“വാ മോനെ വല്ലതും കഴിക്ക്..” അമ്മയുടെ ശബ്ദം അവള്‍ കേട്ടു. ഹോ..തള്ളയ്ക്ക് മോനെ ഊട്ടാഞ്ഞിട്ടു ഭയങ്കര സൂക്കേട്; ഈര്‍ഷ്യയോടെ അവള്‍ മനസ്സില്‍ പറഞ്ഞു.
“വേണ്ടമ്മേ.ഞാന്‍ കഴിച്ചു..അമ്മ കഴിച്ചോ..ഞാന്‍ കിടക്കാന്‍ പോവ്വാ..” അവന്‍ പറഞ്ഞു.
“എന്തിനാടീ നീ കണ്ട ഊര് തെണ്ടികള്‍ക്ക് വച്ച് വിളമ്പാന്‍ നില്‍ക്കുന്നത്? നാണോം മാനോം ഇല്ലാത്തവന്‍…ഈ പോലീസുകാരും ഇങ്ങനായിപ്പോയല്ലോ..ഇവന്‍ ആ എസ് ഐക്ക് വല്ല കൈക്കൂലീം കൊടുത്തു കാണും..അതല്യോ ഒടനെ ഇങ്ങു വിട്ടത്..” ശങ്കരന്‍ പറയുന്നത് അവള്‍ കേട്ടു.
ദിവ്യ തുടകള്‍ അകത്തുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ട് ആലോചനയില്‍ മുഴുകി. കാമം ഇടയ്ക്കിടെ അവളെ തൊട്ടു തലോടുന്നുണ്ടായിരുന്നു എങ്കിലും അതിലേറെ വാസുവിനോടുള്ള പക അവളെ വീര്‍പ്പ് മുട്ടിച്ചു. നേരിട്ട് അവനോട് എതിര്‍ക്കുന്നത് ഇനി ബുദ്ധിമോശം ആയിരിക്കും എന്നതാണ് അവളെ ഏറ്റവും അലട്ടിയത്. കാരണം തനിക്കെതിരെ വളരെ ശക്തമായ ഒരു ആയുധം അവന്റെ പക്കലുണ്ട്. അതാണ് ഇപ്പോള്‍ അവന്റെ ബലം. അവന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് എങ്ങനെയും അത് കൈക്കലാക്കണം. അതിനുള്ള വഴിയാണ് കണ്ടു പിടിക്കേണ്ടത്. അത് കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവനെ പേടിക്കേണ്ട കാര്യമില്ല. ദിവ്യ മനസ്സില്‍ കണക്കുകൂട്ടി. ഛെ..ആ സമയത്തുതന്നെ അത് എടുത്ത് വയ്ക്കേണ്ടതായിരുന്നു. തന്നെ അവന്‍ തല്ലി ബോധം കെടുത്തിയ സമയത്താകും അവനത് കൈക്കലാക്കിയത്. ഊരുതെണ്ടി..അവന്റെ കുരുട്ടുബുദ്ധി അവനെ തല്‍ക്കാലം രക്ഷിച്ചു. പക്ഷെ ഇത് അധികനാള്‍ അവനെ സഹായിക്കാന്‍ പോകുന്നില്ല. എങ്ങനെയും ആ മെമ്മറി കാര്‍ഡ് കണ്ടെടുക്കണം. അതിന് ഏതറ്റം വരെയും പോകേണ്ടി വന്നാലും താന്‍ പോകും. ദിവ്യ കട്ടിലില്‍ കമിഴ്ന്നു കിടന്നുകൊണ്ട് ചിന്തിച്ചു.
പെട്ടെന്ന് അവളുടെ മനസു വല്ലാതെ മിടിക്കാന്‍ തുടങ്ങി. ആ ചിന്ത അപ്പോഴാണ് അവളുടെ മനസ്സിലേക്ക് വന്നത്; എന്തുകൊണ്ട് ഇന്ന് രാത്രി തന്നെ അത് കണ്ടെടുത്തുകൂടാ? അവന്റെ മുറിയില്‍ തന്നെ കാണും അത്. അതെ..ഇന്ന് അവിടെക്കയറി അത് കണ്ടെടുക്കണം. പക്ഷെ അവന്‍ ഉണര്‍ന്നാല്‍ എല്ലാം അവതാളത്തിലാകും. മുറിയില്‍ എവിടെ ആയിരിക്കും അവനത് സൂക്ഷിച്ചിരിക്കുക? അവന്റെ പോക്കറ്റില്‍ തന്നെ കാണുമോ അതോ വേറെ വല്ലയിടത്തും ആയിരിക്കുമോ? ഓര്‍ത്തിട്ട് അവള്‍ക്കൊരു എത്തും പിടിയും കിട്ടിയില്ല.
അസ്വസ്ഥതയോടെ അവള്‍ എഴുന്നേറ്റ് മുറിയില്‍ ഉലാത്താന്‍ തുടങ്ങി. മനസിന്റെ പിടച്ചില്‍ മാറണമെങ്കില്‍ ആ മെമ്മറി കാര്‍ഡ് കണ്ടെടുത്തെ പറ്റൂ എന്നവള്‍ക്ക് അറിയാമായിരുന്നു. പക്ഷെ അവന്റെ മുറിയില്‍ താന്‍ കയറുന്നത് ആരെങ്കിലും കണ്ടാല്‍ സംഗതി മൊത്തം കുളമാകും. പക്ഷെ കയറാതെ എങ്ങനെ കിട്ടാനാണ്? നാളെ അവന്‍ അത് വേറെ എവിടെങ്കിലും കൊണ്ട് കൊടുക്കുന്നതിനോ മറ്റെവിടെങ്കിലും സൂക്ഷിക്കുന്നതിനോ മുന്‍പ് അത് കണ്ടെടുത്തിരിക്കണം.
കുറെ നേരത്തെ ഹരിക്കലുകള്‍ക്കും ഗുണിക്കലുകള്‍ക്കും കൂട്ടിക്കുറയ്ക്കലുകള്‍ക്കും ശേഷം അവള്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു; ഇന്ന് രാത്രി അവന്റെ മുറിയില്‍ കയറണം. ആരും അറിയാതെ ആ മെമ്മറി കാര്‍ഡ് കണ്ടെടുക്കണം. രാത്രിയാകട്ടെ. അര്‍ദ്ധരാത്രി കഴിഞ്ഞ് എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയത്ത്!
അവളുടെ കൊഴുത്ത ദേഹത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. രാത്രി വളരാന്‍ കാത്തുകൊണ്ട് അവള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. പുറത്തുള്ള മുറികളിലെ ലൈറ്റുകള്‍ അണഞ്ഞത് അവള്‍ അറിഞ്ഞു. ലിവിംഗ് റൂമിലെ ക്ലോക്ക് പത്തുമണി ആയി എന്ന് അറിയിക്കുന്നത് ദിവ്യ കേട്ടു. അവള്‍ക്ക് ഉറക്കം വന്നതേയില്ല. ഇനി രണ്ടു മണിക്കൂറുകള്‍ കൂടിയെങ്കിലും കാക്കണം. മനസ് ശക്തമായി മിടിക്കുകയാണ്. നാളിതുവരെ താന്‍ അവന്റെ മുറിയില്‍ കയറിയിട്ടില്ല. അവനോടുള്ള അവജ്ഞ കാരണമാണ് അതിനു തുനിയാഞ്ഞത്. എങ്ങനെയും അവനെ പുകച്ചു ചാടിക്കണം എന്ന ചിന്ത മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ എല്ലാ സ്വത്തും തനിക്കുള്ളതാണ്. അതിനു വേറൊരു അവകാശി വേണ്ട.
