മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

കൂടിയിരിക്കുന്ന നാട്ടുകാരുടെ ഇടയിൽ അഷ്റഫും പോയി നിന്നു…. അവിടെ നിന്ന് നാട്ടുകാർ തമ്മിൽ പറയുന്നത് അവൻ കേട്ടൂ…

എടാ സോമാ….. നീ ആ ദേവനെ നോക്ക് സ്വന്തം മകൻ മരിച്ചെന്ന് അറിഞ്ഞിട്ട് പോലും അയാളുടെ മുഖത്ത് ഒരു വിഷമവും കാണുന്നില്ലല്ലോ അല്ലെ….. എന്ത് മനുഷ്യനാടാ….. അയാള് ….”””

അത് നിനക്ക് അറിയാഞ്ഞിട്ടാ….. ഈ മരിച്ച ചെക്കന് ഒരു അവിഹിദം ഉണ്ടായിരുന്നു ഏതോ മുസ്ലിം കൊച്ചുമായി ഇത് ഇയാൾ കയ്യോടെ പൊക്കി…. അന്ന് അവനെ ഈ വീട്ടിൽ നിന്നും പുറത്താക്കി പടിക്ക് പിണ്ഡം വെച്ചു …. ഇയാൾക്ക് അവൻ അന്നെ ചത്തതാ… അതാ മൂപ്പർ അങ്ങനെ…..””””

എടോ തനികൊക്കെ ഒരു ഉളുപ്പുമില്ലാതെ ഇവിടെ വന്ന് മരിച്ചയാളുടെ കുറ്റവും കുറവും പറയാൻ… ഒന്നുമില്ലെങ്കിലും ഒരു മരണവീട് അല്ലെ അതിൻ്റെ മരിയാത ഒന്ന് കാണിച്ചു കൂടെ..””””” കണ്ണ് തുടച്ച് അശർഫ് അവരോടെ പറഞ്ഞു…….. അവൻ്റെ വാക്ക് കേട്ട് അവർ പിന്നെ ഒന്നും മിണ്ടിയില്ല…………

അങ്ങനെ മൂന്ന് ദിവസവും പിന്നിട്ടു…… തുടർച്ചയായി രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്നത് കൊണ്ട് ആരോഗ്യനില വഷളമായി ബോധരഹിതയായ ശഫാനയെ അവളുടെ കമ്പനി സ്റ്റാഫും റൂം മേറ്റും കൂടെ അവിടെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…. എന്നിട്ട് പോലും അവള് മരുന്നോ വെള്ളമോ കുടിച്ചില്ല…. വെറും ഗ്ലൂക്കോസിൻ്റെയും ഇൻജക്ഷൻൻ്റെയും സഹായത്തിൽ മാത്രം അവളെ ശ്രുഷൂഷിക്കാൻ പറ്റില്ലെന്ന് അവിടെയുള്ള ഡോക്ടർസ് അവളുടെ കൂടെ ഉള്ളവരോട് പറഞ്ഞു…. എത്രയും പെട്ടെന്നു നാട്ടിൽ എത്തികുന്നതാവും നല്ലത് എന്ന് തോന്നിയ അവർ അവളുടെ കമ്പനിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു…. അവർ അവള്ക്ക് നാട്ടിലേക്കുള്ള ടിക്കറ്റും അവളുടെ ബന്ധുക്കളെയും വിളിച്ച് അറിയിച്ചു….. അങ്ങനെ മൂന്നാം നാൾ അവള് നാട്ടിൽ എത്തി…. ആരോടും മിണ്ടാതെ ഒന്നും പറയാതെ കണ്ണും മുഖവും ശരീരവുമെല്ലാം ആകെ വിളറി ഒരു കോലത്തിലായിരുന്നു അവള് വന്നത്…. വീട്ടിൽ വന്നിട്ടും മറു വിട്ട് പുറത്തേക്കവൾ ഇറങ്ങിയില്ല. അവളുടെ ഉപ്പയുടെ നിർബന്ധത്തിന് വഴങ്ങി അവള് രണ്ട് നേരം മത്രം കഞ്ഞി കുടിച്ചു…. രാത്രിയിൽ മുറിയില്ലുള്ള ജനൽ വാതിൽ തുറന്ന് ആകാശത്ത് നോക്കും അവിടെയാകും തൻ്റെ പ്രിതമൻ ഉണ്ടാവുകയെന്ന് അവള് വിശ്വസിച്ചു…. കരയും…. ആദിയുടെയും അവളുടെയും കൂടെയുള്ള ഫോട്ടോ നോക്കും…. വീണ്ടും കരയും….. റിപീറ്റ്………

(അഞ്ചാം ദിവസം ആദിയുടെ വീട്ടിൽ).

മോളെ രേവതി….. പൂജാരി വിളിച്ചിരുന്നു അവർ ഇപ്പൊൾ ഇങ്ങു എത്തും നീ രാഹുലിനേട് റെഡിയാവാൻ പറ…..”””””” ആദിയുടെ സഞ്ചയനവും മറ്റു കർമങ്ങളും ചെയ്യാനായിരുന്നു അയാളുടെ വരവ്.

അച്ഛാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. അച്ഛന് അവന് പോയതിൽ ഒരു വിഷമവുമില്ലെ….. അച്ഛൻ്റെ വാക്ക് ധിക്കരികണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ എൻ്റെ അനിയനെ ഇത്രയും നാൾ കാണാൻ പോലും പോകാതിരുന്നത്…. അവൻ പോകുന്നതിനു മുമ്പ് പോലും അവനെ കാണാൻ ഒന്ന് സമ്മദിച്ചിരുന്നെങ്കിൽ. അവസാനമായി എനിക് അവനെ ഒന്നു കാണുമെങ്കിലും ചെയ്യാമായിരുന്നു……… അമ്മയും രേണുവും പോയപ്പോൾ ഞാൻ പോകാതെ ഇരുന്നതിൻ്റെ നോവ് എനിക്ക് ജീവിതകാലം മുഴുവൻ നഷ്ടവും കുറ്റബോധവും എന്നെയെന്നും വേട്ടയാടും… എല്ലാത്തിനും അച്ഛനാണ് കാരണം….””””””” നിർത്തുന്നുണ്ടോ നീ….. നിനക്ക് അവനോടു സ്നേഹമുണ്ടെങ്കിൽ നീ എന്നേ എന്നെ ധിക്കരിച്ചാണെങ്കിലും അവനെ കണ്ടിരിക്കണം … അതാണ് സാഹോദര്യ സ്നേഹവും ബന്ധവും കൊണ്ട് ഉദ്ദേക്ഷികുന്നത്…. നിനക്ക് അവനെ കാണാൻ പോകാമായിരുന്നു പക്ഷെ നീ പോയില്ല അത് എൻ്റെ തെറ്റല്ല. വെറുതേ എല്ലാം കൂടി എൻ്റെ തലയിൽ ഇടാൻ ആരും നോക്കണ്ട….. നീ എന്ത് കരുതി അമ്മ അവനെ വിളിക്കുന്നതും.. അവര് തമ്മിൽ രഹസ്യമായി കാണുന്നതും പറയുന്നതും ഞാൻ അറിയുന്നില്ലന്നാണോ. എങ്കിൽ നിനക്ക് തെറ്റി…. ഞാൻ നിൻ്റെ അമ്മ കാണാതെ കേൾക്കാറുണ്ടണ്ടി അവർ തമ്മിലുള്ള സംഭാക്ഷണം. ഒരുപ്പാട് അത് കേട്ട് ഞാൻ ചിരിച്ചിട്ടുമുണ്ട്……കരഞ്ഞിട്ടുണ്ട്.. എൻ്റെ കുഞ്ഞിനെ ഇവിടുന്ന് പറഞ്ഞ് വിട്ടതിൽ പിന്നെ ഞാൻ മനസമാധാനത്തോടെ ഒന്നു ഉറങ്ങിയിട്ടില്ല…….. ദേവൻ എന്നും എല്ലാവരുടെയും മുന്നിൽ അഭിനയിച്ചിട്ടെയുള്ളൂ…… ആരും അത് മനസ്സിലാക്കിയിട്ടില്ല. അതിന് ഞാൻ ആരുടെ മുന്നിലും നിന്നു കൊടുത്തിട്ടുമില്ല.””””””

അച്ഛാ ഞാൻ അച്ഛനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല…””””””” കണ്ണീരോടെ പറയുന്ന ദേവനെ നോക്കി കൊണ്ട് അവള് അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…..

