“”എന്തൊരു സ്നേഹമാണെടാ നിന്റെ അപ്പച്ചന് നിന്നോട് അതിനു നല്ല ഭാഗ്യം വേണം “” മിയ എന്നോട് പറഞ്ഞു..
ആ സമയം ആവണി പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. ഞാൻ മിയയോട് ആവണിയെ കാണിച്ചു കൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു.
മൂന്ന് ദിവസത്തെ യാത്ര ഞങ്ങളെ നന്നേ തളർത്തിയിരുന്നു. റൂമിലെത്തി കിടന്നതു മാത്രമേ ഓർമ്മയുള്ളൂ.. ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരമായി.. വിശപ്പ് വന്നു മുട്ടാൻ തുടങ്ങിയിരിക്കുന്നു. സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ ഫ്രഷ് ആയി. അപ്പോഴാണ് ആവണിയുടെ മുഖത്തു നല്ല സങ്കടം കണ്ടത്. എന്താണെന്നു ഞാനും മിയയും ചോദിച്ചു.
“”ഈ മൂന്നു ദിവസം ഞാൻ നല്ലോണം ആസ്വദിച്ചു.. പെട്ടെന്ന് അതൊക്കെ വിട്ടു പോന്നപ്പോൾ…..”””
“”അത്രേയുള്ളൂ.. സാരമില്ല. ഞങ്ങൾ എപ്പോഴും നിന്റെ കൂടെയല്ലേ”” ഞാൻ ആവണിയെ നോക്കി പറഞ്ഞു.
മിയയും അവളെ സമാധാനിപ്പിച്ചു. അവളുടെ തലയിൽ തലോടി കൊണ്ടു മിയ അടുക്കളയിലേക്ക് പോയി. ആ സമയം നോക്കി ഞാൻ ആവണിയെ പിടിച്ചു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“” നീ വിഷമിക്കുന്നത് കാണുന്നത് എനിക്കിഷ്ടമല്ല. എപ്പോഴും സന്തോഷമായിട്ടിരിക്കണം “” എന്റെ വാക്കുകൾ കേട്ടു അവൾ സമാധാനത്തോടെ ഇരുന്നു. ഞാൻ എഴുനേറ്റു അടുക്കളയിൽ പോയി നോക്കി. അവിടെ മിയ ഗ്യാസിൽ ചായയും വെച്ചുകൊണ്ട് ഒരു ഭാഗത്തു നിന്നു കരയുന്നു. ഇനി ഇവളെന്തിനാണാവോ.. ഞാൻ ആലോചിച്ചു കൊണ്ട് അങ്ങോട്ട് ചെന്ന്..
“”നിനക്കിനിയെന്താ “” എന്നെ കണ്ടതും അവൾ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു.
“”എന്താടീ “”
“”അവളുടെ കാര്യം ഒന്നാലോചിച്ചു പോയതാ.. വേറൊന്നുമില്ല.. പാവമല്ലേ അവൾ. “” മിയ എന്നിൽ നിന്നും വിട്ടുമാറി കൊണ്ടു പറഞ്ഞു.
“”അതൊക്കെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതല്ലേ. നീ വിഷമിക്കണ്ട. എല്ലാം ദൈവം കാണുന്നില്ലേ “”
ഞാൻ അവളെ സമാധാനിപ്പിച്ചു കൊണ്ടു റൂമിൽ പോയി കിടന്നു. ആവണി ഒരു ഭാഗത്തിരുന്നു മൊബൈലിൽ കളിക്കുന്നു. ഈശ്വര രണ്ടുപേർക്കും തമ്മിൽ പിരിയാൻ പറ്റില്ല. അത്രെയും നല്ല ഫ്രണ്ട്ഷിപ്പിലാണ് പോകുന്നത്. എന്റെ കാര്യം പരസ്പരം അറിഞ്ഞാൽ എന്തായാലും ആ കൂട്ടുകെട്ടിനു കോട്ടം തട്ടും. എങ്ങനെ ഇതൊന്നു പരിഹരിക്കും. ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.
കുറച്ചു കഴിഞ്ഞു മിയ ചായ കൊണ്ടു വന്നു. അത് കുടിച്ചപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് വന്നു. മൂന്നാളും ആർത്തിയോടെ കഴിച്ചു..
അന്നത്തെ ദിവസം വലിയ മാറ്റങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രാവിലെ എന്നും കിട്ടുന്നത് പോലെ രണ്ടു ഉമ്മകൾ കിട്ടി. കുളിച്ചൊരുങ്ങി ഓഫീസിൽ എത്തി. എല്ലാവരേം കുറച്ചു ദിവസമായില്ലേ കണ്ടിട്ട്. അതിന്റെ വിശേഷങ്ങളും കാര്യങ്ങളും പറഞ്ഞു വർക്ക് തുടങ്ങി. ആവണി തൊട്ടടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞു.
“”ടാ നിന്റെ വീട്ടിലെ ആ ഒരു ദിവസണ്ടല്ലോ മറക്കില്ല. എന്തൊരു രസമായിരുന്നു “”
“”എന്നാ നീയൊരു കാര്യം ചെയ്യ്. എന്റെ കൂടെ പോര്. അപ്പോൾ നിനക്ക് എന്നും ആ രസം കിട്ടുമല്ലോ “”
“”പിന്നെ ഞാനല്ലാതെ ആരാ നിന്റെ കൂടെ വരാ.. വേറെ ആരെങ്കിലും കണ്ടുവച്ചിട്ടുണ്ടോ മോനെ “”
“”പൊന്നുമോളെ ഇല്ല “” ഉള്ളിൽ മിയയെ ആലോചിച്ചു ഞാൻ പറഞ്ഞു.
“”ഇങ്ങനെ ഓഫീസിൽ വന്നിരിക്കുമ്പോൾ ആണ് നിന്നെ ഒന്ന് ഫ്രീ ആയി കിട്ടുക “” ആവണി എന്നെ നോക്കി പറഞ്ഞു.
“” റൂമിൽ എന്താ പ്രശ്നം. എന്നും രാവിലെ ഒരുമ്മ കിട്ടുന്നുണ്ട്. ചിലപ്പോൾ സംസാരിക്കാറുമുണ്ട് “”
“”എനിക്കതു പോരെങ്കിലോ.. എപ്പോഴും നിന്നോട് സംസാരിക്കണം. മിയ ഉണ്ടെങ്കിൽ അത് പറ്റില്ലല്ലോ “”
“”ഉം. ശരിയാവും “”
“”ടാ ഞാൻ അവളോട് പറയട്ടെ നമ്മുടെ റിലേഷൻ “”
അത് കേട്ടതും ഞാൻ ഞെട്ടികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
“”ഇപ്പോൾ ആരോടും നീ പറയണ്ട.. ഞാൻ പറഞ്ഞോളാം സമയമാകുമ്പോൾ “” കുറച്ചു ദേഷ്യത്തിൽ ഞാൻ പറഞ്ഞു..
