ശരിക്കും വരുമോ.. അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..
നീ നോക്കിക്കോ ഈവക കാര്യങ്ങളിലൊക്കെ ഞാൻ പുലിയാട്ടാ.. ഞാൻ കൂടെ ഉള്ളതുകൊണ്ട് ഉറപ്പായിട്ടും വരും.. നമ്മളെ ആകെയൊന്ന് നിരീക്ഷിച്ച് കാര്യങ്ങൾ ഉറപ്പിക്കാൻ…
അത് കേട്ടതും അവളുടെ കണ്ണുകളിൽ തിളക്കം വന്നു..മുഖത്ത് പുഞ്ചിരി വിടർന്നു..
എന്നാൽ വേഗം റെഡിയാവൂട്ടോ..അച്ചുവും അവിടെ വിഷമിച്ചിരിക്കാ.. നീ വരില്ലെന്ന് കരുതി…പിന്നെ നീയിന്ന്ഞാൻ തന്ന ആ പിങ്ക് കളർ സാരി ഉടുത്താൽ മതീട്ടോ…
അതെന്തിനാ..അവൾ സംശയത്തോടെ ചോദിച്ചു..
അതൊക്കെയുണ്ട്…അവൻ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് നടന്നകന്നു…
🌸🌸🌸🌸🌸🌸🌸🌸🌸
ആരതിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..താൻ ഇന്ന് ആദിയേട്ടനെ കാണാൻ പോകുന്നു..അനൂപേട്ടനെകാണുന്നത് സ്വന്തം ഏട്ടനെ പോലെയാണെന്ന് ആദിയേട്ടനോട് ഇന്ന് ഞാൻ തുറന്ന് പറയും.. എന്തെങ്കിലുംതെറ്റിധാരണ ഉണ്ടെങ്കിൽ അതോടുകൂടി മാറട്ടെ..
അവൾ സാരിക്ക് മാച്ചുള്ള കല്ലുകൾ പതിപ്പിച്ച കമ്മലും മാലയും എടുത്ത് അണിഞ്ഞു..കയ്യിൽ ഒന്ന് രണ്ട്കല്ലുവളകൾ അണിഞ്ഞു.. കണ്ണാടിയിൽ പിന്നെയും പിന്നെയും നോക്കി തൃപ്തിയാവാതെ പൊട്ട് മാറ്റി വച്ചു.. കുറേനേരത്തെ അണിഞ്ഞൊരുക്കത്തിന് ശേഷം അവൾ പുറത്തേക്കിറങ്ങി..
എത്ര നേരായി ചേച്ചി കാത്തുനിൽക്കുന്നു ഇങ്ങനെയുണ്ടോ ഒരു റെഡിയാവൽ… അച്ചുവത് പറയുമ്പോൾഎന്തായാലും സുന്ദരിയായിട്ടുണ്ട് ട്ടോ എന്ന് അനൂപ് കൂട്ടി ചേർത്തു..താനൊരു നല്ല നടനാണെന്ന് അച്ചുവിനെബോധിപ്പിക്കാനെന്ന പോലെ…
ചേച്ചി വേണേൽ ഫ്രണ്ടിൽ കയറിക്കോട്ടോ എന്ന് അച്ചു പറഞ്ഞുവെങ്കിലും ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട്കാറിന്റെ ബാക്ക് ഡോർ തുറന്ന് ആരതി കയറി ഒപ്പം അച്ചുവും…
ഈ അരുണേട്ടൻ എന്തുണ്ടായാലും നേരത്തിനും കാലത്തിനും വരില്ല എന്റെയൊരു വിധി.. ഇനിഎപ്പോഴാണാവോ വരുന്നത്..എപ്പോഴും ജോലി..ജോലി..ഹോ എനിക്ക് ദേഷ്യം വരുന്നുണ്ട്..അച്ചു പിന്നെയുംഎന്തൊക്കെയോ കാറിലിരുന്ന് പിറുപിറുത്തു കൊണ്ടിരുന്നു.. ഇത്തവണ അവളുടെ സംസാരം കേട്ട് ആരതിക്ക്പാവം തോന്നി..ഈ അരുണിന്റെ ഒരു കാര്യം ജോലി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.. എല്ലാത്തിനും അതിന്റെതായപ്രാധാന്യം കൊടുക്കണ്ടേ.. ആര് പറഞ്ഞാലും കേൾക്കത്തും ഇല്ല..പാവം അച്ചു അവൾ മനസ്സിൽ പറഞ്ഞു…
നിങ്ങൾ പ്ലാൻ ചെയ്താണോ ഡ്രസ്സ് ഇട്ടത് പെട്ടെന്നാണ് അച്ചുവിന്റെ ചോദ്യം വന്നത്…
അപ്പോഴാണ് ആരതി ശ്രദ്ധിക്കുന്നത് തന്റെ സാരിക്ക് മാച്ചായ അതേ പിങ്ക് കളർ ഷർട്ട് ആണ് അനൂപേട്ടനുംഇട്ടിരിക്കുന്നത്…
ഇനിയിവിടെ ഞാൻ അറിയാതെ എന്തെങ്കിലും നടക്കുന്നുണ്ടോ ഏട്ടാ..അച്ചുവിന്റെ ചോദ്യ ശരങ്ങളിൽ നിന്ന്അടുത്തത് വന്നു…
എന്റെ അച്ചു പ്ലാനിങ് ഒന്നുമില്ല..അറിയാതെ പറ്റിപോയതാ..അനൂപ് പറഞ്ഞു..
അങ്ങനെയായാൽ മതി വിശ്വാസം വരാത്ത പോലെ അച്ചു സ്വരം താഴ്ത്തി പറഞ്ഞു…
ഈശ്വരാ..ഈ അനൂപേട്ടൻ എന്തിനുള്ള പുറപ്പാട് ആണോ എന്തോ..പ്ലാൻ ചെയ്ത് ചെയ്ത് ഉള്ളത് കൂടെ കയ്യീന്ന്പോവോ..ആരതി സങ്കടത്തോടെ ചിന്തിച്ചു…
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ഉത്സവ ദിവസമാണെങ്കിലും ദീപാരാധന സമയത്താണ് അവർ അമ്പലത്തിലേക്ക് പോയത്..വീട്ടിൽ നിന്ന്കുറച്ചുദൂരം ഉള്ളതുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഒരു നേരമേ പോവാറുള്ളൂ..വൈകുന്നേരമാവുമ്പോൾകുറച്ചുകഴിയുമ്പോൾ ജോലി കഴിഞ്ഞ് അരുണും വരും..പിന്നെ ദീപാരാധനയും തൊഴുത് കുറച്ച് നേരംകാവടിയാട്ടവും കണ്ട് തിരികെ പോവും…
അമ്പലത്തിന് രണ്ട് വശത്തും ഓരോ പടുകൂറ്റൻ ആൽമരങ്ങൾ ഭക്തരെ സ്വാഗതം ചെയ്യാനെന്ന പോലെപടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്..പാതി വീണ ഇരുട്ടിൽ ദീപങ്ങളെങ്ങനെ ശോഭയോടെ പ്രകാശിച്ചു നിൽക്കുന്നത്കാണാൻ തന്നെ സുന്ദരമായിരുന്നു..ആരതിയും അനൂപും അച്ചുവും ഒരു വശത്തേക്ക് നിന്നു…നട തുറന്ന് കണ്ണനെതൊഴാനായി എല്ലാവരും കാത്തുനിൽക്കുകയാണ്..ആരതിയുടെ കണ്ണുകൾ ചുറ്റും പരതുന്നുണ്ട്ആദിയെ..അച്ചുവിനും അനൂപിനും നാടുവിലായാണ് അവൾ നിൽക്കുന്നത്.. കുറച്ചുനേരം അങ്ങിനെ നിന്നിട്ടുംപലരും വന്നിട്ടും അവൾ പ്രതീക്ഷിച്ച ആൾ മാത്രം വന്നില്ല…
