എങ്ങും ശ്വാസമടക്കിയുള്ള ജന സാഗരങ്ങളുടെ നിശബ്ദത മാത്രം . അലറി വിളിച് കൊണ്ട് ചോരയിൽ മുങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിട്ട് കൊടുക്കാതെ പോരാടിക്കൊണ്ടിരുന്നു . പ്രീതി വീണ്ടും വീണ്ടും തമ്പുരാട്ടിയുടെ തുടകൾക്കിടയിലൂടെ തല കുനിച്ച് പിറകിൽ ചെന്ന് തമ്പുരാട്ടിയുടെ തലക്കും പുറത്തും പ്രഹരമേൽപ്പിച്ചു . തമ്പുരാട്ടി പ്രീതിയുടെ തലക്കും കഴുത്തിനും പ്രഹരമേൽപ്പിക്കുകയും ചെയ്തു .
രണ്ടാളും ചോരയിൽ കുളിച്ച് കിതക്കാൻ തുടങ്ങിയതും പ്രീതി വീണ്ടും വീണ്ടും വായുവിൽ ചാടി ഉയർന്ന് തമ്പുരാട്ടിക്കെതിരെ മുളക്കോല് ആഞ്ഞ് വീശി . തമ്പുരാട്ടി അതെല്ലാം ബ്ലോക്ക് ചെയ്ത് കൊണ്ടിരുന്നു . ആൽബിന് കണ്ടിട്ട് പേടി കൂടി കൂടി വന്നു . തമ്പുരാട്ടി ചത്ത് പോകുമോ എന്ന് മാത്രമായി അവൻ്റെ മനസിൽ . ഈ കുഞ്ഞു പെണ്ണിനെ എന്താ ഇത്രയും വലിയ തമ്പുരാട്ടി തോൽപിക്കാത്തത് എന്നവൻ മനസിലോർത്തു .
പ്രീതി ചാടി ചാടി മുള വീശിയടിച്ചതും തമ്പുരാട്ടി പതിയെ പതിയെ കിതച്ചുകൊണ്ട് പിറകോട്ട് പിറകോട്ട് പോവാൻ തുടങ്ങി . പ്രീതി പെട്ടെന്ന് മുള കൊണ്ട് തമ്പുരാട്ടിയുടെ കഴുത്തിൽ ലോക്ക് ചെയ്ത് തമ്പുരാട്ടിയെ ഞെക്കി പിടിച്ചതും തമ്പുരാട്ടിയുടെ കണ്ണ് തുറിച്ച് നാവ് വെളിയിലേക്ക് വന്നു .
അമ്മേ ഹ് ഹ് ഹയ്യോ എന്ന് പറഞ്ഞ് അതുകണ്ട് പേടിച്ച ആൽബിൻ സിസിലിയെ കെട്ടിപ്പിടിച്ച് കണ്ണുകളടച്ച് ഇരുന്നു . തമ്പുരാട്ടി കാലുകൾ എങ്ങി നിന്ന് പിടച്ച് പിടച്ച് എങ്ങനെയോ പ്രീതിയുടെ മുളകൊണ്ടുള്ള ലോക്കഴിച്ച് നിന്ന് ചുമക്കാൻ തുടങ്ങി .
ചുമച്ച് കൊണ്ട് തളർന്ന് നിന്ന തമ്പുരാട്ടിയുടെ പുറത്തും തലക്കും പ്രീതിയുടെ മുള ചെന്ന് പതിച്ചു . വേദന കൊണ്ട് പുളഞ്ഞ തമ്പുരാട്ടിയുടെ താറിൽ പിടിച്ച് കറക്കി പ്രീതി തമ്പുരാട്ടിയെ വലിച്ചെറിഞ്ഞതും തമ്പുരാട്ടിയുടെ താറഴിഞ്ഞ് സാരി പൂർണമായും അഴിഞ്ഞ് പ്രീതിയുടെ കയ്യിലിരുന്നു .
പച്ച കളറിൽ ചോരയിൽ കുതിർന്ന ബ്ലൗസും ചോരയിൽ മുങ്ങിയ വെളുത്ത അടിപ്പാവാടയും മാത്രമുടുത്ത് നിന്ന തമ്പുരാട്ടിയെ കണ്ട് നാട്ടുകാരെല്ലാം വാ പൊളിച്ച് നിന്നു പോയി . ആൽബിന് പേടി കാരണം മുട്ടുകാൽ തമ്മിൽ ഇടിക്കാൻ തുടങ്ങി . സാരി താഴെ ഇട്ട ശേഷം പ്രീതി വീണ്ടും ചുവട് വെച്ച് ചാടി വന്ന് തമ്പുരാട്ടിക്കെതിരെ മുള വീശിയതും അലറിക്കൊണ്ട് തമ്പുരാട്ടി പ്രീതിയെ തൻ്റെ മുളകൊണ്ട് ബ്ലോക്ക് ചെയ്യാൻ തുടങ്ങി .
പ്രീതി ചാടി വന്ന് തമ്പുരാട്ടിയുടെ തലക്ക് രണ്ടടിയും കാലിൻ്റെ വിരൽ കൊണ്ട് കണ്ണിൽ ഒരു ചവിട്ടും കൂടി കൊടുത്തതും തമ്പുരാട്ടിയുടെ ഒരു കണ്ണ് വീർത്ത് ചുങ്ങിപ്പോയി . വേദന സഹിച്ച് ബ്ലോക്ക് ചെയ്ത് പ്രതിരോതിച്ച തമ്പുരാട്ടിയുടെ മുഖത്ത് പ്രീതിയുടെ മുള വന്ന് പതിച്ചതും തമ്പുരാട്ടിയുടെ മൂക്ക് പോട്ടി ചോര ചീറ്റാൻ തുടങ്ങി .
അമ്മേ അവരെ പിടിച്ച് മാറ്റാൻ പറ അമ്മേ .. അമ്മ ചെന്ന് പറ അമ്മേ.. നമ്മടെ തമ്പ്രാട്ടി ചത്ത് പോകുമമ്മേ എന്ന് പറഞ്ഞ് ആൽബിൻ ഇരുന്ന് കരയാൻ തുടങ്ങി . സാസിലി മകനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . തമ്പുരാട്ടിയെ അവൻ നോക്കിയതും കണ്ട കാഴ്ച്ച രണ്ട് കണ്ണും നീര് വെച്ച് ചുങ്ങി അടഞ്ഞ് ചുണ്ടുകൾ രണ്ടും തടിച്ച് വീർത്ത് ചോരയിൽ കുളിച്ച് നിൽക്കുന്ന വികൃത രൂപമായിട്ടാണ് .
ആൽബിന് ആ മുഖത്തേട്ട് ന്നോക്കാൻ തന്നെ ഭയം തോന്നി . അവൻ ആ കാഴ്ച്ച കണ്ട് നിന്നതും വീണ്ടും പ്രീതി മുളയും വീശി യാതൊരു വിധ തളർച്ചയുമില്ലാതെ ചാടി ചാടി തമ്പുരാട്ടിയുടെ നേരെ വന്നു . ചോര വാർന്ന് കിതച്ച് അവശയായ തമ്പുരാട്ടി ഒരു പ്രകാരം ആ വീശലുകൾ തടുത്ത് ബ്ലോക്ക് ചെയ്ത് കൊണ്ട് പിറകോട്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു .
തമ്പുരാട്ടിയുടെ മുഖത്ത് ഭയം നിഴലിക്കാൻ തുടങ്ങി . ആ കൊഴുത്ത ശരീരം കോല് പോലെ ആവാൻ തുടങ്ങിയിരിക്കുന്നു . തമ്പുരാട്ടിയുടെ സൈസ് പ്രീതിയുടെ ശരീരത്തേക്കാൾ കുറഞ്ഞ് പോയത് പോലെ കണ്ട് നിന്നവർക്ക് തോന്നി . പിറകോട്ട് പിറകോട്ട് പോയ തമ്പുരാട്ടിയുടെ മുഖത്തും തലക്കും പ്രീതി ചാടി ചാടി അടിച്ചതും ബ് ഹേ ഹാ മ്മേ എന്ന് ഒച്ചയിട്ട് കൊണ്ട് തമ്പുരാട്ടി പ്രീതിയുടെ കാലിനിടയിലൂടെ കയറി ഒഴിഞ്ഞ് മാറി .
