പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

“ഒന്ന് പാളി പോയി, ഇത് സംസാരിച്ച് എടുക്കാൻ കുറച്ച് പണി ആണ്. എങ്ങനെയാടാ ഹൃതിക് അവളെ സ്നേഹിച്ചത് ആവോ, എന്ത് ചെയ്താലും ഇങ്ങോട്ട് ചാടി കടിക്കാൻ വന്നോളും” സമീർ പറഞ്ഞു.

“പിന്നെ ഒരു പരിചയവും ഇല്ലാത്ത ആൾകാർ വന്ന് മിണ്ടുമ്പോഴ് തന്നെ നിന്നോട് പുരാണം മുഴുവൻ വിളംബാം. നീ കാര്യം പറ, എന്താ സംഭവിച്ചത്” ലോഹിത് ചോദിച്ചു. ബൈക്കിന്റെ അടുത്തേക്ക് നടന്ന് പോവുന്നത് വരെ സമീർ എല്ലാം പറഞ്ഞ് കൊടുത്തു.

“ഔ… കറക്റ്റ് അവളെ തന്നെ പോയി മുട്ടി അല്ലെ. ഫെബ്രുവരി 30 മാത്രം നടക്കുന്ന മായാജാലങ്ങൾ പോലെ ഉണ്ട്. അപ്പൊ ഇനി എന്താ അടുത്ത സ്റ്റെപ്” ലോഹിത് പറഞ്ഞു.

“ഉച്ചക്ക് ഒന്നും കഴിച്ചില്ല, കഴിക്കണം. പിന്നെ വല്ല പാർക്കിലോ ബീച്ചിലോ പോയി ഇരുന്നിട്ട് മനസ്സ് ഒന്ന് റിഫ്രഷ് ആകണം, ഞാൻ വിചാരിച്ച പോലെ വെറുതെ ചെന്ന് കേറി കൊടുക്കാൻ പറ്റില്ല” സമീർ പറഞ്ഞു.

വണ്ടിയും എടുത്ത് നേരെ ഒരു ഹോട്ടലിലേക്ക് അവർ വെച്ച് പിടിച്ചു. അവിടെ നിന്നും തന്നെ അവരുടെ ചർച്ച തുടങ്ങി, പക്ഷെ ഒന്നും പറഞ്ഞ് തുടങ്ങുമ്പോ പോലും അവർക്ക് തൃപ്തികരം ആയിരുന്നില്ല. മെല്ലെ സാമ്യം എടുത്ത് കഴിച്ച ശേഷം അവർ നേരെ ബീച്ചിലേക്ക് പോയി. ശാന്തമായ തിരമാലകൾ ദൂരെ നിന്നും നോക്കി നിന്ന എന്തേലും ഒരു വഴി തെളിഞ്ഞ് വരും എന്ന് അവർ വിശ്വസിച്ച് ഇരുന്നു. നെലത് വീണ കണ്ട ഒരു കാറ്റ് പോയ പ്ലാസ്റ്റിക് പന്ത് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചു.

“ഇന്ന് മനസ്സിലാക്കിയ കാര്യങ്ങൾ, ഒന്ന്, കോളേജ് ഒരു നല്ല ഐഡിയ ആയിരുന്നില്ല. രണ്ട്, അവളോട് സൂക്ഷിച്ചും കണ്ടും സംസാരിക്കണം, ബോൾഡ് ആണെകിലും പെട്ടന് ഇമോഷണലി പിടിക്കാം അവളെ. മൂന്ന്, ഞാൻ പോയിട്ട് കാര്യം ഇല്ല നീ സംസാരിച്ച മതി” സമീർ പറഞ്ഞു.

“അവനെ പറ്റി കുറച്ച് പൊക്കിയടിച്ചത് കൊണ്ട് വല്ല കാര്യവും ഉണ്ടോ എന്നാണ് ഞാൻ ഇപ്പൊ ചിന്തിക്കുന്നത്… ഹൃതിക് കണ്ണിലുണ്ണി ആണ്…” എന്നും പറഞ്ഞ് ലോഹിത് തന്നെ ചിരിച്ചു.

“ഹലോ…” പെട്ടന് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അവർ രണ്ടുപേരും തിരിഞ്ഞ് നോക്കി, അത് ആഷിക ആയിരുന്നു എന്ന് സമീറിന് മനസ്സിലായി, ആരോ ആണ് എന്ന് കരുതി ലോഹിത് അവളെ നോക്കി നിന്നു.

“ആ ആഷിക” സമീർ ലോഹിതിന് ആളെ മനസ്സിലാവാൻ വേണ്ടി പറഞ്ഞു.

“നിങ്ങൾ ഇവിടെ സ്ഥിരം വരുന്ന ആൾകാർ ആണോ” അവൾ ചോദിച്ചു.

“അല്ല ഇന്ന് വെറുതെ ഒരു ടൈം പാസ്സിന് വേണ്ടി വന്നതാ” സമീർ മറുപടി കൊടുത്തു.

“ഞാൻ സ്ഥിരമായി ഇവിടെ ബാഡ്മിന്റൺ കളിക്കാൻ വരാർ ഉണ്ട്” അവൾ അവിടെ ഉണ്ടായിരുന്ന ഒരു 3 പേരെ ചൂണ്ടി കാണിച്ച് ഇവരോട് പറഞ്ഞു.

“വെറുതെ ടൈം പാസ്സിന് വേണ്ടി ആണെകിൽ വേണമെകിൽ ഞങ്ങുടെ കൂടെ കൂടിക്കോ” അവൾ അവരെ ക്ഷേണിച്ചു. കുറച്ച് സംസാരിക്കാൻ കിട്ടുന്ന ഏത് അവസരവും അവർക്ക് വിലപ്പെട്ടത് ആയിരുന്നു, വിളിച്ചതും അവർ കൂടെ പോയി.

“ഞാൻ സമീർ, ഇത് ലോഹിത്” എന്നും പറഞ്ഞ് സമീർ കൈനീട്ടി. പക്ഷെ മുന്നിൽ നടന്ന പോയികൊണ്ടിരുന്ന അവൾ അത് കണ്ടില്ല, നീട്ടിയത് പോലെ തന്നെ അത് തിരിച്ച് അവൻ വലിച്ചു.

“അല്ല എന്താണ് പെട്ടന് ഞങ്ങളെ വിളിച്ചത്, അങ്ങനെ ഒരു പരിചയം നമ്മൾ തമ്മിൽ ഇല്ലാലോ” സമീർ ചോദിച്ചു.

“വെറുതെ കണ്ടപ്പോ വിളിച്ചു എന്നെ ഉള്ളു. താല്പര്യം ഇല്ലെങ്കിൽ…” അവൾ ഒന്ന് നിർത്തി പറഞ്ഞു.

“അല്ല ചോദിച്ചു എന്നെ ഉള്ളു. എനിക്ക് ബാഡ്മിന്റൺ ഇഷ്ടം ആണ്. നമ്മൾ ഒക്കെ സാനിയ മിർസ ഒക്കെ കണ്ട് വളർന്ന ആൾകാർ അല്ലെ” സമീർ മറുപടി കൊടുത്തു.

“അത് ടെന്നീസ് ആട… ഇപ്പോഴും സാനിയയുടെ ഓർമയെ ഉള്ളു അല്ലെ” മുഖം മൂടി വെച്ച് ചിരിച്ച് കൊണ്ട് ലോഹിത് മറുപടി കൊടുത്തു. ഒന്നും പറയാൻ ഇല്ലാതെ ആയിപോയ സമീർ ലോഹിത് നടന്നുനത്തിന്ടെ എതിർ ദിശയിലേക്ക് നോക്കി ചിരിച്ചു.

“നല്ല ബുദ്ധി ഉള്ള കുട്ടികൾ. തീരെ കാറ്റ് ഇല്ലാത്ത സ്ഥലമായ ബീച്ചിൽ വന്നിട്ട് ആണ് ഷട്ടിൽ കളിക്കുന്നത്” ലോഹിത് പറഞ്ഞു.

“നമ്മൾ ഇവരെ അത് പഠിപ്പിക്കാൻ വന്നത് ഒന്നും അല്ലാലോ. വാടാ അവളോട് ഒരു മയത്തിൽ കാര്യം അവതരിപ്പിക്കാം” എന്നും പറഞ്ഞ് സമീർ നേരെ കോർട്ടിലേക്ക് പോയി. അവിടെ ആഷികയുടെ മുൻപത്തെ കോളേജിൽ ഉള്ള സുഹൃത്തുക്കൾ ആയ പ്രിയ, രമ്യ, മീര എന്നിവർ ഉണ്ടായിരുന്നു. എല്ലാവരും അങ്ങിട്ടും ഇങ്ങോട്ടും പരിചയ പെട്ട ശേഷം ആഷികയുടെ പ്രിയയും മാറി കൊടുത്തു, ബാക്കി നാല് പേരും കൂടി ഷട്ടിൽ ഡബിൾസ് കളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *