മലര്, കയ്യീന്ന് പോയല്ലോ എന്റെ ദൈവമേ,
ഇതിപ്പോ രണ്ടു ചീത്ത ഇവളെയും പറഞ്ഞു, അവനിട്ടു സിനിമ സ്റ്റൈലിൽ രണ്ടു ഇടിയും കൊടുക്കേണ്ട ഞാൻ അവനു ഇവളെ കെട്ടിച്ചുകൊടുക്കാനുള്ള വഴിയാണല്ലോ പറഞ്ഞത്.!
ഞാൻ ഇനിയെന്ത് പറയണമെന്ന് അറിയാതെ വീണ്ടും വീണയുടെ മുഖത്തേയ്ക്ക് നോക്കി,
വീണയുടെ മുഖം പക്ഷെ അത്ഭുതം കൊണ്ടോ, ഞാനെന്താണ് പറയുന്നതെന്ന് മനസിലാവാത്ത കൊണ്ടോ വിടർന്നിരുന്നു.!
എന്റെ മുഖത്തേയ്ക്ക് ഇമവെട്ടാതെ അവൾ നോക്കി,
അവളുടെ കണ്ണുനീരെല്ലാം എങ്ങോ മറഞ്ഞിരുന്നു,!
” അങ്ങനെ ആണെങ്കിൽ എനിയ്ക്കു നോ പ്രോബ്ലം, ഞാൻ ചുമ്മാ എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി നേരത്തെ അങ്ങനെ പറഞ്ഞെന്നെ ഉള്ളു.!”
വിനു പെട്ടെന്ന് പ്ളേറ്റ് മാറ്റി
വീണ ഒന്നും പറയാതെ എന്റെ കൈകളിൽ നിന്ന് എഴുന്നേറ്റു, അവൾ വിനുവിന്റെ അടുത്തേയ്ക്കു നടന്നു,
അണ്ടിപോയ അണ്ണാനെ പോലെ ഞാൻ നിലത്തിരുന്നു.!
എന്റെ കുഴിയും വെട്ടി ആദ്യത്തെ മണ്ണുവാരി ഞാൻ തന്നെ ഇട്ടിരിക്കുന്നു .!
പക്ഷെ ഞാൻ ചിന്തിച്ചതിനു നേരെ വിപരീതമാണ് നടന്നത്,
ടപ്പേ..
കാതടിപ്പിക്കുന്ന ഒരു ശബ്ദം
തന്റെ അടുത്തേയ്ക്കു വന്ന വീണയെ കൈനീട്ടി സ്വീകരിക്കാനായി ഭവിച്ച വിനുവിന്റെ കരണം തകരുമാറു അടിച്ചു അവൾ പിന്നെയും ആക്രോശിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്കു അടുത്തു,
പെട്ടെന്ന് കിട്ടിയ അടിയിൽ അടിതെറ്റി വിനു നിലത്തേയ്ക്കു വീണു,
അവൻ പെട്ടെന്ന് ചാടിപിടിച്ചെഴുന്നേറ്റു അവളെ തിരിച്ചു അടയ്ക്കാനായി ഭാവിച്ചപ്പോഴേക്കും ഞാൻ ഇടയിൽ കയറി നിന്നു,
എന്റെ പിന്നിലേയ്ക്ക് എന്റെ സംരക്ഷണത്തിലേയ്ക്ക് വീണ മാറി നിന്നു,
പെട്ടെന്നുണ്ടായ കോലാഹലം കണ്ടു ആൾകാർ ഓടിക്കൂടി,
സംഭവം പന്തിയല്ല എന്ന് തോന്നിയതിനാലാവം വിനുവും പിൻമാറി,
” നീയെന്താടി, ഇവനെയും കൂട്ടുപിടിച്ചു എന്നെ തല്ലാൻ വന്നതാണോടി..!?”
വിനു അടിയുടെ വേദന കടിച്ചമർത്തി വീണയെ നോക്കി ചീറി
” ഞാനിവിടെ വരുന്ന വരെ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളായാണ് ഞാൻ നിന്നെ കരുതിയത്,
പക്ഷെ ഇപ്പൊ എനിയ്ക്കു മനസിലായി കരിക്കട്ടയെ ആണ് ഞാൻ ഇത്ര നാളും സ്വർണമായി കരുതിയിരുന്നതെന്നു..!”
അവൾ അവനെ പുച്ഛഭാവത്തിൽ നോക്കികൊണ്ട് പറഞ്ഞു,
ആ ഭാവം ഞാൻ ഒരുപാട് കണ്ടട്ടുള്ളതായതുകൊണ്ടു എനിയ്ക്കു വലിയ ഭാവമാറ്റമൊന്നും തോന്നിയില്ല
” ഓ നീയിപ്പോ വലിയ പതിവ്രത,
എടി പുല്ലേ, വേറൊരുതന്റെ താലി കഴുത്തിൽ വെച്ചുകൊണ്ട് ഇത്ര നാളും എന്നെ മനസ്സിൽ കൊണ്ട് നടന്ന നിന്നെ ഞങ്ങടെ നാട്ടിൽ വേറെ പേരാണ് പറയുക,!”
” യു ബാസ്‌റ്റർഡ്, മൈൻഡ് യുർ വേർഡ്‌സ്.!, അതേടാ എന്റെ കണ്ണ് ഇത്രനാളും അടഞ്ഞിരിക്കായിരുന്നു, നിന്നോടുള്ള പ്രണയം എന്നെ പൊട്ടിയാക്കി,
ഇനി ഒരിക്കലും അതുണ്ടാവില്ല, ഈ വീണ മരിക്കും വരെ നിന്നെക്കുറിച്ചു ഇനി ചിന്തിക്ക പോലുമില്ല,!”
വീണയെ പിടിച്ചു നിർത്താൻ ഞാൻ പണിപ്പെട്ടു
” അല്ലേൽ തന്നെ ഇനി നിന്നെ ആർക്കു വേണം, നീ ഇവന്റെ കൂടെ തന്നെ ജീവിച്ചു നിന്റെ ബാക്കിയുള്ള ജീവിതം ഹോമിച്ചോടി, ബ്ലഡി ബിച്.!”
ആഹാ ഇതിപ്പോ എന്റെ നെഞ്ചത്തേയ്ക്കായോ, എന്താടാ മയിരാ എനിയ്ക്കൊരു കുഴപ്പം.?
” ബീച്ച് നിന്റെ വീട്ടിലുള്ളവർ,
നിന്നെക്കാളും നൂറുമടങ്ങു ബേധമാണട മനു,!”
അവൾ പെട്ടെന്ന് എന്റെ കൈകളിൽ വട്ടം പിടിച്ചുകൊണ്ടു പറഞ്ഞു
എനിയ്ക്കാ പറഞ്ഞത് നന്നായങ്ങു സുഖിച്ചു.!
“വാട്ട് എവർ, ഗോ ടു ഹെൽ.>”
പിന്നെയും ആൾകാർ കൂടിയപ്പോൾ വിനു സ്വയം പിൻവാങ്ങി,
എന്റെ കൈയിൽ ബലമായി പിടിച്ചുകൊണ്ടു വീണ എന്നെയും വലിച്ചുകൊണ്ടു ഞങ്ങളുടെ വണ്ടിയുടെ അടുത്തേയ്ക്കു നീങ്ങി,
കല്യാണത്തിന് അഗ്നികുണ്ഡത്തിനു വലം വെച്ചപ്പോൾ മാത്രമാണ് ഞാനവളുടെ കയ്യിൽ ഇങ്ങനെ പിടിച്ചത്,
ഇതിപ്പോൾ എൻറെ കൈയിൽ അധികാരത്തോടെ അവളാണ് പിടിച്ചിരിക്കുന്നത്.!
എനിയ്ക്കു പൊട്ടന് ലോട്ടറിയടിച്ചപോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.!
എന്റെ ജീവിതം വളരെ അവിചാരിതമായി എനിയ്ക്കു വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു.!
