അന്നു ഇന്റർവെല്ല് സമയത്ത് അനു എന്റെ
അടുത്തെത്തി, ശബ്ദം താഴ്ത്തിപ്പറഞ്ഞു….
അതേ .. കവിതാ രചന മത്സരത്തിൽ അച്ചു
പങ്കെടുക്കണം കേട്ടോ …
അതു കേട്ടു ഞാനൊന്ന് ഞെട്ടി …
കവിതയൊന്നും എഴുതാൻ എനിക്കറിയില്ല…
കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട്…
ഒന്നു ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യാം…
പലപ്പോഴും ശ്രമിക്കാറില്ല എന്നതാണ് വസ്തുത…!
അവിശ്വാസം കൊണ്ടോ , ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണയുടെ പട്ടികയിലാക്കുന്നത്…..
എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതി വീണുമൊക്കെ തന്നെയാവും മുന്നോട്ടുപോവുന്നത്..
ക്രമേണയത് നേർദിശയിലേക്ക് വഴി മാറി
സഞ്ചരിക്കുയും ചെയ്യും…….!
“അച്ചൂ….. ജയിക്കാൻ ഒരു നിമിഷം മതി ,
തോൽക്കാൻ മനസ്സില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം…….”
തന്നെ കൊണ്ടു പറ്റും അച്ചൂ , താൻ ലൗ ലെറ്ററിൽ
എഴുതുന്ന വരികൾക്ക് ജീവനുണ്ട്…
ആശയം വിത്യാസപ്പെടുത്തിയാൽ മാത്രം മതി ..
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നടന്നു…!
എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു ,
അനു ആദ്യമായിട്ടൊരു കാര്യം ആവിശ്യപ്പെട്ടതല്ലെ , ഒന്നു ശ്രമിച്ചു നോക്കുന്നതിൽ
തെറ്റില്ലെന്ന് തോന്നി ….
പിന്നീട് കവിത എഴുതുവാനുള്ള ശ്രമങ്ങൾ
തുടങ്ങി .. വരയിടാത്ത ബുക്കിന്റെ പേജുകൾ
കുറഞ്ഞതല്ലാതെ കവിതയൊന്നും തന്റെ
തൂലികയിൽ പിറന്നില്ല .. വരികളില്ലെല്ലാം പ്രണയം മാത്രം തുളുമ്പി നിന്നു…
വായനശാലയിൽ നിന്നും പ്രസിദ്ധരായ കവികളുടെ കവിതകൾ എടുത്തു വായിച്ചു.
വായിക്കുന്തോറും ആസ്വാദനം ഏറി വരുന്ന
പോലെ തോന്നി ….
ഒരാഴ്ച്ച കൊണ്ട് തന്നെ വായനശാലയിലെ കവിതാശേഖരത്തിലുള്ള കവിതകളെല്ലാം വായിച്ചു തീർത്തു ..
മധുസൂദനൻ നായരുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കവിതകൾ വായിച്ചു കണ്ണുമിഴിച്ചിരുന്നു….
സുഗതകുമാരിയുടെ രാത്രിമഴയിൽ അറിയാതെ നനഞ്ഞു പോയി ..
കവിതയുടെ ലോകം ആഴമുള്ളതും , എന്നാൽ
ശാന്തവുമാണെന്ന് തിരിച്ചറിഞ്ഞു ….
അർത്ഥങ്ങൾ അലറി വിളിക്കുന്ന തിരമാല
പോലെ തോന്നുമെങ്കിലും കാൽപാദങ്ങളെ
നനച്ചു കൊണ്ടവ പിന്മാറുന്നതും കണ്ടു…
മത്സരദിവസം എത്തിചേർന്നു ……
സ്കൂളിലെ ഒരു ക്ലാസ് റൂമിൽ വച്ചായിരുന്നു മത്സരം … പത്താം ക്ലാസിൽ നിന്നും പ്ലസ് വൺ, പ്ലസ് ടൂവിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.. പേപ്പറിനോടൊപ്പം ഓരോരുത്തർക്കുമുള്ള വിഷയങ്ങളും നൽകി …
എനിക്ക് കിട്ടിയ വിഷയം പ്രകൃതിയെ കുറിച്ച്
എട്ട് വരിയായിരുന്നു.. അല്പം നേരം ചിന്തകളിൽ
പ്രകൃതി മാത്രമായ്.. മനസ്സിൽ തോന്നിയത്
എഴുതിക്കൊടുത്ത് പുറത്തിറങ്ങുമ്പോൾ..
‘കവിത ‘ എന്നെ നോക്കി കൊഞ്ഞനം കുത്തി
കാണിക്കുന്ന പോലെ ഉള്ളിൽ തോന്നി ……
എന്തായാലും പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നു മനസ്സിൽ കരുതി തിരികെ ക്ലാസിലേയ്ക്ക് കയറുമ്പോൾ
അനുവിന്റെ കണ്ണുകൾ തന്റെ മുഖത്തായിരുന്നു ..
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അസംബ്ലിയിൽ
വച്ചു ഹെഡ്മാസ്റ്റർ മത്സര വിജയികളെ
പ്രഖ്യാപിക്കാൻ തയ്യാറെടുത്തു …..
പതിവ് പോലെ മുന്നിൽ നിന്നിരുന്ന സജിമോന്റെ തലയിൽ വിരൽ കൊണ്ട് തട്ടി അവനെ ശുണ്ഠി
പിടിപ്പിച്ചു നിന്നു ….
തോമസ് സാർ ആദ്യ വിജയിയെ പ്രഖ്യാപിക്കാൻ മൈക്കിനോട് അടുത്തു… കഥാരചനയുടെ മത്സരഫലമായിരുന്നു ആദ്യം.. പിന്നിട് ആണ് കവിതാ രചനയുടെ ഫലം .. സാറിന്റെശബ്ദം വ്യക്തമായ് കേട്ടു ……
“കവിതാ രചനയിൽ വിജയി, വിനയകുമാർ 9 B ”
ഞെട്ടിപ്പോയി ..! നിറഞ്ഞ കയ്യടികളോടെ,
എല്ലാവരും തന്നെ നോക്കിയപ്പോൾ ആയിരുന്നു അത് സത്യമാണെന്ന് ബോധ്യമായത്…..
മലയാളം സാർ ഞാൻ എഴുതിയ കവിത,
മനോഹരമായ ഈണത്തിൽ ചൊല്ലുന്നത് കൂടി കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു വിചലമ്പിച്ചു പോയി …
സ്റ്റേജിൽ തോമസ് സാറിന്റെ കയ്യിൽ നിന്നും
സർട്ടിഫിക്കേറ്റ് കൈ നീട്ടി വാങ്ങുമ്പോൾ എന്റെ കണ്ണുകൾ മുന്നിൽ നിന്നും പരിസരം മറന്നു
കൈ അടിക്കുന്ന അനുവിലായിരുന്നു..
ഒരു കൈ കൊണ്ടവൾ എന്തിനോ കണ്ണ്
തുടയ്ക്കുന്നുണ്ടായിരുന്നു …..
