യാക്കോബിന്‍റെ മകള്‍ Likeഅടിപൊളി  

പിന്നീടുള്ള മിക്ക വെള്ളിയാഴ്ചകളിലും അഷ്‌റഫ്‌ നെടുങ്കണ്ടം എത്തുമായിരുന്നു ..ചില ആഴ്ച്ചയവള്‍ വീട്ടില്‍ പോകാറില്ല ..പേപ്പെര്‍സ് നോക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഹോസ്റ്റലില്‍ തന്നെയാവും തങ്ങുക .. വീട്ടില്‍ പോകുന്ന ദിവസം അല്‍പം നേരത്തെയിറങ്ങി മൂന്നരയുടെ ബസിനാണ് ഷിനി പോകാറ് .അത് കഴിഞ്ഞാല്‍ പിന്നെ അറരയുടെ ബസേ ഉള്ളൂ ..വീട്ടില്‍ പോയില്ലങ്കിലും വെള്ളിയാഴ്ച അഷ്റഫിന്‍റെ കൂടെ ഒരു കാപ്പിയും കഴിച്ചു അല്‍പനേരം വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞിട്ടേ അവള്‍ ഹോസ്റ്റലിലേക്ക് പോകുമായിരുന്നുള്ളൂ …

അന്നൊരുനാള്‍….

അഷറഫിന്‍റെ നിര്‍ബന്ധ പ്രകാരം സംസാരിച്ചിരുന്നു .. ആറര കഴിഞ്ഞിട്ടും വണ്ടി വരാതായപ്പോള്‍ ഷിനി പരിഭ്രമിച്ചു …

അഷ്‌റഫ്‌ മറ്റു ബസിലെ പണിക്കാരുടെ അടുത്ത് പോയി സംസാരിച്ചു വന്നു ..

” ഷിനി ..ഉടുമ്പഞ്ചോല ചെന്നാല്‍ ബസ് കിട്ടൂന്ന് അവര്‍ പറഞ്ഞു …ബാ ആ ജീപ്പില്‍ കേറാം”

സന്ധ്യ ആയെങ്കിലും അഷ്‌റഫ്‌ ഉള്ള ധൈര്യത്തില്‍ ഷിനി ആ ഷട്ടില്‍ ജീപ്പില്‍ കയറി

( വാഹന ഗതാഗതം കുറവുള്ള ഹൈറേഞ്ചില്‍ മിക്കവാറും ജീപ്പുകളാണ് രക്ഷ .. ആളുകള്‍ നിറയുന്നതിനനുസരിച്ച് ജീപ്പുകള്‍ അടുത്ത സിറ്റിയിലേക്ക് യാത്ര തിരിക്കും അവിടെ നിന്ന് അടുത്ത ജനവാസ കേന്ദ്രത്തിലേക്കും ജീപ്പുകള്‍ ഉണ്ടാവും . ഓട്ടോ അങ്ങനെ അധികം ഹൈറേഞ്ചില്‍ അക്കാലയളവില്‍ ഇല്ല )

ഉടുമ്പഞ്ചോല എത്തി അഷ്‌റഫ്‌ അടുത്ത കടയിലും മറ്റും അന്വേഷിച്ചു … ഷിനിയുടെ അടുത്തെത്തി..

“‘ ബസ് ഇല്ലാന്നാ പറഞ്ഞെ ..നമുക്ക് അടുത്ത ജീപ്പില്‍ കയറി പൂപ്പാറ പോകാം …അവിടുന്ന് ഇഷ്ടം പോലെ ബസുണ്ട് “”

അവിടെ നിന്നവര്‍ അടുത്ത ഷട്ടില്‍ ജീപ്പില്‍ യാത്ര തുടര്‍ന്നു രാത്രി എട്ടര കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളത്തൂവല്‍ എത്തി ..

വെള്ളത്തൂവലില്‍ എത്തി കുറെ കഴിഞ്ഞിട്ടും ബസോന്നും കാണാത്തതിനാല്‍ ഷിനിക്ക് വേവലാതിയായി . കടകളൊക്കെ അടച്ചു തുടങ്ങി . ഷട്ടില്‍ ജീപ്പുകളും കാണുന്നില്ല .

” ഷിനി പേടിക്കണ്ട …ഞാനില്ലേ കൂടെ ..ഞാനൊന്നു അന്വേഷിക്കട്ടെ ..” അഷ്‌റഫ്‌ കടയിലൊക്കെ തിരക്കിയെങ്കിലും ഏഴര കഴിഞ്ഞാല്‍ ജീപ്പ് കാണില്ലാ എന്നായിരുന്നു മറുപടി ..അത് കൂടെ കേട്ടപ്പോള്‍ ഷിനി തളര്‍ന്നു .

‘ ഷിനി ..എന്‍റെയൊരു റിലേറ്റീവിന്‍റെ വീടിവിടെയുണ്ട് … നമുക്കങ്ങോട്ടു പോയാലോ ?’

‘ വേണ്ട … നമുക്ക് തിരിച്ചു പോകാം ..”

‘ ഇനിയീ രാത്രിക്കോ … വണ്ടിയുണ്ടോ .. നമ്മള്‍ ഇത്രയും വന്നത് തന്നെ എങ്ങനെയാന്ന് തനിക്കറിയില്ലേ ?’

‘ വേണ്ട .,…വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകും അഷ്‌റഫ്‌ … നമുക്കെങ്ങനെയെലും പോകാം ..’ അവളുടെ മുഖം വിളറി വെളുത്തു.

‘ ഷിനി ..പറയുന്നത്താ കേള്‍ക്ക് …അല്ലെങ്കിലും താന്‍ ഇടക്കൊക്കെയല്ലേ വീട്ടില്‍ പോകാറുള്ളൂ … ഹോസ്റ്റലില്‍ ആണെന്ന് കരുതിക്കോളും .. വേറെ എവിടെയും അല്ലല്ലോ … എന്റെ സ്വന്തക്കാരുടെ വീട്ടിലെക്കല്ലേ.. ഞാനില്ലേ കൂടെ …. വാ ..”

അഷ്‌റഫ്‌ മുന്നോട്ടു നടന്നപ്പോള്‍ അവള്‍ക്കും പിന്തുടരാതിരിക്കാനായില്ല.. മറ്റൊരു വഴിയും ഇല്ലായിരുന്നല്ലോ

ഒരു മണ്‍ പാതയിലൂടെ പത്തുമിനുട്ടോളം നടന്നവര്‍ ഒരു വീട്ടിലെത്തി .

അഷറഫ് തന്റെ പോക്കറ്റില്‍ നിന്നും താക്കോല്‍ എടുത്തു വീട് തുറക്കുന്നത് കണ്ടപ്പോള്‍ ആണ് ഷിനി ആകെ തളര്‍ന്നത് .

‘ എന്താ ..എന്താ അഷ്‌റഫ്‌ ഇവിടെയാരുമില്ലേ ?”’ ഷിനി പകപ്പോടെ ചോദിച്ചു .

‘ ഇല്ല … ‘ അവന്‍ വേറൊന്നും മിണ്ടാതെ വാതില്‍ തുറന്നകത്തു പ്രവേശിച്ചു ..മടിച്ചു പുറത്തു നില്‍ക്കുന്ന ഷിനിയെ അവന്‍ ഉള്ളിലേക്ക് വിളിച്ചു

” കയറി വാ ഷിനി …പുറത്തു നിന്നാല്‍ ആള്‍ക്കാര്‍ വല്ലതും ശ്രദ്ധിക്കും ..’

‘ എന്നോട് ..എന്നോടെന്നാ പറയാതിരുന്നെ ഇവിടെ ആരുമില്ലാന്നു?’ ഷിനി കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു .

‘ എന്‍റെ ഷിനി …കയറി വാ …അകത്തു കയറി സംസാരിക്കാം .. ” അഷ്‌റഫ്‌ അവളെ കൈ പിടിച്ചകത്തെക്ക് കയറ്റി ..

” സിറ്റിയില്‍ വെച്ച് പറഞ്ഞിരുന്നെങ്കില്‍ താന്‍ വരുമായിരുന്നോ ? അവിടെ വച്ചു വെറുതെ സീനാക്കണ്ടല്ലോയെന്നു കരുതി … പിന്നെ വേറെ ആരുടേം കൂടെയല്ലല്ലോ ….എന്‍റെ കൂടെയല്ലേ … കുറച്ചു കൂടി കഴിഞ്ഞാല്‍ നമ്മുടെ വിവാഹം നടക്കെണ്ടതല്ലേ? “”

ഷിനി അകത്തു കയറി ..ചെറിയ ഹാളും രണ്ടു മുറിയും അടുക്കളയും ഉള്ള കൊച്ചു വീട് …

!!! ശെരിയാണ് .. വീട്ടിലൊന്നു പറയണം …സമ്മതിക്കുമോന്നറിയില്ല … സമ്മതിച്ചാലുമില്ലങ്കിലും താന്‍ അഷ്റഫിന്‍റെ ഭാര്യ ആകേണ്ടവള്‍ അല്ലെ ? പിന്നെന്താ ? … ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് കൊണ്ടല്ലേ ? അഷ്‌റഫ്‌ ഇല്ലായിരുന്നെങ്കില്‍ താനിപ്പോ തനിയെ എന്ത് ചെയ്യുമായിരുന്നു ?’ !!

ഷിനി സ്വയം ആശ്വസിച്ചു..

‘ എടൊ കുളിക്കുന്നില്ലേ ?’ അഷ്‌റഫ്‌ അകത്തേക്ക് വന്നു ഷര്‍ട്ട് അഴിച്ചു അയയില്‍ തൂക്കി .

‘ വേണ്ട … ഞാന്‍ മാറ്റാന്‍ ഒന്നും എടുത്തിട്ടില്ല … ‘

‘ അപ്പോള്‍ അലക്കാനുള്ള ഡ്രെസ് ഒക്കെ ?’

‘ അതെല്ലാം അലക്കിയിട്ടാണ് പോന്നെ ?’

‘ ഒന്ന് കുളിച്ചോ ..ക്ഷീണമെല്ലാം മാറും … എന്നിട്ടീ ഷര്‍ട്ട് ഇട്ടോ ” ഊരിയിട്ട ഷര്‍ട്ട് അവന്‍ ഷിനിക്ക് നേരെ നീട്ടി

‘ പോയി കുളിച്ചോ….ഞങ്ങള്‍ ആണുങ്ങളല്ലേ … അല്‍പം ചെളി പറ്റിയാലും സാരമില്ല …” അഷ്‌റഫ്‌ തീപ്പെട്ടി എടുത്തു മുറിയില്‍ മെഴുകുതിരി കത്തിച്ചു വെച്ചു. .മറ്റൊരെണ്ണം അവള്‍ക്കും കൊടുത്തു . വീടിനു വെളിയിലാണ് കുളിമുറിയും കക്കൂസുമൊക്കെ …മഴ നേരിയതായി പൊടിഞ്ഞു തുടങ്ങിയിരുന്നു …പതിവില്ലാത്ത തണുപ്പും .

ഷിനി കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ഹൈറേഞ്ചിന്‍റെ തണുപ്പ് കൂടിയിരുന്നു … കൂടെ മഴയും ..

കുളി കഴിഞ്ഞകത്തു കയറി അടുക്കളവാതില്‍ കുറ്റിയിട്ടകത്തേക്ക് കയറിയ ഷിനി കിലുകിലാ വിറച്ചു .. ക്ലാസ് വിട്ടു വൈകുന്നേരമാണ് കുളിക്കുന്നതെങ്കിലും അന്ന് പതിവിലും വൈകിയല്ലോ

മാറ്റിയ ഡ്രെസ്സുകള്‍ അകത്തു വിരിച്ചിടാനായി കയറിയ ഷിനി അമ്പരന്നു ..കത്തിച്ചു വെച്ചിരിക്കുന്ന മെഴുകു തിരികള്‍ … അവള്‍ നോക്കിയെങ്കിലും അഷറഫിനെ അവിടെ കണ്ടില്ല ..

മുടി തോര്‍ത്തി , തോര്‍ത്ത്‌ കൊണ്ട് വെള്ളം പോകാനായി പൊതിഞ്ഞു കെട്ടി തിരിയാനാഞ്ഞപ്പോള്‍ അവളുടെ തോളിലൊരു കയ്യമര്‍ന്നു..

” വിശക്കുന്നുണ്ടോ?’

” സാരമില്ല … അഷ്‌റഫിനോ ?’ അവള്‍ അഷറഫിനെ നോക്കി പുഞ്ചിരിച്ചു ..

” എനിക്ക് നല്ല വിശപ്പുണ്ട് …” അഷ്‌റഫിന്‍റെ കൈ അവളുടെ തോളില്‍ ബലമായി അമര്‍ന്നപ്പോള്‍ ഷിനി പിടഞ്ഞു മാറി

” എന്തായിത് അഷ്‌റഫ്‌ ..”

‘ ഷിനി പ്ലീസ് ..”

തണുത്തു വിറയ്ക്കുന്ന അവളുടെ ചുണ്ടില്‍ അഷ്‌റഫ്‌ ചുംബിച്ചു .. അവളുടെ മുഖം കോരിയെടുത്തു ചുണ്ടുകള്‍ ഈമ്പിക്കുടിച്ചപ്പോള്‍ ഷിനി അവനെ തള്ളി മാറ്റാന്‍ ശ്രമിച്ചു …

Leave a Reply

Your email address will not be published. Required fields are marked *