മീനത്തിൽ താലിക്കെട്ടു – 3

” എടാ സാധനം വല്ലതും ഇരുപ്പുണ്ടോ.?” എൻറെ ആദ്യ ചോദ്യം ഇതായിരുന്നു

എന്തോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ ഒന്ന് നോക്കിയതിനു ശേഷം അവന്റെ മുഖത്ത് ഒരു സന്തോഷത്തിന്റെ ചിരി വിടർന്നു

“ഇരിക്കാണ്ടിരിക്കോ.,

ഇന്നലെ അച്ഛനും അമ്മയും നാട്ടിൽ പോയപ്പോ തന്നെ ഒരു ആഴ്ചയ്ക്കുള്ള സാധനം ഞാൻ സ്റ്റോക്ക്കെടുത്തു വെച്ചേക്കാണ്, നീ കേറി വാടാ മോനെ.!”

ഒരു കമ്പനി കിട്ടിയ സന്തോഷത്തിൽ അവനെന്നെ വിളിച്ചു അകത്തേയ്ക്കു കയറ്റി,

ഞാൻ കേറിയ ഉടനെ ഒരു തോർത്തെടുത്തു തല തുവർത്തി,

കല്യാണം കഴിയുന്നതിനു മുമ്പുവരെ എന്റെ രണ്ടാമത്തെ വീടായിരുന്നു ഇത്,

വിപിയുടെ അച്ഛനും അമ്മയും അവനെ എങ്ങനെയാണോ കണ്ടിരുന്നേ അതേപോലെതന്നെയാണ് എന്നെയും കണ്ടിരുന്നത്,

എനിയ്ക്കും അവര് അത്ര പ്രിയപ്പെട്ടതായിരുന്നു,

ഞാൻ ഓഡിയോ പ്ലയെർ ഓണാക്കി പഴയെ ഒരു സിഡി എടുത്തിട്ടു,

നിമിഷനേരം കൊണ്ട് ഒരു ബോട്ടിൽ റമ്മും തണുത്ത ഒരു സോഡയുമായി അവൻ വന്നു,

പിന്നെ ഓടിപോയി കൊറിയ്ക്കാനുള്ള കുറെ എന്തെല്ലാമോ,

ഞാൻ ആ പഴയ പാട്ടിന്റെ ഈണവും ആസ്വദിച്ചു നിലത്തേക്ക് കാലുനീട്ടിയിരുന്നു,

എന്റെ കൂടെ വിപിയും,

ആ പാട്ടിന്റെ ഈണം മനസ്സിലെ ഭാരം ഒട്ടൊന്നു ശമിക്കാൻ സഹായിക്കുന്നുണ്ട്,
അവൻ വെച്ച് നീട്ടിയ മദ്യം നിറച്ച ഗ്ലാസ് ഒറ്റവലിയ്ക്കു കുടിച്ചിറക്കി,

ഞാൻ വേറൊരു ലോകത്തേയ്ക്ക് അൽപ നേരത്തേക്കെങ്കിലും മറഞ്ഞു

” എന്താടാ കാര്യം., എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ.?

അല്ല കല്യാണം കഴിഞ്ഞ ശേഷം നിന്നെ വീടിനു പുറത്തേയ്‌ക്കെ കണ്ടട്ടില്ലാലോ.!”

അവൻ തന്റെ ഗ്ലാസിലെ മദ്യം ഒറ്റവലിയ്ക്കു ഇറക്കിയിട്ടു എന്നെ നോക്കി.!

“കല്യാണം.! അത് തന്നെയാടാ ഇപ്പോഴത്തെ പ്രെശ്നം, എന്തായാലൂം ആൽബി ഇപ്പൊ ഇങ്ങോട്ടു എത്താമെന്ന് പറഞ്ഞട്ടുണ്ട്, അവനും കൂടി എത്തട്ടെ ഞാൻ വിശദമായി പറയാം..!”

” ആ പടയും വരുന്നുണ്ടോ,

ദൈവമേ എന്റെ ഒരാഴ്ചത്തെ കോട്ട ഇന്നുതന്നെ രണ്ടും കൂടി തീർക്കുമോ,!”

അവൻ അതും പറഞ്ഞു വെള്ളത്തിന്റെ ലഹരിയിൽ വെറുതെ ചിരിച്ചു,

ഞാനും ആ ചിരിയിൽ പങ്കുചേർന്നു..!

“ആ ചേട്ടാ ഇവിടെ നിർത്തിയാൽ മതി..!”

ഒരു വലിയ വില്ലയുടെ മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് വീണ ഓട്ടോക്കാരനെ തട്ടിവിളിച്ചു,

ഓട്ടോക്കാരന് പൈസകൊടുത്തു അവളിറങ്ങി.,

വില്ലയുടെ ഗേറ്റിൽ തന്നെ അവളെയും കാത്തു റോഷ്‌നി കുടയുമായി നിൽക്കുന്നുണ്ടായിരുന്നു,

രണ്ടുപേരും അകത്തേയ്ക്കു കയറി,

” എന്ന കോലമാടി പെണ്ണെ ഇത്,

ഒള്ള മഴയൊക്കെ നനഞ്ഞു നീയങ്ങു ഒരുമാതിരി അലക്കിയിട്ട തുണിപോലെ ആയല്ലോ,,,””

ഒരുപാട് നാളുകൾക്കു ശേഷം കണ്ട കൂട്ടുകാരിയെ കെട്ടിപിടിച്ചുകൊണ്ടു റോഷ്‌നി പറഞ്ഞു

” റോഷി എനിക്കൊന്നു കുളിക്കണം.,” വീണ വീട്ടിൽ കയറിയയുടനെ പറഞ്ഞു

” അകത്തു ബാത്രൂം ഉണ്ട് നീയൊന്നു ഫ്രഷ് ആവൂ, ബാക്കിയെല്ലാം പിന്നെ, നീ ഫ്രഷായി വരുമ്പോഴേക്കും ഞാൻ കുടിയ്ക്കാൻ വല്ലോം എടുക്കാം..!”

റോഷ്‌നി ഒരു തോർത്തെടുത്തു വീണയുടെ കൈയിലേക്ക് കൊടുത്തു

തണുത്ത വെള്ളം ദേഹത്തേയ്ക്ക് വീണപ്പോൾ തന്നെ വീണയ്ക്കു ആകെയൊരു കുളിർമ,

മഴയുടെ തണുപ്പിനേക്കാളും ഉള്ളിലെല്ലാം ഒരു സുഖമുള്ള കുളിരിമ..!

വീണ കുളിച്ചിറങ്ങിയപ്പോൾ തന്നെ കയ്യിലൊരു കോഫി മഗ്ഗും അവൾക്കു മാറാനുള്ള ഒരു ജോഡി ഡ്രെസ്സുമായി റോഷ്‌നി പുറത്തുണ്ടായിരുന്നു
ഡ്രെസ്സെല്ലാം മാറി രോഷ്‌നിയുടെ കയ്യിൽ നിന്ന് കോഫിയും മേടിച്ചു വീണ രോഷ്‌നിയുടെ കൂടെ സോഫയിലേക്ക് ഇരുന്നു

” എന്നാലും നീ നല്ല പണിയാ കാണിച്ചേ, ഈ മഴയത്തു, ഇങ്ങനെ,

അല്ല നീ വിശേഷമൊക്കെ പറ,

കല്യാണത്തിന് കണ്ടതിനു ശേഷം ഫോൺ വിളി മാത്രല്ലേ ഉണ്ടായിട്ടുള്ളൂ,

എവിടെ നിന്റെ ഹസ്‌.? അങ്ങേരെ കൂടി നിനക്ക് കൊണ്ടുവരാമായിരുന്നു.!”

റോഷ്‌നി കാര്യമറിയാതെ അടിച്ചിലിലേയ്ക്ക് ചാടിക്കൊടുത്ത എലിയുടെ അവസ്ഥയായി.!

പെട്ടെന്നൊരു പൊട്ടിക്കരച്ചിലായിരുന്നു രോഷ്നിയെ വരവേറ്റത്ത്,

സ്വതവേ ചങ്കൂറ്റത്തോടെ മാത്രം എന്തുകാര്യത്തിനെയും നേരിട്ടട്ടുള്ള വീണയെ മാത്രം കോളേജിൽ കണ്ടു പരിചിതമായ രോഷ്‌നിയ്ക്കു അവളുടെ ഈ മാറ്റം തെല്ലൊന്നു അമ്പരപ്പിച്ചു.!

അവൾ വേഗം വീണയെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളോട് ചേർന്നിരുന്നു,

അവളെ തന്നിലേയ്ക്ക്‌ അടുപ്പിച്ചു,

കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരുപാട് സ്നേഹിച്ചതാണ് താൻ ഇവളെ,

ഇവളുടെ ഈ സൗന്ദര്യം അന്ന് തനിയ്‌ക്കൊരു ലഹരിയായിരുന്നു,

കുടിക്കാതെതന്നെ മത്തുപിടിപ്പിക്കുന്ന ഒരു ലഹരി..!

റോഷ്‌നിയുടെ മാറിലേയ്‌ക്ക് വീണ തന്റെ വിഷമങ്ങളുടെ കെട്ടഴിച്ചു,

ഒട്ടൊന്നു കരഞ്ഞു കഴിഞ്ഞപ്പോഴേക്കും റോഷ്‌നിയെ വിട്ടുമാറി അവൾ നേരെ ഇരുന്നു.!

” നീ കരയാതെ കാര്യം പറ കൊച്ചേ..!”

റോഷ്‌നി വീണയുടെ കണ്ണുകളിലേയ്ക്ക് നോക്കി

വീണ തന്റെ കണ്ണുകൾ തുടച്ചു

” റോഷി നിനക്കറിയാലോ, ഇവിടെ നീയല്ലാതെ വേറെ ആരാ എനിയ്ക്കു ഉള്ളത്.,!

അവൾ ചെറുതായൊന്നു നിർത്തി,

പിന്നെ കല്യാണം തൊട്ടു ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.!

കേട്ടകാര്യങ്ങളെല്ലാം വിശ്വസിക്കാൻ പാടുപെടുന്ന പോലെ റോഷ്‌നി അവളുടെ മുഖത്തേയ്ക്കു നോക്കി
” നീ എന്ത് മണ്ടത്തരമാടി പെണ്ണെ കാണിച്ചത്.?!”

റോഷ്‌നി കത്തിക്കയറി വന്ന ദേഷ്യം ചെറുതായൊന്നു അടക്കി വെച്ച് വീണയെ നോക്കി

” ഞാൻ ഈ പറഞ്ഞതിൽ ഏതാണ്,.?”

റോഷ്‌നി ഉദ്ദേശിച്ചത് എന്താണെന്നു മനസിലാവാതെ വീണ റോഷ്‌നിയെ നോക്കി.!

“മൊത്തത്തിൽ,

ആദ്യത്തേത്,

നീ ആ വിനുവിനെ കാണാനായി ഓടിപ്പിടിച്ചു പോയത്.!

നീ എന്ത് വിശ്വസിച്ചാണ് പെണ്ണെ അതിനു മുതിർന്നത്,

കോളേജിൽ പഠിച്ച കാലം മുതൽ എനിയ്ക്കു അവനെ അറിയാം,

കോഴിയുടെ മറ്റൊരു രൂപമാണ് അവൻ,

ഇന്സ്ടിട്യൂട്ടിൽ നിന്റെ കൂടെ അവൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ എനിയ്ക്കു കുരു പൊട്ടിയതാണ്,

അവൻ പിന്നെ നിന്നെ കല്യാണം ആലോചിച്ച വരെ എത്തി കാര്യങ്ങൾ,

നിനക്കറിയാമോ ആ കല്യാണം മുടങ്ങിപോയതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന ആള് ഞാനായിരിക്കും.!”

വീണ എന്ത് പറയണമെന്നറിയാതെ രോഷ്‌നിയെ നോക്കി.

” എടി അവനു അന്നും ഇന്നും നോട്ടം നിന്റെ രൂപത്തിനോടും നിന്റെ അപ്പന്റെ സ്വത്തിനോടും മാത്രമായിരുന്നു,

നിന്നോട് ഞാൻ അന്നും ഇത് പറഞ്ഞതാണ്,

പക്ഷെ നിനക്ക് അത് കേൾക്കാൻ ഒരു ഭാവവും ഇല്ലായിരുന്നല്ലോ.!”

റോഷ്‌നി പൊന്തിവന്ന ദേഷ്യം പിന്നെയും കടിച്ചമർത്തി.,

” നീ അന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷെ ഇപ്പൊ എനിയ്ക്കു അങ്ങനെയെല്ലാം തോന്നുന്നുണ്ട്,

അവന്റെ ഇന്നെന്തെയാ ചോദ്യം എനിയ്ക്കു അവനോടു ഉണ്ടായിരുന്ന അവസാനത്തെ ആ കണിക ഇഷ്ടവും ഇല്ലാതാക്കി,

അവനു അല്ലെങ്കിൽ തന്നെ എപ്പോഴും താല്പര്യം എന്റെ അച്ഛന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്നു അറിയാനായിരുന്നു.!”

Leave a Reply

Your email address will not be published. Required fields are marked *