“അപ്പൊ എന്നെയും അവളെയും ലക്ഷ്യംവെച്ചായിരുന്നു അവൻ ഇറങ്ങിയത്. എന്നിട്ട് ഈ പോത്ത് എന്നോട് ഇതൊന്നും പറഞ്ഞില്ലാലോ. പക്ഷെ അവൻ എന്റെ കൂടെ ഇതുവരെ പഠിച്ചിട്ടില്ല, അപ്പൊ ഇത് ഏത് ഹൃതിക്” പടികൾ കേറുമ്പോ സ്വയം പിറുപിറുത്തു.
റാഷികയുടെ മുറിയിൽ അവൾ മെല്ലെ ഒന്ന് തട്ടി, പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. വാതിൽ മെല്ലെ തുറന്ന് അവൾ തല ഉള്ളിലേക്ക് ഇട്ടു, റാഷിക ജന്നൽ വഴി പുറത്തേക്ക് നോക്കിയിരിക്കുക ആയിരുന്നു. പുറത്തു കാണാൻ മാത്രം ദൃശ്യവിസ്മയം ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട്, അവൾ കാര്യമായ എന്തോ ചിന്തയിൽ ആണ് എന്ന് മനസ്സിലായി.
“നീ എന്താടി എന്നോട് അവന്റെ ഡീറ്റെയിൽസ് തരാതെ ഇരുന്നത്” തിരിഞ്ഞ് ഇരുന്ന അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് ആഷിക ചോദിച്ചു.
“നിനക്ക് ഇങ്ങനെ പ്രെശ്നം ഉണ്ടാക്കി നടക്കാൻ ഭയങ്കര ഇഷ്ടമാണല്ലേ” റാഷിക ചോദിച്ചു.
“അത് നീ അറിയണ്ട. നിന്റെ കൂടെ എപ്പോഴാണ് ഞാനും പഠിച്ചിട്ട് ഉണ്ടാലോ എന്നിട്ട് ഇവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാലോ”
“അവൻ എന്റെ കൂടെ പഠിച്ചത് ഒന്നും അല്ല”
“പിന്നെ എങ്ങനെയടി പരിചയം. നമ്മളുടെ കോളേജിലേക്ക് വന്നിരുന്നോ” ആകാംഷയോട് കൂടി അവൾ ചോദിച്ചു.
“അങ്ങനെ ഒന്നും അല്ലെടി, അവൻ കാരണം ആണ് എനിക്ക് അന്ന് ആക്സിഡന്റ് ഉണ്ടായത്”
“മൈരൻ… അവൻ കളിച്ച് കളിച്ച് നിന്നെ ഉപദ്രവിക്കാനും വന്നോ” ദേഷ്യത്തിൽ ആഷിക് ചോദിച്ചു.
“നീ മിണ്ടാതെ ഇരിക്ക്, എന്നിട്ട് പറയുന്നത് കേൾക്ക്” റാഷിക പറഞ്ഞു. അവൾ കുറച്ച് കാര്യമായി പറയുക ആണ് എന്ന് മനസ്സിലാക്കിയ ആഷിക മിണ്ടാതെ ഇരുന്നു.
“ഞാൻ വണ്ടിയിൽ ഇങ്ങനെ കോളേജിൽ നിന്നും വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുക ആയിരുന്നു, അപ്പോഴാണ് ഒരുത്തൻ കൈയിൽ കൂറേ റോസാപ്പൂവ് ഒക്കെ പിടിച്ച് മാനത്തേക്ക് നോക്കി നടക്കുന്നു. അവനെ തട്ടണ്ട എന്ന് കരുതി ഞാൻ വണ്ടി വെട്ടിച്ചു, പക്ഷെ സ്കിഡ് ആയി വീണു പോയി. അവൻ തന്നെ എന്നെ പിടിച്ച് ഹോസ്പിറ്റലിലേക്ക് എത്തിച്ചു” റാഷിക പറഞ്ഞു. അത് കേട്ടതും ആഷിക ചെറുതായി ഒന്ന് ടെൻഷൻ ആയി തുടങ്ങി.
“അപ്പൊ അവൻ ഏതൊക്കെ ആണ് നിന്നോട് ചോദിച്ചത്… അല്ല ഇതൊക്കെ എന്നായിരുന്നു സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ” ആഷിക ചോദിച്ചു.
“ഒന്ന് പൊടി 3 കൊല്ലം മുന്നേ അല്ലെ, എനിക്ക് ഒന്നും ഓർമ്മയുണ്ടോ”
“അവനെ പറ്റി വല്ലതും പറ എന്ന. കാണാൻ എങ്ങനെ, എന്താ പഠിക്കുന്നത് അങ്ങനെ എന്തേലും”
“എന്തിനാഡി അതൊക്കെ ഇപ്പൊ അറിഞ്ഞിട്ട്”
“പറയെടി…”
“അവൻ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്, ഇരുനിറം… പിന്നെ… ബി.ടെക് കഴിഞ്ഞ് ഇരിക്കാൻ, MBA ചേരാൻ പോവാൻ… ക്ലീൻ ഷേവ് ആണ്… ക്ലീൻ ഷേവ്” റാഷിക പറഞ്ഞു. ആഷികക്ക് ആൾ അവൻ തന്നെ ആയിരുന്നു എന്ന് 100% ബോധ്യമായി. അവളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞ് തുടങ്ങി.
“ഞാൻ അപ്പൊ എവിടെ ആയിരുന്നു… അല്ലെങ്കിൽ നീ ഏകദേശം ഒരു തീയതി പറയ്” ആഷിക ചോദിച്ചു.
“ഞാൻ എന്താടി ഇതൊക്കെ ഇങ്ങനെ ആലോചിച്ച് ഇരിക്കാനോ. അവൻ എന്താ പറഞ്ഞത്, എന്താ ഇട്ടത്” റാഷിക ചെറുതായി ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു. അത് കേട്ടതും ആഷികയുടെ മുഖം മങ്ങി. റാഷിക അത് കണ്ട് അവളുടെ കൈകൾ ആശികയുടെ കൈകളിയ്ക്ക് ചേർത്തു, അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.
“ഇനി ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ. അവൻ ഇതൊക്കെ ആൺ പഠിക്കുന്നത് എന്ന് നിന്നോട് പറഞ്ഞോ, അതോ നീ എൻജീലും അറിഞ്ഞതാണോ, അതും അല്ലെങ്കിൽ വേറെ ആരോടേലും പറയുന്നത് കേട്ടത് ആണോ” ആഷിക ചോദിച്ചു.
“എന്നോടും അമ്മയോടും കൂടി പറഞ്ഞു. എന്താടി നിനക്ക് പറ്റിയത്, എന്തൊക്കെ ആടി ചോദിക്കുന്നത്” റാഷിക ചോദിച്ചു. ആഷിക വേഗം തന്നെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ കെട്ടിപിടിച്ചു. ആഷിക അവളുടെ തല റാഷികയുടെ തോളിൽ തല ചായിച്ച് ഇരുന്നു. കാര്യം മനസ്സിലാവാതെ റാഷിക അവളുടെ മുടിയിൽ മെല്ലെ തലോടി, ആഷിക അതിന്റെ ഒപ്പം കടുത്ത ചിന്തകളിൽ മുഴുകി പോയി.
***************************************************************************************************
