പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

“ആഹ്… ഞാൻ കുറച്ച് നേരത്തേ ചാടി പോയി” ആഷിക പറഞ്ഞു.

“കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റി പോയി അല്ലെ, എടുത്ത് ചാട്ടം നിർത്തിയ മതി” ലോഹിത് അവളുടെ സൈഡിലേക്ക് നടന്ന് കൊണ്ട് മറുപടി തന്നു. അവൾ അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം ഒന്ന് ചെറുതായി തലയാട്ടി. അവന് ആ ഷട്ടിൽ എടുത്ത് സെർവർ ചെയ്യാൻ റെഡി ആയി. അവർ വീണ്ടും കളിക്കാൻ തുടങ്ങി.

“അപ്പൊ നിങ്ങൾക്ക് കിട്ടിയോ, തപ്പി വന്ന കാര്യം” ബാറ്റ് വീശി കൊണ്ട് ആഷിക ചോദിച്ചു.

“കിട്ടി കൊണ്ടിരിക്കുന്നു” ലോഹിതും ബാറ്റ് വീശികൊണ്ട് പറഞ്ഞു.

“നിങ്ങളുടെ ഒരു എഞ്ചിനീയറിംഗ് പഠിച്ച ഫ്രണ്ട് പറഞ്ഞു എന്നല്ലേ പറഞ്ഞത്, അവന്റെ പേര് എന്താ…”

“ഫ്രണ്ട് എന്ന് പറയുമ്പോ കൂടെ ജോലി ചെയുന്ന ഒരുത്തൻ, അവൻ ആണ് പറഞ്ഞത്. ഒരു പ്രൊഫഷണൽ ബന്ധം മാത്രമേ ഉള്ളു” ലോഹിത് പറഞ്ഞു. ഇത്ര പെട്ടന് പറഞ്ഞ് അവളെ അവിടെ നിന്ന് വിട്ട് കളയണ്ട എന്ന് കരുതി ആയിരുന്നു അവൻ അത് ചെയ്തത്.

“ഇപ്പോഴാണ് എനിക്ക് കാര്യങ്ങൾ ക്ലിയർ ആയത്. നിങ്ങൾ എന്നെ കാണാൻ തന്നെ ആയിരുന്നു കോളേജിലേക്ക് വന്നത് എന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഉദ്ദേശം വ്യക്തം അല്ലായിരുന്നു” ആഷിക പറഞ്ഞു, അതിന്റെ ഒപ്പം അവളുടെ ദേഷ്യം മുഴുവൻ കാണിക്കുന്ന ഒരു സ്മാഷും. ഒരേ സമയം അവൾ പറഞ്ഞതും വേഗത്തിൽ കോർക് വന്നതും എന്ത് ചെയ്യണം എന്ന് വലിയ പിടുത്തം കിട്ടാത്ത അവൻ ആയിപോയി ലോഹിതിന്. വെറുതെ ബാറ്റ് എടുത്ത് ഒരു സൈഡിലേക്ക് വെച്ച് പിടിച്ചു, പക്ഷെ ഭാഗ്യത്തിന് അതിൽ വന്ന് ഷട്ടിൽ തട്ടി.

അവൾ പറഞ്ഞതിന് അവന്റെ ഭാഗത് നിന്നും മറുപടി ഒന്നും വന്നില്ല…

“നിങ്ങൾ ഹൃതികിന്ടെ ഫ്രണ്ട്‌സ് ആണ് അല്ലെ” അവൾ ചോദിച്ചു. പറഞ്ഞതിന് ശേഷം അവളുടെ അടുത്ത് നിന്നും വന്ന ഷോട്ടിന് എതിരായി അവളുടെ ഭാഗത് നിന്നും മറു ഷോട്ട് ഒന്നും ഉണ്ടായിരുന്നില്ല.

“ഞാൻ പേര് ചോദിച്ചപ്പോ നീ ഹൃതിക് എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അറിയാതെ എന്റെ മുന്നിൽ പെട്ടതാണ് എന്ന് ഞാൻ ചിലപ്പോ ചിന്തിച്ചേനെ. ഇത്രയും കൃത്യമായി ഓരോന്ന് ചെയ്തിട്ട് അവനെ അറിയില്ല എന്ന് പറഞ്ഞ എങ്ങനെയാ…” അവൾ വീണ്ടും സംസാരിച്ച് തുടങ്ങി. അവൾ വേറെ കോർക് എടുത്ത് അവന് നേരെ സർവീസ് ചെയ്തു.

“എന്തേലും ഒന്ന് പറയെടാ… പേടിച്ച” ഇത്രയും പറഞ്ഞിട്ടും മറുപടി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അവൾ പിന്നെയും ചോദിച്ചു.

“നിന്നെ എന്തിനാടി ഞാൻ പേടിക്കുന്നത്” അവൾ ശക്തിയിൽ ബാറ്റ് വീശി കൊണ്ട് പറഞ്ഞു.

“എന്താണ് ഉദ്ദേശം”

“നിന്റെ ഉദ്ദേശം എന്താണ് എന്ന് അറിയണം. അവനെ എതിരെ വല്ലതും ഇനിയും ചെയ്യാൻ ആണെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഒരു ഉദ്ദേശം ഉള്ളു”

“ഞാൻ തുടങ്ങിട്ട് ഉള്ളു… ഇനിയും മെല്ലെ മെല്ലെ ഓരോന്ന് ആയിട്ട് വരും”

“എന്ന മോൾ അത് നിർത്തിക്കോ. നീ ചെയ്യാൻ ഉള്ളത് ഒക്കെ ചെയ്തു, അവനെ ന്യായികരികുനൊന്നും ഇല്ല, എന്നാലും നിർത്തിക്കോ” ലോഹിത് പറഞ്ഞു. അവൾക്ക് നേരെ വന്ന ഷട്ടിൽ അവൾ ലോഹിതിന് നേരെ അടിക്കുന്നതിന് പകരം കടലിന്റെ ഭാഗത്തേക്ക് അടിച്ചു. അവൾ ദേഷ്യത്തിൽ അവിടെ നിന്നും നടന്ന് പോയി.

“ഡീ… വാ പോവാം” ആഷിക അവളുടെ സുഹൃത്തുകളോട് പറഞ്ഞു. അവർക്ക് അവിടെ നിന്നും എണീക്കാൻ സമയം കൊടുക്കാതെ അവൾ നടന്ന് പോയി. കാര്യം അറിയാതെ അവളുടെ കൂട്ടുകാരികളും അവളെ പിന്തുടർന്നു, സമീർ ലോഹിതിന്റെ അടുത്തേക്ക് പോവുകയും ചെയ്തു. അവൾക്ക് കാര്യങ്ങൾ മനസ്സിലായി എന്ന് ലോഹിത് പറഞ്ഞു, ഒരു മയത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് കരുതിയ അവർക്ക് ഒരു തിരിച്ചടി ആയിരുന്നു അത്.

“പിന്നെ, ഇനിയും ഓരോരുത്തരെ ആയിട്ട് ഇങ്ങോട്ട് പറഞ്ഞയക്കണ്ട എന്ന് അവനോട് പറഞ്ഞേക്ക്. അവൻ ചെയ്തതിന് ഒക്കെ അവന് കിട്ടികൊണ്ടേ ഇരിക്കും…” പെട്ടന് തിരിച്ച് വന്ന് അവൾ പറഞ്ഞു.

“അതിന് മാത്രം എന്ത് തേങ്ങയടി അവൻ നിന്നോട് ചെയ്തത്” ലോഹിതിന്ടെ ശബ്ദം ഉയർന്നു.

“നിനക്ക് കൃത്യമായിട്ട് അറിയാലോ…” അവരുടെ അടുത്തേക്ക് പാഞ്ഞ് എത്തിയ അവളെ അവളുടെ കൂട്ടുകാർ എല്ലാരും കൂടി പിടിച്ച് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *