പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

“അതൊന്നുമില്ല മോനെ. ഞങ്ങൾ ആദ്യം കള്ളൻ ആണ് എന്ന കരുതിയത്, പിന്നെ ഒരു പെണ്ണ് ആയിരുന്നു അത് എന്നും മോനെ കാണാൻ വന്നതാണ് എന്നും ഇവിടെ രണ്ട് പ്രാവിശ്യം വന്നപ്പോ മനസ്സിലായി. ഈ പ്രായത്തിൽ ഇതൊക്കെ സാധാര ആണ് പക്ഷെ വെറുതെ ആൾക്കാരെ കൊണ്ട് അതും ഇതും ഒന്നും പറയിപ്പിക്കരുത്… ശെരി മോനെ എന്ന, കാണാം നമുക്ക്… മോൻ എന്താ ഏതാ എന്ന് വെച്ച… ഏഹ്” എന്നും പറഞ്ഞ് അയാൾ പോയി.

ഓഹ് അപ്പൊ ഇനി അതാണ് അവളുടെ അടുത്ത ലക്ഷ്യം. എന്നെ ഈ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തതിന് മുന്നേ അവളെ പിടിക്കണം.

സൂഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ഒന്നും ചെയ്യാതെ ഇരുന്നത് വല്യ അബദ്ധം ആയിപോയി എന്ന് അവന് തോന്നി.

അവളെ എന്ത് വില കൊടുത്തും തടയണം, രണ്ട് പ്രാവിശ്യം ഇവിടെ വന്ന് വിജയിക്കാതെ പോയ അവൾ ഇനിയും വരും എന്ന് അവന് ഉറപ്പ് ആയിരുന്നു.

അവൾക്ക് വേണ്ടി ഉള്ള അവന്റെ കാത്തിരുപ്പ് ഇപ്പൊ മുതൽ ആരംഭിക്കുന്നു… അത് നീണ്ട് നീണ്ട് പാതിരാത്രി ആയി. റൂമിൽ ഉണ്ടായിരുന്ന കസേരയിൽ അവൻ തലയുടെ പിന്നിലായി കൈവെച്ച് കൊണ്ട് അവൻ ഇരുന്നു, അടിക്കടി അവൻ മടിയിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് സമയവും നോക്കികൊണ്ടേ ഇരുന്നു, സമയം 2 മണി ആവുന്നു.

കണ്ണുകൾ അവന്റെ മനസ്സിന് വിപരീതമായി അടഞ്ഞു കൊണ്ടേ ഇരുന്നു, എന്നാലും ചുറ്റും ഉള്ളത് എല്ലാം അവൻ അറിഞ്ഞുകൊണ്ട് ഇരുന്നു.

റൂമിലെ ഫാൻ കറങ്ങുന്നത്, ചീവീട് ചിലകുന്നത്, മഴ തുള്ളികൾ മേൽക്കൂരയിൽ വന്ന അടിക്കുന്ന ശബ്ദം എല്ലാം… ഇതൊന്നും അല്ലാത്ത ഒരു ഒച്ച അവൻ അറിഞ്ഞു, അവന്ടെ ചെവികൾ കൂടുതൽ കൂർപ്പിച്ചു, വെള്ളത്തിലൂടെ ടയർ പോവുന്നതും ഒരു വണ്ടിയുടെയും ഒച്ച അവൻ അറിഞ്ഞു. കണ്ണുകൾ മെല്ലെ അവൻ തുറന്നു, ഫോൺ എടുത്ത് അവൻ പോക്കറ്റിൽ ഇട്ടു, ഈ പരിസരത്ത് എവിടെയോ ആ വണ്ടി നിർത്തി എന്ന് അവൻ മനസ്സിലായി. റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓരോ ജന്നലിലൂടെയും അവൻ പുറത്തേക്ക് നോക്കാൻ തുടങ്ങി, ഒരു റെയിൻകോട്ടും ഇട്ട് വണ്ടിയിൽ ഇരുന്ന് തന്നെ ചുറ്റും നോക്കുന്ന ഒരാളെ അവൻ കണ്ടു. വേഗം തന്നെ ശബ്ദം ഉണ്ടാകാതെ അവൻ പടികൾ ഇറങ്ങി തുടങ്ങി. മുൻവശത് ഉള്ള വാതിൽ വഴി പോവണം എങ്കിൽ അമ്മയുടെ മുറിയുടെ മുന്നിൽ കൂടി പോവണം, അതുകൊണ്ട് അടുക്കള വഴി അവൻ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു, അവന്റെ കൈകൾ അടുക്കളയിൽ ഉള്ള സ്ലാബിൽ കൂടി അവൻ പരതി, കൈയിൽ എന്തോ തടഞ്ഞപ്പോ അവൻ അതും എടുത്ത് പോക്കറ്റിൽ ഇട്ടു. മെല്ലെ വാതിൽ തുറന്ന് അവൻ ആ മഴയത് പുറത്തേക്ക് ഇറങ്ങി, അവൾ വീടിന്റെ മുന്നിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഒരു സൈഡിൽ കൂടി അവൻ എത്തി നോക്കി, ഇപ്പോഴും ഹെൽമെറ്റ് ഇട്ടുകൊണ്ട് ചുറ്റും നോക്കികൊണ്ടിരിക്ക തന്നെ. കുനിഞ്ഞ് കൊണ്ട് മതിലിൽ ചേർന്ന് അവൻ മുന്നിലേക്ക് നീങ്ങി, അവൾ നിൽക്കുന്നതിന്റെ തൊട്ട് മുന്നിൽ മതിലിന്റെ അപ്പുറത് എത്തിയതും അവൻ പെട്ടന് കൈകൾ രണ്ടും എടുത്ത് മതിലിൽ എടുത്ത് വെച്ചു, അതിൽ മുഴുവൻ ശക്തിയും കൊടുത്ത് അവൻ ആ മതിൽ ചാടി, നേരെ അവളുടെ മുന്നിൽ നിന്നു. അവളുടെ ഭാഗത് നിന്നും എന്തേലും പ്രതികരണം ഉണ്ടാവുന്നതിന് മുന്നേ അവളുടെ ഹെൽമെറ്റ് ഊറി അവൻ വെളിച്ച് എറിഞ്ഞു.

“നീ തന്നെ ആയിരുന്നു അല്ലെടി” ഹെൽമെറ്റ് ഊറി കളഞ്ഞപ്പോ അവളുടെ മുഖം കണ്ട അവൾ ചോദിച്ചു. അവൾ തല താഴ്ത്തി അവൾ അവന്റെ മുന്നിൽ നിന്നു. അവൻ കൈകൾ നേരെ അവളുടെ മുഖത്തിന് നേരെ പോയി, രണ്ട് കവിളും ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി.

***************************************************************************************************

 

(ഹൃതികിന്റെ വീട്ടിൽ നിന്നും സമീറും ലോഹിതും ഇറങ്ങിയ ശേഷം…)

“ഡാ ഒന്ന് അവളുടെ കോളേജ് വരെ പോയാലോ…” ലോഹിത് ചോദിച്ചു.

“അതൊന്നും ശെരി ആവില്ല, പുറത്തിന് വേറെ എവിടുന്നേലും കണ്ട് സംസാരിക്കേണ്ടി വരും. പക്ഷെ അതിന് ഇപ്പൊ അവൾ എവിടെയൊക്കെ പോവുന്നു എന്നൊക്കെ അറിയേണ്ടി വരും, അത് ഒരുമാതിരി ഊമ്പിയ പരുപാടി ആണ്” സമീർ മറുപടി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *