പകരം തമ്പുരാട്ടിയുടെ വേളിക്കാരനായ നാൽപത്തി ഏഴ് വയസ് പ്രായമുള്ള വരദനും കിട്ടു മൂപ്പൻ്റെ പേരക്കിടാവായ പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പ്രീതിയുമാണ് ചാവേറുകളായി ഇക്കുറി കളത്തിലിറങ്ങുന്നത് .
നാളിതുവരെ കണ്ട് മടുത്ത തമ്പുരാട്ടി വിജയിക്കുന്ന കളരി കാഴ്ച്ചയിൽ നിന്നും തങ്ങൾക്ക് മോചനമായി എന്നതായിരുന്നു അക്കരയിലും ഇക്കരയിലുമുള്ള നാട്ടുകാരുടെ എല്ലാം മനസിൽ .
വരദൻ കാണാൻ ഒരു അങ്കിൾ ലുക്കും ചേന തലയനും അൽപം കുടവയറനുമാണ് .
മുടി പലതും നരപിടിച്ചിട്ടുണ്ട് .
പക്ഷേ ചെറുപ്പത്തിൽ കളരി പഠിച്ചതിൻ്റെ മെയ് വഴക്കം വരദന് ഇന്നും മുതൽക്കൂട്ടാണ് .
പ്രീതി ആണെങ്കിൽ ഏകദേശം സിനിമാ നടി അന്നാ ബെന്നിൻ്റെ ലുക്കും അതേ പൊക്കവും ശരീര പ്രകൃതിയുമായിരുന്നു .
പക്ഷേ അൽപം കറുത്തിട്ടായിരുന്നു പ്രീതി .
വയസ് പത്തൊൻപത് ഉണ്ടെങ്കിലും പ്രീതിയെ കണ്ടാൽ ഒരു + 2 കാരി എന്നേ പറയൂ.
ഇത്ര ചെറിയ പെൺകുട്ടി വരദനോട് എങ്ങനെ ജയിക്കാനാണ് ?
പൊക്കവും വണ്ണവും പ്രായവും എല്ലാം വരദന് മുൻതൂക്കമാണ് .
നാട്ടുകാരുടെ ചിന്ത മൊത്തം ചാവേറുകളുടെ ശരീര ഘടനയിലായിരുന്നു .
പ്രീതിക്ക് കഷ്ടിച്ച് 5.3 ഉയരവും 47 kg തൂക്കവുമെയുള്ളൂ ‘ പോരാത്തതിന് ഒരു പെൺകുട്ടിയും .
വരദനാകട്ടെ ഉയരം 5. 9 തൂക്കം 95 kg വരും
.
പക്ഷേ കളരി മുറയിൽ അതിലൊന്നും വലിയ കാര്യമില്ല .
അങ്ങനെ നോട്ടീസ് വിതരണം എക്കാലത്തേക്കാൾ കൂടുതൽ ഇക്കുറി തകർതിയായി നടന്നു .
ആദ്യ ദിവസം ഉത്സവ പറമ്പിലേക്ക് പ്രവേശനം ഇല്ലാത്ത പലരും കടം വാങ്ങി പൈസ കൈകൂലി കൊടുത്ത് വരെ കളരി കാണാൻ ഇക്കരയിലെത്തി.
പലരും വീടിൻ്റെ ആധാരം പണയം വെച്ച് പോലും ഉത്സവ പറമ്പിൽ ആദ്യ ദിവസം നാലഞ്ച് കടകളും ഇട്ടിരുന്നു .
കളരി കാണാൻ മുൻ സീറ്റിന് വേണ്ടി മുതലാളിമാരായ പലരും ലേലം വിളികൾ വരെ നടത്തി.
മനോഹരൻ ചേട്ടനും തമ്പുരാട്ടിയും തമ്മിൽ വാശിയോടെ നടന്ന കളരി പൂരത്തിന് ശേഷം ഇത്രക്ക് ആവേശവും തിരക്കും ആകാംശയും നിറഞ്ഞ ഒരു കളരിയും അതുവരെ നടന്നിട്ടില്ല എന്നതാണ് വാസ്തവം .
അങ്ങനെ ആ ദിവസം വന്നെത്തി .
നാട്ടിലെ കടത്തും പുഴക്കരയും എല്ലാം ജന സാഗരം കൊണ്ട് നിറഞൊഴുകി .
ആര് വീഴും ? വരദനോ ? പ്രീതിയോ ?
ആർക്ക് അംഗവൈകല്യം സംഭവിക്കും ?
പലർക്കും പല പല അഭിപ്രായം ഉണ്ടായിരുന്നെങ്കിലും വരദൻ വിജയിക്കും എന്ന് നാടാകെ ഒരു കരക്കമ്പി പരന്നിരുന്നു .
പ്രീതിയുടെ അച്ചൻ രാമു വിനേക്കാൾ 7 വയസ് കൂടുതലുണ്ട് വരദന് .
പ്രീതിയുടെ അമ്മയായ കിട്ടുമൂപ്പൻ്റെ രണ്ടാമത്തെ മകൾ മല്ലികക്ക് വയസ് വെറും 37 മാത്രം .
അവരുടെ ഉണക്കക്കമ്പ് പോലത്തെ മകളായ പ്രീതി എങ്ങനെ തണ്ടും തടിയുമുള്ള ആണൊരുത്തനായ വരദനോട് ജയിക്കും?
അങ്ങനെ സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കളരി മുറ്റം ഒരുങ്ങി .
ആനകളും അമ്പാരിയും മേളക്കാരും എല്ലാം അണിനിരന്നു .
നിക്കറിട്ട പഴയ കാലത്തെ ആൺ പോലീസുകാരും കാക്കി സാരി ഉടുത്ത വനിതാ പോലീസുകാരികളും തിരക്ക് നിയന്ത്രിക്കാൻ പാടു പെട്ടു .
കളരിയിൽ ഒരേ ഒരു ആയുധമെ ഉപയോഗിക്കാവു എന്ന നിയമം ഉണ്ടായിരുന്നു അന്ന് .
അറ്റത്ത് ഇരുമ്പ് വളയം പിടിപ്പിച്ച മുളകൊണ്ടുള്ള ദണ്ഡ് മാത്രം .
കളരിക്കിടെ മുള താഴേ പോയാൽ എതിരാളിയെ കൈ കൊണ്ട് നേരിട്ട് വീണ്ടും പറ്റിയാൽ താഴേ പോയ മുള കയ്യിൽ തിരിച്ചെടുക്കാം .
ചോര വാർന്നോ മർമത്ത് അടിയോ കുത്തോ ഏറ്റോ ഒരാളുടെ ബോധം പോവുകയോ അല്ലെങ്കിൽ സ്വയം തോൽവി ഏറ്റ് വാങ്ങി ഒരാൾ കളരി തട്ടിൽ നിന്നും ഇറങ്ങി ഓടുകയോ അതുമല്ലെങ്കിൽ എതിരാളിയുടെ കാല് പിടിച്ച ശേഷം തന്ത വിരൽ വായിലാക്കി ചപ്പി കൊടുത്ത ശേഷം സ്വയം മലർന്ന് കളരി മുറ്റത്ത് കിടക്കുകയോ ചെയ്യുക .
ഇതാണ് കളരിയിൽ സ്വയം തോൽവി വരിക്കുന്ന രീതി .
ഒരാൾ തോറ്റ് മലർന്ന് കിടന്നാൽ മറ്റേയാൾ കിടക്കുന്ന ആളുടെ നെഞ്ചത്ത് ചവിട്ടി മുള പൊക്കിപ്പിടിച്ച് അൽപ നേരം നിൽക്കും .
ശേഷം അവർക്ക് എന്ത് തോന്നുന്നോ അത് തോറ്റയാളോട് ചെയ്യാം .
