മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

മലേഷ്യയിൽ ലാൻഡ് ചെയ്തതിന് ശേഷം എൻ്റെ ഫ്ലൈറ്റുള്ള ഗേറ്റ് തുറക്കുന്നതും കാത്ത് ഞാൻ അവിടെ ഇരിക്കുവായിരുന്നു… അപ്പോഴാണ് വയറിനു ഒരു അസ്വസ്ഥത അനുഭവപ്പെട്ടത്….. തൊട്ട് അടുത്തിരുന്ന ഒരു ചൈനക്കരനോട് ബാഗ് നോക്കാമോ ഞാൻ ടോയ്‌ലറ്റ് വരെ പോയിവാരാമ്മെന്ന് പറഞ്ഞു ഞാൻ ടോയ്‌ലറ്റിൽ പോയി….. കാര്യം സാധിച്ച് ഞാൻ തിരിച്ച് സീറ്റിൽ വന്നപ്പോ പുള്ളി അവിടെ ഇല്ല…. ഭാഗ്യത്തിന് എൻ്റെ ബാഗ് അവിടെ സുരക്ഷിതമായി ഉണ്ടായിരുന്നു… മുപിലത്തെ കള്ളി തുറന്ന് പാസ്പോർട്ട് മറ്റും ഉണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി…. അൽപം സമയം കൊണ്ട് എൻ്റെ നമ്പർ വിളിച്ചു… ഞാൻ ബോർഡിംഗ് പാസും കൊടുത്ത് ഫ്ലൈറ്റിൽ കയറി… പൈലറ്റ് ഫ്ലൈറ്റ് ടെക് ഓഫ് ചെയ്യുന്നതിന് മുൻപ് കുറച് കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നെ ഫ്ലൈറ്റിൽ നിന്നും പുറത്തിറക്കി… എൻ്റെ ബാഗും അവർ പിടിച്ചെടുത്തു….. ഞാൻ കാര്യം എന്താണെന്നു ചോദിച്ചിട്ട് അവർ എനിക്ക് ഉത്തരം മെന്നും നൽകിയില്ല…. എന്നെ നേരെ അവരുടെ ഓഫ്‌സിൽ കൊണ്ടു പോയി…. അപ്പോഴേക്കും എൻ്റെ ഫ്ലൈറ്റ് പോയിരുന്നു…. ഞാൻ അവരോട് ഒരുപാട് തവണ കെഞ്ചി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… പക്ഷെ അവർ എൻ്റെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു മോതിരവും കുറച് കവറിൽ പൊതിഞ്ഞ ഏടുകളും എടുത്തു…. ഞാൻ ഇന്നേവരെ കാണാത്ത സാദനങ്ങളായിരുന്നു അവ…. ഞാൻ അത് എൻ്റേത് അല്ലെന്ന് ഒരുപാട് തവണ പറഞ്ഞു നോക്കി പക്ഷെ അവർ അത് കേട്ടില്ല…. പിന്നെ രണ്ടു ദിവസം എന്നെ അവർ ജയിലിൽ അടച്ചു…. പുറം ലോകവുമായി എനിക്ക് ബന്ധപെടാൻ അവർ അനുവദിച്ചില്ല… രണ്ടാം ദിവസം അവർ എന്നെ കോടതിയിൽ ഹാജരാകാൻ ഒരു വാനിൽ വിലങ്ങ് വെച്ചു കയറ്റി….. അതിൽ എന്നെ കൂടാതെ മറ്റു മൂന്നു പേരും ഉണ്ടായിരുന്നു…. അവരുടെ എല്ലാവരുടെയും മുഖം ഞാൻ നോക്കി…. അതിൽ ഞാൻ എയർപോർട്ടിൽ വച്ച് ബാഗ് നോക്കാം ഏൽപ്പിച്ച ആ തെണ്ടിയെയും കണ്ടു…. കാര്യങ്ങൾ ഏകദേശം എനിക് മനസ്സിലായി… അവൻ എനിക്കിട്ട് പണി തന്നതാണെന്ന് എനിക്ക് ബോധ്യമായി…. .. കോടതിയിൽ വക്കീൽ അവരുടെ ഭാഷയിൽ പറയുന്നത് കേട്ട് എനിക്ക് ഒന്നും മസ്സിലായില്ല… എന്നെ ഇതിൽ വലിച്ചിട്ട തെണ്ടി എന്നോടപ്പോൾ സോറി പറഞ്ഞു… എന്നെ ഇതിൽ നിന്നും ഊരിതരാമെന്ന് അവൻ എനിക്ക് വാക്ക് തന്നു….. ഇപ്പൊൾ അവിടെ നടക്കുന്നതും അവൻ എനിക്ക് പറഞ്ഞു തന്നു… ഏതോ നൂറ്റാണ്ടിൽ ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് നാട് വിട്ട രാജാവിൻ്റെ മകളും മറ്റ് ആളുകളും യാത്ര മധ്യേ മരിക്കുകയും … അവരുടെ കപ്പൽ ഉപേക്ഷിച്ച് രാജാവ് വീണ്ടും യാത്ര തുടരുകയും ചെയ്തു…. അവർ ഉപേക്ഷിച്ച കപ്പൽ പിൽകാലത്ത് മലേഷ്യയിലെ ഏതോ ദീപിൽ നിന്നും ആർക്കിയോളജി വകുപ്പ് കണ്ടെത്തിയെന്നും അതിൽ നിന്നും അവർക്ക് ലഭിച്ചതാണ് മോതിരവും എഴുത്തുകളും… അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലുള്ള രാജാവിൻ്റെ കുടുംബം മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു… പക്ഷെ അവർ അത് നിരസിച്ചു … ഇത് ചൈനയുടെ സ്വത്ത് ആണെന്നും ചൈനയ്ക്ക് മാത്രമേ കൊടുക്കുമെന്നും അവർ പറഞ്ഞു….. തങ്ങളുടെ കുടുംബ സ്വത്ത് വീണ്ടെടുക്കാൻ വേണ്ടി അവർ നിയോഗിച്ച ആളുകളാണ് അയാളെന്നും…. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അത് എൻ്റെ ബാഗിൽ ഒളിപ്പിച്ചതാണെന്നും അവൻ പറഞ്ഞു…. പിന്നെ ഞാൻ പോകാണിരുന്ന വിമാനം കാണാതായി എന്നും അതിനു നന്ദി അവനോടു വേണമെന്നും അവൻ പറഞ്ഞു….. കോടതിയുടെ മുന്നിൽ അവർ കുറ്റം ഏറ്റു പറഞ്ഞു…. ഞാൻ എൻ്റെ നിരപരാധിത്വം അവർക്ക് മുന്നിൽ തെളിയിച്ചു… എൻ്റെ വിസയും ജോബ് ഓഫർ ലെറ്ററും അവരെ കാണിച്ചു… അവർ എൻ്റെ കമ്പനിയിൽ വിളിച്ച് ഞാൻ പറഞത് സത്യമാണെന്ന് അറിഞ്ഞപ്പോൾ എന്നെ വെറുതേ വിട്ടു… എനിക് തിരിച്ച് ചൈനയില് പോകാനുള്ള ടിക്കറ്റ് അവർ എടുത്ത തരാമെന്ന് പറഞ്ഞു… പക്ഷെ ഇങ്ങനെ ഒരു കേസിൽ പെട്ടത് കൊണ്ട് കമ്പനി എന്നോട് നാട്ടിൽ വന്നിട്ട് പോലീസ് ക്ലിയറൻസ് സർ്ടിഫിക്കറ്റ് വാങ്ങി വരാൻ പറഞ്ഞു…. ഞാൻ അത് മലേഷ്യൻ പോലീസിനോട് പറഞ്ഞപ്പോൾ അവർ എനിക് ഡൽഹിയിൽ ടിക്കറ്റ് എടുത്ത് തന്നു…. അവരെ കൊണ്ട് ഇതെ പറ്റുമെന്ന് അവർ തറപ്പിച്ച് പറഞ്ഞു….. നിങ്ങളെ എല്ലാവരെയും വിളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എന്തായാലും തിരിച്ച് വരുമല്ലോ അപ്പൊ നേരിൽ കാണണമെന്ന് കരുതി… ഞാൻ ജീവനോടെ ഉള്ള വിവരം അവർ ഇന്ത്യയിൽ അറിയിച്ചു എന്നാണല്ലോ എന്നോട് പറഞ്ഞത്…… എനിക് തോന്നുന്നത് മീഡിയ അവരുടെ ക്രെടിബിലിറ്റി നഷ്ടപ്പെടുന്നതിന് മനപൂർവം പറയാതെ ഇരുന്നതാവും …. . ഡൽഹിയിൽ നിന്നും ഇവിടെ എത്താൻ ഞാൻ പെട്ട പാട്… ഫ്ലൈറ്ലിൽ കയറാതെ ഞാൻ ട്രെയിൽനിൽ വരാമെന്ന് കരുതി…. അവിടെ ട്രെയിനില് എ സി കോച്ചിൽ അടക്കം ഹിന്ദികാരാണ് മുഴുവന് ഒരു ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല…. ടീ ടീ ടിക്കറ്റ് പരിശോധിക്കാൻ വരാൻ തന്നെ ഗോവ കഴിഞ്ഞിരുന്നു… ഞാൻ അപ്പോഴേക്കും ജെനറൽ കമ്പാർട്ട്മെൻ്റിൽ കയറിയിരുന്നു…. അങ്ങനെ മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് ഞാൻ ഇവിടെ എത്തി … “””””” ഒരു ദീഘനിശ്വാസം പുറപിടിയിച്ച് കൊണ്ടു ഞാൻ പറഞ്ഞു നിർത്തി…..

നേരം ഒരുപാടായി…. എനിക്ക് ഇവളെ വീട്ടിലാക്കി കടയിൽ പോകാനുള്ളതാണ്…. ആദി നീ നാളെ മഞ്ജുവിനെയും കൂട്ടി വീട്ടിലേക്ക് വരണം…. “”””” അശ്റഫ് വാച്ച് നോക്കി വേഗം ഇറങ്ങാൻ തുടങ്ങി… ഷഫാന വന്നപോലേയല്ല അവൾക് ഇപ്പൊ ഒറ്റക്ക് നടക്കാനുള്ള ശേഷി ഒക്കെ കിട്ടി…. രാജു കുറച് കഴിഞ്ഞിട്ടെ പോകുനുള്ളു എന്ന് പറഞ്ഞു… ഷഫാന വീടിൻ്റെ പടി കടന്ന് മുന്നോട്ട് പോകുമ്പോൾ ഞാൻ മഞ്ജുവിൻ്റെ കൈവിരളുകൾ എൻ്റെ വിരളുകളുമായി മുറുക്കെ കോർത്ത് പിടിച്ചു…… ഷഫാന ഒന്ന് നിന്നേ….. “””” മഞ്ജു അവളെ പിന്നിൽ നിന്നും വിളിച്ചു … ഞാൻ മഞ്ജുവിനെ സംശയത്തോടെ നോക്കി … അവള് എൻ്റെ കൈ വിട്ട് ഷഫാനയുടെ അടുത്ത് പോയി…….. അവള് മഞ്ജുവിനെ നോക്കി..

കരഞ്ഞും തല്ലുകൂടിയും ചിരിച്ചും…. ഇടയ്ക്ക കുറച്ച് മണ്ടത്തരങ്ങൾ ചെയ്തും തമ്മിൽ സ്നേഹിച്ചും കൂടുന്ന രണ്ടു പേരുടെ കൂടെ ജീവിതം ചിലവോയിക്കൻ നിനക്ക് താൽപര്യമുണ്ടോ…..???? മഞ്ജു അവളെ നോക്കി ഒരു ചോദ്യം ചോദിച്ചു…..

മഞ്ജു ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല……””””” ഷഫാന ഒന്നും മനസ്സിലാവാതെ മഞ്ജുവിനെ നോക്കി..

അതായത് മോളെ….. ഞാൻ വിളിച്ചാൽ എൻ്റെ മരുമകളായി …. എൻ്റെ ഇളയ മകൻ്റെ രണ്ടാമത്തെ ഭാര്യയായി നീ ഈ വീട്ടിൽ വരുമോ….. ഞങ്ങളുടെ കൂടെ ജീവിതകാലം വരെയും കുടുംബമായി ജീവിക്കാൻ നീ തയ്യാറാണോ……. “”””” ലക്ഷ്മി മഞ്ജുവിൻ്റെ അടുത്ത് പോയി നിന്നിട്ട് ഷഫാനയോട് ചോദിച്ചു….. അവള് കരഞ്ഞു കണ്ടു അതെ എന്ന് ഉത്തരം നൽകി…….

Leave a Reply

Your email address will not be published. Required fields are marked *