പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

“എനിക്ക് അടുത്ത ആഴ്ച വരെയേ ലീവ് ഉള്ളു, അതിന് മുന്നേ ഇത് എങ്ങനേലും ഒരു തീരുമാനം ആകണം” ലോഹിത് പറഞ്ഞു.

“ശെരിയാക്കാട… അതിന് മുന്നേ അവളുടെ ഒരു ഫോട്ടോ വേണം നമ്മൾ സംഘടിപ്പിക്കാൻ” സമീർ പറഞ്ഞു.

“നീ പിന്നെ എന്ത് തേങ്ങാക്കൊലയാടാ അന്വേഷിച്ച് ഉണ്ടാക്കി വെച്ചത്” ബൈക്കിന്റെ പുറകിൽ ഇരുന്ന് അവൻ സമീറിന്റെ പുറത്ത് മെല്ലെ ഒരെണ്ണം കൊടുത്തു.

“ഒരു കാര്യം ചെയ്യാം, ഇപ്പൊ തന്നെ അവളുടെ പേരും കോളേജും വെച്ച് ഇൻസ്റ്റാ തപ്പുന്നു, അതിലുടെ അവൾ സ്ഥിരം ചെയുന്ന കാര്യങ്ങളുടെ ഏകദേശം ഒരു ഐഡിയ ആയിട്ട് നമ്മൾ തിരിച്ച് വരുന്നു പോരെ” സമീർ ചോദിച്ചു. ആ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് തോന്നിയ ലോഹിതും അതിനായി സമ്മതിച്ചു.

“അവളുടെ പോസ്റ്റുകളും, സ്റ്റോറിയും, ഹൈലൈറ്റ്സും ഒക്കെ നോക്കിയ ഏകദേശം ഒരു പിടി കിട്ടും നമക്ക്… നീ ചില സമയത്ത് ഉണ്ടലോ, വിഷയം ആണ്”

രണ്ട് ദിവസത്തിന് ശേഷം…

“എന്ത് പെണ്ണ് ആടാ. ഇതുവരെ ഫോളോ റിക്വസ്റ്റ് പോലും അക്‌സെപ്റ് ചെയ്തിട്ടില്ല. ഇതിപ്പോ സിബിഐ കളിക്കാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ ആയാലോ” ലോഹിത് പറഞ്ഞു.

“ഹ്മ്മ് ഹ്മ്മ്” ലാപ്ടോപ്പിൽ നോക്കി എന്തോ ചെയ്ത് കൊണ്ടിരുന്ന സമീർ മൂളി.

“കൈ വെച്ച് മുഖം മറച്ച് നിൽക്കാൻ ആണെകിൽ പിന്നെ ഫോട്ടോ എടുക്കാൻ നിക്കണോ. അത് എടുത്ത് പ്രൊഫൈലും ആക്കി വെച്ചു… ഓരോരോ ആൾകാർ ലെ” ലോഹിത് ചോദിച്ചു.

“ഹ്മ്മ് ഹ്മ്മ്”

“മുടിവെച്ചിട്ട് നീ വന്നേ. നമ്മൾ നേരെ കോളേജിൽ പോവുന്നു, ഡയറക്റ്റ് സംസാരിക്കുന്നു” ലോഹിത് പറഞ്ഞു.

“ഞാൻ കുറച്ച് തിരക്കിൽ ആട, പിന്നെ പോവാം…” സമീർ മറുപടി കൊടുത്തു.

ഏതാനും മണിക്കൂറുകൾ ശേഷം അവളുടെ കോളേജിന്റെ മുന്നിൽ സമീറും ലോഹിതും. രണ്ട് പേരും ഉള്ളിൽ കേറീട്ട് എന്ത് ചെയ്യണം എന്ന് ഇതുവരെ ഒരു എത്തും പിടിയും ഇല്ല, എന്നാലും അവർ ആ വരാന്തയിലൂടെ അലയാൻ തുടങ്ങി. M.A. ഹിസ്റ്ററിയുടെ ക്ലാസ് എവിടെ ആണ് ഉള്ളത് എന്ന് അവർ തിരക്കി.

ഉച്ച കഴിഞ്ഞുള്ള ആദ്യ ക്ലാസ്സുകൾ ആരംഭിച്ച സമയം, വിജനമായ വരാന്ത, നട്ടുച്ച ചൂട്, ഇതിന്റെ ഇടയിൽ കൂടി അവർ എടുത്ത് വെക്കുന്ന ഓരോ കാൽചുവടും പ്രതിധ്വനിക്കുന്നു, വെയിലിൽ നിന്നും ചൂടിൽ നിന്നും അഭയം നൽകാൻ കുറച്ച് തൂണുകൾ. ഓരോ പടികെട്ടുകളായി അവർ കേറി തുടങ്ങി, ഹിസ്റ്ററി ക്ലാസ് തേടി കണ്ണുകൾ അലഞ്ഞു, കാലുകൾ അവയുടെ കൂടെ നീങ്ങി തുടങ്ങി. താഴെ ഉണ്ടായിരുന്നത് പോലെ കാലി ആയിരുന്നില്ല മുകളിലെ വരാന്ത, ഒരു മടിയും കൂടാതെ അവർ അവിടെ ഉണ്ടായിരുന്ന കുട്ടികളോട് ചോദിച്ചു, അവരും ഒരു മടിയും കൂടാതെ ഹിസ്റ്ററി ക്ലാസ്സിലെ പിള്ളേർ എല്ലാം ലൈബ്രറിയിൽ ആണ് എന്ന് പറഞ്ഞു.

ലോഹിതും സമീറും പുറത്ത് നിന്നും മെല്ലെ അകത്തേക്ക് നോക്കി, ഉള്ളിലേക്ക് കേറണം എങ്കിൽ ലൈബ്രറിയുടെ മുന്നിൽ ഇരിക്കുന്ന ലൈബ്രറിയേണ്ടേ അടുത്ത് ഒപ്പിട്ടിട്ട് കേറണം.

“ഞാൻ അയാളോട് എന്തേലും പോയി ചോദിക്കാൻ ആ ഗ്യാപ്പിൽ ഉള്ളിൽ കേറിക്കോളണം” ലോഹിത് സമീറിനിനോട് പറഞ്ഞു. അവൻ നേരെ ലൈബ്രേറിയണന്റെ അടുത്ത് പോയി എന്തോ സംസാരിക്കാൻ തുടങ്ങി. അയാളുടെ ശ്രെധ തെറ്റിയ ഗ്യാപ്പിൽ സമീർ ഉള്ളിലേക്ക് കേറി.

“എടാ ആരാണ് ഈ ആഷിക…” അവിടെ ആദ്യം കണ്ടൊരു പയ്യനോട് തന്നെ സാം ചോദിച്ചു.

“അവിടെ എവിടേലും ഉണ്ടാവും” ആ ചെക്കൻ മറുപടി കൊടുത്തു.

മൈരൻ, അത് നേരെ അങ്ങ് പറഞ്ഞ പോരെ. ഇവന്റെ കോളേജ് ആയിപോയി, അല്ലെങ്കിൽ… കുറച്ച് ദേഷ്യത്തിൽ സാം സ്വയം പറഞ്ഞു. ശേഷം അവനെ തന്നെ നോക്കി സമീർ മുന്നിലേക്ക് നടന്നു. നേരെ നോക്കി നാടകത്തെ അവൻ എതിർ ദിശയിൽ നടന്ന് വന്ന കുട്ടിയെ കണ്ടില്ല, അവർ തമ്മിൽ തട്ടി, അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പുസ്തകം താഴത്തേക്ക് വീണു. പക്ഷെ അത് ആഷിക ആണ് എന്ന് അവന് മനസ്സിലായില്ല.

“സോറി സോറി… ഞാൻ പെട്ടന്, കണ്ടില്ല” സാം പറഞ്ഞു. അവൾ അവനെ തന്നെ കണ്ണിലേക്ക് നോക്കി ഇരുന്നു. ആ നോട്ടത്തിന്റെ അർഥം മനസ്സിലാവാതെ അവൻ അവിടെ തന്നെ നിന്നു. അവളുടെ നോട്ടം പിന്നെ താഴെ കിടക്കുന്ന ബുക്കിലേക്ക് പോയി, മാറി മാറി അവൾ ബുക്കും അവനെയും നോക്കി. ബുക്ക് താഴെ വീണിട്ട് അവൾ ഇതുവരെ എടുത്തിട്ടും ഇല്ല അവൾ കണ്ണുകൾ കൊണ്ട് ആംഗ്യവും കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *