ഭഗവതിയുടെ മുഹബ്ബത്ത് – 3 1

അച്ചുവിന്റെ അവസ്ഥയും അതുതന്നെ.. അതുകൊണ്ട് അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കുന്നില്ല..

ദീപാരാധനയ്ക്ക് മുൻപെങ്കിലും അരുൺ വരുമോ എന്നുള്ള ചിന്തയിലാണവൾ..ഇടയ്ക്കൊന്ന് ചുറ്റുംകണ്ണോടിക്കുന്നുണ്ട്…

അനൂപേട്ടാ.., ആരതി മെല്ലെ ചെവിയിൽ വിളിച്ചു…അവനാണേൽ അവിടെ വന്ന് നിൽക്കുന്ന സകലപെണ്ണുങ്ങളെയും വായിൽ നോക്കുകയാണ്…അതുകൊണ്ട് തന്നെ ഒന്നും കേൾക്കുന്നുമില്ല..

അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു…

എന്തേടി…അവൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ശല്യം ചെയ്തതുപോലെ നീരസത്തോടെ ചോദിച്ചു…

നല്ല ഭംഗീണ്ടല്ലേ..

ഉം..ആ പച്ച ധാവണിയെയല്ലേ..എനിക്കും തോന്നി..അവൻ സ്വപ്നത്തിലെന്ന പോലെ പറഞ്ഞു..

പച്ചയല്ല മഞ്ഞ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാട്ടോ.. അവൾ അവന്റെ കയ്യിൽ ഒന്ന് നുള്ളി…

വീട്ടീന്ന് വരുമ്പോൾ എന്തൊക്കെയായിരുന്നു പ്ലാനിങ്.. ഇവിടെ വന്ന് രണ്ട് പെൺപിള്ളേരെ കണ്ടപ്പോൾ എല്ലാംമറന്നു.. ഈ വായി നോക്കിയാണല്ലോ കണ്ണാ എനിക്ക് ഏട്ടനായി കിട്ടിയത്.. അവൾ ശ്രീകോവിലിലേക്ക് നോക്കിപതുക്കെ പറഞ്ഞു…

ഹാ.. ബെസ്റ്റ് ഇക്കാര്യം മൂപ്പരോട് തന്നെ പറയ്.. അനൂപ് അവളെ കളിയാക്കി ചിരിച്ചു..ആളെ ഇതൊക്കെആസ്വദിക്കുന്നുണ്ടാവും..എന്നിട്ട് എന്നെ അനുഗ്രച്ചിട്ടും ഉണ്ടാവും ആളുടെ പാത പിന്തുടർന്നതിന്…അവൻ വീണ്ടുംചിരിച്ചു..

ഹോ ദൈവദോഷം പറയാതെ.. ഇതിനൊക്കെ നിങ്ങളുടെ കൂടെ ഇറങ്ങി തിരിച്ച എന്നെ പറഞ്ഞാൽമതിയല്ലോ…ആരതി സങ്കടത്തോടെ പറഞ്ഞു..

സത്യം പറഞ്ഞാൽ മൂന്നുപേർക്കും വീട്ടിൽ വല്യ പണിയില്ലെങ്കിലും അമ്പലത്തിൽ വന്നപ്പോൾ പിടിപ്പത്പണിയുണ്ട്…
കുറച്ചുനേരം നിന്നതിനുശേഷം നട തുറന്നു.. മൂന്നാളും തൊഴുതു..വീണ്ടും അമ്പലമുറ്റത്തു തന്നെനിന്നു..ഒരാളുടെ മുഖത്ത് പല ഭാവങ്ങളും തെളിഞ്ഞെങ്കിലും ബാക്കി രണ്ട് പേരുടെ മുഖത്തും നിരാശയായിരുന്നു.. അച്ചു സങ്കടത്താൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. ആരതിക്ക് പുറത്ത് പറയാനും കഴിയാതെ അവളങ്ങനെപ്രതീക്ഷ കൈവിടാതെ നിൽക്കുകയാണ്..

കുറച്ചുനേരം കഴിഞ്ഞപ്പോൾ അരുൺ വന്നു.. അച്ചു വല്യ മൈൻഡ് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല…

ഓഫീസിൽ കുറച്ച് പെന്റിങ് വർക്ക്‌ ഉണ്ടായിരുന്നു അത് തീരാതെ വരാൻ പറ്റിയില്ല.. വന്നപാടെ അവൻഅവരോടായി പറഞ്ഞു.. അച്ചുവിന്റെ ദേഷ്യം കൂട്ടേണ്ടെന്ന് കരുതി അനൂപും ആരതിയും ഒന്നും മിണ്ടിയില്ല..

ഇനിയിപ്പോ ദീപാരാധന കഴിഞ്ഞില്ലേ.. കാവടിയാട്ടമൊക്കെ കഴിഞ്ഞ് പതുക്കെ പോയാൽ മതി സമയമുണ്ടല്ലോഅവൻ വാച്ചിൽ നോക്കി വീണ്ടും പറഞ്ഞു..അച്ചുവിനെ അനുനയിപ്പിക്കാനുള്ള അവന്റെ വെപ്രാളം കണ്ട് അനൂപിന്ചിരിവന്നു..

പിന്നെയും അച്ചുവൊന്നും മിണ്ടാതായപ്പോൾ അവൻ അവളുടെ കയ്യിന്മേൽ പിടിച്ചു..വാ നമുക്കൊന്ന് നടക്കാംഅവൻ ആരതിയെയും അനൂപിനെയും വിളിച്ചു..അച്ചുവിന് വീണ്‌ കിട്ടുന്ന ഇങ്ങനെയുള്ള ചില അപൂർവനിമിഷങ്ങൾ അവർക്ക് മാത്രമായി വിട്ടുകൊടുത്ത് കൊണ്ട് അവർ മാറി നിന്നു… കുറച്ചുദൂരം അവർനടന്നുനീങ്ങിയതും അവരിലെ പരിഭവങ്ങളൊക്കെ മാറി എന്തൊക്കെയോ പറഞ്ഞ് രണ്ടുപേരുംചിരിക്കുന്നുണ്ടായിരുന്നു..

ഭസ്മകാവടിയും പീലിക്കാവടിയും ആടുന്നുണ്ട്..ചെറുപ്പത്തിലേ വീടിന് മുൻപിലൂടെ കാവടികൾ പോകുമ്പോൾഞങ്ങൾ കുട്ടികൾ മുറ്റത്തേക്കിറങ്ങി നോക്കിനിൽക്കും.. റോഡിൽ മിക്കവാറും ഭസ്മകാവടിയുടെ തിളങ്ങുന്നപേപ്പറുകൾ വീണ്‌ കിടക്കും അതോടി ചെന്നെടുക്കും..അത് പുസ്തകത്തിന്റെ ഇടയിലോ ചെറിയ പെട്ടിയിലോസൂക്ഷിച്ച് വക്കും..എത്ര മനോഹരമായിരുന്നു കുട്ടിക്കാലം സങ്കടങ്ങളില്ലാതെ കളങ്കങ്ങളില്ലാതെ..അവളോർത്തു..

പിന്നെയും ചിന്തകൾ ആദിയിലേക്ക് തന്നെ വന്നു നിന്നു…അനൂപിന്റെ മുഖത്ത് അങ്ങനൊരു കാര്യംപറഞ്ഞെന്നുള്ള ഭാവം പോലുമില്ല..ആരതിയുടെ ക്ഷമ കെട്ടെന്ന പോലെയായി..

അനൂപേട്ടാ..നിങ്ങളല്ലേ പറഞ്ഞത് എന്തായാലും ആദിയേട്ടൻ ഇവിടെ വരുമെന്ന്..

ആണുങ്ങളുടെ ഒരു സൈക്കോളജി വച്ച് അവൻ വരേണ്ടതായിരുന്നു..ഇതിപ്പോ എന്താണാവോ അനൂപ്ആലോചിച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *