മനുവും അതാണോ ആഗ്രഹിക്കുന്നത്..!”
അയാൾ ചോദിച്ച ചോദ്യങ്ങൾ ഒന്നിനുപോലും എനിയ്ക്കു ഉത്തരം കണ്ടെത്താനാവുന്നില്ല,
അയാൾ പറയുന്നത് എല്ലാംതന്നെ സത്യമാണ് എന്നുള്ളത് ഞാൻ അതിനോടകം തന്നെ തിരിച്ചറിഞ്ഞിരുന്നു.!
” പക്ഷെ അവളിപ്പോൾ എന്റെ ഭാര്യയാണ്,…!”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി
” അത് കുടുംബ കോടതിയിൽ ഒരു പേപ്പറിൽ തീർക്കാവുന്ന ഒരു ബന്ധം മാത്രമാണ് നിങ്ങളുടെ കാര്യത്തിൽ, അല്ലാതെ നിങ്ങൾ തമ്മിൽ എന്തെങ്കിലും ആത്മ ബന്ധമുള്ളതായി മനുവിന് തോന്നുന്നുണ്ടോ.?!”
അയാളുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ വെന്തുരുകി,
” മനു ഞാൻ അധികമൊന്നും ആവശ്യപ്പെടുന്നില്ല,
വീണയോടു കുറച്ചു നേരം സംസാരിക്കണം,
അവളുടെ തീരുമാനം എന്താണെന്നു നമുക്ക് നോക്കാമല്ലോ,
ഒരു പെണ്ണിന്റെ ഇഷ്ടത്തിന് അവൾക്കു ജീവിക്കാനുള്ള അവകാശം അവൾക്കില്ലേ മനു.?
സ്നേഹം പിടിച്ചു വാങ്ങേട്ട ഒന്നല്ലാലോ..!”
അയാൾ പറഞ്ഞു നിർത്തി എന്നെ നോക്കി,
ഞാൻ എന്ത് പറയണം എന്നറിയാതെ മിഴുങ്ങസ്യാ അയാളെ നോക്കി.!
അല്ലേൽ തന്നെ ഇനി എന്തോന്ന് പറയാൻ,.
പക്ഷെ സത്യത്തിൽ എനിയ്ക്കു ഒരർത്ഥത്തിൽ വീണയുടെ മനസ്സിൽ എന്താണെന്നു കൂടി അറിയണമെന്നുണ്ടായി, അവൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്ന് എനിയ്ക്കു അറിയാം,
പക്ഷെ ഈ ഒരു മാസത്തിനിടയിൽ അവൾക്കു ചെറുതായെങ്കിലും ഒരു മാറ്റം സംഭവിച്ചു കാണുമോ.?
അവൾ ഇത്തിരിയെങ്കിലും എന്നെ ഇഷ്ടപെടുന്നുണ്ടോ.?
പക്ഷെ എന്റെ മറുപടിയ്ക്കു കാത്തുനിൽക്കാതെ വിനു എഴുന്നേറ്റു വീണ ഇരുന്ന ഭാഗത്തേയ്ക്ക് നടന്നു,
ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോഴേക്കും അയാൾ തടഞ്ഞു,
മനു പേടിയ്ക്കണ്ട , ഞാൻ അവളോട് അല്പം സംസാരിക്കാൻ മാത്രമാണ് പോകുന്നത്,
അത് തനിച്ചായാൽ അത്ര നല്ലതു,..
ഞാൻ പിന്നെയും ബെഞ്ചിലേക്ക് ഇരുന്നു,.
ആ മനു ഒരുപക്ഷെ അവളുടെ മറുപടി ഞാൻ ചിന്തിക്കുന്ന പോലെയാണ് ആവുന്നതെങ്കിൽ,
ചിലപ്പോൾ നമ്മൾ തമ്മിൽ കാണുന്ന ആദ്യത്തെയും അവസാനത്തെയും അവസരം ഇതാവും..!
അയാൾ ഒന്ന് ചിരിച്ചു.,
“എന്റെ മാത്രമല്ല ഒരുപക്ഷെ വീണയുടെയും..!”
അയാൾ പിന്നെ ഒട്ടൊന്നു അകലെ എന്റെ കൺവെട്ടത്തു തന്നെ ഇരുന്ന വീണയുടെ അടുത്തേയ്ക്കു ചെന്നിരുന്നു.!
പക്ഷെ അയാൾ പറഞ്ഞത് കേട്ട് ഞാനാകെ തരിച്ചു പോയിരുന്നു.,
ഇനിയും ഞാൻ നോക്കി കൊഞ്ഞാണനെ പോലെ ഇരുന്നാൽ ചിലപ്പോൾ എല്ലാം കയ്യിൽ നിന്ന് പോകും.!
എന്ത് ചെയ്യണം,
പെട്ടെന്ന് ആൽബിയുടെ കാര്യം മനസിലേയ്ക്ക് വന്നത്,
മൊബൈൽ എടുത്തു അവനെ വിളിച്ചു,.
ഓരോ റിങ്ങും എന്റെ ഹൃദയമിടിപ്പിന്റെ ആക്കം കൂട്ടി.!
അവിടെ വിനുവും വീണയും സംസാരിക്കുകയാണ്,
വീണയുടെ മുഖത്ത് നിന്ന് അവർ പറയുന്നത് എന്താണെന്നു എനിയ്ക്കു വായിച്ചെടുക്കാൻ സാധിക്കുന്നില്ല, അവർ പറയുന്നതൊട്ടു എനിയ്ക്കു കേൾക്കാനും പറ്റുന്നില്ല..
പെട്ടെന്ന് ഫോൺ കണക്ട് ആയി
“എന്നതാടാ വിനുവേ ഈ നേരത്തു..!”
” എടാ നീയിപ്പോ എവിടെയാണ്.?”
” എടാ ഞാൻ നമ്മടെ ടൗണിൽ തന്നെയുണ്ട്, മാസാവസാനം അല്ലെ ക്വാട്ട തികയ്ക്കാൻ നിൽക്കുവാണ്.!”
ആൽബി പോലീസിൽ സബ് ഇൻസ്‌പെക്ടർ ആണ്, എന്റെ ചേട്ടന്റെയും ബാക്കിയുള്ള ഒന്ന് രണ്ടു പേരുടെയും രാഷ്ട്രീയ പിൻബലം കൊണ്ട് അവനെ ഇപ്പോൾ ഒരു വർഷമായി ഞങ്ങളുടെ തന്നെ സ്ഥലത്തു നിയമിച്ചിരിക്കാണ്..!
ഞാൻ ഒറ്റ ശ്വാസത്തിൽ തന്നെ എല്ലാം അവനെ പറഞ്ഞു ബോധിപ്പിച്ചു
ചെവി പൊട്ടുന്ന രീതിയിൽ അവനെന്നെ ഭരണി പാട്ടു പാടി
” എടാ കള്ള കഴുവേറി, നീ ഇത്ര നേരായിട്ടും പിന്നെ ആ കുണ്ണയുടെ വാക്കും കേട്ട് അവിടെ കുന്തം വിഴുങ്ങി ഇരിക്കാണോ.,
എടാ മയിരേ, നീ ചുമ്മാ പൊട്ടൻ കളിക്കാതെ അവനെ കേറി രണ്ടു ചാമ്പ് ചാമ്പി ആ വീണയെ പിടിച്ചു വണ്ടിയിൽ കയറ്റടാ,
നീ ധൈര്യമായി അവനെ തല്ലിക്കൊ,
ഞാൻ ഇപ്പോൾ അങ്ങോട്ടേയ്ക്ക് എത്താം,
എന്റെ സ്റ്റേഷൻ പരിധിയിൽ ഒരുത്തനും നിന്നെ പുളുത്താൻ വരില്ല..!”
ആൽബി ദേഷ്യത്തിൽ തുള്ളി,
സംഗതി ആള് ഇപ്പൊ എന്റെ ചങ്കു കൂട്ടുകാരൻ ആണെങ്കിലും, സത്യത്തിൽ എന്റെ ചേട്ടന്റെ കൂടെ പഠിച്ച വിധ്വാൻ ആണ്, എന്നെ ഒരു പത്തു പതിനഞ്ചു വർഷം മുന്നേ പരിചയപ്പെട്ടത് മുതൽ പക്ഷെ എന്റെ കൂടെയാണ് എന്ന് മാത്രം.!
