മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

അമ്മാ….. എനിക് വാരി താ….. *”””””… ആദി അമ്മയോട് പറഞ്ഞു…….

അമ്മയുടെ ചക്കരക്ക് അമ്മ തരാം….””””” ലക്ഷ്മി ആദിക്ക് വാരി കൊടുത്തു…… അവൻ അത് ആസ്വദിച്ച് കഴിച്ചു ….

നീ എന്താടീ നോക്കി നിൽക്കുന്നത്…. നീയും വാ തുറക്കൂ….””””” മഞ്ജുവിനെ നോക്കിയാണ് ലക്ഷ്മി അത് പറഞ്ഞതു…..

ഇത് എന്ത് ന്യായമാണ്…. ഞങൾ ഒന്നും നിങ്ങളുടെ മക്കൾ അല്ലെ….””””””””” എൻ്റെ സഹോദരിമാർ അമ്മയെ നോക്കി പറഞ്ഞു……

എന്നാ തുറക്ക് എല്ലാം……. എൻ്റെ പടച്ചോനേ എന്ത് കഷ്ടാമെന്ന് നോക്കിയേ……”””””*”” അമ്മ ചേച്ചീമാർക്കും വാരികൊടുത്തു..

നീ ലാളിച്ചു വഷളാക്കിയതല്ലെ അനുഭവിച്ചേ……””””” അച്ഛൻ അമ്മയോട് പറഞ്ഞു…. അത് കേട്ട് എല്ലാവരും ചിരിച്ചു…….

എനിക്ക് മതി അമ്മെ…..””””” മഞ്ജു പറഞ്ഞു……

എന്നാ മോള് കൈ കഴുകിക്കൊ….. ഇവന് ഇനിയും വേണ്ടി വരും….””””” എൻ്റെ വായിൽ ദോശ തിരുകി കയറ്റി അമ്മ പറഞ്ഞു … ഒടുവിൽ പത്ത് ദോശ വായിൽ എത്തിയപ്പോൾ ഞാൻ ആ ഘോരയുദ്ധത്തിൽ നിന്നും പിന്മാറി…. ഞാൻ ഉറങ്ങുവാൻ പോവുകയാണ് ആരും എന്നെ ശല്യം ചെയ്യരുത്…. നല്ല ക്ഷീണം ഉണ്ട്….. “”””” അതും പറഞ്ഞ് ഞാൻ റൂമിൽ കയറി….. അറ്റാച്ച്ഡ് ബാത്ത്റൂമിൽ പോയി ഒരു കുളി പാസാക്കി…. അതിൽ നിന്നും ഞാൻ അവളെ വിളിച്ചു……

മഞ്ജു….. എനിക് ഒരു മുണ്ട് എടുത്ത തരുമോ……””””””””.

മഞ്ജു നിന്നെ ആദി വിളിക്കുന്നു അവൻ മുണ്ട് എടുത്ത് കൊടുക്കാൻ….”””””” എൻ്റെ വിളി കേട്ട രേണു മഞ്ജുവിനേട് പറഞ്ഞു

ശരി ചേച്ചി…… “”””””” അവള് റൂമിൽ കയറി അലമാര തുറന്ന് എനിക് മുണ്ട് എടുത്ത് ബാത്രൂമിന് വെളിയിൽ കാത്തു നിന്നു…… ഞാൻ കുളി കഴിഞ്ഞു ഇറങ്ങി മുന്നിലുള്ള അവളുടെ മുഖത്ത് അൽപം വെള്ളം തെറിപ്പിച്ചു……. അവള് മുഖം ചുളിച്ച് കണ്ണു പൂട്ടി മുണ്ട് എനിക്ക് നേരെ നീട്ടി…… ഞാൻ മുണ്ട് വാങ്ങി പെട്ടെന്ന് ഉടുത്തു…… അവള് മുഖത്തുള്ള വെള്ളം തുടച്ച് തിരിച്ച് അടുക്കളിയില്ലേക് പോകുവായിരുന്നു…. ഞാൻ ഓടച്ചെന്നു അവളുടെ മുന്നിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു…..

മ്മു….മാറ്…. നക്ക് പോകണം…..”””** അവള് എന്നെ നോക്കി പറഞ്ഞു……

എവിടെ പോകണമെന്ന്……””””” ഞാൻ ഒരു കുസൃതി നിറഞ്ഞ ചിരിയിൽ അവളെ നോക്കി

അടുക്കളയ്ക്ക്….. എനിക്ക് ഒരുപാട് ജോലിയുണ്ട്….”””””” അവള് കാരണം ബോധിപ്പിച്ചു….

എന്താ…. മഞ്ജു നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാത്തത്….. ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് നമ്മള് പരസ്പരം ഒന്ന് സ്നേഹിക്കാൻ തുടങ്ങുന്നത് തന്നെ ….. എന്നിട്ട് പോലും ഞാൻ കാണികുന്നതിൻ്റെ ഒരംശം പോലും നീ എന്നോട് തിരിച്ച് കാണികുനില്ലോ…….. ഇങ്ങനെയാണേ നീ പൊയ്ക്കോ…, നിനക്ക് എന്നോട് സ്‌നേഹമില്ലെന്ന് ഞാൻ കരുതിക്കൊള്ളാം””””” ഞാൻ അവളുടെ മുന്നിൽ നിന്നും മാറി നിന്നു….. ചുമ്മാ ഒരു വിഷമം അഭിനയിച്ചു അവള് വാതിൻ്റെ കുറ്റി തുറന്നു അവിടെതന്നെ നിന്നു…… എന്തേ…… പോകുന്നില്ലേ…..”””””*”* കുറ്റിയും പിടിച്ച് അവിടെ നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു…

ആദിയെട്ടൻ ഇപ്പൊ എന്താ പറഞ്ഞത്….. എനിക്ക് സ്നേഹം ഇല്ലെന്നോ….”””””” അവള് കുറ്റി വീണ്ടും ഇട്ട് എൻ്റെ നേർക്ക് വന്നു…… ഞാൻ പിന്നോട്ട് പോയി കട്ടിലിൽ തട്ടി അതിൽ തന്നെ ഇരുന്നു…. അവളെ നോക്കാതെ താഴെ നിലത്ത് നോക്കി

അതേ…… എനിക്ക് ഇപ്പൊ നിൻ്റെ പെരുമാറ്റത്തിൽ അങ്ങനെ തോനുന്നു…””””” ഞാൻ തല ഉയർത്താതെ അതുപോലെ തന്നെ പറഞ്ഞു …

ഇങ്ങോട്ട് നോക്കിയേ…. എൻ്റെ കണ്ണിലേക്ക് നോക്കി അത് പറ….. എൻ്റെ മുഖത്ത് നോക്കി അത് പറ…..”””” ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

നിനക്ക് എന്നോട് ഒരു സ്നേ……….. oപ്പോ…..””””” എൻ്റെ മുഖത്ത് ഒരു അടി കിട്ടി…. അടി കിട്ടി ഞാൻ മുഖം നേരെയാക്കി കവിൾ തടവി കൊണ്ട് അവളെ നോക്കിയപ്പോൾ എൻ്റെ മുഖം പിടിച്ചവൾ….അവളോട് അടുപ്പിച്ച് കിസ്സ് തന്നു ദീർഗമായ ഒന്ന്…… ഞാൻ അവളിൽ നിന്നും ആഗ്രഹിച്ച ഉമ്മ എനിക്കപ്പോൾ കിട്ടി…. അവളുടെ മധുരവും പുളിപ്പും ഞാൻ അറിഞ്ഞു…. അതിൻ്റെ ഇടയ്ക്ക ഞങൾ രണ്ടാളും കിടക്കയിൽ വീണിരുന്നു….. ചുണ്ട് വിട്ട ശേഷം അവള് എൻ്റെ മുഖത്ത് മൊത്തം ഉമ്മകൾ കൊണ്ട് മൂടി….. അവളുടെയും ചുണ്ട് പതിയാത്ത ഒരു സ്ഥലവും എൻ്റെ മുഖത്ത് ഇല്ലെന്ന് പറയാം….. അവസാനം അവള് തല്ലിയ ഭാഗത്ത് അമർത്തി ഉമ്മവെച്ചു…..

ഇനി എന്നോട് ഒരിക്കലും പറയരുത് കേട്ടോ….. എട്ടനൊട് എനിക്ക് സ്നേഹമില്ലെന്ന്….. ഏട്ടനറിയുമോ…ഈ കഴിഞ്ഞ ദിവസങ്ങളിലെ എൻ്റെ അവസ്ഥ…. ഞാൻ കരഞ്ഞു കരഞ്ഞു ഉറങ്ങിയിട്ട് കൂടിയില്ല…… ഏട്ടനെ ഇനി ഒരിക്കലും കാണില്ലെന്നാണ് ഞാൻ വിചാരിച്ചത്…… ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും എന്നോട് പറയരുത്….കേട്ടോ…. എനിക്ക് എത്ര സങ്കടം ആയെന്നു അറിയുമോ…..”””””

ഇത് ഒക്കെ ഇങ്ങനെ നടന്നത് കൊണ്ടല്ലേ എൻ്റെ പെണ്ണേ നിൻ്റെ സ്നേഹവും എൻ്റെ സ്നേഹവും നമ്മള് രണ്ടും തിരിച്ചറിഞ്ഞത് എനിക്കാ ബുക് നിനക്ക് തരാൻ തോന്നിയത്…. രാജുവിന് നിൻ്റെ സുഹൃത്തുക്കളോട് സംശയം തോന്നിയത്…എല്ലാം നമ്മളെ ഒന്നിപ്പികനാണ്…….. ദൈവത്തിൻ്റെ ഓരോ കളികൾ……..പിന്നെ നേരത്തേ ഞാൻ തമാശയ്ക്ക് വേണ്ടിയല്ലേ അങ്ങനെ പറഞ്ഞത് നീ അത് ഇത്രയും കാര്യമാകുമെന്ന് ഞാൻ കരുതിയോ…..”””” അവള് അടിച്ച ഭാഗത്ത് ഞാൻ തടവി….

വേദനിച്ചേ എൻ്റെ മുത്തിന്….. “””” അവള് എൻ്റെ കവിൾ തടവി….. എന്നിട്ട് അവിടെ ചുണ്ട് കൊണ്ട് ഒരുമ്മ തന്നു…. ഞാൻ ആ സോഫ്റ്റ് ചുണ്ടിൻ്റെ ചൂടറിഞ്ഞു കണ്ണടച്ചു….. പെട്ടന്നാണ് അവള് ആ ചതി ചെയതത് എൻ്റെ കവിൾ ശക്തിയായി കടിച്ചു……

അമ്മേ……അയ്യോ…. വിടടി….. എനിക്ക് വേദനിക്കുന്നു….. വിടടീ… ഡ്രാക്കുളെ“”””””

വേദനിക്കട്ടെ നല്ലവണ്ണം വേദനിക്കട്ടെ….. ഇതൊന്നും എൻറെ മനസ്സ് വേദനിച്ചത് പോലെയാവില്ല…… തമാശയാണ് പോലും…. തമാശ …ങും”””””” കടി വിട്ട് അവള് മുഖം ചുളിച്ച് കൊണ്ടു പറഞ്ഞു എന്നിട്ട് മൂക് കൊണ്ട് ദേഷ്യം കാണിച്ച് വേറെ എവിടയോ നോക്കി..…

എടീ തടിച്ചി നിന്നെയിന്ന് ഞാൻ കാണിച്ച് തരാമടി……. കാന്താരി”””””” ഞാൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് പുറത്ത് ഇറങ്ങി മുണ്ട് മടക്കി കുത്തി… അവളെ സൂക്ഷമമായി ഒരു ഇരയെ പിടിക്കുന്ന കടുവയെ പോലെ ഞാൻ കിടക്കക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു…… എൻ്റെ മുഖം കണ്ടിട്ട് അവള് കട്ടിലിൻ്റെ മൂലക്ക് പോയി ഇരുന്നു .. ഷാൾ കൂട്ടി പിടിച്ച് വായിൽ വച്ച് കടിച്ച് കൊണ്ടവൾ ഞാൻ നടക്കുന്നതിന് അനുസരിച്ച് എന്നെ നോക്കികൊണ്ടിരുന്നു…..

ആദിയേട്ടാ….. ഞാൻ പാവമല്ലെ എന്നെയൊന്നും ചെയ്യല്ലേ…..”””” അവള് പിഞ്ചു കുഞ്ഞുങ്ങളെ പോലെ എന്നോട് കെഞ്ചി…..

Leave a Reply

Your email address will not be published. Required fields are marked *