രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

“”എന്താടാ നിനക്ക്. വയ്യേ “” നെറ്റിയിൽ കൈ വച്ചു മിയ ചോദിച്ചു.

 

“”അവനു ഒരു കുഴപ്പവുമില്ല. പോയി കുളിക്കാൻ നോക്ക് “” ആവണി എന്നെയും അവളെയും നോക്കി പറഞ്ഞു.

 

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ ബാത്‌റൂമിൽ കയറി കുളിച്ചു വന്നു. അപ്പോഴേക്കും അവൾ ഫുഡ്‌ എല്ലാം റെഡി ആക്കി വന്നു. ഞാൻ വീട്ടിലേക്കു വിളിച്ചു. മിയയും അവളുടെ വീട്ടിലേക്കു വിളിക്കുന്നുണ്ട്. മിയക്കു അവളുടെ അച്ഛൻ എന്നുപറഞ്ഞാൽ ജീവനാണ്. പക്ഷെ ആർക്കും വിളിക്കാനില്ലാതെ ഞങ്ങളെ ശല്യപെടുത്താതെ ഒരു മൂലയിലിരുന്നു ഫോണിൽ കളിക്കുകയാണ് ആവണി. കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞാൻ വേഗം ഫോൺ cut ചെയ്തു.. പിന്നെ ഞങ്ങൾ ഓരോ കഥകൾ പറയാൻ തുടങ്ങി. പിന്നെ ഉറക്കത്തിലേക്കു…

 

രാവിലെ ആവണി തട്ടിവിളിച്ചെണീപ്പിച്ചു. മിയ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു. ഞാൻ സമയം നോക്കി 6 മണി..

 

“”ഡീ കുറച്ചു നേരം കൂടി പ്ലീസ്‌ “”

 

“”വേണ്ട മതി എഴുന്നേൽക്കു വാ “”” അവൾ കൈ പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ചു. നടക്കില്ലെന്നു മനസിലായ അവൾ പതിയെ എന്റെ അടുത്ത് കിടന്നു എന്നെ കെട്ടിപിടിച്ചു കിടന്നു. രാവിലെതന്നെ മൂഡ് കയറ്റാനായിട്ട് വന്നോളും എന്നും പറഞ്ഞു ഞാൻ അവളെയും കെട്ടിപിടിച്ചു കിടന്നു.

 

“”അയ്യോ…..”” എന്റെ ശബ്ദം കേട്ടു അവൾ ഞെട്ടി ചാടി.

 

“”നീയെന്താ കാണിക്കുന്നേ അവൾ ഇറങ്ങി വരില്ലേ “”

 

“”ആ ഇനി മുതൽ നേരത്തെ എണീറ്റില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ “”

 

ഞാൻ തല ചൊറിഞ്ഞു.. ഓഹ് ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനമായി. ഞാൻ എണീറ്റിരുന്നതു കണ്ടു ആവണി അടുക്കളയിലേക്ക് പോയി. പിന്നെ തിരിച്ചു വന്നു ഒരു ഗ്ലാസ്‌ ചായ തന്നു. ആ സമയം മിയ ഇറങ്ങി വന്നു…

 

“”ആഹാ എന്ത് പറ്റി നേരത്തെയൊക്കെ എണീക്കാൻ തീരുമാനിച്ചോ “! എന്നെ കളിയാക്കി കൊണ്ടവൾ ചോദിച്ചു..

 

“”അത് പിന്നെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങളൊക്കെ വേണ്ടേ “”

 

അത് കേട്ടതും ആവണി ഉള്ളിൽ ചിരിക്കുന്നത് ഞാൻ കണ്ടു..

 

“”നല്ല കാര്യം. ഗുഡ് ബോയ് “”

 

എന്നെ അഭിനന്ദിച്ചു അവർ അവരുടെ പണികൾ ചെയ്യാൻ തുടങ്ങി. പിന്നെ ആവണി കുളിക്കാൻ കയറിയപ്പോൾ മിയ ഓടി വന്നു. എന്നെ കെട്ടി പിടിച്ചു ഒരുമ്മ തന്നു. ഞാനും അവളെ കെട്ടിപിടിച്ചു.

 

സത്യം പറഞ്ഞാൽ പിന്നീട് ഇതൊരു പതിവായി മാറി. എന്തായാലും എന്നും രാവിലെ എനിക്ക് രണ്ട് ഉമ്മ കിട്ടും. ആ കാര്യത്തിൽ ഒരു മാറ്റവുമില്ല.

 

ദിവസങ്ങൾ കഴിഞ്ഞു ശനിയാഴ്ച ഓഫീസ് കഴിഞ്ഞു റൂമിലെത്തി. ഇന്നാണ് മാമിന്റെ പാർട്ടി. ഇവിടുന്നു taxi വിളിച്ചു പോകാൻ തീരുമാനിച്ചു.

 

ഡ്രസ്സ്‌ എല്ലാം മാറ്റി ഒരുമിച്ചു സെൽഫിയൊക്ക എടുത്തു. അവർ രണ്ടു പേരും ഒരുമിച്ചു കുറെ സെൽഫി എടുത്തു.. പിന്നെ രണ്ടുപേരും ഒരുമിച്ചു നിന്ന് എന്നോട് ഫോട്ടോ എടുത്തു കൊടുക്കാൻ പറഞ്ഞു… രണ്ടുപേരുടെയും ആ ഫ്രണ്ട്ഷിപ് കണ്ടു ഞാൻ ഭയപ്പെട്ടു!!!!!

 

താഴെ ഇറങ്ങിയ ഞങ്ങൾ ഒരു യൂബർ taxi വിളിച്ചു… അപ്പോഴേക്കും മിയക്കു ഒരു call വന്നു.

ഫോൺ cut ചെയ്തപ്പോൾ ആരാണെന്ന് ചോദിച്ചു.. നാട്ടിൽ നിന്നും ബന്ധത്തിലുള്ള രാജീവ്‌ ആണെന്നും പറഞ്ഞു. Taxi വന്നു ഞങ്ങൾ അതിൽ കയറി ഗ്രാൻഡ് ഹോട്ടലിന്റെ മുമ്പിൽ ഇറങ്ങി. അപ്പച്ചന്റെ കൂടെ ഒരുപാട് സമയം ഇതിലും വലിയ ഹോട്ടലുകളിൽ താമസിച്ച ദിനങ്ങൾ എനിക്ക് ഓർമ്മ വന്നു.

 

ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ഞങ്ങൾക്കായി ഒരുക്കിയ ഹാളിലേക്ക് കടന്നതും അന്തംവിട്ടു പോയി. വെളിച്ചം കുറച്ചു കൊണ്ടു ഭംഗിയായി ഒരുക്കി വച്ചിരിക്കുന്നു. Candle ഡിന്നർ പോലെ.. അവിടെയും ഇവിടെയുമായി ഓഫീസിലെ ആളുകൾ. എല്ലാവരും പൊളി ഡ്രെസ്സിൽ ആണ്. എന്നെ പിന്നെ പറയണ്ടല്ലോ. ഒരുങ്ങാൻ വിചാരിച്ചാൽ പിന്നെ ഞാൻ പുലി ആണ്.. ആ ഒരു അന്തരീക്ഷം ശരിക്കും മനസിന്‌ കുളിർമ നൽകി. എല്ലാവരുമായും ഫോട്ടോയെടുത്തു ഞങ്ങൾ ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *