യാക്കോബിന്‍റെ മകള്‍ 3അടിപൊളി  

അവസാന ദിവസം … അവളെയും കാത്ത്അഷ്‌റഫ്‌ ഗേറ്റിലുണ്ടായിരുന്നു …

” ഇനി ..ഇനിയെന്നാ …കാണുക …ഷിനി ഇനിയെവിടെയാ പഠിക്കാന്‍ പോകുന്നെ …” . പാലം കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിലെക്കിറങ്ങും വരെ രണ്ടാളുമോന്നും സംസാരിച്ചില്ല …

പ്രീഡിഗ്രി അന്ന് ആ പ്രദേശത്ത് ഇല്ലായിരുന്നു … അവളൊന്നും മിണ്ടിയില്ല … കണ്ണുകളില്‍ നനവ്‌ മാത്രം …. ഭാവിയെ പറ്റി വീട്ടുകാരാണ് തീരുമാനിക്കുന്നത് .. പഠിക്കാന്‍ മിടുക്കിയായത് കൊണ്ട് എന്തായാലും തുടര്‍ പഠനത്തിനു വിടുകയും ചെയ്യും …അതവള്‍ക്കും അവനുമറിയാം

” കത്തെഴുതണം”

ചോപ്പ് കുപ്പിവളകള്‍ ഇട്ട കയ്യില്‍ മുറുകെ പിടിച്ചവന്‍ തേന്മിട്ടായി അടങ്ങിയ കടലാസ്സ്‌ പൊതി അവളുടെ കയ്യിലേല്‍പ്പിച്ചു

പത്താം ക്ലാസ്സില്‍ ഷിനി നല്ല മാര്‍ക്കോടെ പാസായി ….. അവള്‍ തൊടുപുഴയില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു ….ഇടക്കിടെ കത്തുകള്‍ … പരിഭവങ്ങള്‍ പരാതികള്‍ …. ഒരു ദിവസം അഷ്‌റഫ്‌ തൊടുപുഴയിലെത്തി …

” ഷിനി ….. ഇന്ന് ക്ലാസ്സില്‍ പോകണ്ട … ഒരു സിനിമക്ക് പോകാം .. ഒത്തിരി പറയാനുണ്ട്

” വേണ്ട ….ഞാന്‍ വരില്ല ..എന്നെ നിര്‍ബന്ധിക്കുകേം വേണ്ട …” അവന്‍റെ കണ്ണില്‍ നിരാശയായി … അവിടെ നിന്നവര്‍ അല്‍പനേരം സംസാരിച്ചു ..പിന്നെയും രണ്ടു മൂന്നു പ്രാവശ്യം അഷ്‌റഫ്‌ തൊടുപുഴയില്‍ എത്തി ഷിനിയെ കണ്ടെങ്കിലും അവള്‍ അവന്‍റെ കൂടെ പുറത്തു പോകാന്‍ താല്പര്യപ്പെട്ടില്ല ..

‘ അതൊക്കെ കല്യാണത്തിനു ശേഷം മതി …. ആദ്യം നല്ല പോലെ കട നടത്ത് ..അപ്പോഴേക്കും എനിക്കൊരു ജോലിയുമാകും … പിന്നെ കുഴപ്പമിലല്ലോ ” അവസാന ദിവസം കാണാന്‍ വന്നപ്പോള്‍ ഷിനി പറഞ്ഞതാണത്

അഷ്‌റഫിന്‍റെ കത്തുകള്‍ പിന്നെ വന്നില്ല …ഷിനി ഒന്നുരണ്ട് കത്തുകള്‍ അയച്ചെങ്കിലും മറുപടിയില്ല ..താന്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണോ അവന്‍ കത്തുകള്‍ അയക്കാത്തതെന്നു അവള്‍ ചിന്തിച്ചു …

മോശമായോ പിണങ്ങിയോ ഒന്നുമല്ലല്ലോ പറഞ്ഞത് …ഏതൊരു പെണ്‍കുട്ടിയും എടുക്കുന്ന മുന്‍കരുതല്‍ …അതല്ലേ താനുമെടുത്തുള്ളൂ …..ഇനി നേര്യമംഗലം ചെല്ലുമ്പോള്‍ വേണം അവനെ കാണാന്‍ ..സാമധാനിപ്പിക്കാന്‍ …

ഷിനി കൊതിയോടെ അടുത്ത അവധിക്കായി കാത്തിരുന്നു .

അടുത്ത അവധിക്ക് ഷിനി ചെന്നപ്പോള്‍ അവന്‍റെ കടയവിടെ ഇല്ലായിരുന്നു … അവധി കഴിയുന്നതിനുള്ളില്‍ ലക്ഷ്മിയെയോ രേവതിയെയോ ഒന്നും കണ്ടുമില്ല അവള്‍ക്ക് അഷറഫിന്റെ വിവരങ്ങള്‍ അറിയാന്‍ …

ഡിഗ്രി കഴിഞ്ഞു …. ഷിനി കേരളത്തിനു വെളിയില്‍ Bed നു ചേര്‍ന്നു …അപ്പോഴും അഷ്‌റഫ്‌ അവളുടെ ഉള്ളില്‍ ഒരു വിങ്ങലായി കിടന്നിരുന്നു … കാണുന്ന ഓരോ ആളിലും ആള്‍ക്കൂട്ടത്തിലും അവള്‍ അഷറഫിനെ തപ്പിക്കൊണ്ടിരുന്നു … അവളവിടെ പഠിച്ചു കൊണ്ടിരുന്ന സമയം തന്നെ നേര്യമംഗലത്തെ വീട് വിറ്റ് താമസം അടിമാലിക്കടുത്ത് മാങ്കുളത്തേക്ക് മാറിയിരുന്നു . അതറിഞ്ഞ ഷിനിക്ക് അവനെ തേടാനുള്ള അവസാന ശ്രമവും അവസാനിച്ചതായി തോന്നി …

മനപൂര്‍വ്വം അവഗണിച്ചിട്ടും, മറ്റാരോടും അങ്ങനെ തോന്നാത്തൊരു ഇഷ്ടം അവനോടുള്ളത് അവളുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു .. മനപൂര്‍വ്വം അവളെ മറന്നതാവുമോ ? കഥകളിലെയൊക്കെ പോലെ വേറെ നല്ലേ പിള്ളേരെ കണ്ടപ്പോള്‍ അവന്‍ തന്നെ മറന്നതാവുമോ? ..താന്‍ കറുത്തത് അല്ലെ … പിന്നെ എന്തിനാ അവന്‍ എന്നെ സ്നേഹിച്ചേ ?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ അവശേഷിച്ചു .

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷിനി Bed പാസ്സായി നാട്ടിലേക്ക് മടങ്ങി … ഇടക്ക് ഒരു പ്രാവശ്യം അവള്‍ നാട്ടില്‍ വന്നപ്പോള്‍ നേര്യമംഗലത്തെ പഴയ വീട്ടിലെ അയല്‍വക്കത്ത് സന്ദര്‍ശനത്തിന് പോയെങ്കിലും അഷറഫിനെ കുറിച്ച് അറിയാനായില്ല … രേവതിയുടെ വിവാഹം കഴിഞ്ഞിരുന്നു … ലക്ഷ്മി പഠിക്കാനായി പുറത്തും … തുളസിയുടെ വിവരവും ഒന്നുമറിഞ്ഞില്ല …

ഷിനി റിസള്‍ട്ട് വന്നതോടെ നെടുങ്കണ്ടത്തു പഠിപ്പിക്കാനായി ജോയിന്‍ ചെയ്തു …. അവിടുത്തെ ഹോസ്റ്റലില്‍ താമസം … ആഴ്ചയവസാനം ബസിന് മാങ്കുളത്തേക്ക് … മാസങ്ങള്‍ കഴിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *