രണ്ടാമതൊരാൾ Like

റൂമിൽ നിന്നും ഇറങ്ങി പോകുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

“ആരെങ്കിലും മെസ്സേജ് അയച്ചാൽ റിപ്ലൈ കൊടുക്കണ്ട.”

സംഗീത പടികൾ ഇറങ്ങി ചെല്ലുമ്പോഴാണ് ആർഷ ക്ലാസ് കഴിഞ്ഞു വന്നത് കണ്ടത്.

“ചേച്ചി പോകുവാണോ?”

തോളിൽ കിടന്ന അപ്പുവിന്റെ ഉടുപ്പ് ബാസ്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

“ചേച്ചി പോയിട്ട് രാത്രി വരാട്ടോ.”

കസേരയിൽ കിടന്ന ബാഗുമെടുത്ത് അവൾ വീട്ടിലേക്ക് നടന്നു.

രാത്രി വാസുദേവനും ആർഷയും ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഗീത അവിടേക്ക് കയറി വന്നത്.

അവളെ കണ്ടയുടൻ വാസുദേവൻ ചോദിച്ചു.
“മോള് ചോറ് കഴിച്ചായിരുന്നോ?”

“കഴിച്ചു അച്ഛാ.. അപ്പു എവിടെ?”

അതിനുള്ള മറുപടി നൽകിയത് ആർഷ ആണ്.

“ഏട്ടൻ റൂമിലേക്ക് പോയി.”

സംഗീത അവിടന്ന് വേഗം തടിപ്പടികൾ അമർത്തി ചവിട്ടി മുകളിലേക്ക് ഓടി. അവൾക്ക് എപ്പോഴും ഉച്ചത്തിൽ ശബ്‌ദം ഉണ്ടാക്കി നടക്കാനാണ് ഇഷ്ട്ടം.

വാതിൽ തള്ളിത്തുറന്ന് അവൾ റൂമിലേക്ക് കയറി ചെല്ലുമ്പോൾ അവൻ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

അവനൊന്നു തിരിഞ്ഞ് നോക്കികൊണ്ട്‌ പറഞ്ഞു.

“പാടി ചവിട്ടിപൊളിക്കുന്ന ശബ്‌ദം കേട്ടപ്പോഴേ തോന്നി നീ ആയിരിക്കുമെന്ന്.”

അവൾ പല്ലു മൊത്തം കാണിച്ച അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു.

ബെഡിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

“ഇന്നാ നിന്റെ ഫോൺ.”

എഴുത്തു തുടർന്ന് കൊണ്ട് അവൻ പറഞ്ഞു.

“അവിടെ വെച്ചേക്ക്.”

അവൻ എന്തെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയിൽ അവൾ കുറച്ച് നേരം ബെഡിൽ ഇരുന്നു. എന്നിട്ടും അവന്റെ ഭാഗത്ത് നിന്നും അനക്കമൊന്നും ഇല്ലെന്ന് കണ്ട് അവൾ ചോദിച്ചു.

“നീ എന്താ ഒന്നും മിണ്ടാത്തത്.”

എഴുത്തു തുടർന്നുകൊണ്ട് തന്നെ അവൻ ചോദിച്ചു.

“നീ കഴിച്ചായിരുന്നോ?”

അവൾ കഴിച്ചു എന്ന അർഥത്തിൽ മൂളി.

പിന്നും അവൻ എഴുത്തിൽ ശ്രദ്ധ ചെലുത്തി.

കുറച്ച് കഴിഞ്ഞപോൾ അവളുടെ ഇടറിയ സ്വരം അവൻ കേട്ടു.

“നിനക്ക് ഇഷ്ടമല്ലെങ്കിൽ മൊബൈൽ തരേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ.”

അപ്പു പേന താഴെ വച്ച് തിരിഞ്ഞ് നോക്കി.

അമ്മുവിൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു, ഏതു നിമിഷവും കണ്ണുനീർ കവിളിലൂടെ ഒഴുകുമെന്ന സ്ഥിതി.

ഒരു ചുവന്ന ലോങ്ങ് പാവാടയും വെള്ള ടോപ്പും ആണ് അവൾ ഇട്ടിരിക്കുന്നത്. കുളി കഴിഞ്ഞ് മുടിയൊക്കെ പിരുത്ത് ഇട്ടിരിക്കുകയാണ്.

ആദി കസേരയിൽ നിന്നും എഴുന്നേറ്റ് ബെഡിൽ അവളുടെ അരികിലേക്ക് പോയി ഇരുന്നു.

“നീയെന്തിനാ ഇപ്പോൾ കരയുന്നെ?”

“ഞാൻ അത് കണ്ടത് ഇഷ്ട്ടപെടഞ്ഞിട്ടല്ലേ നീ എന്നോട് മിണ്ടാതിരിക്കുന്നത്.”

“എനിക്ക് ഇഷ്ടമല്ലായിരുന്നെകിൽ ഞാൻ നിന്നെ കാണാൻ സമ്മതിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോടി പൊട്ടി.”

ചിലമ്പിച്ച സ്വരത്തിൽ അവൾ ചോദിച്ചു.

“പിന്നെന്താ നീ എന്നോട് മിണ്ടാതിരുന്നേ?”

അപ്പു അവളുടെ തോളിൽ കൂടി കൈ ഇട്ടു.

“ഞാൻ എന്താ, നിന്നോട് വീഡിയോ എങ്ങനെ ഉണ്ടായിരുന്നു, കണ്ടിട്ട് ഇഷ്ടപ്പെട്ടോ, കണ്ടപ്പോൾ എന്ത് തോന്നി എന്നൊക്കെ ചോദിക്കണമായിരുന്നോ?.. അത്തരം
സംഭാഷങ്ങൾ ഒഴിവാക്കാനായി ഞാൻ ഇത്തിരി ജാഡ കാണിച്ച് ഏറുന്നതല്ലേ.”

അവൾ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

“അത്തരം ചോദ്യങ്ങൾ ചോദിക്കണമെന്ന് ഞാനും പറഞ്ഞില്ലല്ലോ. സാധാരണ മിണ്ടുന്നപോലെ സംസാരിക്കാമായിരുന്നല്ലോ. ഇത്തരം ഒരു സാഹചര്യത്തിൽ നീ മിണ്ടാതിരിക്കുമ്പോൾ ഞാൻ എന്താ കരുതേണ്ടത്.”

അവളുടെ കൈയിൽ അവൻ മുറുകെ പിടിച്ചു.

“ഓഹ്, സോറി.. എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. ക്ഷമിക്ക് നീ.”

ഒരു ചിരിയോടെ ഫോൺ അവൾ അവന്റെ കൈയിലേക്ക് വച്ച് കൊടുത്തു.

“ഇന്നാ നിന്റെ മൊബൈൽ. ഇനി എനിക്കത് കാണണ്ട. ഒരു ആകാംഷ കൊണ്ട് കണ്ട് നോക്കിയതാണ് ഇന്ന്.”

“എന്നിട്ട് ആകാംഷ തീർന്നോ?”

അവളുടെ മുഖം ചെറുതായി ചുവന്നു തുടുത്തു.

“പോടാ പട്ടി.”

അവൻ ചിരിച്ച് കൊണ്ട് അവളുടെ മുടിയിൽ തലോടി.

അമ്മു അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം പറഞ്ഞു.

“സത്യത്തിൽ നീ വീഡിയോയെ കുറിച്ച് എന്തെങ്കിലും ചോദിക്കുമെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ നീ പറഞ്ഞതാണ് ശരി. നമുക്കിടയിൽ ആ ഒരു സംസാരം ഇല്ലാതിരിക്കുന്നതാണ് നല്ലത്.”

Leave a Reply

Your email address will not be published. Required fields are marked *