മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ 57അടിപൊളി  

പ്രീതി വിവാഹവും കഴിഞ്ഞ് വേറെ ഏതോ നാട്ടിൽ ജീവിക്കുന്നുണ്ട് എന്ന കരക്കമ്പി ഇക്കരയിൽ പരന്നിരുന്നു . കിട്ടു മൂപ്പൻ കിടപ്പിലാണ് .
പലരും ചാത്തൻ തുരുത്തിൽ പോയി പരതി നോക്കിയിട്ടും തമ്പുരാട്ടിയുടെ ഒരു പൊടി പോലും കിട്ടിയതുമില്ല . പ്രീതിയുടെ ഒളിച്ചോട്ട വിവാഹം ആയത് കാരണം കറക്ട് അവൾ ഏത് നാട്ടിലാണ് താമസിക്കുന്നതെന്ന് ആർക്കും ഒരു അറിവുമില്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ തമ്പുരാട്ടിയെ ആരും ഓർക്കാതെ വരെയായി .

എന്നാൽ ആൽബിൻ മാത്രം ഒഴിവ് സമയങ്ങൾ ചിലവഴിച്ചത് പുഴക്കരയിലായിരുന്നു .
എന്നെങ്കിലും തമ്പുരാട്ടി പുഴ നീന്തി കടന്ന് തന്നെ കാണാൻ വരും എന്ന് അവൻ ഉറച്ച് വിശ്വസിച്ചു.

മനസ് കായുന്ന നേരം ഒറ്റക്ക് പുഴക്കരയിൽ വന്ന് ചാത്തൻ തുരുത്ത് നോക്കി തമ്പ്രാട്ടി ഇത് തമ്പ്രാട്ടീടെ കണ്ണനാ എന്ന് അവൻ ഉറക്കെ വിളിച്ച് പറയുമായിരുന്നു . അവന് മറുപടി എന്നോണം കണ്ണാ മോൻ വിഷമിക്കണ്ട കേട്ടോ തമ്പ്രാട്ടി കൂടെയുണ്ട് എന്ന് ഒരശരീരി അവൻ്റെ കാതിലും മുഴങ്ങുന്നത് അവൻ കേൾക്കുമായിരുന്നു .

[അവസാനിച്ചു ]

Leave a Reply

Your email address will not be published. Required fields are marked *