മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

കിടന്നിട്ട് ഉറക്കം വന്നില്ല അപ്പൊൾ ഞാൻ ഈ ഡ്രസ് ഒക്കെ എടുത്ത് വൃത്തിയിൽ അടക്കി വെക്കാമെന്ന് കരുതി…. നാളെ രാവിലെ ഇതും കൊണ്ടു പോകേണ്ടതല്ലെ…….ഇവരെന്താ ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നത്….”””””” അവള് രാജുവിൻ്റെയും അഷറഫിൻ്റെയും മുഖത്ത് നോക്കി ചിരിചു….

മഞ്ജു….. നിന്നോട് എനിക്ക് ഒരു കാര്യം സീരിയസായിട്ട് പറയാനുണ്ട്…. നീ അത് ക്ഷമെയോടെ കേൾക്കണം…. മനസ്സിലാക്കണം കേട്ടോ നിനക്ക് ഇനിയും നല്ല ഒരു ജീവിതമുണ്ട് അത് നീ വെറുതേ പാഴാക്കരുത് …””””””””

ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായില്ല…….. ഓ……. അത് പറ…….ഞാൻ ഇവിടുന്നു പോയാൽ ആദി എന്നെ സ്വീകരിക്കില്ല എന്നാണോ നിങളുടെ എല്ലാവരുടെയും വിചാരം…… ഇത് കണ്ടോ ഈ ബുക്ക് “”””” മേശപ്പുറത്ത് വെച്ച ബൈൻ്റ് ചെയ്ത ബുക്ക് കയ്യില് എടുത്തോണ്ട് അവള് പറഞ്ഞു “””” ഇത് എൻ്റെ ആദിയേട്ടൻ എന്നോട് നേരിൽ പറയാനിരുന്ന കാര്യങ്ങളാണ്…. ഇതിൽ ഏട്ടന് എന്നോടുള്ള പ്രണയം ഇഷ്ടം എല്ലാം ഞാൻ മനസ്സിലാക്കി…. എനിക്ക് ഉറപ്പുണ്ട് എന്നെ കണ്ടാൽ ഏട്ടൻ ഓടി വന്നു കെട്ടിപ്പിടിക്കുമെന്ന് എന്നെ സ്നേഹിക്കുമെന്ന്….. ഏട്ടനും ഇവരും അത് ഓർത്ത് ടെൻഷൻ അടിക്കേണ്ട… കേട്ടോ.””””” അവള് അതും പറഞ്ഞു ആ ബുക്ക് നെഞ്ചോട് ചേർത്തു.

മോളെ….. അവൻ നിന്നെ സ്നേഹിക്കുന്നു എന്നതിൽ ഞങൾക്കാർക്കും ഒരു സംശയവുമില്ല. പക്ഷെ ഞാൻ ഇപ്പൊൾ പറയാൻ പോകുന്ന കാര്യം അതല്ല….. നീ പതറരുത് ഇനിയും മുന്നോട്ട് ജീവിച്ച് പോകണം…. നമ്മുടെ ആദി സഞ്ചരിച്ച വിമാനം കാണാതായിട്ട് 24 മണിക്കൂറായി…. ഇതുവരെയും അതിൻ്റെ ഒരു അംശം പോലും കണ്ടെത്താനായിട്ടില്ല….. അവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും ആർക്കും അറിയില്ല……..”””””” അയാള് അത് പറഞ്ഞു അൽപനേരം അവളെ നോക്കി……

നീ നാളെ എവിടെയും പോകുന്നില്ല……. നമ്മള് ഇപ്പൊ തന്നെ നാട്ടിലേക്ക് തീരിക്കുകയാണ്… നീ ഞങളുടെ കൂടെ വരണം…. തളരരുത്…..”””” അവളെ നാട്ടിലേക്ക് കൊണ്ടുപോകാൻ അയാള് ശ്രമിച്ചു

നെഞ്ചിലെ പുസ്തകം നിലത്തു വീണു ………….കണ്ണിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു……. അവള് സ്തംഭനമായി……..നിന്ന നില്പിൽ നിന്നും ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല.. അതേ നില്പ്….

മോളെ മഞ്ജു ഞാൻ പറയുന്നത് കേട്ടോ നീ നമ്മുക്ക് പോകാം…. വാ….””””” അയാള് അവളെ കിലുക്കി വിളിച്ചു….. കണ്ണിലെ കണ്ണുനീർ തുടച്ച് ചിരിച്ചു കൊണ്ടവൾ രാജുവിൻ്റെ അടുത്ത് ചെന്നു…

രാജു ഏട്ടാ….. എല്ലാവരും കൂടി എന്നെ പറ്റികുവാ അല്ലെ….. ഇനി എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല….. കേട്ടോ…. എന്നെ പറ്റികല്ലേ……………….. എന്നെ ഇങ്ങനെ ഒന്നും പറ്റികല്ലെ ഞാൻ ഇതൊന്നും താങ്ങില്ല. ഞാൻ ഇല്ലാതായി പോകും…പ്ലീസ് എന്നെ പറ്റിക്കല്ലെ…””””” അതും പറഞ്ഞു അവള് കേട്ടത് ഒന്നും സത്യമല്ലന്ന് രാജുവിൻ്റെ നാവില് നിന്നും കേൾക്കാം കൊതിച്ചു…

ഇത് തമാശയല്ല…. അഷ്റഫിനെ നേരത്തേ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു വിളിച്ചു ഈ കാര്യം പറഞ്ഞത്.. ഇപ്പൊൾ വർത്തയിലും അതേ കാര്യം തന്നെയാണ് പറയുന്നത്….. അവൻ പോയി മോളെ…….. അവൻ നമ്മളെ വിട്ട് പോയി…. അത് നീ മനസ്സിലാക്കിയെ മതിയാവൂ”””””””” രാജു തുറന്നടിച്ച് പഞ്ഞു

ഇല്ലാ…. ഞാൻ…. ഇത് വിശ്വസിക്കില്ല……. നിങൾ എല്ലാരും എന്നെ പറ്റിക്കുവാ…. ആദിയേട്ടന് ഒന്നും പറ്റില്ല എൻ്റെ ജീവനാ ആർക്കും……ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല….””””””””

എൻ്റെ മഞ്ജു….. നീ കാര്യം മനസ്സിലാക്ക്…. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാനെ പറ്റൂ…. നീ റിയാലിറ്റി മനസ്സിലാക്കൂ….”””” അഷ്റഫ് അവളെ അവൻ്റെ നേർക്ക് തിരിച്ച് കൊണ്ട് പറഞ്ഞു..

ഞാനാ…. ഞാൻ മാത്രമാണു കാരണകാരി….. ഞാൻ എന്ന് ആദിയേട്ടൻ്റെ ജീവിതത്തിൽ എന്ന് വന്നോ അന്ന് മുതൽ ആദിയെട്ടനു പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….. ഞാൻ ഒരു നശിച്ചവളാണ്. എല്ലാവരേയും സന്തോഷം കളയാൻ വന്ന ഒരു പാഴ് ജന്മം….. ആദിക് ഇത് സംഭവിക്കാൻ കാരണം ഞാനാണ്….””””

ട്ടപ്പെ….. രാജു അവളുടെ മുഖത്ത് അടിച്ചു…. പ്പാ….. മിണ്ടാതിരിയടി…. ഇനിയെങ്ങാനും ഇമ്മാതിരി വർത്തമാനം പറഞ്ഞാല്…. എല്ലാം നിൻ്റെ തലയിൽ വെക്കാൻ നീയാരാ….. നിന്നെക്കാൾ മുന്നേ അവൻ്റെ കൂടെ ഞാൻ ഉണ്ട് അപ്പോഴും അവൻ്റെ ജീവിതത്തിൻ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പൊ ഞാന്നല്ലെ കരണക്കാരൻ…. അവള് എപ്പോനോക്കിയാലും കുറ്റം മൊത്തം സ്വന്തം തലയിൽ ഇടും…”””””” മഞ്ജു ഓടിച്ചെന്നു രാജുവിനെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു…… കരഞ്ഞു കൊണ്ടിരുന്ന അവള് അവൻ്റെ ദേഹത്ത് ബോധമില്ലാതെ വീണു….. പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അവള് കാറിൽ രാജുവിൻ്റെ അടുത്ത് സീറ്റിൽ കിടക്കുകയാണ്…. ആദിയെട്ടാ എന്നും വിളിച്ച് അവള് വീണ്ടും കരഞ്ഞു രാജുവിൻ്റെ നെഞ്ചത്ത് കുറെ തവണ കൈകൊണ്ട് കുത്തി വീണ്ടും അവള് ബോധരഹിതയായി വീണു…..

ദുബൈയിൽ ശഫാനയുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു…. വാർത്ത കേട്ടത് മുതൽ അറിയാവുന്ന എല്ലാവരുടെയും നമ്പറിൽ വിളിച്ച് കൊണ്ടിരുന്നു…… ജലപാനം പോലും ഇല്ലാതെ അവള് റൂമിൻ്റെ ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്നു…. കൂടെയുള്ള റൂംമേറ്റ് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല….. അവള് ഫോണും കയ്യില് പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു…….

ആദിയുടെ വീട് ഒരു മരണ വീടിന് ആവശ്യമായത് എല്ലാം സജ്ജമാക്കുന്നു…. സിദ്ധാർത്ഥ് വരുമ്പോൾ പോലീസും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എവിടെ തടിച്ച് കൂടിയിരുന്നു….. വണ്ടിയിൽ നിന്നും ഇറക്കിയ മഞ്ജുവിനെ സിദ്ധാർത്ഥും രാജുവും കൂടെ വീടിന് ഉള്ളിലോട്ട് കൊണ്ടു പോകാൻ നോക്കി….. അപ്പോഴാണ് അവരുടെ അടുത്തുള്ള എസ് ഐ ദേവനോട് പറയുന്നത് മഞ്ജു കേട്ടത്..

നോക്കൂ മിസ്റ്റർ ദേവൻ…. ഞാൻ ഇത്ര ഓപ്പൺ ആയി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. പൈലറ്റ് കരുതി കൂട്ടി പ്ലൈൻ ക്രാഷ് ചെയ്തു എന്നാണ് ഭൂരിഭാഗം പറയുന്നത്…. അത് കൊണ്ട് നിങളുടെ മകൻ്റെ കാര്യത്തിൽ അധികം പ്രധീക്ഷ വേണ്ട…… എത്രയും പെട്ടെന്ന് അവനു വേണ്ട കർമങ്ങൾ ചെയ്യുന്നാവും നല്ലത്….. ഞാൻ എൻ്റെ അഭിപ്രായം മാത്രമേ പറഞ്ഞുള്ളൂ.. ബാക്കി നിങ്ങളുടെ ഇഷ്ട്ടം….””””

അത് കേട്ടതും”””””””…അയ്യോ……..അമ്മേ…….. ആദിയേട്ടാ……. എന്നെ വിട്ട് പോവല്ലേ……. അമ്മെ………മഞ്ജു അവിടെനിന്ന് ഒച്ചവെച്ച് കരയുകയാണ്….. വീടിൻ്റെ ഉളളിൽ നിന്നും ലക്ഷ്മിയും മറ്റ് സഹോദരിമാരും ഓടി വന്നു അവളെ ചേർത്ത് പിടിച്ചു കരഞ്ഞു…..

ദേവൻ എം സോറി ഞാൻ അവരെ ശ്രദ്ധിച്ചില്ല…. നിങ്ങളുടെ മകൻ്റെ വൈഫാകും അല്ലെ…. അഗെയിൻ സോറി… ഞാൻ ഇറങ്ങട്ടെ……….””””, പൊലീസ് വീട് വിട്ട് പോയി…. രാജു അവിടെയുള്ള ഒരു മരത്തിൻ്റെ അടുത്ത് പോയി ഇരുന്നു….. ഇത്രയും നാൾ കൂടെ ഉണ്ടെന്ന് വിശ്വസിച്ച ഒന്ന് ഇന്ന് ഇല്ലെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് അവൻ…….

Leave a Reply

Your email address will not be published. Required fields are marked *