രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

 

അത്രെയും നേരം എന്തോ പണികിട്ടുമെന്ന് വിചാരിച്ചിരുന്ന എല്ലാവരും ശ്വാസം നേരെ വിട്ടു. മുഖത്തു പുഞ്ചിരി വരുത്തി. അടുത്ത വാക്കുകൾക്കായി കാതോർത്തു.

 

“”കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഈ പ്രാവിശ്യവും ടൂർ ആണ് കിട്ടിയിരിക്കുന്നത്. പക്ഷെ അതിനൊരു പ്രത്യേകത ഉണ്ട് “”

 

എല്ലാവരുടെയും മുഖത്തു ആകാംഷ. ചിലർക്ക് ഇപ്പോൾ കേട്ടില്ലെങ്കിൽ ശ്വാസം മുട്ടുമെന്ന പോലെ ആയി..

 

“”ഈ ടൂർ പോകുന്നത് കാശ്മീരിലേക്കാണ്. 3 ഡേയ്‌സ് ടൂർ ആണ്. അതും ഫ്ലൈറ്റിൽ. പിന്നെ കൂടെ എംഡി യും ഫാമിലിയും ഉണ്ട് “”

 

അത് കേട്ടത്തോടെ എല്ലാവരും ഒരുപാടു സന്തോഷിച്ചു.. കയ്യടിച്ചു.

 

“”ഇങ്ങനെയൊരു അവസരം കിട്ടാൻ കാരണമായ മിയക്കും ആവണിക്കും ഒരു വലിയ നന്ദിയും കൂടെ അഭിനന്ദനങ്ങളും””

 

എല്ലാവരും സന്തോഷത്തോടെ വീണ്ടും ഓരോന്ന് സംസാരിക്കാൻ തുടങ്ങി. അടുത്ത ആഴ്ച പോകുമെന്നും തീരുമാനിച്ചു. മിയയും ആവണിയും വന്നു എന്നോട് സംസാരിച്ചു പോയി.

 

വൈകുന്നേരം റൂമിൽ ടൂർ പോകുമ്പോൾ വാങ്ങേണ്ട ജാക്കറ്റ് ഡ്രെസ്സുകൾ അവിടെ ചെന്ന് ഫോട്ടോ എടുക്കുന്ന കാര്യങ്ങൾ എന്നിവയായിരുന്നു സംസാരം. അവർ രണ്ടുപേരും വളരെയധികം സന്തോഷത്തിലായിരുന്നു.. എനിക്കും.. ഞാനും ആദ്യമായിട്ടാണ് കശ്മീരിൽ പോകുന്നത്. കുറച്ചു ദൂരം ഫ്ലൈറ്റിലും പിന്നെ ട്രെയിനിന്നുമാണ് യാത്ര ചെയ്യേണ്ടത്. നല്ല ഫീൽ ആയിരിക്കും.

 

അങ്ങനെ ഇരിക്കെ.. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഓഫീസിൽ നിന്നും വരുന്ന വഴിയാണ്. അമ്മയോടൊപ്പം കൈപിടിച്ച് നടന്നു വരികയായിരുന്നു 4 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി.. അവളുടെ കുസൃതികൾ എന്റെ മനസിന്‌ വളരെ സന്തോഷം നൽകി..

 

പെട്ടെന്ന് വളരെ വേഗത്തിൽ വന്ന ഒരു കാർ ആ അമ്മയുടെയും കുട്ടിയുടെയും അടുത്ത് നിർത്തുകയും അതിൽ നിന്നിറങ്ങിയ ഭീകരരെ പോലെ തോന്നിക്കുന്ന രണ്ടു പേർ ആ കുട്ടിയെ വലിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ കരഞ്ഞു നിലവിളിച്ച അമ്മ അവരെ തടയാൻ ശ്രമിക്കുന്നു.. ഇത് കണ്ടു പേടിച്ചു നിൽക്കുകയാണ് ആവണിയും മിയയും. അവിടെ ഉള്ളവരെല്ലാം ഒരു നിമിഷം കല്ല് പോലെ നിന്നു.. ആരും പ്രതികരിക്കുന്നില്ല.

 

അത് കണ്ടു നിൽക്കാൻ കഴിയാത്ത ഞാൻ എന്റെ ബാഗ് ആവണിയുടെ കയ്യിൽ കൊടുത്തു. വളരെ വേഗത്തിൽ അവരുടെ അടുത്തെത്തി കുട്ടിയെ കൈ പിടിച്ചു വലിക്കുന്ന ഒരുത്തന്റെ മുഖത്തു നോക്കി കൈ മുഷ്ടി കൊണ്ടു കനത്തിലൊരു ഇടി കൊടുത്തു.. അവൻ കുട്ടിയുടെ കൈ വിട്ടു തലയൊന്നു കുടഞ്ഞു.. മറ്റവന് ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുന്നേ അവനും കൊടുത്തു ഒരെണ്ണം. എന്നിട്ട് കുട്ടിയെ എടുത്തു അമ്മയുടെ കയ്യിൽ കൊടുത്തു.. എന്റെ പ്രകടനം കണ്ടു കുളിരുകോരി നിൽക്കുകയാണ് ആവണിയും മിയയും. പിന്നെ ഞാൻ അവരുടെ നേരെ തിരിഞ്ഞു. Insade അഴിച്ചു. തല്ലാൻ വന്ന അവരും ഞാനും നല്ല fight തന്നെ നടന്നു.. അവസാനം അവർ എങ്ങനെയോ കാറിൽ കയറി രക്ഷപെട്ടു.. കൈ തുടച്ചു ആ അമ്മയെയും കുട്ടിയേയും നോക്കി ഞാൻ തിരിഞ്ഞു.. ആവണിയും മിയയും എന്റെ അടുത്തേക്ക് ഓടി വന്നു.. പൊടുന്നനെ ഒരു കാർ വേഗത്തിൽ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു!!!!!!. ആ വന്ന കൂട്ടത്തിലുള്ള ആളുകളുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു അത്.. ദൂരത്തേക്ക് തെറിച്ചു വീണ എന്നെയും താണ്ടി ആ കാർ കുതിച്ചു പാഞ്ഞു.. ആളുകൾ ഓടിക്കൂടി.. മിയയും ആവണിയും ആർത്തു നിലവിളിച്ചു കൊണ്ടു ഓടിവന്നു.!!!

 

ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിലെ ഏതോ ഒരു മുറിയിൽ ആയിരുന്നു ഞാൻ. എന്റെ ദേഹത്ത് ഒരു പച്ചതുണി മാത്രം. കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്.. കയ്യും കാലും അനക്കാൻ വയ്യ.. നല്ല വേദന…. പയ്യെ പയ്യെ എന്റെ മനസിലേക്ക് നടന്ന കാര്യങ്ങൾ ഓർമ്മ വന്നു. ഞാൻ ഞെട്ടി എഴുനേറ്റു!!!!.

 

മുന്നിൽ കരഞ്ഞു അവശയായ ആവണിയും മിയയും. അവരെ വ്യക്തമായി കാണുന്നില്ല കണ്ണിൽ ഒരു മൂടൽ അനുഭവപ്പെടുന്നു. ചിലപ്പോൾ മരുന്നിന്റെയാവാം. ഞാൻ എണീക്കാൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. അത് കണ്ടിട്ട് രണ്ടു പേരും വന്നു എന്റെ അടുത്ത് നിന്നു.. രണ്ടു പേർക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.. പരസ്പരം കേൾക്കുമെന്ന ഭയം അവരെ തടഞ്ഞു.. ആവണി ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തന്നു.

Leave a Reply

Your email address will not be published. Required fields are marked *