എനിക്കറിയാം മോളെ നിങ്ങള് എല്ലാം അവനെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന്.. നിങൾ നാല് പേരെയെക്കാൾ ഞാൻ സ്നേഹിച്ചത് അവനെയാണ്…. ഞാൻ സന്തോഷത്തോടെ ആദ്യമായി കരഞ്ഞത് ചോര കുഞ്ഞായ അവനെ എൻ്റെ കയ്യിൽ തന്നപ്പോഴാണ്.., നിങ്ങളെ പ്രസവികുമ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു അത് കൊണ്ട് അപ്പോഴുള്ള വികാരം എനിക്ക് അനുഭവിക്കാൻ പറ്റിയിരുന്നില്ല..……. അവനെ എൻ്റെ കയ്യിൽ കിട്ടിയ അന്ന് തൊട്ട് ഇന്ന് വരെയും ഞാൻ അവനെ സ്നേഹിച്ചിട്ടെയുള്ളൂ…. നിങ്ങൾക്ക് നൽകിയതിനെക്കാൾ സ്നേഹവും വാത്സല്യവും ഞാനവന് നൽകി….. അവൻ്റെ പല കുരുത്തക്കേടും ഞാൻ കണ്ടില്ലെന്നു നടിച്ചു…. അവസാനം എനിക്ക് തെറ്റ് പറ്റിയത് ഞാൻ അവൻറെ സമ്മതം ചോദിക്കാതെ അവൻ്റെ കല്ല്യാണം നടത്തിയതാണ്….അവൻ്റെ ഇഷ്ട്ടം ഞാൻ ചോദിച്ചില്ല… അതിനു ശേഷം അവൻ അവളോടു കാണിക്കുന്നത് കൊറേയൊക്കെ ഞാൻ കണ്ടില്ലെന്നു നടിച്ചു…. പിന്നീട് എപ്പോഴോ ഞാൻ കാരണം ഒരാളുടെ ജീവന് വരെ ആപത്ത് വന്നു എന്ന് കേട്ടപ്പോൾ…. എനിക്ക് എന്നോട് തന്നെ വെറുപ്പായി… ഒരച്ഛനായി ഞാൻ അവൻ്റെ കാര്യത്തിൽ തോറ്റ് പോയോ…… എൻ്റെ അമിത സ്‌നേഹം കാരണമാണോ അവൻ വഴിപിഴച്ചു പോയത് എന്നുള്ള കുറ്റബോധം കാരണം ഞാൻ അവനെ പല തവണ തല്ലി…. അതവനോട് സനേഹം ഇല്ലാത്തത് കൊണ്ടല്ല…. ഒരച്ചനും അമ്മയും മക്കളെ തല്ലുന്നത് അവരെ വെറുത്തത് കൊണ്ടല്ല മറിച്ച് അവരെ നേർ വഴിക്ക് കൊണ്ടുവരാനാണ്…. അത്കൊണ്ട് തന്നെയാ ഞാൻ അവനെ തല്ലിയതും… അവനെ വീട്ടിൽ നിന്നും പുറത്താക്കിയത് ജീവിതവും സ്നേഹവും എന്താണെന്ന് പഠിക്കണാണ്… നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു രഹസ്യം ഞാൻ പറയാം അവനെ അന്ന് കൊണ്ടുപോയ ആ അഷറഫ് ഇല്ലേ അവനെ ഞാൻ അന്ന് തന്നെ കണ്ടിരുന്നു…. എൻ്റെ മോനെ നോക്കാനും അവന് ഉത്തരവാദിത്വബോധം ഉണ്ടാവുന്നത് വരെയും കൂടെ നിർത്താനും ഞാൻ അവൻറെ കാല് പിടിച്ചു പറഞ്ഞു…… അവനെ കിടത്തിയ ഹോസ്പിറ്റലിൽ ആരും കാണാതെ പോയി ഞാൻ എൻ്റെ കുഞ്ഞിനെ തല്ലിയ ഭാഗത്ത് മുത്തം വെച്ച് കരഞ്ഞിടുണ്ട്…… അവന് ഒരു കട വെച്ച് കൊടുക്കാൻ ഞാൻ അഷറഫിനെ പോയി കാണുകയും ആരും കാണാതെ എൻറെ കുട്ടിയെ കാണാൻ ഞാൻ അവിടെ പോകാറുമുണ്ട്……. പിന്നീട് അഷ്റഫാണ് മഞ്ചുവിനോടുള്ള അവൻറെ സ്നേഹവും എന്നെ അറിയിച്ചതും എൻ്റെ തെറ്റിധാരണയും മാറ്റി തന്നതും…. അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു…. ദേഷ്യത്തിൻ്റെ പുറത്ത് ഒന്നും ചിന്തിക്കാതെ എടുത്ത് ചാടിയ ഈ അച്ഛനെ അവൻ വെറുത്ത് കാണും…. അതാ ഞാൻ ഇങ്ങനെ ആയത്…… അല്ലാതെ നിങൾ എല്ലാരും കരുതുന്നത് പോലെ ഒരു നീജമനുഷ്യനല്ല ഞാൻ…. ഈ സമയത്ത് ഞാനും നിങ്ങളെ പോലെ കരഞ്ഞാൽ പിന്നെ ആരാ ഈ കുടുംബത്തെ പിടിച്ച് നിർത്താൻ ഉണ്ടാവുക…”””” അയാള് തൻ്റെ കണ്ണീർ തുണി കൊണ്ട് തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *