രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 2

 

“”എന്റെ മോള് സങ്കടപെടാതെ പ്രാർത്ഥിച്ചു കിടക്കു “” അതും പറഞ്ഞു അവൾ കാണാതെ എന്റെ കണ്ണുകൾ തുടച്ചു ലൈറ്റ് ഓഫ്‌ ചെയ്തു ഞാനും കിടന്നു. ആ ഇരുട്ടതും അവൾ എന്നെ നോക്കി കൊണ്ടു കിടക്കുന്നതു എനിക്ക് കാണാമായിരുന്നു..

 

രാവിലെ ഓഫീസിൽ ചെന്ന് ഇരുന്നു അൽപ്പം വർക്ക്‌ ചെയ്തപ്പോഴാണ് മനസിന്‌ അല്പം ശാന്തത കിട്ടിയത്. മിയയോട് പോയിരുന്നു അല്പം സംസാരിച്ചു. പിന്നെ ആവണിയോടും.

 

പെട്ടെന്ന് മാഡം വന്നു ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.

 

“”മുംബൈ സ്റ്റേറ്റിലെ എല്ലാ കൺസ്ട്രക്ഷൻ കമ്പനികളുടെയും സംഘടനയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതായതു ഇതുവരെ ആരും വരയ്ക്കാത്തതും കണ്ടാൽ മറ്റുള്ളവരെ ആകർഷിക്കുന്നതുമായ പ്ലാൻ വരച്ചു നൽകണം. വിജയിക്കുന്ന ബ്രാഞ്ചിലെ ഓരോ സ്റ്റാഫിനും പ്രൈസ് മണിയും മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കും””

 

ഈശ്വര വീണ്ടും പ്പാണോ ഞാൻ മനസ്സിൽ ചിന്തിച്ചു. അവളുമാർ രണ്ടുപേരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ ദയനീയ അവസ്ഥയിൽ അവരെ നോക്കി..

 

“”കഴിഞ്ഞ പ്രാവിശ്യം വിദേശ കമ്പനി നമ്മുടെ പ്ലാൻ സ്വീകരിച്ചത് എല്ലാ കമ്പനികളും അറിഞ്ഞിട്ടുണ്ട്.. അത് കൊണ്ടു നമ്മുടെ കമ്പനിയെ എല്ലാവർക്കും ഒരു നോട്ടമുണ്ട്. നമ്മളെ തോൽപ്പിക്കാൻ മറ്റെല്ലാ കമ്പനികളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.. പറഞ്ഞു വരുന്നത് നമുക്ക് ഇതൊരു ഏറ്റെടുക്കണം”””

 

എന്റെ തലകറങ്ങുന്നത് പോലെ തോന്നി. ഇനി അടുത്തത് എന്താണാവോ.

 

“”ആരും ടെൻഷൻ ആവണ്ട. കഴിഞ്ഞ പ്രാവിശ്യം ആവണിയും മിയയും ചെയ്ത നല്ല വർക്കുകൾ ആണ് നമുക്ക് ഒരു പേര് ഉണ്ടാക്കി തന്നത്. പക്ഷെ ഇപ്രാവശ്യം ഓരോരുത്തരും പ്ലാൻ വരയ്ക്കണം “”

 

അത് കേട്ടത്തോടെ എല്ലാവരുടെ മുഖതും ടെൻഷൻ കണ്ടു. ഞങ്ങൾ മൂന്നു പേരും ചിരിച്ചും നിന്നു.

 

“” ഒരു ആഴ്ച നിങ്ങള്ക്ക് സമയം തരും. അതിനുള്ളിൽ എല്ലാവരും പ്ലാൻ വരച്ചു submit ചെയ്യണം. ആരും അവരുടെ name വെളിപ്പെടുത്തേണ്ട ആവിശ്യമില്ല. വരച്ച പ്ലാനുകൾ ഞാൻ തരുന്ന ഫയലിൽ ഇട്ടു പേര് എഴുതാതെ എന്റെ ടേബിളിൽ വച്ചാൽ മതി. പക്ഷെ മറ്റു വർക്കുകൾ ഇതിന്റെ ഇടയിൽ ചെയ്തു തീർക്കണം. അതിനു ഒരു തടസവും വരരുത് “”

 

അത്രെയും പറഞ്ഞു മാഡം പോയി. വരയ്ക്കുന്ന ആളുടെ പേര് വെളിപ്പെടുത്തണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ആശ്വാസമായി.. പലരും പല ചർച്ചകളും ചെയ്യാൻ തുടങ്ങി.. വരക്കേണ്ട പ്ലാനിന്റെ ഡീറ്റെയിൽസ് വൈകുന്നേരം എല്ലാവർക്കും മെയിൽ ചെയ്യുമെന്ന് അറിയിച്ചു.. ഓഫീസിൽ നിന്നു പോകുന്നതിനു മുന്പേ മെയിൽ കിട്ടി.. വലിയ പ്രശ്നമൊന്നുമില്ല പക്ഷെ സിമ്പിൾ ആണെങ്കിലും എല്ലാവരുടെയും ഇടയിൽ നിന്നു ഫസ്റ്റ് നേടിയെടുക്കണം അതാണ് ടാസ്ക്!!!

 

വൈകുന്നേരം റൂമിൽ എത്തിയതോടെ അവർ രണ്ടു പേരും ചർച്ച തുടങ്ങി..

 

“”അല്ല നമ്മൾ അന്ന് വരച്ച പ്ലാൻ തന്നെ ഈ ഒരു ഫോർമാറ്റിൽ ചേഞ്ച്‌ ആക്കിയാൽ പോരെ “” ഒരു അതിബുദ്ധി മനസ്സിൽ കണ്ടു ഞാൻ മിയയോടും ആവണിയോടും ചോദിച്ചു.

 

“”അതെങ്ങനെ ശരിയാവും എല്ലാവർക്കും മനസ്സിലാവില്ലേ “” ആവണിയുടെ സംശയം.

 

“”ശരിയാ അത് ശരിയാവില്ല. നമുക്ക് പുതിയത് വരക്കാം.”” മിയയും ആവണിയുടെ കൂടെ നിന്നു.

 

“”വെയിറ്റ് ഞാൻ മാടത്തിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ “” എന്നും പറഞ്ഞു ഞാൻ ഫോൺ ചെയ്തു.

 

അവർ എന്നോട് സ്പീക്കറിൽ ഇടാൻ പറഞ്ഞു. ഞാൻ സ്പീക്കറിൽ ഇട്ടു. മാഡം call എടുത്തു.

 

“”ആ ജെയ്സൻ പറയൂ.. എന്താ ഈ നേരത്തു “”

 

“”അത് മാഡം എന്റെ ഒരു ഡൌട്ട് ആണ്.. ഇന്ന് തന്ന ഡീറ്റെയിൽസ് വച് അന്ന് ആവണിയും മിയയും വരച്ച പ്ലാനിൽ ഒന്ന് എഡിറ്റ്‌ ചെയ്താൽ എങ്ങനെ ഉണ്ടാവും “”

 

“” ഹാ ജയ്സാ നീ നോർമൽ അല്ലെ. ആ പ്ലാൻ ഈ സമയം കൊണ്ടു എല്ലാവരും കണ്ടതല്ലേ.. പിന്നെ ജയ്‌സാനു പുതിയത് വരയ്ക്കാൻ എന്തെങ്കിലും മടിയുണ്ടോ. “”

 

അത് കേട്ടു രണ്ടുപേരും ശബ്ദമുണ്ടാക്കാതെ ചിരിച്ചു..

 

“”ഇല്ല മാം ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു. അപ്പോൾ പുതിയത് വരക്കാം ലെ “”

 

“”എന്താ സംശയം പുതിയത് തന്നെ വരച്ചോളൂ വേറെ എന്തെങ്കിലും?””

 

“” ഇല്ല മാം താങ്ക്സ്. Good നൈറ്റ്‌ “”

 

“” ok good നൈറ്റ്‌ “”

 

Call cut ചെയ്തു രണ്ടുപേരും പൊട്ടിച്ചിരിച്ചു. ചമ്മിയ ഞാനും അവരുടെ കൂടെ ചേർന്ന് ചിരിച്ചു.

 

“”അപ്പോൾ ഇനി പുതിയത് നോക്കാം ലെ “” ആവണി പറഞ്ഞു. ഞാനൊന്നു മൂളി.

 

“”എന്നാൽ ഞങ്ങൾ പ്ലാൻ വരയ്ക്കട്ടെ. മോന്റെ അത്ര സ്പീടൊന്നും ഞങ്ങൾക്കില്ല “” അതും പറഞ്ഞു ആവണി മിയയെയും കൂട്ടി ബെഡിലിരുന്നു പ്ലാൻ ചെയ്യാൻ തുടങ്ങി. ഇതൊരു ചെറിയ വർക്ക് ആയതു കൊണ്ട് അവർ തന്നെ വരച്ചോളും എന്ന് പറഞ്ഞു.

 

പിന്നെ ഓഫീസിലും റൂമിലും എല്ലാം അവർ അത് പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഞാൻ വെറുതെ ഒന്ന് തുടങ്ങിയിട്ടതെയുള്ളു…. പതിയെ പതിയെ മിയയുടെ മൈൻഡ് നോർമൽ ആകുന്നതു എന്നെ സന്തോഷിപ്പിച്ചു. ഓഫീസിൽ ഇടയ്ക്കു മാഡം എല്ലാവരെയും പ്ലാനിന്റെ കാര്യം ഓർമിപ്പിക്കും..

 

പ്ലാൻ submit ചെയ്യാൻ ഇനി രണ്ടു ദിവസം കൂടിയുള്ളു.. രണ്ടു പേരുടെയും പകുതിയേ ആയിട്ടുള്ളു. ഇന്നും നാളെയും കൂടി ചെയ്താൽ എനിക്ക് തീർക്കാവുന്നതേയുള്ളു.. അത് കൊണ്ട് ഇന്ന് രാത്രി ഇരുന്നു ചെയ്യാൻ ഞാൻ തീരുമാനിച്ചു.

 

രാത്രി റൂമിൽ ഫുഡ്‌ എല്ലാം കഴിച്ചു ഞാൻ വരയ്ക്കാൻ ഇരുന്നു.. നോക്കിയപ്പോൾ രണ്ടുപേരും കൂടി അവരുടെ ലാപ്പിൽ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്.. സമയം ഏകദേശം 12 മണിയായി. രണ്ടുപേർക്കും ഉറക്കം വന്നു കുത്തിയിരിക്കുന്നു. അവർ ഇടക്ക് എന്നെ നോക്കും. ഞാൻ ഒരു കുഴപ്പവുമില്ലാതെ ചെയ്തു കൊണ്ടിരുന്നു. സമയം കടന്നുപോയി കൊണ്ടിരുന്നു. നാളെ ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. എന്റെ പ്ലാൻ ഞാൻ പകുതിയിലേറെ തീർത്തു. ഇനി നാളെ ചെയ്യാമെന്ന് കരുതി ലാപ് ഓഫ്‌ ചെയ്തു കിടക്കാൻ പോയി. അപ്പോഴും അവർ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. രണ്ടു പേരും ഇരുന്നു തല പുകക്കുന്നത് കണ്ടപ്പോൾ ഒന്ന് സഹായിച്ചു അവർക്കൊരു കമ്പനി കൊടുക്കാമെന്നു കരുതി.. ഞാൻ അവരോടു കുറച്ചു നീങ്ങിയിരിക്കാൻ പറഞ്ഞു. അവർ മാറി ഞാൻ അവരുടെ നടുവിൽ ഇരുന്നു. മിയയുടെ ലാപ് എടുത്തു അവൾ ചെയ്ത വർക്ക് നോക്കി.

 

“”കൊള്ളാം സൂപ്പറായിട്ടിട്ടുണ്ട് “” മിയയെ നോക്കി ഞാൻ പറഞ്ഞു..

 

“”എനിക്ക് ചെയ്യാൻ കഴിയുന്നില്ലെടാ. ടെൻഷൻ ആവുന്നു. അവളുടെയും അവസ്ഥ അത് തന്നെ “”

മിയ പറഞ്ഞത് കേട്ടു ആവണിയും അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *