“കിടന്ന് തുള്ളാതേടി പെണ്ണെ… നീ ഇത്രെയും ചെയ്തിട്ടും ഞങ്ങൾ നിന്നെ വെറുതെ വിട്ടില്ലേ, അത് ഹൃതികിന്റെ കരുണയായിട്ട് കൂട്ടിയ മതി നീ” ലോഹിത് പറഞ്ഞു. ഇനിയും സംസാരിച്ച് വഷളാവാതെ ഇരിക്കാൻ വേണ്ടി സമീർ അവനെ പിടിച്ച് വലിച്ച് കൊണ്ടുപോവാൻ ശ്രേമിച്ചു.
“അവന്റെ ഓരോ വിർത്തികേട് കാണിച്ച് കൂട്ടി എന്നെ ഉപയോഗിച്ചിട്ട് പറ്റിച്ച് നാട് വിട്ട് പോയ അവനെ ഞാൻ വെറുതെ വിടണോ”
“മതിയെടി വാ പോവാം…” അവളുടെ കൂട്ടുകാരികൾ പറഞ്ഞുകൊണ്ട് ഇരുന്നു.
“ഒന്ന് പൊടി, അവൻ നിന്നെ എന്തോ ചെയ്തിട്ട് ഉണ്ട് എന്ന” ലോഹിത് ചോദിച്ചു.
“നീ ഒക്കെ ഇതുപോലെ കൂറേ ഉണ്ടക്കിട്ട് ഉണ്ടാവും അതുകൊണ്ട് ഇത് വല്യ സംഭവം ആയി തോന്നില്ല”
“നിന്നെ അവൻ ഏത് അർത്ഥത്തിൽ ആദി കോപ്പേ ഉപയോഗിച്ചു എന്ന് പറയുന്നത്…”
“വായ അടക്കട തെണ്ടി… അവനെ മാത്രം അല്ല, അവന്റെ കൂടെ ഉള്ള നിങ്ങളെയും ഞാൻ വെറുതെ വിടില്ല”
“നിന്നെ അവൻ ഒരു കിസ് അടിച്ചിട്ട് അല്ലെ ഉള്ളു. ഇത്രെയും കാലം ഒരു കിസ് അടിക്കാൻ വേണ്ടി മാത്രം ആരെങ്ക്കിലും ആരുടെയെങ്കിലും പുറക്കെ നടക്കുമോ… അവൻ നിന്നെ വല്ലടെത്തേക്കും കൂട്ടികൊണ്ട് പോയി വല്ലതും ചെയ്തിട്ട് ഉണ്ടെകിൽ സമ്മതിച്ച് തരാമായിരുന്നു”
“വേറെ ഉദ്ദേശം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടാകാൻ ആട ഇത്രെയും ഒപ്പിച്ചിട്ട് അവൻ നാട് വിട്ട് പോയത്”
“നീ കാരണം തന്നെ ആടി. നീയും നിന്ടെ ഒരു ഇരട്ട സഹോദരിയും… ഇനി അറിയാൻ പാടില്ലാത്ത കാര്യങ്ങളും വെച്ച് അവനെ വല്ലതും ചെയ്‌താൽ ഞാൻ ആരാണ് എന്ന് നീ അറിയും” അവൾക്ക് നേരെ കൈ ചൂണ്ടി ലോഹിത് പറഞ്ഞു. ഇപ്പൊ പറഞ്ഞത് കേട്ട് അവൾ ഒരു നിമിഷം അവിടെ തന്നെ നിന്നു പോയി, അവളുടെ കൂട്ടുകാരികൾക്ക് അവളെ വെളിച്ച് പോവാൻ അവളുടെ എതിർപ്പൂക്കൾ ഇല്ലാതെ ആയി.
“എന്താ… എന്ത് പറ്റി മോളെ. ഇവന്മാർ എന്തേലും പ്രെശ്നം ഉണ്ടാക്കിയോ” കുറച്ച് നേരമായി ഇവിടുത്തെ ബഹളം കണ്ട് കൂടിയ നാട്ടുകാർ പറഞ്ഞു.
“ഒന്നുമില്ല ചേട്ടാ, ഞങ്ങൾ പോവാൻ” അവളുടെ കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞു. ആഷികയെ കൂട്ടി അവർ അവിടെ നിന്നും മെല്ലെ പോയി. പക്ഷെ അവിടെ നിന്നും സമീറിനെയും ലോഹിതിനെയും പോവാൻ സമ്മതിക്കാതെ 3-4 ആൾകാർ വളഞ്ഞു. എല്ലാവരും അത്യാവശ്യം പ്രായം ഉള്ള ആൾകാർ ആയിരുന്നു, അതിൽ രണ്ട് പേര് നല്ല തടിച്ചവന്മാരും.
“എന്താടാ ഇവിടെ ആകെ ഒരു ബഹളം. പെൺപിളേറെ വഴി നടക്കാൻ സമ്മതിക്കിലെ…”
“നിന്ടെ പണി നോക്കി പോടാ” എന്നും സമീർ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളെ തള്ളി മാറ്റി. അയാൾ ബാലൻസ് തെറ്റി നേരെ താഴത്തേക്ക് വീണു, ഉടനെ തന്നെ എണീക്കാൻ ശ്രേമിച്ച അയാൾക്ക് തടിയും പ്രായവും വില്ലൻ ആയി മാറി. സമീറിന്റെ ആ പ്രവർത്തി കണ്ട് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തൻ അവന്റെ കോളറിൽ കേറി പിടിച്ചു. അയാളുടെ കൈ അവന്റെ ഇടത്തെ കൈ കൊണ്ട് തട്ടി മാറ്റിയ ശേഷം നെഞ്ചിൽ ഒരു ചാവിട്ടും കൊടുത്തു. ബാക്കി ഉണ്ടായിരുന്ന രണ്ട് സമീറിനും ലോഹിത്തിനും നേരെ ഓടി എത്തി. ഒന്നും ചിന്തിക്കാതെ ലോഹിത് അതിൽ ഒരാളുടെ അടുത്തേക്ക് ഓടി അയാളുടെ കോളറിൽ കേറി പിടിച്ചു, ആയാലും തിരിച്ച് പിടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഉന്തും താളുമായി അവർ അവിടെ നിന്ന് വട്ടം ചുറ്റി, അതിന്റെ ഇടയിൽ പരസ്പരം കാലുകൾ കോർത്തുപോയ അവന്മാർ നിലത്ത് വീണു. വീണടത് കടന്ന് രണ്ടവന്മാരും കൂടി ഉരുണ്ടു, ആരും തന്നെ കോളറിലെ പിടി വിടാൻ തയാർ അല്ലായിരുന്നു.
മറുഭാഗത് സമീറിന്റെ അടുത്തേക്ക് ഓടി എത്തിയ ആൾ അവന്റെ മുഖത്തിന് നേരെ കൈ വീശി, അത് തടുക്കാനായി വലത്തേ കൈ അവൻ ഉയർത്തിയെങ്കിലും തടയാൻ സാധിച്ചില്ല. മുഖത്ത് ഒരെണ്ണം കിട്ടിയ അവൻ നിന്നേടത് നിന്നും കാലുകൾ ഇടറി തെറിച്ചു. കടൽ കാക്കകൾ മുകളിൽ വട്ടം ഇട്ട് പറക്കാൻ തുടങ്ങി, സമീർ അവന്റെ ചുണ്ട് വിരലുകൾ കൊണ്ട് തുടച്ചു, കണ്ണുകൾ ഉയർത്തി നോക്കിയതും അയാൾ പിന്നെയും അവന്റെ അടുത്തേക്ക് പാഞ്ഞ് വരുന്നത് കണ്ടു. അയാളുടെ ഉദ്ദേശത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല, വീണ്ടും സമീറിന് നേരെ അയാൾ കൈ വീശി, പക്ഷെ ഇത്തവണ തടയാൻ ശ്രേമിക്കുന്നതിന് പകരം അവൻ തല കുനിച്ച് ഒഴിഞ്ഞു മാറി. അടി മിസ്സായാ അയാൾ ഒന്ന് കറങ്ങി പോയി, ഇതേ ഗ്യാപ്പിൽ കൈയിൽ മണൽ വാരി എടുത്ത് അവൻ അയാളുടെ കണ്ണിലേക്ക് എറിഞ്ഞു, അയാൾ കണ്ണും പൂട്ടി കൊണ്ട് മുട്ട്കുത്തി അവിടെ ഇരുന്നു. ലോഹിത് ഇപ്പോഴും ആ മണലിൽ കിടന്ന് ഉരുളുക ആയിരുന്നു, ഇടയിൽ എപ്പഴോ സമീറിന് കണ്ട അവൻ അയാളുടെ കോളറിൽ നിന്നും കൈ വിട്ടു. ലോഹിതും മണൽ വാരി അയാളുടെ കണ്ണിലേക്ക് എറിഞ്ഞു, ആയാലും കണ്ണ് പൊതി അവിടെ കിടന്നു. ലോഹിത് അയാളുടെ രണ്ട് കവിളിലുമായി പിടിച്ച് അയാളുടെ വായ തുറപ്പിച്ചു. ശേഷം മറ്റേ കൈയിൽ മണ്ണ് വാരി എടുത്ത് അയാളുടെ വായേലേക്ക് ഇട്ടു. സമീർ അവന്ടെ അടുത്തേക്ക് ഓടി എത്തി ലോഹിതിനെ എണീപ്പിച്ചു.
