മൃഗം – 2 1

“ഭ..പൊലീസുകാരന്റെ മേല്‍ കൈ വയ്ക്കുന്നോടാ” എസ് ഐ വാസുവിന്റെ നേരെ ആക്രോശിച്ചു.
“സാറേ..ഞാന്‍ അയാളെ ഒന്നും ചെയ്തില്ല..അല്ലേല്‍ സാറ് അയാളോട് തന്നെ ചോദിച്ചു നോക്ക്..ഞാന്‍ ഒഴിഞ്ഞു മാറിയതെ ഉള്ളു..” വാസു കൂസാതെ പറഞ്ഞു.

“ആണോടോ..” എസ് ഐ വീണു കിടന്ന പൊലീസുകാരന്റെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു. അയാള്‍ ഞരങ്ങിക്കൊണ്ട് മൂളി.

“സാറേ ഞാന്‍ ഒപ്പം വരാം..അതിനെന്നെ എന്തിനാണ് തല്ലുന്നത്? അവനെ തല്ലിയ കുറ്റം ഞാന്‍ സമ്മതിക്കുന്നു..നിങ്ങള് കേസെടുത്തോ..പക്ഷെ എനിക്കെതിരെ പരാതി നല്‍കിയ ഇയാളുടെ മോന്‍ തന്നെ അത് പിന്‍വലിക്കും..സാറ് നോക്കിക്കോ..കാരണം അവനെ ഞാന്‍ തല്ലിയത് എന്തിനാണ് എന്ന് നാട്ടുകാര് കേള്‍ക്കെ കോടതിയില്‍ ഞാന്‍ പറയും..എന്റെ കൈയില്‍ അവന്‍ ചെയ്തതിന്റെ തെളിവുണ്ട് സാറേ..തെളിവ്..” വാസു ചെറുചിരിയോടെ പറഞ്ഞു.

അവന്റെ സംസാരം കേട്ടു ഞെട്ടിയത് ദിവ്യയാണ്‌. നിലത്ത് ചിന്നിച്ചിതറിക്കിടന്നിരുന്ന മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ പെറുക്കി എടുക്കുന്ന സമയത്ത് അവള്‍ അതിന്റെ മെമ്മറി കാര്‍ഡ് പലതവണ നോക്കിയിട്ടും കിട്ടിയിരുന്നില്ല. അതില്‍ രതീഷ്‌ ഷൂട്ട്‌ ചെയ്ത വീഡിയോ ഉണ്ടെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അത് മുറിയില്‍ എവിടെങ്കിലും കാണും, പിന്നീട് നോക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു അവള്‍. പക്ഷെ ഇപ്പോള്‍ അവള്‍ക്ക് എല്ലാം വ്യക്തമായി മനസിലായി. വാസു അത് കൈക്കലാക്കിയിരിക്കുന്നു. വളരെ ശക്തമായ ഒരു ആയുധമാണ് അവന്റെ പക്കല്‍ ഉള്ളത്. ദിവ്യ അസഹിഷ്ണുതയോടെ പല്ലുകള്‍ ഞെരിച്ച് അവനെ പകയോടെ നോക്കി.

“തെളിവൊക്കെ നീ കോടതിയില്‍ കൊടുത്തോ..തല്‍ക്കാലം നീ വന്നു കേറ്..ഉം..” എസ് ഐ ആജ്ഞാപിച്ചു.

“പിന്നെ സാറേ.. ഇങ്ങേര്‍ക്ക് എന്നെ തല്ലണമെങ്കില്‍ ഈ യൂണിഫോം അഴിച്ച് വച്ചിട്ട് ചെയ്തോളാന്‍ പറ..പോലീസുകാരെ എനിക്ക് ബഹുമാനമാണ്..അതുകൊണ്ട് യൂണിഫോമില്‍ ഉള്ളപ്പോള്‍ ഞാന്‍ തിരിച്ച് ഒന്നും ചെയ്യത്തില്ല…പക്ഷെഇയാളെപ്പോലെ ഉള്ളവരെ ഞാന്‍ ബഹുമാനിക്കത്തില്ല..കാരണം ഇവനൊന്നും മക്കളെ വളര്‍ത്താന്‍ അറിയത്തില്ല..” വാസു വണ്ടിയിലേക്ക് കയറുന്നതിനു മുന്‍പേ പറഞ്ഞു.

“ഞാന്‍ യൂണിഫോം ഊരിയിട്ടു നിന്നെ കാണുന്നുണ്ടെടാ..നിന്റെ കഴപ്പ് അപ്പോള്‍ തീര്‍ത്തോളാം” രവീന്ദ്രന്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു.

“കണ്ടില്ലേ സാറെ അവന്റെ ധിക്കാരം..നിങ്ങള്‍ അവനെ പിടിച്ചോണ്ട് പോയി ശരിക്കൊന്നു പെരുമാറണം…സാറേ എന്റെ മോളെയും ഒരു കാര്യോം ഇല്ലാതെ തല്ലിയവനാ അവന്‍..” ശങ്കരന്‍ എസ് ഐയോട് വിളിച്ചു പറഞ്ഞു.

“അപ്പൊ ഇവന്‍ നിങ്ങളുടെ മകന്‍ അല്ലെ..” എസ് ഐ ചോദിച്ചു.

“എനിക്ക് ഒരു മോള്‍ മാത്രമേ ഉള്ളു..അവനെ എന്റെ ഭാര്യ എടുത്ത് വളര്‍ത്തിയതാ ..നല്ലവനാനെന്നാണ് അന്ന് ഞങ്ങള്‍ കരുതിയത്..പക്ഷെ വെറും തെണ്ടിയാണ് സാറെ ഇവന്‍..വെറും തെണ്ടി..നിങ്ങള്‍ അവനെ ശരിക്കൊന്നു കൈകാര്യം ചെയ്യണം..” ശങ്കരന്‍ വെറുപ്പും പകയും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

“സാറെ..അദ്ദേഹം പറയുന്നത് കേള്‍ക്കല്ലേ..എന്റെ മോന്‍ ഒരു തെറ്റും ചെയ്യില്ല..അവന്‍ ആരെ എങ്കിലും തല്ലിയിട്ടുണ്ട് എങ്കില്‍ അതിനു മതിയായ കാരണം കാണും..സാറ് ദയവായി അതുകൂടി ചോദിച്ചറിഞ്ഞ ശേഷം അവനെ എന്ത് വേണേലും ചെയ്തോ…” കൈകള്‍ കൂപ്പി തന്റെ മകനുവേണ്ടി രുക്മിണി കണ്ണീരോടെ പറഞ്ഞു.

“ഉം..ഇവിടെ മൊത്തത്തില്‍ പ്രശ്നങ്ങള്‍ ആണല്ലോ..ഏതായാലും ഞങ്ങള്‍ ഇവനെ ഒന്ന് ചോദ്യം ചെയ്യട്ടെ..ബാക്കിയൊക്കെ എന്നിട്ട് തീരുമാനിക്കാം..കേറടാ വണ്ടിയേല്‍..”

വാഹനത്തിലേക്ക് കയറിക്കൊണ്ട് എസ് ഐ പറഞ്ഞു. വാസു ഉള്ളില്‍ കയറി. ജീപ്പ് അവനെയും കൊണ്ട് പടികടന്നു പോകുന്നത് തകര്‍ന്ന മനസോടെ രുക്മിണിയും സന്തോഷത്തോടെ ശങ്കരനും ആശങ്കയോടെ ദിവ്യയും നോക്കി നിന്നു.

“ഇന്നവന്റെ അഹങ്കാരം തീരും..നിന്നെ തല്ലിയതിന് ദൈവം അവനു നല്‍കിയ ശിക്ഷയാ മോളെ..”

ശങ്കരന്‍ മകളെ നോക്കി പറഞ്ഞു. ദിവ്യ അത് കേട്ടതുപോലും ഇല്ല. അവള്‍ വേഗം തന്റെ മുറിയിലേക്ക് ചെന്ന് ഉള്ളില്‍ നിന്നും കതകടച്ച ശേഷം രതീഷിന്റെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. ഭാഗ്യത്തിന് അവന്‍ തന്നെയാണ് ഫോണെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *