പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 6അടിപൊളി 

“ഡാ വല്ലതും പറ്റിയോ… വേഗം സ്ഥലം വിടാം ഇവിടുന്ന്” സമീർ പറഞ്ഞു.

“നീ വന്നില്ലായിരുനെകിൽ അയാൾ ഞാൻ ഇന്ന്… ആഹ്” ലോഹിത് പറഞ്ഞു.

“നിന്ന് കോമാളി കളി കളിക്കാതെ അടുത്ത ടീം വരുന്നതിന് മുന്നേ ഓടാൻ നോക്കടാ…” എന്നും പറഞ്ഞ് സമീർ വണ്ടിയുടെ അടുത്തേക്ക് ഓടി, ഒപ്പം ലോഹിതും.

ആഷികയും അവളുടെ കൂട്ടുകാരികളും വണ്ടിയും എടുത്ത് പോയ ശേഷം കുറച്ച് മാറി അവർ വണ്ടി നിർത്തി. അവളെ ഒന്ന് തണുപ്പിക്കാൻ വേണ്ടി അവർ അവൾക്ക് ഒരു ജ്യൂസ് വാങ്ങിച്ച് കൊടുത്തു. പ്രിയ ഒരു ഗ്ലാസ് ജ്യൂസുമായി വന്ന ശേഷം അവൾക്ക് നേരെ നീട്ടി.

“അവന്മാർ ഇപ്പൊ എന്തിനാ എന്റെ റാഷിയെ ഇതിലേക്ക് വെളിച്ച് ഇഴച്ചത്…” ആഷിക ചോദിച്ചു.

“സംസാരിച്ച് ജയിക്കാൻ വേണ്ടി നിന്നോട് ഓരോന്ന് വെറുതെ പറഞ്ഞതാ. നീ അത് വിട്ടേ എന്നിട്ട് ഇത് കുടിച്ചേ” മീര പറഞ്ഞു. ആഷിക പതിയെ ജ്യൂസ് എടുത്ത് ഒരു സിപ് എടുത്തു.

“അറിയില്ലെടി… ഞാൻ അവനോട് റാഷികയെ പറ്റി ഒരു സൂചന പോലും കൊടുത്തിട്ടില്ല”

“ഒരാളെ പറ്റിക്കാൻ ഇറങ്ങുന്നതിന് മുന്നേ അയാളുടെ സകല ഡീറ്റൈൽസും എടുത്തിട്ട് അല്ലെടി വരുക. അങ്ങനെ വല്ലതും കിട്ടിയത് ആയിരിക്കും” പ്രിയ പറഞ്ഞു. അവൾ കൂടുതൽ ഒന്നും പറയാതെ പിന്നെയും ആ ജ്യൂസ് ഇരുന്ന് കുടിച്ചു. എല്ലാവരും കൂടി അവൾക്ക് ഒന്നും കൂടി ധൈര്യം കൊടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞായച്ചു.

വീട്ടിൽ എത്തിയതും അവൾ നേരെ കുളിമുറിയിലേക്ക് കേറി. ആ ഇല്ലം ചൂട് വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുക്കി പോയിക്കൊണ്ടിരുന്നു. അവളുടെ ഉള്ളിൽ പ്രക്ഷുബ്ധതയ്‌ക്കിടയിലും, മുഖത്ത് ശാന്തത അവൾ വരുത്തി. റാഷികയോട് കാര്യങ്ങൾ എല്ലാം പറഞ്ഞ് അവൾക്ക് വല്ലതും അറിയുമോ എന്ന് മനസ്സിലാക്കണം എന്ന് ആഷിക ഉറപ്പിച്ചു. കുളി കഴിഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി, നേരെ ഭക്ഷണം കഴിക്കാനായി പോയി. അവിടെ അമ്മയും റാഷികയും ഉണ്ടായിരുന്നു, അവൾ അവരുടെ ഒപ്പം കൂടി. കഴിക്കുന്നതിന് ഒപ്പം എല്ലാവരും ഓരോ വിശേഷങ്ങളും പറയുന്നുണ്ടായിരുന്നു.

“ഇപ്പൊ കാൽ എങ്ങനെ ഉണ്ട് മോളെ. ഇത് എന്താണാവോ പിന്നെയും ഇപ്പൊ വരാൻ” അമ്മ ചോദിച്ചു.

“കുഴപ്പം ഒന്നുമില്ല. നേരത്തെയും വല്യ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല” റാഷിക പറഞ്ഞു.

“നിനക്ക് എന്ത് പറ്റി” ആഷിക ചോദിച്ചു.

“അന്ന് ഒരു ചെറിയ ഓപ്പറേഷൻ നടത്തിയില്ലേ അതിന്റെ ആണ്. ഇടക്ക് ഇങ്ങനെ ആവാർ ഉണ്ട്” അമ്മ ആയിരുന്നു അതിന് മറുപടി കൊടുത്തത്.

“അത് ഇപ്പോഴും ഉണ്ടോ… ഫൈനൽ ഇയറിൽ പഠിക്കുമ്പോ കഴിഞ്ഞത് അല്ലെ” ആഷിക ചോദിച്ചു. അതിന് റാഷിക തലയാട്ടി ആയിരുന്നു മറുപടി നൽകിയത്.

“അഹ്, ഓർമയുണ്ട് എനിക്ക്. നിന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നാലോ അവിടെ, എന്തായിരുന്നു അവന്റെ പേര്” ആഷിക ചോദിച്ചു. അത് കേട്ടതും റാഷിക ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്ന് എന്നീട്ട് പോയി.

“എന്തിനാ മോളെ അത് ഇപ്പൊ അവളോട് ചോദിച്ചത്, എന്നോട് പിന്നെ വന്ന് ചോദിച്ച പോരായിരുന്നു” അമ്മ പറഞ്ഞു.

“എനിക്ക് അറിയോ ഇത്… എന്താണ് പ്രെശ്നം”

“ആവോ. നല്ലൊരു പയ്യൻ ആയിരുന്നു, അവളുടെ കൂടെ എങ്ങാനും പഠിക്കുന്നതാണ്. പെട്ടന് അങ്ങോട്ട് ഒരു വിവരവും ഇല്ലാതെ ആയി. പിന്നെ അതിന് പറ്റി കൂടുതൽ ചോദിക്കുന്നതും അവൾക്ക് ഇഷ്ടമല്ല എന്ന് തോന്നി, അതുകൊണ്ട് ഞാൻ ഇപ്പൊ ഒന്നും ചോദിക്കാർ ഇല്ലാ” എന്നും പറഞ്ഞ് അമ്മ അവിടെ നിന്നും മെല്ലെ എണീറ്റു.

“എന്തേലും ഡീറ്റെയിൽസ് തന്ന ഞാൻ കണ്ടുപിടിച്ച് തരാം” ആഷിക പറഞ്ഞു, അവളും ടേബിളിൽ നിന്നും എണീറ്റു.

“പേര് ഹൃതിക്… ബാക്കി ഒന്നും എനിക്ക് ഓർമയില്ല” അമ്മ പറഞ്ഞു. അത് കേട്ടതും ആഷിക ഞെട്ടി. അമ്മ പറഞ്ഞത് ശെരിക്കും കേട്ടില്ല എന്ന് കരുതി അവൾ വീണ്ടും അമ്മയോട് എന്താ പറഞ്ഞത് എന്ന് ചോദിച്ചു. പക്ഷെ കേട്ടതിൽ ഒരു തെറ്റും ഇല്ല എന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് ഉള്ളിൽ അവനോട് ഉള്ള ദേഷ്യം കൂടി കൂടി വന്നു. അവൾ വേഗം കൈ കഴുകി റാഷികയുടെ റൂം ലക്ഷ്യമാക്കി പടിക്കൽ കേറി പോയി.

Leave a Reply

Your email address will not be published. Required fields are marked *