മീനത്തിൽ താലിക്കെട്ടു – 3 Like

“എടാ വേറൊരു കാര്യം ഞാൻ നിന്നോട് ഇപ്പോ പറയാം ,

അവൻ വിളിച്ചപ്പോ തന്നെ കള്ളവും പറഞ്ഞു ഇറങ്ങി അവനെ കാണാൻ ഓടിയ പെണ്ണിനെ ഇനി നിനക്ക് വേണ്ടാ,

അവളെ വേണേൽ ഒരെണ്ണം കരണത്തു പൊട്ടിച്ചട്ടു നീ വാടാ,

പുറകെ വരുന്ന പൊല്ലാപ്പൊക്കെ ഞാൻ നോക്കിക്കോളാം,

ഇട്ടേച്ചും വാടാ ആ മൊതലിനെ,

നിനക്ക് അവളിലും നല്ലതു വേറെ നൂറെണ്ണം കിട്ടും..!”

അവൻ ഫോൺ കട്ട് ചെയ്തു,

എനിയ്ക്കിപ്പോ അടക്കി വെച്ച ദേഷ്യമെല്ലാം സ്വിച്ചിട്ടപോലെ ഒറ്റയടിക്ക് പൊന്തിവന്നു,

ഇനി ഒന്നും നോക്കേണ്ട കാര്യമില്ല, വീണയും വേണ്ട ഒരു മലരും വേണ്ട..

ഞാൻ ചാടി എണീറ്റു

” യു ബാസ്റ്റേർഡ്…!”

പെട്ടെന്ന് വീണയുടെ ദേഷ്യത്തിലുള്ള ആക്രോശമാണ്‌ എന്നെ ഞെട്ടിച്ചത്,

കലിതുള്ളി ഒരു ഭദ്രകാളിയെ പോലെ അവൾ വിനുവിന്റെ മുന്നിൽ ചീറി നിൽക്കുന്നു,

സത്യത്തിൽ ഇത് പക്ഷെ എന്റെ ഡയലോഗ് അല്ലായിരുന്നോ, എന്ന അത്ഭുതവും,

പിന്നെ കാര്യം എന്താണെന്നു മനസിലാവാത്ത കൊണ്ടുള്ള അമ്പരപ്പും എന്നെ ആകെ അങ്കലാപ്പിലാക്കി

” വീണ വെറുതെ രോഷം കൊള്ളേണ്ട കാര്യമൊന്നുമില്ല,

ഒരു മാസം മറ്റൊരാളുടെ കൂടെ കഴിഞ്ഞെന്നറിയുമ്പോൾ ആരും ചോദിക്കുന്ന ഒരു കാര്യമേ ഞാനും ചോദിച്ചുള്ളൂ..!”

വിനു അപ്പോഴും സൗമ്യമായി അവളോട് സംസാരിക്കുന്നു

ഞാൻ വേഗം ഓടി അങ്ങോട്ടേയ്ക്ക് എത്തി

” എന്ത് പറ്റി, എന്താ കാര്യം.?

ഞാൻ കാര്യം മനസിലാവാതെ അവരെ രണ്ടു പേരെയും മാറി മാറി നോക്കി.!

” ഇവന് എന്നെ ഇനി സ്വീകരിക്കണമെങ്കിൽ ഞാൻ വിർജിനിറ്റി ടെസ്റ്റ് ചെയ്യണമെന്നു..!

ഹു ഡു യു തിങ്ക് യു ആർ, ബാസ്റ്റഡ്…” വീണ കലിതുള്ളി പിന്നെയും വിനുവിന്റെ നേരെ ചീറിയടുത്തു,
ഞാൻ പെട്ടെന്ന് രണ്ടു പേരുടെയും ഇടയിൽ കയറി നിന്നു.!

” വീണ ബി റീസണബിൾ,

നീ ഇവന്റെ കൂടെ ഇവന്റെ ഇവന്റെ വീട്ടിൽ ഒരു മാസം ഇവന്റെ ഭാര്യയായി കഴിഞ്ഞു,

ഐ ജസ്റ്റ് വാണ്ട് ടു നോ, നിനക്ക് ഇത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ ആ ടെസ്റ്റ് ചെയ്തത് കൊണ്ട് എന്താ കുഴപ്പം,.!”

അടിപൊളി അപ്പൊ അതാണ് കാര്യം,

ഞാൻ ആദ്യം മാന്യനായി കരുതിയ ഈ നാറി എന്നെക്കാളും വലിയ ഊളൻ ആയിരുന്നല്ലേ.!

പ്രേമിച്ച പെണ്ണിനെ വിശ്വാസമില്ലാത്ത പന്നൻ.!

അത്ര നേരം പൊട്ടിത്തെറിച്ച വീണ പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഇരുന്നു,

ഞാൻ അറിയാതെ അവളെ താങ്ങി പിടിച്ചുപോയി,

അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ എന്റെ കൈകളിൽ കിടന്നു കരഞ്ഞു,

” നിനക്കറിയാമോ, നിനക്ക് വേണ്ടി വിനു,

ഈ വീണ ഇത്ര നാളും,

തപസ്സുപോലെ ജീവിച്ചത്,

എന്തിനുവേണ്ടി.? ആർക്കുവേണ്ടി.?

ഒരിക്കലും ഒരു പെണ്ണും സഹിക്കാത്ത ഒരു കാര്യമാണ് അവളുടെ മാനത്തിനെ അപമാനിക്കുന്നത്,

അതും അവൾ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഒരു പുരുഷൻ..!”

വീണ അറിയാതെ പൊട്ടിക്കരഞ്ഞു,

ഞാൻ ആദ്യമായാണ് വീണയെ ഇങ്ങനെ കാണുന്നത്,

ഞാൻ കണ്ടട്ടുള്ള എന്തിനെയും ചങ്കുറപ്പോടെ വീറോടെ വാശിയോടെ നേരിടുന്ന വീണയുടെ ഈ ഭാവമാറ്റം അറിയാതെ എന്നെ തകർത്തു കളഞ്ഞു,

ഞാൻ…. അറിയാതെ ഇവളെ ഞാൻ സ്നേഹിച്ചിരുന്നുവോ.?

” വീണ ഞാൻ ന്യായമായ ഒരു കാര്യമേ ചോദിച്ചുള്ളൂ,

നീ അതിനു ഇത്രവലിയ ഒരു സീൻ ഉണ്ടാക്കേണ്ട എന്ത് കാര്യം ഇരിക്കുന്നു..!”

വിനു ഒരു വികാരമാറ്റവും ഇല്ലാതെ പറഞ്ഞു,

വീണ പിന്നെയും എന്റെ കൈകളിലേയ്ക്ക് ചാഞ്ഞുകൊണ്ടു തേങ്ങി
” വിനു, ഇനിയൊന്നും പറയണ്ട, ഇതിനു ഇത് മാത്രമല്ലാലോ പരിഹാരം,

വിനു ഇപ്പൊ ഇവളെ കുറ്റ പെടുത്തുന്നത് എന്നെ ചൊല്ലിയല്ലേ,

വിനു പറഞ്ഞ ആ ടെസ്റ്റ് ഞാൻ എടുക്കാം,

ഇതുവരെ ഒരു സ്ത്രീയുമായും ഞാൻ ബന്ധപെട്ടട്ടില്ല, ഈ വീണയടക്കം.!”

പെട്ടെന്നുണ്ടായ വികാര വിഷോഭത്തിൽ ഞാൻ അറിയാതെ വിളിച്ചു പറഞ്ഞു,

പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞതിന്റെ മറ്റൊരു വശം ഞാൻ ചിന്തിച്ചത് തന്നെ,

ആ ഒരു നിമിഷം എന്റെ കൈകളിൽ കിടന്നു കരയുന്ന ഈ പെണ്ണിന്റെ കണ്ണീർ മാത്രമേ പെട്ടെന്ന് എന്റെ മനസ്സിൽ ഒടിയുള്ളു,

സ്വയം ആണത്തത്തെ താഴ്ത്തികെട്ടിയപോലെ ഞാൻ പിന്നെ എന്ത് പറയണമെന്നറിയാതെ നിന്നു.!

വിനു അത്ഭുതത്തോട് എന്നെ നോക്കി,!

Leave a Reply

Your email address will not be published. Required fields are marked *