മാഡത്തിനെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു തിരിഞ്ഞതും ഒരു റെഡ് കളർ സാരിയിൽ കറുത്ത ബ്ലൗസ് ധരിച്ചു ഒരു രാജകുമാരിയെ പോലെ മാഡം വരുന്നു. എല്ലാവരും ഞെട്ടിപ്പോയി!!!!!. ഓഫീസിൽ വെറും ഷർട്ടും പാന്റും ആയി ധരിച്ചിരുന്ന മാടത്തെ ഈ വേഷത്തിൽ ആദ്യമായാണ് കാണുന്നത്. മേക്കപ്പ് ചെയ്തു വലിയൊരു വട്ടപ്പൊട്ടും തൂങ്ങിയാടുന്ന വലിയ കമ്മലുകളും മനം മയക്കും സൗന്ദര്യം… അവരെ കണ്ടു തുറന്നു കിടന്ന എന്റെ വാ ആരും കാണാതെ ആവണി അടപ്പിച്ചു!!!!!
പിന്നെ എല്ലാവരും മാഡത്തിനെ പുകഴ്ത്തി കൊണ്ടിരുന്നു. പതിയെ മീറ്റിങ്ങിലേക്ക്. എല്ലാവരും മുന്നിലെ കസേരകളിൽ ഇരുന്നു. മാഡം ഞങ്ങളുടെ മുന്നിൽ വച്ചു മാഡം ജോയിൻ ചെയ്ത കാലത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഈ ജോലിയിലെ വിജയ പരാജയങ്ങൾ ബുദ്ധിമുട്ടുകൾ അങ്ങനെ ഓരോന്ന്. ഒരു ട്രെയിനി ആയി ജോയിൻ ചെയ്ത മാം ഇന്നീ ലെവലിൽ നിൽക്കുന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്നു മനസിലായി.. പെട്ടെന്ന് മാഡത്തിന് call വന്നു. Call അറ്റൻഡ് ചെയ്തതിനു ശേഷം എന്തൊക്കെയോ സംസാരിച്ചു cut ചെയ്തു. എന്തോ വലിയ സർപ്രൈസ് മാഡം ഞങ്ങൾക്കായി ഒരുക്കിയിരുന്നു.. ആരോ ഒരാൾ കൂടി വരാനുണ്ടെന്നു പറഞ്ഞു. ഇനിയിപ്പോൾ ആര് വരാൻ എല്ലാവരും ചിന്തിച്ചു. ഞങ്ങളെയെല്ലാം അത്ഭുതപെടുത്തി കൊണ്ട് അവൾ ഞങ്ങളുടെ മുന്നിലേക്ക് വന്നു.. മലയാളത്തിലെ പ്രിയ നടി.. പ്രേമം സിനിമയിലൂടെ നമ്മുടെ മുന്നിലേക്കാവതരിച്ച പ്രിയ നടി മഡോണ സെബാസ്റ്റ്യൻ!!!!!!!
കറുത്ത സാരിയിൽ ഒരു രാജകുമാരിയെ പോലെ. ചിലർ വായ പൊളിചു നിൽക്കുന്നുണ്ടായിരുന്നു. യാതൊരു വിധ അഹങ്കാരവും അവരുടെ മുഖത്തില്ല. മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരി.
സിനിമയിലൂടെ മാത്രം കണ്ട അവരെ നേരിൽ കണ്ടതോടെ ഞങ്ങൾ എല്ലാവരും അറിയാതെ എഴുനേറ്റ് നിന്നു. ഏതോ ഒരു അത്ഭുത കാഴ്ച പോലെ ഞങ്ങൾ അവരെ നോക്കി നിന്നു. സത്യമാണോയെന്ന് വരെ സംശയിച്ചു. മാം ഓടി വന്നു അവരെ കെട്ടി പിടിച്ചു സ്വീകരിച്ചു.. അവർ ഞങ്ങളോട് ചിരിച്ചു കൊണ്ട് കൈ കൂപ്പി അവിടെ ഒരു കസേരയിൽ ഇരുന്നു.
“”മഡോണ എന്റെ ഒരു പ്രിയ സുഹൃത്താണ്.. ഈ വലിയ അവസരത്തിൽ നിങ്ങള്ക്ക് ഒരു സർപ്രൈസ് നൽകണമെന്നുണ്ടായിരുന്നു.. അപ്പോഴാണ് ഇവൾ ഇങ്ങോട്ട് വരുന്നുണ്ടെന്നു അറിഞ്ഞത്. അതുകൊണ്ടാണ് ഈ ദിവസം പാർട്ടി വച്ചതു””
അങ്ങനെ മാം ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ മഡോണയും കുറെ സംസാരിച്ചു ഞങ്ങളുടെ കൗതുകങ്ങളായ ചോദ്യങ്ങൾക്കു രസകരമായ മറുപടികൾ നൽകുകയും ചെയ്തു..
എല്ലാം കഴിഞ്ഞു പിന്നെ ഫോട്ടോ എടുക്കാൻ തുടങ്ങി. കുറെ ആളുകൾ സെൽഫി എടുത്തും അല്ലാതെയും ഫോട്ടോ കൊണ്ട് ഒരു കളി. മിയയും ആവണിയും ഒരുമിച്ചു മഡോണയുടെ കൂടെ ഫോട്ടോ എടുത്തു. ഞാൻ അവരുടെ കൂടെ സെൽഫി എടുത്തു.
പിന്നെ ഭക്ഷണം രാജാകീയമായി തന്നെയായിരുന്നു. അതിൽ ഒരു തർക്കവുമില്ല. അത്രക്കും ഉഷാർ!!!!!!!
മഡോണ പെട്ടെന്ന് പോയി. പിന്നെ എല്ലാവരും മാമിനോട് നന്ദിയൊക്കെ പറഞ്ഞു. അതിനിടക്ക് മാമിന്റെ കൂടെ എല്ലാവരും ഫോട്ടോയെടുത്തു. മാം എന്നെ വിളിച്ചു എന്റെ തോളത്തു കൂടെ കയ്യിട്ടു ഫോട്ടോക്ക് പോസ്സ് ചെയ്യുകയായിരുന്നു. അപ്പോഴാണ് മിയയുടെയും ആവണിയുടേം മുഖം ഞാൻ ശ്രദ്ധിച്ചത്. രണ്ടുപേരും കുശുമ്പ് കൊണ്ട് എന്നെ നോക്കാൻ തുടങ്ങി… എനിക്ക് ചിരിയാണ് വന്നതു. ഞാൻ മൈൻഡ് ചെയ്തില്ല.. അതിനിടക്ക് ഞങ്ങൾ മൂന്നുപേരും സംസാരിക്കുകയായിരുന്നു. ആ സമയം ഓഫീസിലെ ഒരു കിഴങ്ങൻ വന്നു ഞാനും മാമും നിൽക്കുന്ന ഫോട്ടോ കാണിച്ചു ഞാനും മാമും നല്ല ചേർച്ചയാണെന്ന് കളിയാക്കി പറഞ്ഞു. ഈശ്വരാ ഇവന് ഇത് കാണിക്കാൻ കണ്ട സമയം. മിയയും ആവണിയും പരസ്പരം കാണാതെ കുശുമ്പ് കുത്തി നിന്നു..
എല്ലാം കഴിഞ്ഞു ഞങ്ങൾ പോകാൻ ഒരുങ്ങി. കാറിൽ കയറി ഇറങ്ങിയപ്പോൾ മാമിന്റെ കാർ അവിടെ നിർത്തിയിരുന്ന ഒരു കാറിൽ തട്ടി.. ദേഷ്യം വന്ന രണ്ടുപേർ ആ കാറിൽ നിന്നും ഇറങ്ങിവന്നു മാമിനോട് ചൂടാവാൻ തുടങ്ങി. മാമിന്റെ കൂടെ ഉണ്ടായിരുന്ന ഓഫീസിലെ രണ്ടുപേർ അവരോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അവർ തട്ടികയറി സംസാരിക്കാൻ തുടങ്ങി. ടാക്സിക്കൂ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ഞാനും മിയയും ആവണിയും അത് കണ്ടു അങ്ങോട്ട് ചെന്ന് നോക്കി. എന്നെ കണ്ടതും നിസ്സഹായതയോടെ മാം എന്നെ നോക്കി. ഞാൻ അവരോടു സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ ശ്രദ്ധിച്ചത്. അന്ന് തീയേറ്ററിൽ ഞാൻ അടിച്ച ആളുകൾ!!!!!. മാമിനോട് തട്ടികയറുന്നതിനിടയിൽ എന്നെ കണ്ട അവർ പെട്ടെന്ന് സംസാരം നിർത്തി. ഞാൻ അവരുടെ മുമ്പിൽ കൈ കെട്ടി നിന്നു പുഞ്ചിരിച്ചു. മിയയും ആവണിയും ഉള്ളിൽ ചിരിച്ചു കൊണ്ടു നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ മാം ചുറ്റും നോക്കി. കൂടെ ഓഫീസിൽ ഉള്ളവരും. ഒന്ന് പരുങ്ങിയതിനു ശേഷം രൂക്ഷ നോട്ടം നോക്കി അവർ കാറിൽ കയറി സ്ഥലം വിട്ടു. അപ്പോഴാണ് മാം ഒന്ന് ദീർഘ നിശ്വാസം വിട്ടത്. മാം ഉടനെ വന്നു എന്നെ കെട്ടിപിടിച്ചു thanks പറഞ്ഞു. അവരുടെ കണ്ണിൽ എന്നോടുള്ള ഒരു ബഹുമാനം ഞാൻ കണ്ടു. മാം കാറിൽ കയറി പോയതും നാലു തീ കണ്ണുകളുമായി രണ്ടുപേർ എന്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു!!!!!!!!
