈക്കുമെടുത്ത് പോയതാണ് അദ്ദേഹം …. ഒരു ടിപ്പര്‍ ….. രണ്ടു പേരും അവിടെ വെച്ചേ ….’ കണ്ണില്‍ ഊറിയ ഒരു തുള്ളി കണ്ണീര്‍ അവള്‍ വിരല്‍ കൊണ്ട് തൂത്തു …. പിന്നെ ഒരു രണ്ടാം വിവാഹകാരന്‍… ചോവ്വാദോഷമുള്ള കെട്ടിയവൻ,.. വാഴില്ലന്നു ചീത്തപ്പേരുള്ള അനിയത്തി കുടുംബ ജീവിതത്തില്‍ ഒരു കല്ല്‌ കടിയാവരുതെന്നു ആഹ്രഹിച്ച സഹോദരങ്ങള്‍ക്ക് രണ്ടാം കേട്ടുകാരന്‍ ആണെങ്കിലും മതിയായിരുന്നു … പക്ഷെ …വിവാഹം ഉറപ്പിച്ചു പോയ അന്ന് അയാളുടെ കാന്‍സര്‍ പിടിച്ചു കിടപ്പിലായ അച്ഛന്‍ മരിച്ചതോടെ അതും എന്‍റെ തലയെഴുത്തില്‍ ആയി …നാട്ടില്‍ തന്നെയുള്ള കൂട്ടരായത് കൊണ്ട് പിന്നീട് വല്യ ആലോചനയൊന്നും വന്നില്ല ”

” താരേടെ കുടുംബത്തില്‍ ?’

‘ അമ്മയുണ്ട് …ചേട്ടന്‍റെ കൂടെ ..അച്ഛന്‍ നേരത്തെ മരിച്ചു … അഞ്ചു പേരാണ് ഞങ്ങള് … എന്‍റെ പണം ആവശ്യമുള്ളപ്പോള്‍ വിളിക്കും ….അമ്മക്കുള്ള ചെലവ് കാശ് ഞാനയച്ചു കൊടുക്കും …അമ്മയെ വിളിക്കുന്നതല്ലാതെ കുറെ നാളായി പോകാറില്ല .

Leave a Reply

Your email address will not be published. Required fields are marked *