മൃഗം – 2

ദിവ്യ പതുങ്ങിയ കാലടികളോടെ വാസുവിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. അവള്‍ക്ക് ധൈര്യം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും ആ വാതിലിനു സമീപം എത്തിയപ്പോള്‍ ഭയം അവളെ ഗ്രസിച്ചു. ഉള്ളില്‍ കിടക്കുന്നവന്‍ മനുഷ്യനല്ല..യാതൊരു ദയയോ ദാക്ഷിണ്യമോ ഇല്ലാത്ത സിംഹം ആണ്. അനിഷ്ടമായി വല്ലതും കണ്ടാല്‍ കടിച്ചു കീറാന്‍ മടിക്കാത്ത ജന്തു. അല്‍പസമയം മനസിന്റെ ശക്തി തിരികെ പിടിക്കാനായി അവളവിടെ നിന്ന ശേഷം മെല്ലെ അതിന്റെ ഉള്ളിലേക്ക് ഒരു പൂച്ചയെപ്പോലെ പതുങ്ങിക്കയറി. ശ്വാസം പോലും അവള്‍ സൂക്ഷ്മതയോടെ ആണ് എടുത്തിരുന്നത്. ഉള്ളിലെ കൂരിരുട്ടില്‍ അവള്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. ചായ്പ്പില്‍ ഫാന്‍ ഇല്ലാത്തതിനാല്‍ പൂര്‍ണ്ണ നിശ്ശബ്ദമായിരുന്നു അതിന്റെ ഉള്ളില്‍. ഒരു മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത. പുറത്തെ ചീവീടുകളുടെ കരച്ചില്‍ മാത്രമാണ് നിശബ്ദതയ്ക്കുള്ള ഏക അപവാദം. അവള്‍ അല്‍പനേരം അവിടെ നിന്നു കണ്ണുകള്‍ ആ ഇരുട്ടുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ചു. ഒപ്പം വാസുവിന്റെ ശ്വാസത്തിന്റെ താളം ശ്രദ്ധിച്ച് അവന്‍ ഉറക്കമാണോ എന്ന് മനസിലാക്കാനും അവള്‍ കരുതലോടെ കാതോര്‍ത്തു. ഒന്നുരണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവളുടെ നേത്രങ്ങള്‍ ആ ഇരുളുമായി പൊരുത്തത്തിലായി. മുറിയുടെ ഉള്‍വശം അവള്‍ അവ്യക്തമായി കണ്ടു.
അവളുടെ കണ്ണുകള്‍ അവന്‍ കിടക്കുന്ന പഴയ കാലൊടിഞ്ഞ കട്ടിലിലേക്ക് നീണ്ടു. വ്യക്തമായി കാണാന്‍ സാധിക്കാതെ വന്നതിനാല്‍ മെല്ലെ അവള്‍ അതിനു സമീപത്തേക്ക് നടന്നു. അടുത്ത് ചെന്ന് അവള്‍ നോക്കി. അപ്പോഴും കാഴ്ച വ്യക്തമല്ലെന്ന് മാത്രമല്ല, വാസുവിന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം അവള്‍ക്ക് കേള്‍ക്കാനും സാധിച്ചില്ല. ദിവ്യ കട്ടിലിലേക്ക് നോക്കി ചെവിയോര്‍ത്തു. ഇല്ല..ഒരു ചെറിയ ശബ്ദം പോലും കേള്‍ക്കുന്നില്ല. പക്ഷെ അതില്‍ അവന്‍ കിടപ്പുണ്ട്; എങ്കിലും ഒന്നും കാണാന്‍ സാധിക്കുന്നില്ല. എങ്ങനെയാണ് ഇത്ര നിശബ്ദമായി ഒരാള്‍ക്ക് ഉറങ്ങാന്‍ സാധിക്കുക എന്നവള്‍ ഓര്‍ത്തു.

പെട്ടെന്നവളുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചുകയറി. അവന്‍ ഉറങ്ങാതെ ശ്വാസത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ കിടക്കുകയാണെങ്കിലോ എന്ന ചിന്തയാണ് അവളെ പൊടുന്നനെ ഞെട്ടിച്ചത്. താന്‍ മുറിയില്‍ കയറിയത് മനസിലാക്കി അവന്‍ അനങ്ങാതെ കിടക്കുകയായിരിക്കും എന്നോര്‍ത്തപ്പോള്‍ ഭീതി അവളെ ഗ്രസിച്ചു. അവളുടെ മുലയിടുക്കിലേക്ക് വിയര്‍പ്പ് ഒഴുകിയിറങ്ങി. അല്‍പനേരം ശിലപോലെ അനക്കമില്ലാതെ നിന്നുപോയി ദിവ്യ. അവളുടെ മുഴുത്ത മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. അവന്‍ തന്നെ കണ്ടു കിടക്കുകയാണെങ്കില്‍, എല്ലാം തീര്‍ന്നു! ദിവ്യ എന്ത് ചെയ്യണം എന്നറിയാതെ മനസ്സില്‍ ദ്രുതഗതിയില്‍ കണക്കുകൂട്ടലുകള്‍ നടത്തി.

പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍ അവളെ ഞെട്ടിച്ചു. വളവു തിരിഞ്ഞു വരുന്ന ഏതോ ലോറിയുടെ ശക്തമായ വെളിച്ചം ആ വീടിന്റെ മേല്‍ പതിഞ്ഞു. ദിവ്യ നിന്ന നില്‍പ്പില്‍ ഒരു ശിലയായി മാറി. ആ വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ചായ്പ്പിന്റെ ഉള്‍ഭാഗം അവള്‍ വ്യക്തമായിത്തന്നെ കണ്ടു. അപ്പോഴാണ് അവള്‍ക്ക് ശ്വാസം നേരെ വീണത്. വാസു ആ മുറിയില്‍ ഉണ്ടായിരുന്നില്ല. അവന്റെ കട്ടില്‍ ശൂന്യമായിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന തലയണയും വിരിയുമാണ് അവള്‍ക്ക് അവനതില്‍ ഉണ്ടെന്നുള്ള തോന്നല്‍ ഉണ്ടാക്കിയത്. ദിവ്യ ആശ്വാസത്തോടെ നിന്നു ശ്വസിച്ചു. പിന്നെ ടോര്‍ച്ച് പ്രകാശിപ്പിച്ച് വേഗം മുറി പരിശോധിക്കാന്‍ തുടങ്ങി. പെട്ടെന്ന് വീണ്ടും അവള്‍ ഞെട്ടി! വാസു എവിടെപ്പോയി?? ആ ചിന്ത മനസിലേക്ക് വന്നപ്പോള്‍ അവള്‍ ടോര്‍ച്ച് വേഗം അണച്ചു.

അവന്‍ മൂത്രമൊഴിക്കാനോ മറ്റോ പുറത്ത് പോയതാകുമോ? അങ്ങനെ ആണെങ്കില്‍ ഏതു സമയത്തും അവന്‍ തിരികെ എത്തിയേക്കാം. ദിവ്യ വേഗം ചെന്നു ചായ്പ്പിന്റെ പുറത്തേക്കുള്ള വാതില്‍ തള്ളിനോക്കി; അത് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അതായത് അവന്‍ മൂത്രമൊഴിക്കാന്‍ പോയതല്ല എന്നര്‍ത്ഥം! അവളുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുത്തു; ഈ രാത്രി അവനെവിടെ പോയതാകാം? ഈ ചായ്പ്പില്‍ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോകാന്‍ വഴി ഉള്ളതുകൊണ്ട് അവന് എപ്പോള്‍ വേണേലും പോകുകയോ വരുകയോ ചെയ്യാനുള്ള സൌകര്യമുണ്ട്. എന്തായാലും അതെപ്പറ്റി പിന്നെ ആലോചിക്കാം എന്നവള്‍ കരുതി; തന്റെ പ്രശ്നം ഇപ്പോള്‍ അവന്റെ രാത്രി സഞ്ചാരമല്ല..ആ മെമ്മറി കാര്‍ഡ് ആണ്. അവനിവിടെ ഇല്ലാത്ത സ്ഥിതിക്ക് മനസാമാധാനത്തോടെ മുറി പരിശോധിക്കാം. അവള്‍ ടോര്‍ച്ചു പ്രകാശിപ്പിച്ച് മുറി പരിശോധിക്കാന്‍ തുടങ്ങി. വാസു വൈകുന്നേരം വന്നിട്ട് ഊരിയിട്ടിരുന്ന ഷര്‍ട്ട് ഹുക്കില്‍ കിടക്കുന്നത് അവള്‍ കണ്ടു. വേഗം തന്നെ അവള്‍ ചെന്ന് അതിന്റെ പോക്കറ്റില്‍ കൈയിട്ട് നോക്കി. കുറച്ചു നോട്ടുകളും ചില്ലറ തുട്ടുകളും ഒഴികെ വേറൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. നിരാശയോടെ ദിവ്യ അവന്റെ മേശയും കട്ടിലും എല്ലാം പരിശോധിച്ചു. അരമണിക്കൂറില്‍ ഏറെ പ്രയത്നിച്ചിട്ടും അവള്‍ക്ക് താന്‍ തിരഞ്ഞ സാധനം കണ്ടുകിട്ടിയില്ല. നിരാശയോടെ അവള്‍ അല്‍പനേരം ആ കട്ടിലില്‍ ഇരുന്നു ചിന്തിച്ചു.

ഇനി അത് അവന്‍ കൈയില്‍ കൊണ്ട് നടക്കുകയായിരിക്കുമോ? ഇവിടെ വച്ചാല്‍ സുരക്ഷിതമല്ല എന്നവനു തോന്നിക്കാണും. ഛെ..അങ്ങനെയാണെങ്കില്‍ തനിക്ക് അതെങ്ങനെ കിട്ടും? അത് അവന്റെ കൈയില്‍ ഉള്ളിടത്തോളം കാലം തനിക്ക് മനസമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കില്ല. ആ വിഡ്ഢി രതീഷിന്റെ ഭ്രാന്താണ് ഇതിനെല്ലാം കാരണം; അവനു വീഡിയോ എടുക്കാന്‍ തോന്നിയതാണ് തന്നെ ഇപ്പോള്‍ ഈ കുരുക്കിലാക്കിയിരിക്കുന്നത്. ദിവ്യ എഴുന്നേറ്റ് ഒരിക്കല്‍ക്കൂടി എല്ലാടവും അരിച്ചുപെറുക്കി പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ തിരച്ചില്‍ അവസാനിപ്പിച്ച് തിരികെ മുറിയിലേക്ക് പോയി. ഇനിയെന്ത് എന്ന ചിന്ത അവളെ ശക്തമായി അലട്ടി. കട്ടിലില്‍ കയറിക്കിടന്ന അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രിയുടെ ഏതോ യാമത്തില്‍ നിദ്രയിലേക്ക് വഴുതിവീണു.

വാസു ഈ സമയത്ത് അവളുടെ മുറിയുടെ പുറത്തുള്ള വരാന്തയില്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു. വീടിന്റെ മൂന്നു ചുറ്റും വരാന്തയുണ്ട്. സ്വന്തമായി ജോലി ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതല്‍ അവന്‍ കിടപ്പ് വരാന്തയിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഒരാളും നാളിതുവരെ അത് അറിഞ്ഞിരുന്നില്ല. ശങ്കരന്റെയും മകളുടെയും മനസ്സില്‍ ഒരു നായയുടെ സ്ഥാനം മാത്രമുള്ള തനിക്ക് ആ വീടിന്റെ ഉള്ളില്‍ ഉറങ്ങാന്‍ സാധിക്കില്ല എന്ന് വാസു തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അവന്‍ ആ തീരുമാനം രുക്മിണിയെ അറിയിച്ചിരുന്നില്ല. രാത്രി എല്ലാവരും കിടന്ന ശേഷം അവന്‍ ചായ്പ്പ് തുറന്ന് പുറത്തിറങ്ങും. എന്നിട്ട് വരാന്തയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കിടന്നുറങ്ങും. രാവിലെ അഞ്ചുമണിക്ക് തന്നെ എഴുന്നേറ്റ് ചായ്പ്പ് തുറക്കും. പിന്നെ പുറത്ത് പ്രഭാതകൃത്യങ്ങള്‍ നടത്തി കിണറ്റില്‍ നിന്നും വെള്ളം കോരി കുളിച്ച ശേഷം വേഷം മാറി പരപരാ വെളുപ്പിനെ സ്ഥലം വിടും. കാരണം രാവിലെ ശങ്കരനോ ദിവ്യയോ അവനെ കണ്ടാല്‍ ഉറപ്പായും അവന്റെ മനസ് കലുഷിതമാക്കുന്ന സംസാരം അവരില്‍ നിന്നും ഉണ്ടാകും. തന്നെ രാവിലെ കണ്ടാല്‍ അന്നത്തെ ദിവസം ഗുണം പിടിക്കില്ല എന്ന് അവളും അയാളും പറയുന്നത് പലതവണ അവന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് കഴിവതും അവരുടെ കണ്ണില്‍പ്പെടാതെ ജീവിക്കാന്‍ അവന്‍ ശീലിച്ചിരുന്നു. രുക്മിണിയുടെ പകരം വയ്ക്കാന്‍ സാധിക്കാത്ത സ്നേഹത്തെ തള്ളി അവിടെ നിന്നും പോകാന്‍ അവന്റെ മനസ് സമ്മതിക്കാതിരുന്നതു കൊണ്ട് മാത്രമാണ് ആ വീടുവിട്ട് പോകാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *