ഭഗവതിയുടെ മുഹബ്ബത്ത് – 3 1

അതിനേ എല്ലാ ആണുങ്ങളും നിങ്ങളെ പോലെയല്ല..ആളെ ഇപ്പോ പ്ലസ് ടു വിൽ അല്ല പഠിക്കുന്നേ..ഇങ്ങനെപറയുമ്പോഴേക്കും ചാടി ഇറങ്ങി വരാൻ..ഛെ..ഈ അനൂപേട്ടന്റെ വാക്കും കേട്ട് വരേണ്ടായിരുന്നു..അവളത് പറഞ്ഞ്നോക്കിയത് അവർക്ക് എതിർവശത്ത് കുറച്ചുദൂരെ നിൽക്കുന്ന ആദിയുടെ മുഖത്തേക്കാണ്..പക്ഷേ ആദി അവരെകണ്ടിട്ടില്ല..അവന്റെ കണ്ണുകൾ ചുറ്റും ആരെയോ തിരയുന്നുണ്ട്..

ഡീ പക്ഷേ ഞാൻ..എന്റെ ഊഹം തെറ്റാൻ വഴിയില്ലല്ലോ.. എന്ന് അനൂപ് പറഞ്ഞപ്പോൾ ആരതി ഒന്നും മിണ്ടാതെചമ്മലോടെ നിന്നു..
അനൂപേട്ടൻ ആദിയേട്ടനെ കണ്ടിട്ടില്ല..ഭഗവാനേ കാണരുതേ കണ്ടാൽ എന്നെ കളിയാക്കി കൊല്ലും.. മാത്രമല്ലഎന്തൊക്കെയോ പ്ലാൻ ചെയ്താ വന്നേക്കുന്നെ..അത് എന്തായാലും ആദിയേട്ടനത്ര സുഖകരമായത്ആയിരിക്കില്ല..അവൾ ചിന്തിച്ചു…

അങ്ങിനെ പ്രാർത്ഥിച്ചുനിൽക്കുമ്പോഴാണ് രണ്ടുമൂന്നു പേർ അവരുടെ അരികിലേക്ക് വന്നത്…

ആ മച്ചൂ നീ എപ്പോ വന്നൂടാ ദുബായീന്ന് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ..അവർ വന്നപാടെ ചോദിച്ചു..

വന്നിട്ട് നാല് ദിവസേ ആയുള്ളൂടാ..പുറത്തേക്ക് ഇറങ്ങീട്ടില്ല ഓരോ പ്രശ്നങ്ങൾ ആയിരുന്നു…

ഇതാരാടാ..അതിലൊരാൾ ആരതിയെ നോക്കികൊണ്ട് ചോദിച്ചു…

എന്റെ പെങ്ങളാ..

പെങ്ങളായാലും അമ്മയായാലും ഈ പെണ്ണുങ്ങളുടെ ഇടയിൽ ഇങ്ങനെ നിൽക്കാൻ നിനക്ക് നാണല്ല്യേ..ഇങ്ങോട്ട്വാടാ നമുക്കൊന്ന് കറങ്ങീട്ട് വരാം..അതൊരു ആയിരം കാതുകൊണ്ടാണ് ആരതി കേട്ടത്..

എന്റെ കണ്ണാ ഇത്രവേഗം കനിയുമെന്ന് പ്രതീക്ഷിച്ചില്ല..ആരതി മനസ്സിൽ പറഞ്ഞു..

ഇല്ലടാ ഇവൾ ഒറ്റയ്ക്കേയുള്ളൂ..നിങ്ങൾ പൊയ്ക്കോ..അനൂപ് പറഞ്ഞതും അവളുടെ മുഖം മങ്ങി…

അല്ല ഏട്ടാ കുറേ കൂടി കാണുന്നതല്ലേ കൂട്ടുകാരെ ഏട്ടൻ പൊയ്ക്കോ..അച്ചു ഇപ്പോൾ വരും പിന്നെ ഇവിടെ കുറേചേച്ചിമാരുടെ അടുത്തല്ലേ ഞാൻ നിൽക്കുന്നെ ഫോണും ഉണ്ടല്ലോ…വേഗം വന്നാൽ മതി…

ശരി പെങ്ങളെ ഞങ്ങളിപ്പോ വരാട്ടോ..എന്ന് അതിലൊരുത്തൻ പറഞ്ഞുകൊണ്ട് അനൂപിനെയും കൂട്ടികൊണ്ട്പോയി..

കുറച്ചുനേരം ആരതി ആദിയെ അങ്ങനെ നോക്കി നിന്നു…കരിനീല ഷർട്ടും വെള്ളിക്കസവ് മുണ്ടിലുംസുന്ദരനായ ഒരു നാടൻ ചെറുക്കാനായി മാറിയിരുന്നു ആദി..അവൻ ചുറ്റും നോക്കുന്നത് കണ്ട് ഞാനിവിടെയുണ്ട്എന്ന് അവൾക്കൊന്ന് കയ്യുയർത്തി കാണിക്കണമെന്ന് തോന്നി എങ്കിലും ചെയ്തില്ല അവളെങ്ങനെ അവനെയുംനോക്കി നിന്നു..

കുറച്ചുനേരത്തിനുശേഷം ആദിയുടെ കണ്ണുകളും അവനെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളെകണ്ടു..കുറച്ചുനേരം കൂടെ അവരങ്ങനെ നോക്കി നിന്നു..ആ നോട്ടം ഏറ്റുവാങ്ങിയപ്പോൾ അടിവയറ്റിൽമഞ്ഞുവീഴുന്ന പോലെ ഒരു അനുഭൂതി അവൾക്ക് തോന്നി..ഏതോ ചിന്തയിൽ നിന്നുണർന്ന പോലെ അവൻഇങ്ങോട്ട് വായോ എന്നർത്ഥത്തിൽ അവളെ നോക്കി തലയാട്ടി..അവൾ നടന്നു പോയി അവനരികിലായിനിന്നു…കാണാതിരിക്കുമ്പോൾ എന്തൊക്കെയോ പറയാൻ തോന്നും നേരിൽ കണ്ടാൽ പറയാൻ വന്നതൊക്കെമനസ്സിൽ നിന്ന് മാഞ്ഞുപോകും അവളോർത്തു..മാത്രമല്ല അവരുടെ അരികെ നിറയെ ആളുകളും ഉണ്ടായിരുന്നു..

ഒന്നും പറയാൻ കഴിയാതെ കുറച്ചു നേരം രണ്ടുപേരും നിശബ്ദമായി നിന്നു..

നമുക്കൊന്ന് അമ്പലത്തിന് ചുറ്റും നടന്നാലോ..അവൻ പറഞ്ഞു..

ഉം..അവൾ മൂളി..

രാത്രിയിലും അമ്പലത്തിന് ചുറ്റും നിറയെ ലൈറ്റുകൾ കൊണ്ട് പ്രകാശത്താൽ നിറഞ്ഞുനിന്നു..രണ്ടുപേരും ഒരുമിച്ച്നടക്കാൻ തുടങ്ങി..കൈ വിരലുകൾ തമ്മിൽ ഇടക്കൊന്ന് മുട്ടിയപ്പോൾ അവൾക്ക് ആ കൈകകളിൽ
കൈകോർത്തൊന്ന് നടക്കണമെന്ന് തോന്നി…എങ്കിലും മനസിന്റെ താളം കൈവിട്ട് പോവാതെ അവൾ ആത്മസംയമനംപാലിച്ചു..

നിറയെ പെട്ടിക്കടകൾ ഉണ്ടായിരുന്നു അമ്പലത്തിന് ചുറ്റും..

ആരതിക്കെന്തേലും വേണോ..അവൻ അവളെ നോക്കി ചോദിച്ചു..

അത്.. ആദിയേട്ടാ..പറയാൻ വന്നതവൾ മുഴുവനും പറഞ്ഞില്ല..

അവൻ അവളെയും കൊണ്ട് ഒരു കടയിലേക്ക് കയറി..അവിടെ ചാന്തും പൊട്ടും പലനിറത്തിലുള്ള കുപ്പിവളകളുംഎല്ലാം ഉണ്ടായിരുന്നു..

ആരതി..എന്താണെന്ന് വച്ചാൽ എടുത്തോ ഇതൊന്നും എനിക്കറിയില്ല..ഇതുവരെ ആർക്കും വാങ്ങിക്കൊടുക്കേണ്ടിവന്നിട്ടില്ലല്ലോ..ഒരു കുസൃതിചിരിയിൽ അവൻ പറഞ്ഞു..അവളുടെ അടുത്തുനിൽക്കുമ്പോൾ ചമ്മലോ ടെൻഷനോഒക്കെ കൊണ്ട് അവന്റെ മുഖമൊക്കെ വിയർക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *