മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

ആഹാ….. അല്ല ഇതെന്താ കഥ…. നീ ഇവിടെ ഇരുന്നു ഒറ്റക്ക് കഴിക്കുവാണോ….. “”””””

എണീറ്റപ്പോൾ നല്ല വിശപ്പ്….. നിങ്ങളെ ആരെയും ഇവിടെ കണ്ടില്ല അപ്പൊ ഞാൻ കരുതി വല്ലതും കഴിച്ചിട്ട് വിശപ്പടക്കാമെന്ന്””””””””…..

എന്നൽ പിന്നെ നിനക്ക് ഞങ്ങളെ ആരെങ്കിലും വിളിച്ചാൽ പോരെ ഇങ്ങനെ പൂച്ചകളെ പോലെ കട്ട് തിന്നണോ….. “”””””””

ഹൊ….. എൻ്റെ ചേച്ചീ എന്നോട് ക്ഷെമിക്ക് …. നിങ്ങളുടെ സമ്മതമ്മില്ലാതെ ഈ സാമ്രാജ്യത്തിൽ നുഴഞ്ഞു കയറി ഫുഡ് കഴിച്ചതിനു….. ഹും…..”””””” ഞാൻ തീറ്റ വീണ്ടും തുടങ്ങി……

എടാ നീ എന്നോട് ക്ഷമ ചോദിച്ചിട്ട് ഒരു കാര്യവുമില്ല…. നിൻ്റെ ഭാര്യയോട് ചോദികുന്നതാവും നല്ലത്….. അവള് നിൻ്റെ കൂടെ കഴിക്കുമെന്നും പറഞ്ഞ്…നേരത്തെ ഞങൾ കഴിക്കുമ്പോൾ വന്നില്ല….. “””””””” എനിക്ക് അത് കേട്ടപ്പോൾ എന്നോട് തന്നെ വെറുപ്പായി….

ചേച്ചി….. ചേച്ചി അപ്പുറം പോകുമ്പോൾ അവളെ ഇങ്ങോട്ട് ഒന്ന് പറഞ്ഞു വിടാമോ….”””””””

ഞാൻ അമ്മക്ക് വെള്ളം എടുക്കാൻ വന്നതാ…. അങ്ങോട്ട് തന്നെയാ ഞാൻ പോകുന്നത്…. ഞാൻ പറയാം..””””” അവള് ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്ത് പോയി….. അവള് പോയതും അൽപം കഴിഞ്ഞ് മഞ്ജു ധൃതി പിടിച്ച് ഓടി അടുക്കളയിൽ വന്നു….. എന്നെയും എൻ്റെ കയ്യിലെ പാത്രത്തിലേക്കും അവള് നോക്കി….

നീ ഇതുവരെ ഫുഡ് കഴിച്ചില്ലെ….””””””” ഞാൻ അവളെ നോക്കി അല്പം ദേഷ്യത്തിൽ ചോദിച്ചു…….. അവള് ഇല്ലെന്ന് മുഖം ആട്ടി പറഞ്ഞു…..

വാ.. ഇവിടെ ഇരിക്ക്..”””””” ഒരു കസേര എൻ്റെ എടുത്ത് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു….. അവള് അനുസരണയുള്ള കുട്ടിയായി അവിടെ ഇരുന്നു.. നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ഭക്ഷണത്തിൻ്റെ കാര്യത്തിൽ ആരെയും കാത്ത് നിൽക്കരുതെന്ന്… സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ വല്ല രോഗവും വന്നാലോ…..””””””” ഞാൻ പറയുന്നത് ഒരു കൗതുകത്തോടെ അവള് കേട്ടിരുന്നു….. കുറച് ചോറു വാരി ഞാൻ അവൾക്ക് നേരെ നീട്ടി…. ഒട്ടും മടിച്ച് നിൽക്കാതെ അവള് വായ തുറന്നു അകത്താക്കി….. .. അങ്ങനെ ഞാൻ അവളെ ഓരോന്ന് പറഞ്ഞു ഉപദേശിച്ച് കൊണ്ടു ചോർ വാരികൊടുത്തു….. നാല് വായ കഴിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വന്നുകൊണ്ടിരുന്നു….. അത് കണ്ട് എനിക് വിഷമായി

നീ. കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….. ഇങ്ങനെയാണെ ഞാൻ ഒന്നും മിണ്ടുന്നില്ല…”””” ഞാൻ അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു…. അവള് എൻ്റെ കൈ പടിച്ച് അവളുടെ കവിളിൽ അമർത്തി വെച്ചു….

ഞാൻ കരഞ്ഞത് സന്തോഷം കൊണ്ടാ…. അല്ലാതെ ഏട്ടൻ എന്നെ വഴക്കു പറഞ്ഞത് കൊണ്ടല്ല….. ഏട്ടൻ ഇനിയും എന്നെ വഴക്ക് പറഞ്ഞോ…. എനിക്ക് ഇഷ്ടമാണ് അത് കേൾക്കാൻ…. അതിലൂടെ എനിക്ക് എൻ്റെ ഏട്ടന് എന്നോടുള്ള സ്നേഹവും കരുതലും മനസ്സിലാകാൻ പറ്റും….. അത് എനിക്ക് സന്തോഷം നൽകും….””””””” അവള് എൻ്റെ കൈക്ക് ഉമ്മ വച്ചു കൊണ്ട് പറഞ്ഞു…

നിനക്ക് മുഴുത്ത ഭ്രാന്താണ്…… ഇതാ വാ തുറക്ക്…. “””””” ഞാൻ വീണ്ടും ഒരു ഉരുള അവൾക്ക് നൽകി… പാത്രം കഴുകി ഞാനും അവളും ഒരുമിച്ച് മുല്ലേപ്പറം (വീടിൻ്റെ മുന്നിൽ ഉള്ള സിറ്റ് ഔട്ട് ഏരിയ) പോയി…. അവിടെ രേണു അമ്മയുടെ മടിയിലും പാറു രേവതിയുടെ മടിയിലും കിടക്കുന്നു… അച്ഛനും സിദ്ദാർത്ഥ് ഏട്ടനും രാഹുലും എന്തോ കാര്യമായ ചർച്ചയിലാണ്…… ഞങളെ കണ്ടയുടൻ രേവതി ചോദിച്ചു…. കഴിച്ചു കഴിഞ്ഞോ രണ്ടും….”””””” ആണെന്ന മട്ടിൽ ഞാൻ ചിരിച്ചു എന്നിട്ടമ്മയുടെ അടുത്ത് മഞ്ജുവിനെ ഇരുത്തി അവളുടെ മടിയിൽ ഞാൻ തലവെച്ച് കിടന്നു … അവളുടെ വിരലുകൾ കൊണ്ട് എൻ്റെ തല മസാജ് ചെയ്പ്പിച്ചു…… എല്ലാരും എൻ്റെ കളി കണ്ട് ഒന്ന് ചിരിച്ചു…. അപ്പോഴാണ് മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്….. ഞാൻ തല ഉയർത്തി ആരാണെന്ന് നോക്കി….

അഷ്റഫും രാജുവും അവരുടെ കൂടെ ശഫാനയും ഉണ്ടായിരുന്നു…. ഞാൻ അവളെ കണ്ട് എഴുന്നേറ്റ് നിന്നു കൂടെ മഞ്ജുവും ബാക്കി ഉള്ളവരും…. ശഫാന ഒരു മടിയോടെ മെല്ലെയാണ് വന്നത്… അവളെ അഷ്റഫ് നാടകാൻ സഹയികുന്നുണ്ടായിരുന്നു ഇത് കണ്ട രേണു ആകെ വല്ലാതായി…

എൻ്റെ മോളെ നിനക്ക് എന്ത് പറ്റി…. ആകെ വല്ലാതായിരിക്കുന്നു…. “””” അമ്മ ഓടി പോയി അവളെ പിടിച്ച് അകത്ത് കൊണ്ടുപോയി സോഫയിൽ ഇരിപ്പിച്ചു….

അവള് എന്നെ നോക്കി വശ്യമായി ചിരിച്ചു…. എൻ്റെ അടുത്ത് വരാനും എന്നെ വാരിപുണരാനും അവൾക്ക് ആഗ്രഹം ഉണ്ട്.. പക്ഷെ മഞ്ജു എൻ്റെ അടുതുള്ളത് കൊണ്ട് അവള് ഒന്നിനും മുതിർന്നില്ല….

എടാ അഷ്റഫെ എന്താടാ ഈ കൊച്ചിന് പറ്റിയത്….””””” അമ്മ അഷറഫിനോട് ചോദിച്ചു…

അത് അമ്മെ… ഇവൻ്റെ മരണ വാർത്ത അറിഞ്ഞത് മുതൽ നിങ്ങളെ പോലെ ഇവളും അതേ അവസ്ഥയിൽ ആയിരുന്നു … തീരെ ഭക്ഷണവും വെള്ളവും കുടിക്കാതെ അവശനായ ഇവളെ ഗൾഫിൽ നിന്നും നാട്ടിലേക്ക് ഇവളെ അവിടെയുള്ളവർ പറഞ്ഞയച്ചതാണ്… ഇവിടെ വന്നിട്ട് പോലും കഷ്ടിച്ച് വലതും കഴിച്ചാലായി……………….. ഇവന് വന്നെന്നു അറിഞ്ഞത് മുതൽ ഇവനെ കാണാമെന്ന് പറഞ്ഞ് ഇവൾ വാശിയിലായിരുന്നു….. “””””” അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഒരു സഹതാപത്തോടെ നോക്കി… രേവതി പെട്ടെന്നു അടുക്കളിൽ കയറി ഇഞ്ചിയുംമറ്റും ഇട്ട് ഒരു ഗ്ലാസ്സ് വെള്ളം അവൾക് കൊടുത്തു… അവള് അത് വാങ്ങി മെല്ലെ മെല്ലെ കുടിച്ചു … ഗ്ലാസ് പിടിക്കുമ്പോൾ അവളുടെ കൈകൾ വിറകുന്നുണ്ടായിരുന്നു…. വെള്ളം മൊത്തം കുടിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു…

ഇവൻ പറഞ്ഞതെക്കെ സത്യമാണോ……””””””

അവള് ഒന്ന് ചിരിച്ചു…. എനിക്കിപ്പോൾ അതിനു മാത്രം ഒരു കുഴപ്പവുമില്ല… നീ വെറുതേ ടെൻഷൻ അടിക്കേണ്ട…. നിന്നെ കണ്ടല്ലോ എനിക്ക് അത് മതി “”””” ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ ഇരുപ്പിച്ചു…… മഞ്ജുവിനെ കൂട്ടി ഞാൻ അടുക്കളിൽ കയറി… അവളോട് ചായ വെക്കാൻ പറഞ്ഞിട്ട് ഞാൻ ഒരു സവാളയുടെ പകുതി നൈസായി കട്ട് ചെയ്തു കൂടെ രണ്ടു മുളകും അഞ്ച് കറിവേപ്പില മൂന്ന് മുട്ടയും എടുത്ത്…. പാൻ അടുപ്പിൽ വച്ചു എണ്ണ ആവശ്യത്തിന് ഒഴിച്ചു….. എല്ലാം നല്ലപോലെ അടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പനിൽ ഒഴിച്ചു… കൂടെ രണ്ടു റൊട്ടി ഞാൻ അതിൻ്റെ മുകളിൽ വെച്ചു… കുറച് കുരുമുളകും വിതറി… ചായയും ഓംലെട്ടും കൊണ്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു… മഞ്ജു ചായ മറ്റുള്ളവർക്ക് പകർന്നു നൽകി…

ഞാൻ ഒരു പീസ് റൊട്ടി മുറിച്ച് ഊതി ചൂട് ആറിയ ശേഷം അവൾക്ക് നൽകി…. മഞ്ജു കരഞ്ഞത് പോലെ അവളും കരയുന്നുണ്ടായിരുന്നു…. ഞാൻ അത് തുടച്ച് മാറ്റിക്കൊണ്ട് അവൾക്ക് ഫുഡ് കൊടുത്തു… ഇടയ്ക്ക് ചായയും കുടിപ്പിച്ചു… അവളെ കൊണ്ട് ഞാൻ അത് മുഴുവൻ കഴിപ്പിച്ചു…. എൻറെ ഈ പ്രവർത്തികൾ മഞ്ജുവും മറ്റുള്ളവരും സംവജതോടെ നോക്കി നിന്നു…. ശേഷം അവളെ അമ്മയും മഞ്ജുവും ചേർന്നു വാഷ് റൂമിൽ കൊണ്ടു പോയി… ഞാൻ അടുക്കളയിലും….. അൽപം നേരത്തിനുള്ളിൽ തന്നെ എല്ലാവരും സോഫയിൽ വന്നിരുന്നു… മഞ്ജുവിൻ്റെയും അമ്മയുടെയും നടുക്കാണ് ശഫാനയെ ഇരുത്തിയത്…. ഞാൻ അടുക്കളയിൽ നിന്ന് വരുമ്പോൾ അവളോട് എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ഞാൻ വന്നതും രാജു എന്നോട് എനിക്ക് മലേഷ്യയിൽ വെച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…… അവൻ്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ തന്നെ നോക്കി…. ഞാൻ ഒരു കസേര വലിച്ച് അവിടെ ഇരുന്നു എല്ലാവരോടും കൂടി പറയുവാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *