പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

(ഹൃതികിന്റെ വീട്ടിൽ രാത്രി ആഷിക എത്തിയതിന് ശേഷം സംഭവിച്ചത്)

“നീ തന്നെ ആയിരുന്നു അല്ലെടി” ഹെൽമെറ്റ് ഊറി കളഞ്ഞപ്പോ അവളുടെ മുഖം കണ്ട അവൾ ചോദിച്ചു. അവൾ തല താഴ്ത്തി അവൾ അവന്റെ മുന്നിൽ നിന്നു. അവൻ കൈകൾ നേരെ അവളുടെ മുഖത്തിന് നേരെ പോയി, രണ്ട് കവിളും ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി.

 

“നിന്റെ നാവ് ഇറങ്ങി പോയോടി… നീ എന്ത് ചെയ്താലും ഇനി അങ്ങോട്ട് മിണ്ടാതെ ഇരുന്ന് അങ്ങ് വാങ്ങിക്കും എന്ന് കരുതിയോ നീ” അവൻ ചോദിച്ചു. അവളിൽ നിന്നും ഒരു പ്രതികരണം ഒന്നും ഉണ്ടായില്ല, അവളുടെ മുഖം അവൻ ഉയർത്തി എങ്കിലും അവളുടെ കണ്ണുകൾ ഇപ്പോഴും താഴത്തേക്ക് തന്നെ ആയിരുന്നു. ഇതെലാം കണ്ട ശേഷം ദേഷ്യം കേറികൊണ്ടേ ഇരുന്ന അവൻ അവളെ മതിലിലേക്ക് തള്ളി ഇട്ടു, ശേഷം മുട്ട് കൈ മടക്കി അവൻ അവളുടെ കഴുത്തിന്റെയും നെഞ്ചിന്റെയും ഇടയിൽ വെച്ചു. വേദന കാരണം അവൾ ചെറുതായി നിലവിളിച്ചു പോയി.

“നിനക്ക് മതിയായില്ല അല്ലെ. നീ കാരണം ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റാൻഡ് ആയി, അത് പോയി, താമസിച്ച സ്ഥലത്ത് നിന്നും ഇറങ്ങേടി വന്നു, ഇനി നാട്ടുകാരുടെ മുന്നിൽ അതും ഇതും പറയിപ്പിച്ച് ഇവിടെ നിന്നും പുറത്താക്കാനോഡി നിനക്ക് എന്നെ” അവൻ ചോദിച്ചു. അവൻ പോക്കറ്റിൽ കൈ ഇട്ട ശേഷം നേരത്തെ അടുക്കളയിൽ നിന്നും എടുത്ത കത്തി പുറത്തേക്ക് എടുത്ത്.

“നിന്റെ ദേഷ്യം ഒറ്റയടിക്ക് അങ്ങ് തീരത്തേക്ക്… ഒന്നും നോക്കണ്ട നെഞ്ചിലേക്ക് കുത്തികെട്ടിയേക്ക്… നിന്റെ പേരിൽ ഒരു പ്രെശ്നം വരണ്ട ഞാൻ തന്നെ ചെയ്തോളാം” കൈയിൽ ഉണ്ടായിരുന്ന കത്തി അവൻ തിരിച്ച് പിടിച്ച് മൂർച്ചയുള്ള ഭാഗം അവന്റെ നെഞ്ചിൽ വെച്ചു.

“ഇനി നിനക്ക് തീർക്കാൻ പറ്റിയില്ല എന്നുള്ള സങ്കടം വേണ്ടാ…” അവളുടെ കഴുത്തിൽ വെച്ച കൈ അവൻ അവിടെ നിന്നും എടുത്ത ശേഷം അവളുടെ കൈകൾ ബലമായി പിടിച്ച് അവന്റെ കത്തി പിടിച്ച കൈകളുടെ മെല്ലെ വെച്ചു. അവൾ അത് പിൻവലിക്കാൻ ശ്രേമിക്കുനുണ്ടാകിലും അവന്റെ ശ്കതിയെ മറികടക്കാൻ അവൾക്ക് സാധിച്ചില്ല. അവൻ ഇട്ടിരുന്ന നില ഷർട്ടിൽ ചെറുതായി ചോര പടർന്ന് തുടങ്ങി.

“എന്തിനാടാ ഇങ്ങനെ ഒക്കെ കാണിക്കുന്നേ… പ്ളീസ് ഞാൻ ഒന്ന് പറയട്ടെ” എന്നും പറഞ്ഞാ അവൾ കൈകൾ അവളുടെ കൈകൾ പിന്നെയും പിൻവലിക്കാൻ ശ്രേമിച്ചു. അവളുടെ ശബ്ദത്തിലെ സങ്കടവും നിസ്സഹായതും കേട്ട് ഹൃതിക് ഒന്ന് ഞെട്ടി.

“ഇങ്ങനെ ഒന്നും ചെയ്യലെ ഡാ എനിക്ക് സഹിക്കാൻ പറ്റില്ല ഇതൊന്നും…” അവൾ പറഞ്ഞു. അവന്റെ കൈയിൽ നിന്നും കത്തി താഴത്തേക്ക് വീണു. അവൻ ഒരു ഞെട്ടലോഡ് കൂടി അവളെ നോക്കി, പക്ഷെ അവൾ ഇപ്പോഴും അവനെ നോക്കുന്നില്ല. അവൾ കൈ എടുത്ത് അവന്റെ നെഞ്ചിൽ ചോര വരുന്ന ഭാഗത് വെച്ചു.

“എനിക്ക് ഒരേഒരു കാര്യം അറിഞ്ഞ മതി, ഒരേഒരു കാര്യം… നീ റാഷികയെ പരിചയപെടുമ്പോ നിനക്ക് അറിയാമായിരുന്നോ അത് അവൾ തന്നെ ആയിരുന്നു എന്ന്. അതോ ഞാൻ ആണ് എന്നാണോ നീ വിചാരിത്…” അവൾ ചോദിച്ചു. ഹൃതിക്കിന് തല ചുറ്റുന്നത് പോലെ തോന്നി തുടങ്ങി. ഏത് ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും എന്ന് പേടിച്ചാണോ അവൻ ഇത്രയും കാലം ഒളിച്ചും മാറി നടന്നത് അതെ ചോദ്യം അവന്റെ മുന്നിൽ വീണ്ടും.

“ഞാൻ ആണ് എന്ന് വിചാരിച്ചിട്ടല്ലേ നീ അവളുടെ കൂടെ നിന്നത്… ഒന്ന് പറയടാ” അവൾ അവന്റെ കോളറിൽ കേറി പിടിച്ച ശേഷം ചോദിച്ചു. രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു പക്ഷെ ആ മഴയത് അവർ അത് അറിഞ്ഞില്ല. അവൻ കൂടുതൽ ഒളിച്ച് കളിക്കാതെ അവൾ ചോദിച്ചതിന് തലയാട്ടി. അവളുടെ കൈകൾ അവന്റെ കോളറിൽ നിന്നും വീണു.

“ഞാൻ എല്ലാം പറയാം, ഇപ്പൊ വേണ്ട… ഇവിടെ വെച്ച് വേണ്ട. നീ വേഗം പൊക്കോ നമുക്ക് വേറെ എവിടേലും വെച്ച് കാണാം” ഹൃതിക് പറഞ്ഞു. അവൻ പറഞ്ഞത് ഒന്നും അവൾ കേട്ടില്ല, അവളെ ഒന്ന് തട്ടിയ ശേഷം ആയിരുന്നു അവൾ സ്വബോധത്തിലേക്ക് വന്നത്, അവൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു.

“നാളെ വൈകുനേരം… എന്റെ പഴയ കോളജിന്റെ മുന്നിൽ ഉള്ള കഫേ… നമ്മൾ പണ്ട് കാണാർ ഉള്ള ആ കഫേ…” അവൾ പറഞ്ഞു. വെള്ളത്തിൽ കുതിർന്ന ആ ഫോൺ എടുത്ത് അവൾ സ്കൂട്ടറിന്റെ ഉള്ളിലേക്ക് വെച്ചു, അവളുടെ പ്രവർത്തിക്കാൻ വളരെ യാന്ത്രികമായിരുന്നു, അവനെ ഒന്ന് നോക്കാനോ കൂടുതൽ ഒന്നും പറയാനോ നില്കാതെ അവൾ വണ്ടിയിൽ കേറി ഇരുന്നു. അവൾ എന്തേലും മിണ്ടും, ഒന്നും ഇല്ലെങ്കിലും മുഖത്തേക്ക് നോക്കുകയെങ്കിലും ചെയ്യും എന്ന് പ്രതീക്ഷച്ച അവന് തെറ്റി, അവൾ വണ്ടിയും എടുത്ത് പോയി കഴിഞ്ഞിരുന്നു. ആ മഴയത് അവൾ പോവുന്നതും നോക്കി അവൻ അവിടെ തന്നെ ഏറെ നേരം നിന്നു…

Leave a Reply

Your email address will not be published. Required fields are marked *