” ഹായ് വിനു, ഞാൻ മനോജ്, വീണയുടെ ഹസ്ബൻഡ്.!”
ഞാൻ അവൻ ഒന്നുകൂടി കേട്ടോട്ടെ എന്ന് കരുതി ചുമ്മാ ഒന്ന് ഇരുത്തി പറഞ്ഞു.,
അയാളത് കേട്ടു ഒന്ന് വെറുതെ ചിരിച്ചു, വീണയുടെ മുഖത്തേയ്ക്കു നോക്കി, കൂടെ ഞാനും
ഞാൻ പറഞ്ഞത് ഇഷ്ടപെടാത്തപോലെ വീണയുടെ മുഖം മാറിയതായി എനിയ്ക്കു തോന്നി.,
എനിയ്ക്കു പെട്ടെന്ന് എങ്ങനെയെങ്കിലും മാറ്റർ മാറ്റണമെന്ന് തോന്നി
” അല്ല വിനുവിനെ ഞങ്ങൾ കല്യാണത്തിന് കണ്ടില്ലായിരുന്നല്ലോ., ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നോ.?!”
പെട്ടെന്ന് വന്നതു അതാണ്, പറഞ്ഞു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.!
അയാൾ പിന്നെയും ഒന്നുകൂടി ചിരിച്ചു,.
എന്ത് വൃത്തികെട്ട ചിരി,
അവന്റെ ഒടുക്കത്ത കൊലച്ചിരി കണ്ടട്ടു, ആ മുൻനിരയിലുള്ള എല്ലാ പല്ലുകളും തല്ലി താഴെയിട്ടാലോ എന്ന് ചിന്തിച്ചതാണ്,
പക്ഷെ ആൾകാർ ഓടികൂടിയാൽ കാരണം എന്തുപറയും.?
ഇവന്റെ പല്ലെനിക്ക് ഇഷ്ടപെട്ടില്ലെന്നോ,
അത് മാത്രമല്ല, ഇവനെങ്ങാനും പ്ലേറ്റ് മാറ്റി പിടിച്ചാൽ,
വീണ പോലും ചിലപ്പോൾ എന്റെ കൂടെ നിന്നെന്നു വരില്ല,
ചിലപ്പോഴല്ല വേണമെങ്കിൽ തല്ലുന്നവരുടെ കൂടെക്കൂടി എനിയ്ക്കിട്ടു ഇവൾ ഒരെണ്ണം തരുക കൂടി ചെയ്യും,.
ഉള്ളിൽ പൊന്തിവന്ന ദേഷ്യം ഞാൻ തൽകാലം കടിച്ചുപിടിച്ചു.!
“ഔട്ട് ഓഫ് സ്റ്റേഷൻ ഒന്നുമല്ലായിരുന്നു, ഒരു ചെറിയ ആസിഡെന്റ് പറ്റി,
അതില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നമ്മൾ നിൽക്കുന്ന വശങ്ങൾ ആകെ മാറി പോകുമായിരുന്നു, അല്ലെ വീണ..!”
അയാൾ ചിരിച്ചുകൊണ്ട് വീണയെ നോക്കി, വീണ പെട്ടെന്ന് ഒന്നും മിണ്ടാതെ താഴേയ്ക്ക് നോക്കി
അവന്റെ, അല്ലെ വീണേ എന്ന ചോദ്യം “അല്ലെ കുണ്ണെ,” എന്ന് എന്റെ മുഖത്ത് നോക്കി വിളിക്കുന്ന പോലെ എനിയ്ക്കു തോന്നി,
ഇവിടെ സംസാരിക്കുമ്പോൾ ഈ മരങ്ങോടൻ എന്തിനാണ് അങ്ങോട്ട് ഓടി കയറുന്നതു.?
ഇവളെന്തിനാണ് ഈ ഉണക്ക കുരങ്ങന് ഓടി കയറാൻ പാകത്തിന് വളഞ്ഞ മരമായി നിൽക്കുന്നത്.? എനിയ്ക്കു അകെ ഭ്രാന്താകുന്ന അവസ്ഥയായി
” മനു എന്ന നമുക്ക് ഇരുന്നു സംസാരിക്കാം അല്ലെ.!” അയാൾ എന്നെ നോക്കി,
ഞാൻ ആയിക്കോട്ടെ എന്നു അർത്ഥത്തിൽ തലയാട്ടി
അയാൾ എന്റെ അടുക്കൽ ഒട്ടൊന്നു മാറി ഇരുന്നു,
അയാൾ വീണയോടു കുറച്ചു നേരത്തേയ്ക്ക് മാറി ഇരിയ്ക്കാൻ ആവശ്യപ്പെട്ടു
ഞാൻ പറയുന്നതിന് നേരെ വിപരീതം മാത്രം ചെയ്തട്ടുള്ള അവൾ,
പക്ഷെ അയാൾ പറഞ്ഞപ്പോഴേക്കും മറുത്തൊന്നും പറയാതെ കുറച്ചകലെ മാറ്റിയിട്ടിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു.!
കുറച്ചു നേരത്തേയ്ക്ക് അയാൾ ഒന്നും മിണ്ടിയില്ല
” മനു ഞാനാണ് വീണയ്ക്കു വേണ്ടി ആദ്യം ആലോചിച്ച പയ്യൻ,
അല്ല അത് ഞാൻ പറയാതെ തന്നെ മനുവിന് അറിയാമായിരിക്കുമല്ലേ.!”
അയാളൊരു പുച്ഛം തുളുമ്പുന്ന ഭാവത്തിൽ എന്നെ നോക്കി
” ആ അങ്ങനെ എന്തോ ഞാൻ കേട്ടിരുന്നു,
അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ വിനു..!”
അയാളുടെ മുഖത്തേയ്ക്ക് പിന്നെയും ആ പുച്ഛ ഭാവം വന്നു നിറഞ്ഞു
” അത് താങ്കൾക്ക് കഴിഞ്ഞുപോയ കാര്യങ്ങൾ ആയിരിക്കാം,
പക്ഷെ എനിയ്ക്കു അങ്ങനെ അല്ല,
എനിയ്ക്കു മാത്രമല്ല വീണയ്ക്കും അങ്ങനെ തന്നെയാണ്.!”
അയാൾ പറഞ്ഞു നിർത്തി
” ഹേ അത് വിനുവിന് തോന്നുന്നത് മാത്രമാണ്, അങ്ങനെ ഒന്ന…”
” അങ്ങനെ ഒന്നും ഇല്ലായിരുന്നെങ്കിൽ,
ഞാൻ വിളിച്ചപ്പോൾ തന്നെ, ഇതുവരെ മനുവിന്റെ വീട്ടിൽ നിന്ന് പുറത്തു പോകാനായി താല്പര്യം കാണിച്ചട്ടില്ലാത്ത വീണ,
ഇത്ര ഉത്സാഹവതിയായി എന്നെ കാണാനായി ഓടി വരുമായിരുന്നോ.?”
ഞാൻ പറഞ്ഞു നിർത്തുന്നതിനു മുമ്പേ അയാൾ ഇടയിൽ കയറി പറഞ്ഞു
” അത് പിന്നെ ഞങ്ങൾ അവളുടെ ഒരു കൂട്ടുകാരിയെ കാണാൻ വന്നതാണ്.!”
” ഹഹഹ, പിന്നെയും അവന്റെ ഒടുക്കലത്തെ കൊലച്ചിരി
മനു ഈ പറയുന്നത് മനുവിനു തന്നെ വിശ്വാസമില്ല എന്ന് ആ പറച്ചിലിലെ പതർച്ച എന്നോട് പറയുന്നുണ്ട്.!
എന്റെ മനു ഇത്ര ചെറിയൊരു കാര്യത്തിന് താങ്കളോട് നുണ പറഞ്ഞ അവൾ,
ഇനി നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം നുണകൾ കൊണ്ടുള്ള ഒരു ചീട്ടുകൊട്ടാരം മാത്രമായി തീരും,
