മഞ്ജുവിന് മാത്രം സ്വന്തം – 8 1അടിപൊളി  

ഏയ് ഇല്ല ഏട്ടാ….. ഇനി ഞാൻ എന്തിന് കരയണം….. എനിക്ക് ഇനി ജീവിതക്കാലം മുഴുവൻ ചിരിക്കാൻ ഉള്ളതില്ലെ എന്നെ കാത്തിരിക്കുന്നത്… അല്ല ഏട്ടൻ എന്താ ആദ്യം ഞാൻ ജീവനോടെ ഉണ്ടൊ എന്ന് ചോദിച്ചത് എനിക്ക് മസ്സിലായില്ല..”””””. ഒരു സംശയ ദൃഷ്ടിയോടെ അവള് അവൻ്റെ മുഖത്ത് നോക്കി.

ഞാൻ പറയുന്നത് കേട്ട് നിനക്ക് വിഷമം തോന്നരുത്. നീയും അവനും ഓരോ സ്വഭാവക്കാരാണ്. മനസ്സിൽ എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ അത് ആരോടെങ്കിലും പറഞ്ഞു ആശ്വാസം തേടുന്നതിന് പകരം നിങൾ ജീവിതം അവസാനിപ്പിക്കാൻ നോക്കും. അതിൽ നിങൾ രണ്ടും കണക്കാണ്. …… ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും ആദ്യം നേരിടാൻ പഠിക്കണം എന്നാലെ മുന്നോട്ട് ജീവിക്കാൻ പറ്റൂ.. …അല്ലെതെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിൽ കൈ മുറിക്കുന്നത് അത്ര നല്ല സ്വഭാവമല്ല …കേട്ടല്ലോ ഇനി നല്ല കുട്ടിയായി കുളിച്ച് നിൽക്കൂ … ഞാൻ പോയിട്ട് വേഗം വരാം..””””” രാജു ഫുഡ് മേടിക്കാൻ താഴെ പോയപ്പോൾ.. മഞ്ജു അവനെ നോക്കി കൊങ്ങരം കാണിച്ചു.. വാതിൽ അടച്ചു..

ഞാൻ അത്രയ്ക്കും ലോല മനസ്സുള്ള പെണ്ണാണോ…. ഏയ് അങ്ങനെ വരാൻ വഴി ഇല്ല….. ഞാൻ എപ്പോഴും സ്‌ട്രോങ്ങാണ്.. അങ്ങനെ പെട്ടെന്നൊന്നും ഞാൻ തളരില്ല…. അന്ന് ഞാൻ സ്നേഹിച്ച എല്ലാവരും എന്നെ ചതിക്കുകയാണെന്നറിഞ്ഞപ്പോൾ ചെറുതായി ഒന്ന് കൈ മുറിച്ചു… അതിനു ഇപ്പൊ ഞാൻ ചത്തെന്നും പോയില്ലല്ലേ എന്നെ ഇങ്ങനെ കളിയാകാൻ. ങ്ങും….. ഒരു ഉപദേശകൻ വന്നിരിക്കുന്നു…… നാളെ കാണട്ടെ എൻ്റെ ചെക്കനെ. എല്ലാത്തിനും കൂടി ഞാൻ കൊടുക്കുന്നുണ്ട്…. ദുഷ്ടൻ എന്നെ എത്ര കരയിച്ചു…മ്മും … കാണട്ടെ നാളെ സ്നേഹിച്ച കൊല്ലും ഞാൻ…. ഇനി എന്നെ വിട്ട് എങ്ങും പോകാൻ അനുവദിക്കില്ല…ങ്ങും. “”””””” മഞ്ജു അവളോടു തന്നെ ഓരോന്ന് പറഞ്ഞു കുളിമുറിയിൽ കയറി… വൈകിട്ടോടെ അഷ്റഫ് വന്നിരുന്നു… മഞ്ജുവിന് ആവശ്യമായ ഡ്രെസ്സും പാസ്പോർട്ടും കൊണ്ടുവന്നിരുന്നു… ഇന്ന് രാത്രിയോടെ വിസ കിട്ടും നാളെ രാവിലെത്തേക്ക് ടിക്കറ്റ് അഷ്റഫ് അൽറെഡി എടുത്തിരുന്നു….. രത്രിയവർ അവളെ നിർബന്ധിച്ച് പാളയത്തുള്ള Zam Zam റെസ്റ്റോറൻ്റിൽ കൊണ്ടുപോയി ശവായ കഴിച്ചു…

മഞ്ജു എന്താ കഴിക്കാത്തത്… വിശക്കുനില്ലെ…..”””””” പ്ലേറ്റിൽ ഉള്ള ചിക്കൻ പീസ് ഒരു കഷണം മാത്രം കഴിച്ച മഞ്ജുവിനെ നോക്കി അഷ്റഫ് ചോദിച്ചു….

രാവിലെയും ഉച്ചക്കും ഇങ്ങനെ തന്നെ ആയിരുന്നടാ….. ഒന്നും മര്യദിക്ക് കഴിച്ചിട്ടില്ല….””””””” രാജു അഷ്റഫ് പറഞ്ഞതിന് ശരിവെച്ച രീതിയിൽ സംസാരിച്ചു….

ഭക്ഷണ എങ്ങനെ ഇറങ്ങാനാ…. രാജു …………പ്രിയതമനെ കാണാനുള്ള പൂതിയിൽ അല്ലെ ഇവളുടെ ഇരിപ്പ്….. അങ്ങോട്ടു പോയാൽ നമ്മളെയൊക്കെ ഓർക്കുവോ ആവോ….. ആർക്കറിയാം…”””””” അഷറഫ് ഒരു കളി പോലെ പറഞ്ഞു… മഞ്ജു അത് കേട്ട് മുഖമെക്കൊ നാണിച്ച് ഒരു ക്രൂസൃതി – ചിരിയോടെ തലതാഴ്ത്തി ഇരുന്നു ..

അത്ര നാണിക്കുകയെന്നും വേണ്ട അവൻ ഉള്ളളതല്ലെ പറഞ്ഞത്…. “”””രാജുവും അഷ്റഫ് പറഞ്ഞതു കൂട്ട് പിടിച്ചു.. ചിരിച്ചു….

എന്നെ. ഇങ്ങനെ കളിയാക്കാനാന്നോൽ ഞാൻ പോകുവാ …… ..””””” ,,,,, മഞ്ജു ഒരുന്നയിടത് നിന്നു എഴുനേൽക്കാൻ ശ്രമിച്ചു…..

ഇരുന്നെ….. ഇറുന്നെ….. അയ്യ അയ്യ യ്യേ.. നീ ഇതിൻ്റെ പേരിലോക്കെ ഇങ്ങനെ പിണങ്ങിയാലോ…ശേ മോശം വളരെ മോശം……. നീ ഒന്നു അവിടെ ഇരിക്ക്..”””” അഷ്റഫ് മഞ്ജുവിനെ വീണ്ടും എവിടെ ഇരുപ്പിചു… അങ്ങനെ അവർ ഫുഡ് കഴിച്ചു കഴിഞ്ഞു ബിൽ കൊടുക്കാൻ നേരത്ത് അഷ്റഫിനു ഒരു കാൾ വന്നു അവൻ അത് എടുത്ത് പുറത്ത് പോയി…. അവനെയും കാത്ത് അവർ പുറത്ത് വൈറ്റ് ചെയ്തു….

അല്പം പരിഭ്രാന്തിയോടെ അഷ്റഫ് രാജുവിൻ്റെ അടുത്ത് വന്ന് എന്തോ സ്വകാര്യം പറഞ്ഞു….. രാജു വേഗം മഞ്ജുവിനെ കൂട്ടി നേരെ ലോഡ്ജിൽ പോയി…..

എന്താ രാജു ഏട്ടാ എന്ത് പറ്റി …. എന്തോ ടെൻഷൻ പോലെ “””””…… പോവുന്ന വഴി രാജുവിൻ്റെ വെപ്രാളം കണ്ട് മഞ്ജു ചോദിച്ചു…

ഒന്നും ഇല്ലല്ലോ…. നിനക്ക് തോന്നിയത് ആവും…”””””” അവൻ മുഖത്ത് ചിരി കൊണ്ടു വരാൻ ശ്രമിച്ചു .

Leave a Reply

Your email address will not be published. Required fields are marked *