മീനത്തിൽ താലിക്കെട്ടു – 3 Like

കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരുപാട് സ്നേഹിച്ചതാണ് താൻ ഇവളെ,

ഇവളുടെ ഈ സൗന്ദര്യം അന്ന് തനിയ്‌ക്കൊരു ലഹരിയായിരുന്നു,

കുടിക്കാതെതന്നെ മത്തുപിടിപ്പിക്കുന്ന ഒരു ലഹരി..!

റോഷ്‌നിയുടെ മാറിലേയ്‌ക്ക് വീണ തന്റെ വിഷമങ്ങളുടെ കെട്ടഴിച്ചു,

ഒട്ടൊന്നു കരഞ്ഞു കഴിഞ്ഞപ്പോഴേക്കും റോഷ്‌നിയെ വിട്ടുമാറി അവൾ നേരെ ഇരുന്നു.!

” നീ കരയാതെ കാര്യം പറ കൊച്ചേ..!”

റോഷ്‌നി വീണയുടെ കണ്ണുകളിലേയ്ക്ക് നോക്കി

വീണ തന്റെ കണ്ണുകൾ തുടച്ചു

” റോഷി നിനക്കറിയാലോ, ഇവിടെ നീയല്ലാതെ വേറെ ആരാ എനിയ്ക്കു ഉള്ളത്.,!

അവൾ ചെറുതായൊന്നു നിർത്തി,

പിന്നെ കല്യാണം തൊട്ടു ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.!

കേട്ടകാര്യങ്ങളെല്ലാം വിശ്വസിക്കാൻ പാടുപെടുന്ന പോലെ റോഷ്‌നി അവളുടെ മുഖത്തേയ്ക്കു നോക്കി
” നീ എന്ത് മണ്ടത്തരമാടി പെണ്ണെ കാണിച്ചത്.?!”

റോഷ്‌നി കത്തിക്കയറി വന്ന ദേഷ്യം ചെറുതായൊന്നു അടക്കി വെച്ച് വീണയെ നോക്കി

” ഞാൻ ഈ പറഞ്ഞതിൽ ഏതാണ്,.?”

റോഷ്‌നി ഉദ്ദേശിച്ചത് എന്താണെന്നു മനസിലാവാതെ വീണ റോഷ്‌നിയെ നോക്കി.!

“മൊത്തത്തിൽ,

ആദ്യത്തേത്,

നീ ആ വിനുവിനെ കാണാനായി ഓടിപ്പിടിച്ചു പോയത്.!

നീ എന്ത് വിശ്വസിച്ചാണ് പെണ്ണെ അതിനു മുതിർന്നത്,

കോളേജിൽ പഠിച്ച കാലം മുതൽ എനിയ്ക്കു അവനെ അറിയാം,

കോഴിയുടെ മറ്റൊരു രൂപമാണ് അവൻ,

ഇന്സ്ടിട്യൂട്ടിൽ നിന്റെ കൂടെ അവൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ എനിയ്ക്കു കുരു പൊട്ടിയതാണ്,

അവൻ പിന്നെ നിന്നെ കല്യാണം ആലോചിച്ച വരെ എത്തി കാര്യങ്ങൾ,

നിനക്കറിയാമോ ആ കല്യാണം മുടങ്ങിപോയതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന ആള് ഞാനായിരിക്കും.!”

വീണ എന്ത് പറയണമെന്നറിയാതെ രോഷ്‌നിയെ നോക്കി.

” എടി അവനു അന്നും ഇന്നും നോട്ടം നിന്റെ രൂപത്തിനോടും നിന്റെ അപ്പന്റെ സ്വത്തിനോടും മാത്രമായിരുന്നു,

നിന്നോട് ഞാൻ അന്നും ഇത് പറഞ്ഞതാണ്,

പക്ഷെ നിനക്ക് അത് കേൾക്കാൻ ഒരു ഭാവവും ഇല്ലായിരുന്നല്ലോ.!”

റോഷ്‌നി പൊന്തിവന്ന ദേഷ്യം പിന്നെയും കടിച്ചമർത്തി.,

” നീ അന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷെ ഇപ്പൊ എനിയ്ക്കു അങ്ങനെയെല്ലാം തോന്നുന്നുണ്ട്,

അവന്റെ ഇന്നെന്തെയാ ചോദ്യം എനിയ്ക്കു അവനോടു ഉണ്ടായിരുന്ന അവസാനത്തെ ആ കണിക ഇഷ്ടവും ഇല്ലാതാക്കി,

അവനു അല്ലെങ്കിൽ തന്നെ എപ്പോഴും താല്പര്യം എന്റെ അച്ഛന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്നു അറിയാനായിരുന്നു.!”

വീണ എന്തോ ഓർത്തെടുക്കാനായി പാടുപെടുന്ന പോലെ പറഞ്ഞു നിർത്തി

” നീ പിന്നെ എന്നതിനാടി ആ നാറിയ്ക്കു തല നീട്ടികൊടുക്കാൻ പോയത്.?”

റോഷ്‌നി ഒരു ചോദ്യഭാവത്തോടെ അവളെ നോക്കി

“അത് പിന്നെ എന്റെയീ ജാതകദോഷം കാരണം എനിയ്ക്കു ഒരു കല്യാണവും വരാതെ ഇരുന്നപ്പോൾ,

എന്റെ അച്ഛൻ വിഷമിക്കുന്നത് കണ്ടു എനിയ്ക്കു സഹിക്കാൻ സാധിച്ചില്ലടി,
അതാണ് എപ്പോഴോ തോന്നിയ ഒരു ബുദ്ധിമോശത്തിൽ എന്റെ പുറകെ നടന്ന അവനോടു ഞാൻ സമ്മതം പറഞ്ഞത്,!

അവനു എന്റെ ജാതകം ഒരു പ്രേശ്നമേ അല്ലായിരുന്നു… അപ്പോഴത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയതാണ്,

പിന്നെ പിന്നെ ഞാൻ അറിയാതെ തന്നെ ഞാൻ അവനെ ഇഷ്ടപെടുകയായിരുന്നു,…

പക്ഷെ ഇപ്പൊ വിനു, ഈ വീണയുടെ മനസ്സിൽ മരിച്ചു കഴിഞ്ഞു.!”

വീണ ഒരു ദൃഢനിശ്ചയം എടുത്തപോലെ പറഞ്ഞു നിർത്തി

റോഷ്‌നി അവൾ പറയുന്നതെല്ലാം കേട്ടിരുന്നു

” പിന്നെ നീയെന്തിനാ മനുവിനോട് അങ്ങനെയെല്ലാം പറഞ്ഞത്.?”

” അത് പിന്നെ മനുവിനെ അന്ന് അങ്ങനെ രേഷ്മയുടെ കൂടെ കണ്ടപ്പോൾ,

പിന്നീട് രേഷ്മ എന്നോട് പറഞ്ഞതാണ് ഒന്നും നടന്നില്ലാ എന്ന്,

പക്ഷെ എനിയ്ക്കന്നു അത് അവൾ രക്ഷപെടാൻ വേണ്ടി പറഞ്ഞതാണെന്നാണ് തോന്നിയതു,

പക്ഷെ ഇന്ന് മനു അവന്റെ മുന്നിൽ വെച്ച് എന്റെ മാനം രക്ഷിക്കാൻ വേണ്ടി,

അവൻ ആ ടെസ്റ്റ് എടുക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ…..”

വീണ വാക്കുകൾ കിട്ടാതെ പരതി.!

“കോപ്പു,

എടി പെണ്ണെ ഇക്കാലത്തു ഒരു പെണ്ണിനെ തൊട്ടാൽ തന്നെ അവളെ ഒരു പത്തു പതിനെട്ടു തവണ കളിച്ചെന്നു പൊങ്ങൻ പറയാനാ ആൺപിള്ളേർക്കു ഇഷ്ടം,

Leave a Reply

Your email address will not be published. Required fields are marked *