“ഞാൻ എടുക്കാം. അത് പറഞ്ഞ മതിയാരുന്നു” എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ ബുക്ക് നീട്ടി. ഇവിടുത്തെ പിള്ളേരോട് താഴ്ന്ന് അപേക്ഷിച്ചാലേ അവളെ കാണാൻ പട്ടു എന്ന് അവന് തോന്നി.
“അതെ, ഒരു ചെറിയ ഹെല്പ് ചെയ്യോ” സാം അവളോട് ചോദിച്ചു. അപ്പോഴും മറുപടി ഒന്നും വണ്ണിലേക്കിലും അവൾ അവിടെ നിന്നു. പറയാൻ ഉള്ളത് പറയ് പറ്റുവാണെകിൽ ചെയ്ത് തരാം എന്ന രീതിയിൽ ഉള്ള അവളുടെ നിൽപ് കണ്ടതും അവൻ അവന്ടെ ആവിശ്യം അവളോട് പറഞ്ഞു.
“ആഷികയെ എന്തിനാ കാണുന്നത്” സാം പറഞ്ഞത് കേട്ട് അവൾ ചോദിച്ചു.
“എന്റെ ഫ്രണ്ട് ആണ്”
“എന്താടോ തനി ഫ്രണ്ടിനെ കണ്ട തിരിച്ച് അറിയാൻ പാടിലെ”
“അതല്ല, ഇവിടെ ഒക്കെ നോക്കിയിട്ടും കാണുന്നില്ല. എവിടെയാ ഉള്ളത് എന്ന് പറഞ്ഞ വല്യ ഉപകാരം ആയെന്നെ”
“ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ള കാര്യം അവൾ ഇതുവരെ പറഞ്ഞിട്ട് ഇല്ലാലോ”
“എല്ലാ കാര്യവും എല്ലാരോടും പറയാൻ പറ്റില്ലാലോ. പിന്നെ ഇതൊക്കെ ആരെങ്കിലും എന്തിനാ പറയുന്നത് തന്നെ”
“ഒന്നുമില്ലെങ്കിലും എന്റെ ഫ്രണ്ടിനെ കണ്ട എനിക്ക് തിരിച്ച് അറിയാൻ പറ്റുമെലോ” രണ്ട് കൈയും കെട്ടി അവൾ പറഞ്ഞു.
പടച്ചോനെ പെട്ടു, ഞാൻ എന്തേലും മണ്ടത്തരം കാണിക്കുമോ എന്ന് വിചാരിച്ച് കൊണ്ടിരിക്കുന്നുണത്തിന്ടെ ഇടയിൽ തന്നെ… സാം അവളെ നോക്കി ഒന്ന് വല്ലാതെ ഇളിച്ചു.
“എന്റെ പൊന്ന് ചേട്ടാ, ചേട്ടന് വേറെ പണി ഒന്നും ഇല്ലേ. എവിടേലും പോവുന്ന വഴിക്കാണ് ഇങ്ങനെ വന്നതെങ്കിൽ മനസ്സിലാക്കാം, കോളേജിന്റെ ഉള്ളിൽ കേറി അന്വേഷിച്ച് വരാൻ മാത്രം ഇപ്പൊ എന്താണ് ഉള്ളത്. നിങ്ങൾക്കൊന്നും വേറെ ആരെയും പറ്റിക്കാൻ ഇല്ലേ, കറക്റ്റ് ആയിട്ട് എന്റെ മുന്നിൽ തന്നെ വന്ന് പെട്ടൊലും…” അവൾ പറഞ്ഞു. എന്നാലും അത് അവൾ തന്നെ ആയിരുന്നോ എന്ന അവന്ടെ സംശയം മാറ്റാനായി അവളുടെ കഴുത്തിലൂടെ തൂക്കിയിട്ട ആ ഐഡി കാർഡിലേക്ക് അവൻ നോക്കി.
“ഡാ… ഇവിടെ, ഇവിടെ നോക്ക്” അവളുടെ തന്നെ മുഖത്തേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു.
“അയ്യോ സോറി പെങ്ങളെ, ഞാൻ ഐഡി കാർഡ് നോക്കിയതാ” ശബ്ദത്തിൽ ചെറിയൊരു പേടിയോട് കൂടി സാം പറഞ്ഞു.
“ഒരു ബുക്ക് നോക്കി വന്നത് ആയിരുന്നു, ഇയാളോട് ചോദിച്ച കിട്ടും എന്ന അവൻ പറഞ്ഞത്. അല്ലാതെ എനിക്ക് വേറെ ഒരു ദുരുദ്ദേശവും ഇല്ല” സംസാരത്തിൽ കഴിയുന്നത്രെയും നിഷ്കളങ്കത വെറുതെ അവൻ അവളോട് പറഞ്ഞു. എന്നാലും അവൾ വീണ്ടും അവനെ മുഴുവനായി ഒന്നുടെ നോക്കി.
“അമ്മെയാണെ സത്യം” വീണ്ടും അവൻ പറഞ്ഞു.
“ലൈബ്രേറിയനോട് ചോദിച്ച മതി അയാൾ കാണിച്ച് തരും” എന്നും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു.
“ഏതാ ഷെൽഫ് എന്ന് പറഞ്ഞ മതി, അവിടെ നിന്ന് ഞാൻ കണ്ടുപിടിചോലാം. 1341 കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കുറിച്ചുള്ള എന്തേലും ഒരു ബുക്ക് കിട്ടിയ മതി” അവൻ പറഞ്ഞു. അവൻ പ്രതീക്ഷിച്ച പോലെ അവൾ അവിടെ നിന്നു. അവൾക്ക് ഒരു സെക്കന്റ് എങ്കിലും ഹൃതികിന്ടെ ഓർമകൾ മനസ്സിലൂടെ മിന്നിമറഞ്ഞിട്ട് ഉണ്ടാവും എന്ന് ഉറപ്പായിരുന്നു. അവൾ അവനെ തിരിഞ്ഞ് നോക്കി.
“അറിയും എന്ന് വിചാരിച്ച് ചോദിച്ചതാ. ഇല്ലെങ്കിൽ വേണ്ടാ” സമീർ പറഞ്ഞു.
“അതിന്റെ ബുക്ക് ഒന്നും ഇവിടെ കിട്ടില്ല” ശബ്ദം താഴ്ത്തി അവൾ പറഞ്ഞു. ശെരി എന്നും പറഞ്ഞ് അവൻ അവിടെ നിന്ന് ഇറങ്ങി.
“നല്ല ക്വാളിറ്റി ബുക്സ് ആണ്, സാധാരണ ബുക്ക് പോലെ അല്ല ഇത്. ഇക്കോ-ഫ്രണ്ട്‌ലി ആയിട്ടുള്ള മഷി കൊണ്ട് പ്രിന്റ് ചെയ്തതാണ് ഈ ബുക്ക് ഒക്കെ” ലോഹിത് ആ ലൈബ്രേറിയനോട് പറഞ്ഞു. അയാൾ ആദ്യം ഇവനെ അന്തംവിട്ട് നോക്കി നിന്നു, പിന്നെ തല ചൊറിയാൻ തുടങ്ങി.
“ഡാ പോവാം…” എന്നും പറഞ്ഞ് സമീർ വേഗം തന്നെ ലോഹിതിനെ കടന്ന് വാതിലിലൂടെ പുറത്തേക്ക് പോയി.
“അപ്പൊ ചേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല അല്ലെ, ഓഫീസിൽ ചെന്ന് ചോദിക്കണം അല്ലെ” എന്നും പറഞ്ഞ് ലോഹിതും മെല്ലെ തിരിഞ്ഞ് നടന്നു.
“അത് തന്നെ അല്ലെടോ വന്നപ്പോ തൊട്ട് നിന്നോട് ഞാൻ പറഞ്ഞോണ്ട് ഇരുന്നത്” അയാൾ ഉറക്കണേ അവനെ തന്നെ നോക്കി പറഞ്ഞു. അതൊന്നും ശ്രേധികാതെ അവൻ സമീറിനെ പിന്തുടർന്ന് പോയി. അവൻ എന്താണ് സംഭവിച്ചത് എന്നൊക്കെ അവനോട് ചോദിച്ചു.
