“”നീയെന്താ ഒറ്റയ്ക്ക് പോകുന്നെ.. ഇവരെയും കൊണ്ടുപോയി റൂം കാണിച്ചു കൊടുക്ക്..”” അമ്മച്ചി എന്നോടായി പറഞ്ഞു.
“”നിങ്ങൾ പോയി കുളിച്ചു വാ. ഇത്രെയും ദൂരം യാത്ര ചെയ്തതല്ലേ. “” അവരെ രണ്ടുപേരെയും നോക്കി അമ്മച്ചി പറഞ്ഞു.
അങ്ങനെ ബാഗും തൂകി രണ്ടു പേരും എന്റെ പിന്നാലെ സ്റ്റെപ് കയറി.. മുകളിൽ കയറിയ ഞാൻ അവർക്കു എന്റെ അടുത്തുള്ള റൂം കാണിച്ചുകൊടുത്തു. അവർ റൂമിലേക്ക് പോയി. ഞാൻ എന്റെ റൂമിലേക്കും. കുളിച്ചു ഫ്രഷ് ആയ ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു. കുറച്ചു നേരം മൊബൈലൊക്കെ നോക്കി കിടന്നു. അപ്പോഴേക്കും അവർ വന്നു ഡോറിൽ തട്ടി. ഞാൻ വാതിൽ തുറന്നു കൊടുത്തു. രണ്ടുപേരും എന്റെ റൂം കണ്ടു അന്തംവിട്ടുനിൽക്കുന്നു..
“”ഇതൊക്കെ നീ വരച്ചതാണോ “” ചുവരിലെ പെയിന്റിംഗിൽ നോക്കി ആവണി ചോദിച്ചു..
“”അതെ.. ഇവിടെ വെറുതെ ഇരിക്കുന്ന സമയത്തു ഇങ്ങനെ ഓരോ ഭ്രാന്തുണ്ട് “”
“”സൂപ്പറാണല്ലോ മോനെ. “” മിയ എന്നെ അഭിനന്ദിച്ചു.
“”വാ എനിക്ക് വിശക്കുന്നുണ്ട് വല്ലതും കഴിക്കാം “” ഞാൻ അവരോടായി പറഞ്ഞു.
“”എനിക്കും വിശക്കുന്നുണ്ട് “” മിയ പറഞ്ഞു.
ഞാൻ രണ്ടുപേരെയും വിളിച്ചു താഴേക്കു പോയി. അപ്പോഴേക്കും അമ്മച്ചിയും പണിക്കു നിൽക്കുന്ന ചേച്ചിയും കൂടി ഭക്ഷണം ടേബിളിൽ റെഡി ആക്കി വച്ചിരുന്നു. രണ്ടുപേരെയും ഇരുത്തി അമ്മച്ചി അവരെ വയറു നിറച്ചു കഴിപ്പിച്ചു. പിന്നെ ആവണിയും മിയയും അമ്മച്ചിയും കൂടി ഇരുന്നു കുറെ നേരം സംസാരിച്ചു. ആവണിയോട് അവളുടെ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി. അമ്മച്ചിക്ക് ആവണിയോട് ഒരു വാത്സല്യം തോന്നി തുടങ്ങി. അത് ആ പെരുമാറ്റത്തിൽ നിന്നും മനസിലാവും.
പിന്നെ ഞാൻ അവരെയും വിളിച്ചു ഞങ്ങളുടെ തോട്ടത്തിലേക്കു പോയി. അവിടെ കൊക്കോ, പാഷൻ ഫ്രൂട്ട്, റംബുട്ടാൻ തുടങ്ങി നിരവധി കൃഷികൾ അവർക്കു കാണിച്ചു കൊടുത്തു.
“”എനിക്ക് മംഗോസ്റ്റിൻ ഭയങ്കര ഇഷ്ടമാ.. ഇപ്പോൾ പഴുത്തിട്ടുണ്ടാവുമോ”” ആവണി എന്നോട് ചോദിച്ചു..
“”അങ്ങനെയാണെങ്കിൽ എനിക്കും വേണം “” മിയയും പറഞ്ഞു..
ഞാൻ അവർക്കു മംഗോസ്റ്റിൻ പഴുത്തത് നോക്കി പറിച്ചു കൊടുത്തു. രണ്ടുപേരും കൊതിയോടെ കഴിക്കുന്നത് ഞാൻ നോക്കി നിന്നു. പിന്നെ റംബുട്ടാൻ പക്ഷെ അത് അത്രയ്ക്ക് പഴുത്തിട്ടില്ലായിരുന്നു. കൊക്കോ പറിക്കാൻ പോയ മിയയുടെ ദേഹത്ത് കൂടി ഉറുമ്പ് ചറപറാ കടിച്ചു. അവളുടെ ആക്ഷൻ കണ്ടു ഞാനും ആവണിയും ചിരിച്ചു മടുത്തു.. ആ ചിരിയിൽ മിയയും പങ്കുചേർന്നു. അങ്ങനെ പല കാഴ്ചകളും കണ്ടു നടക്കുന്നതിനിടയിൽ നിറഞ്ഞു നിൽക്കുന്ന മാമ്പഴ മരത്തിന്റെ ഇടയിൽ ഉള്ള ഒരു കുളം അവർ കണ്ടു. രണ്ടുപേരും അങ്ങോട്ടേകോടി.. അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞു അവർക്ക് അതിൽ കുളിക്കണമെന്ന് പറഞ്ഞു. ഞാൻ വീട്ടിലെ പണിക്കു നിൽക്കുന്ന ചേച്ചിയെ വിളിച്ചു കുറച്ചു ഡ്രെസ്സും മറ്റു കാര്യങ്ങളും കൊണ്ടു വരുത്തി. അവർ രണ്ടുപേരും ആഘോഷിച്ചു കുളിച്ചു. കുറെ നേരം അത് തുടർന്ന്. പിന്നെ നാണത്തോടെ നനഞ്ഞ തുണിയുമായി അവർ എന്റെ മുന്നിലേക്ക് വരാൻ മടിച്ചു.. അത് മനസിലാക്കിയ ഞാൻ അവിടെ നിന്നും മാറിക്കൊടുത്തു.. അവർ ഡ്രസ്സ് മാറ്റി വന്നു. അടുത്തതായി ഞങ്ങൾ മീൻ വളർത്തുന്ന കുളം കാണിച്ചു. അതിലേക്കു രണ്ടു പേരും തീറ്റയെറിഞ്ഞപ്പോൾ മീനുകൾ കൂട്ടത്തോടെ വന്നു വെള്ളം തെറിപ്പിച്ചു. അതൊക്കെ ഫോട്ടോയെടുത്തു ഗാലറി നിറച്ചു രണ്ടുപേരും..
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 6 മണി. വീട്ടിൽ ആ സമയം അപ്പച്ചൻ ഉണ്ടായിരുന്നു. എന്നെ കണ്ടതും അപ്പച്ചൻ അടുത്ത് വന്നു. വിശേഷങ്ങളൊക്കെ ചോദിച്ചു. പിന്നെ അവരോടു സംസാരിച്ചു. അന്ന് രാത്രി തന്നെ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. പോരുമ്പോൾ അപ്പച്ചൻ എനിക്ക് ഒരുമ്മ തന്നത് കണ്ടു രണ്ടുപേരും അത്ഭുതപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു വീട്ടിലെ കാറിൽ ഡ്രൈവരെയും കൂട്ടി ഞങ്ങൾ എയർപോർട്ടിലേക്കു.
