പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

തിരകൾ തീരത്തെ പുൽകുന്ന ശബ്ദവും, കാറ്റിന്റെ മൂളലും ബാറ്റ് വീശുന്ന ഒച്ചയും കെട്ടും, അവർ കളിക്കുന്നത് നോക്കി ആഷിക അവിടെ ഇരുന്നു.

“നിന്ടെ കൂടെ പഠിക്കുന്നവന്മാർ ആണോ, പക്ഷെ നമ്മളെ കാലും കുറച്ച് പ്രായം ഉണ്ട് എന്ന് തോന്നുന്നു” പ്രിയ പറഞ്ഞു.

“എനിക്ക് ഓവർ അറിയില്ല. ഞാൻ പറഞ്ഞോണ്ട് ഇരുന്നില്ല, രാവിലെ കോളേജിൽ വന്ന ഒരുത്തനെ പറ്റി, അത് അവൻ ആണ്. ആ ചുണ്ടിന്റെ അടിയിൽ കുറച്ച് മോഷൻ താടി വെച്ചിലെ…” സമീറിനെ ചൂണ്ടി കാണിച്ച് ആഷിക പറഞ്ഞു.

“പിന്നെ എന്തിനടി ഇങ്ങോട്ട് കളിക്കാൻ വിളിച്ചത്. നമ്മൾ 4 പേർ ഉണ്ടാലോ, അങ്ങോട്ട് വിരട്ടി വിട്ടേക്കാം”

“എന്താണ് ഉദ്ദേശം എന്ന് കൃത്യമായി എനിക്ക് അറിയണം. അതിന് ദേഷ്യം കാണിച്ചിട്ട് കാര്യം ഇല്ല, കൂടെ നിർത്തണം, എല്ലാ നീക്കങ്ങളും ശ്രേധിക്കണം. എന്നാലും കൃത്യം ആ ഒരു ബുക്കിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്ത് വന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്…” ആഷിക പറഞ്ഞു. ഷട്ടിൽ കളീക്കൽ തുടർന്നു, അവിടെ ഉണ്ടായിരുന്ന 6 പേരും കൂടി മാറി മാറി കൂറേ കളിച്ചു. തോളിൽ കൈ ഇട്ട് നടക്കാൻ ഉള്ള ചങ്ങാതം ഒന്നും ഉണ്ടാക്കി എടുത്തില്ലെങ്കിൽ എല്ലാവരുമായിട്ട് ഒരു ബന്ധം സ്ഥാപിച്ച് എടുക്കാൻ ലോഹിത്തിനും സമീറിനും ആയി, അല്ലെക്കിൽ അങ്ങനെ ആയി എന്ന് ആഷിക അവരെ വിശ്വസിപ്പിച്ചു. സൂര്യൻ കടലിലേക്ക് ഇറങ്ങി തുടങ്ങി, വെളിച്ചം മങ്ങി തുടങ്ങി, അവർ കളികൾ അവസാനിപ്പിച്ചു. ബാറ്റ് എല്ലാം കവറിൽ ഇട്ട ശേഷം എല്ലാവരും പിരിഞ്ഞു. ആഷിക അവളുടെ വണ്ടിയുടെ അടുത്തേക്ക് പോയി, ഒപ്പം മറ്റവന്മാരും വന്നു.

“അപ്പൊ ശെരി എന്ന…നാളെ ഉണ്ടാവും ഇന്നലെ പറഞ്ഞത്” ആഷിക് ചോദിച്ചു.

“ആ ഉണ്ടാവും” ലോഹിത് മറുപടി കൊടുത്തു.

“ബുക്ക് നോക്കാൻ വന്നിട്ട് കിട്ടിയോ… അല്ല നിങ്ങൾക്ക് എന്തിനാ ഇപ്പൊ ആ കഥ തന്നെ അറിഞ്ഞിട്ട്, നിങ്ങൾ ഏതോ കമ്പനിയിൽ വർക്ക് ചെയാൻ ഇന്നലെ പറഞ്ഞത്” ആഷിക അവളുടെ സംശയം ചോദിച്ചു.

“ആ സമയത് കുറച്ച് ഭയങ്കര എഞ്ചിനീയറിംഗ് വർക്സ് നടന്നത് ആയിട്ട് ഞങ്ങളുടെ ഒരു പറഞ്ഞിരുന്നു, അവനും ഒരു എഞ്ചിനീയർ ആണ്. അപ്പൊ അതുപോലൊരു ഡിസൈൻ കിട്ടിയ ഞങ്ങളുടെ കമ്പനിക്ക് ഗുണം ആയിരുന്നു” സമീർ പറഞ്ഞു. അവൻ വീണ്ടും അവളെ ട്രിഗർ ചെയാൻ വേണ്ടി മനപ്പൂർവം പറഞ്ഞത് ആയിരുന്നു അതൊക്കെ, അവളുടെ മുഖം കണ്ടപ്പോ അത് വിജയകരമായി നടക്കുകയും ചെയ്തു എന്ന് മനസ്സിലായി. അവൾ പോവാന് എന്ന രീതിയിൽ തലയാട്ടി അവളുടെ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൾ പോയതിന്റെ പിന്നാലെ ഇവന്മാരും തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി. ഇനി നാളെയും രണ്ട് മണിക്കൂർ യാത്ര ചെയ്ത് വരണമാലോ എന്നൊരു ബുദ്ധിമുട്ട് ഉണ്ടായിരുനെകിലും, ലോഹിതിന് ഇപ്പൊ ജീവിതത്തിൽ ചെയ്ത് തീർക്കേണ്ട ഏറ്റവും പ്രധാനപെട്ട കാര്യം എന്നപോലെ ആയിരുന്നു ഇത്.

അടുത്ത ദിവസം പിന്നെയും പോവാൻ ചെറിയ മടി കാണിച്ച സമീറിനെ ലോഹിത് തൂകി എടുത്ത് കൊണ്ട് വന്നു. ഇന്നലെ സംഭവിച്ചത് പോലെ തന്നെ ഇന്നും തുടങ്ങി, തിരക്കൽ അടിക്കുന്ന നാദം, ബാറ്റ് വീശുന്ന ഒച്ച, കാറ്റ് വീശുന്ന നിനദം. ലോഹിതും ആഷികയും ഒഴിക്കെ ഉള്ള 4 പേരുടെയും പൊരിഞ്ഞ പോരാട്ടം കഴിഞ്ഞ ശേഷം അവർ അവർ ആകെ തളർന്നു.

“എന്ന നമ്മുക്ക് ഒരു റൌണ്ട് പോയാലോ…” ലോഹിത് ആഷികയെ നോക്കി പറഞ്ഞു. അവൾ താഴെ കിടന്നിരുന്നു രണ്ട് ബാറ്റ് എടുത്തു, ലോഹിതിനെ നോക്കാതെ അവൾ അവന് ബാറ്റ് എറിഞ്ഞു കൊടുത്തു, ശേഷം ആ മണലിൽ അവർ തന്നെ വരച്ച് ഉണ്ടാക്കി വെച്ച കോർട്ടിന്റെ ഒരു സൈഡിൽ അവൾ നിലയുറപ്പിച്ചു. അവളുടെ അത്മവിശ്വാസം നോക്കി കൊണ്ട് അവൻ കോർട്ടിലേക്ക് നടന്നു.

സ്വർണസൂര്യ കിരണങ്ങൾ സമുദ്രതീരത്തും പിന്നെ ആ കോർട്ടിലും പടർന്നു, രണ്ട് പേരും പരസ്പരം കണ്ണുക്കൾ കോർത്തു. ബാറ്റിന്റെ റബ്ബർ ഹാൻഡിൽ അവൾ കൈകളിൽ വെച്ച് കറക്കി, ഇടത്തെ കൈയിൽ കോർക്കും വലത്തേ കൈയിൽ ബാറ്റും പിടിച്ച് അവൾ അവിടെ നിന്നു, കോർക്കിന് നേരെ ബാറ്റ് വീശി അവർ കളി തുടങ്ങി. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ബാക്ക്-ഹാൻഡ് ഷോട്ടും പുഷും ചെയ്ത് കളി മുമ്പോട്ട് പോയി. അൽപ നേരത്തിന് ശേഷം മെല്ലെ മെല്ലെ കൈയുടെ ആവേശം കൂടി കൂടി വന്നു. ലോഹിത് ഉയർത്തി നൽകിയ ഷട്ടിൽ അടിക്കാനായി ആഷിക ചാടി ഉയർന്നു, പക്ഷെ ടൈമിംഗ് തെറ്റി പോയ അവൾക്ക്, ഷട്ടിൽ വലയിൽ തട്ടുന്നതിന് പകരം ബാറ്റിന്റെ തട്ടത് തട്ടി അവളുടെ സൈഡിൽ തന്നെ വീണു.

Leave a Reply

Your email address will not be published. Required fields are marked *