രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

 

എത്ര ആത്മാർത്ഥമായിട്ടാണ് അവൾ എന്നെ സ്നേഹിക്കുന്നതെന്നു എനിക്ക് മനസിലായി..

ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. അവളുടെ കണ്ണിലേക്കു നോക്കി..

 

ടും ടും.. ഡോറിൽ മുട്ട് കേട്ടു അവൾ വേഗം കണ്ണ് തുടച്ചു എണീറ്റ് വാതിലിനടുത്തേക്ക് ഓടി. ഞാൻ വേഗം ഉറങ്ങിയത് പോലെ കിടന്നു…

 

വാതിൽ തുറന്നു മിയ വന്നു.

 

“”എന്താ വൈകിയേ?””

 

“”അവിടെ കടയിൽ പാല് വരാൻ അല്പം സമയം പിടിച്ചു. പിന്നെ നാട്ടിൽ നിന്നും രാജീവ്‌ വിളിച്ചിരുന്നു. ഇവൻ എണീറ്റില്ലേ “”

 

“”എവിടുന്നു ഇന്ന് ഞായർ അല്ലെ കിടക്കട്ടെ. അല്ല ആരാ രാജീവ്‌. “”

 

“”അത് വല്യച്ഛന്റെ ബന്ധത്തിൽ ഉള്ളതാ എന്തെങ്കിലും ജോലി നോക്കാൻ വരുന്നതാ. അവനൊരു റൂം റെഡി ആക്കണം. അതും എന്റെ തലയിൽ “” രണ്ടു പേരും ചിരിച്ചു.

 

അതും പറഞ്ഞു രണ്ടു പേരും അടുക്കളയിൽ പോയി. ഫുഡ്‌ എല്ലാം റെഡി ആക്കി വന്നു.. ആവണി കുളിക്കാൻ കയറിയപ്പോൾ മിയ പതുക്കെ വന്നു.. എന്നെ തട്ടിയെണീപ്പിച്ചു..

ഞാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റത്തു പോലെ കിടന്നു..

 

“”ഇന്നലെ കാര്യം ചോദിച്ചപ്പോഴേക്കും നീ ഫോൺ ഓഫ്‌ ആക്കി മുങ്ങി അല്ലെ…””

 

അപ്പോഴാണ് ഞാൻ ഫോൺ ഓഫ്‌ ചെയ്ത കാര്യം ഓർത്തത്‌. വേഗം ഫോൺ ഓൺ ചെയ്തു..

 

“”പറ എന്തിനാ ഫോൺ ഓഫ്‌ ചെയ്തേ “” മിയ രാവിലെ തന്നെ ചൂടിലാണെന്നു തോന്നി..

 

“”ഒന്നുമില്ല.. തലവേദന എടുത്തപ്പോൾ ഓഫ്‌ ചെയ്തു. അത്രേയുള്ളൂ. നമുക്ക് ഇന്ന് സംസാരിക്കാമല്ലോ എന്ന് കരുതി.””

 

“”അവന്റെയൊരു… എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ.. എന്തായിരുന്നു ഇന്നലെ മാഡത്തിന്റെ അടുത്ത്. ഒരുമിച്ചു ഫോട്ടോ എടുക്കുന്നു കെട്ടിപിടിക്കുന്നു.. അവന്റെ കുഞ്ഞമ്മേടെ..””

 

“”അതിനെന്താ മാം അല്ലെ. എന്റെ മനസ്സിൽ ഒരു തേങ്ങയുമില്ല.. നിനക്ക് എന്താ വട്ടാണോ “”

 

“”ടാ ഞാൻ ചൂടായതു കൊണ്ടു നിനക്ക് ദേഷ്യം തോന്നേണ്ട.. നീ എന്റേത് മാത്രമാണെന്ന തോന്നൽ വന്നത് മുതൽ വേറെ പെണ്ണിനോട് സംസാരിക്കുന്നതു എനിക്കിഷ്ടമില്ല “”

 

“”ഞാൻ സംസാരിച്ചാലും നീ പേടിക്കണ്ട.. ഞാൻ വേറെ ആരുടേയും കൂടെ പോകില്ല “”

 

“”അത് മതിയെനിക്ക്..വാ എണീക്ക് നമുക്ക് വല്ലതും കഴിക്കാം “”

 

അങ്ങനെ ഞാൻ എഴുനേറ്റു. ആവണി പുറത്തിറങ്ങിയപ്പോൾ ഞാൻ പല്ലൊക്കെ തേച്ചു ഫ്രഷ് ആയി വന്നു. ഭക്ഷണം കഴിച്ചു പുറത്തു പോയി വീട്ടിലേക്കു call ചെയ്തു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു മൂവി കണ്ടു സമയം പോയതറിഞ്ഞേയില്ല..

 

കുറെ ദിവസങ്ങൾക്കു ശേഷം.. ഹോളി ആയതിനാൽ കമ്പനി 3 ദിവസം ലീവ് ആയിരുന്നു. മിയയുടെ അമ്മ വീട്ടിലേക്കു വരാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവസാനം അവൾ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് ആവണി എവിടെ നിൽക്കുമെന്നുള്ള ചോദ്യം വന്നത്..ആവണിക്ക് പ്രശ്നമൊന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും മിയക്കു അതിനോട് താല്പര്യം ഇല്ല..അവസാനം മിയയെയും കൂട്ടി പോകാൻ തീരുമാനിച്ചു. ഞാൻ നാട്ടിലേക്ക് പോകാനും..

 

ഒരുമിച്ചു നിന്നതിൽ പിന്നെ ആദ്യമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു?. കുറച്ചു ദിവസങ്ങളാണെങ്കിലും അതൊരു ചെറിയ സങ്കടം ഞങ്ങളിൽ സൃഷ്ടിച്ചു.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്കു തന്നെ ഫ്ലൈറ്റിൽ ഒരു ദിവസം പോകും. ഞങ്ങൾ മൂന്നു പേരും റൂമിൽ നിന്നു ഇറങ്ങി. എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു മൂന്നുപേരും ഒരുമിച്ചിരുന്നു. രണ്ടു പേരുടെയും മുഖത്തു ഒരു ദുഃഖം ഞാൻ കണ്ടു.. ആരും മിണ്ടുന്നില്ല.. ഒരു വിധത്തിൽ സമയം തള്ളിനീക്കി. ഫ്ലൈറ്റ് കൊച്ചിയിൽ ഇറങ്ങി. ഇനി രണ്ടു taxi വിളിച്ചു രണ്ടു ഭാഗത്തേക്ക്‌ പോകണം. ഞാൻ taxi ബുക്ക്‌ ചെയ്തു അവരോടു അതിൽ പോകാൻ പറഞ്ഞു. രണ്ടു പേരും പരസ്പരം കാണാതെ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു ടാക്സിയിൽ കയറി. Taxi മുന്നോട്ടു നീങ്ങി.. എനിക്കെന്തോ ഭയങ്കര സങ്കടം. ഞാൻ തിരിഞ്ഞു നടന്നു. ഇനി വേറെ taxi എടുത്തു എനിക്ക് പോകണം. പെട്ടെന്ന് കാർ നിർത്തുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവർ കയറിയ taxi നിർത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് ആ കാർ പിറകോട്ടുവന്നു എന്റെ അടുത്ത് നിർത്തി.. രണ്ടു പേരും ഇറങ്ങി വന്നു. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ എന്റെ കയ്യിൽ കയറി മിയ പിടിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ മിയ എന്നെയും വലിച്ചു കാറിൽ കയറ്റിയിരുത്തി.. പുറകെ എന്റെ ബാഗ് എടുത്തു ആവണിയും!!!

Leave a Reply

Your email address will not be published. Required fields are marked *