സമ്മതിച്ചെടി .. ഞാനാ ജയിക്കണതെങ്കിൽ നീയും നിൻ്റെ നാടും സ്വത്തുക്കളും ഉപേക്ഷിച്ച് എൻ്റെ കൂടെ അടിമയായി വന്നോണം . അല്ലെങ്കിൽ ഞാൻ കൊണ്ടോകും നിന്നെ ..
തമ്പുരാട്ടിയുടെ ആ പ്രക്യാപനത്തിന് മുന്നിൽ തെല്ല് പോലും ഭയമില്ലാതെ യാതൊരു കൂസലുമില്ലാതെ പല്ലിറുമിക്കൊണ്ട് പ്രീതിയും മറുപടി കൊടുത്തു .
നാട്ടുകാരാരും ഞങ്ങളുടെ ഒരു കാര്യത്തിനും ഇടപെടണ്ട. ഗംഗാദരാ പോയി മൈക്കിൽ ഈ കാര്യം വിളിച്ച് പറ .
തമ്പുരാട്ടിയുടെ കനപ്പിച്ചുള്ള ആജ്ഞ അനുസരിച്ച് കൊണ്ട് ഗംഗാദരൻ ചേട്ടൻ മൈക്കിലൂടെ അവരുടെ പ്രക്യാപനങ്ങൾ നാട്ടുകാരോടായി വിളിച്ച് പറഞ്ഞു .
കളരിക്കാർ തമ്മിൽ ചരിത്രത്തിൽ ആദ്യമായി നടന്ന ആ വെല്ലുവിളി കേട്ടിട്ട് അക്കരക്കാരും ഇക്കരക്കാരും ഒരേപോലെ തലയിൽ കയ് വെച്ച് അന്തിച്ച് നിന്നുപോയി . തമ്പുരാട്ടി അല്ലെങ്കിൽ പ്രീതി തങ്ങൾക്ക് നഷ്ടമാവാൻ പോകുന്നു എന്ന് ഇരു കരക്കാരും മനസിൽ ഉറപ്പിച്ചു .
തമ്പുരാട്ടി നാട് നീങ്ങി പുരുഷാധിപത്യം നാട്ടിൽ വരാൻ കാത്തിരിക്കുന്ന പ്രമാണിമാർക്കും ചട്ടമ്പിമാർക്കും തമ്പുരാട്ടി കളരിയിൽ വീണു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു . സത്യത്തിൽ ആൽബിനും സിസിലിക്കും ഒഴിച്ച് ആർക്കും പുറമെ കാണിക്കുന്ന പേടി കൊണ്ടുള്ള ബഹുമാനമല്ലാതെ തമ്പുരാട്ടിയെ ഇഷ്ടമെ അല്ലായിരുന്നു .
എല്ലാവരും ആ പ്രക്യാപനം കേട്ട് സന്തോഷം കൊണ്ട് മതിമറന്നപ്പോൾ ആൽബിൻ സിസിലിയുടെ വീർത്ത മാറിലേക്ക് തല ചായ്ച്ച് കിടന്ന് കൊണ്ട് കരയാൻ തുടങ്ങി . സിസിലിയുടേയും കണ്ണ് നിറഞ്ഞെങ്കിലും തമ്പുരാട്ടി വിജയിക്കും എന്നുറപ്പുള്ള അവൾ മകനെ തൻ്റെ മാറോട് ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു .
കളരി തുടങ്ങാനുള്ള സിഗ്നൽ എന്നോണം ഗംഗാദരൻ ചേട്ടൻ കാവി തൂവാല വീശിയതും ആ ആ ആ ആ…. എന്ന് ഉറക്കെ അലറിക്കൊണ്ട് തമ്പുരാട്ടിയും അതേ പോലെ അലറി വിളിച്ച് കൊണ്ട് തന്നെ പ്രീതിയും മുളകൾ തമ്മിൽ വീശിയടിക്കാൻ തുടങ്ങി .
പൂരപ്പറമ്പിൽ നിശബ്ദത മാത്രം . എല്ലാവരും വായ പൊളിച്ച് കണ്ണുകൾ തുറന്ന് വെച്ച് പ്രായ വ്യത്യാസമുള്ള രണ്ട് പെണ്ണുങ്ങളുടെ വാശിയോടുള്ള കൊത്തു കൂടൽ കണ്ട് ശ്വാസമടക്കി നിന്നു .
ടപ്പ് ടപ്പ് എന്നുള്ള മുളകളുടെ അടിയുടെ ശബ്ദം കേട്ട് പേടിച്ചിട്ട് ആൽബിൻ സിസിലിയെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ചിരുന്ന് പ്രാർഥിക്കാൻ തുടങ്ങി . അലറിക്കൂവിക്കൊണ്ട് തമ്പുരാട്ടി പ്രീതിയെ കഴുത്തിന് പിടിച്ച് പൊക്കി എടുത്ത് തുരുതുരാ അവളുടെ വയറിൽ തൻ്റെ തടിച്ച കാല് പൊക്കി ചവിട്ടി ഞെക്കി പിടിച്ചതും കയറിൽ തൂങ്ങി കിടക്കുന്ന പോലെ പ്രീതി കാലുകൾ പിടപ്പിച്ച് ശ്വാസം കിട്ടാതെ എയറിൽ നിന്ന് വിറക്കാൻ തുടങ്ങി .
അതു കണ്ടതും ആൽബിന് സന്തോഷമായി . വളരെ സിംപിളായിട്ട് പ്രീതിയെ തമ്പുരാട്ടി ഒറ്റ കയ്യിൽ പൊക്കി പിടിച്ച് നിൽക്കുന്നു. തമ്പുരാട്ടി ഉറപ്പായും ജയിക്കും എന്നവൻ മനസിൽ ഓർത്തതും എയറിൽ നിന്ന് പിടച്ച പ്രീതി തൻ്റെ വലത് കാല് പൊക്കിക്കൊണ്ട് തമ്പുരാട്ടിയുടെ നെഞ്ചിൽ ആഞ് ചവിട്ടി തമ്പുരാട്ടിയെ പിറകോട്ട് മറിച്ചിട്ടു .
പോത്ത് മറിഞ്ഞ് വീഴുന്നത് പോലെ തമ്പുരാട്ടി തട്ടിൽ മറിഞ്ഞ് വീണതും പ്രീതി മുളയും വീശി ചാടി വന്ന് തമ്പുരാട്ടിയുടെ അടിവയറ്റിൽ ആഞ്ഞ് ചവിട്ടിയിട്ട് തൻ്റെ മുള വെച്ച് തമ്പുരാട്ടിയുടെ തലക്ക് അടിക്കാൻ വീശിയതും തമ്പുരാട്ടി കിടന്ന് കൊണ്ട് അവളുടെ മുള തൻ്റെ മുളകൊണ്ട് ബ്ലോക്ക് ചെയ്ത ശേഷം പ്രീതിയുടെ അടിവയറ്റിൽ ചവിട്ടി അവളെയും മറിച്ചിട്ടു .
ഞ്ഞൊടിയിടെ രണ്ടാളും ചാടി എഴുന്നേറ്റ് അലറി വിളിച്ച് കൊണ്ട് ചുവടുകൾ വെച്ച് മുളകൾ വീശി അടിക്കാൻ തുടങ്ങി . തമ്പുരാട്ടി മുള വീശുന്നതിൻ്റെ ശക്തിയിൽ പ്രീതി ഒഴിഞ്ഞ് മാറി പിറകോട്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു . പ്രീതിയുടെ തുടക്കും തോളത്തും തമ്പുരാട്ടിയുടെ മുള കൊണ്ടുള്ള പ്രഹരമേറ്റു . എന്നിട്ടും വാശിയോടെ പ്രീതി ചാടി ചാടി തമ്പുരാട്ടിയെ പിറകോട്ടു പിന്തിരിപ്പിക്കാൻ മുള വീശിക്കൊണ്ടിരുന്നു .
