രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

 

“”നിന്റെ ഫോണിന്റെ ലോക്ക് പറഞ്ഞു താ. ഞാൻ വീട്ടിൽ വിളിച്ചു പറയാം “” ശബ്ദം ഇടറി കൊണ്ടു മിയ പറഞ്ഞു..

 

വേണ്ടെന്നു ഞാൻ തലയാട്ടി. എനിക്ക് സംസാരിക്കാൻ പ്രയാസമുണ്ടെന്നു മനസിലാക്കിയ അവർ അടുത്തിരുന്നു കൈകളിൽ പിടിച്ചു സമാധാനിപ്പിച്ചു.. കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു..

 

“”ജെയ്സൺ ഉണർന്നോ.. പേടിക്കണ്ട കുഴപ്പമൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ ഒരു scratch അത്രേയുള്ളൂ… പിന്നെ കുറച്ചു ദിവസം റസ്റ്റ്‌ എടുക്കണം.. രാവിലെ വീട്ടിലേക്കു പോകാം പോലീസിൽ ഇൻഫോം ചെയ്തിരുന്നു.. അവർ ചിലപ്പോൾ വന്നേക്കാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി “” ചിരിച്ചു കൊണ്ട് ഡോക്ടർ എന്നെ സമാധാനിപ്പിച്ചു.

 

ഞാൻ തലയാട്ടി.. ഞാൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. അവിടെയും ഇവിടെയുമായി ചെറിയ പരിക്കുകൾ. ഒരു കാലു അനക്കാൻ വയ്യാ. അതിൽ bantage കെട്ടിയിട്ടുണ്ട്.. ഇടിച്ചു തെറിപ്പിച്ചപ്പോൾ അവിടെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിലേക്കാണ് വീണത്. അത് കൊണ്ടു കൂടുതലൊന്നും സംഭവിച്ചില്ല.. കർത്താവ് കാത്തു..

 

രണ്ടുപേരും രാത്രി ഉറങ്ങാതെ എനിക്ക് കൂട്ട് നിന്നു. ഭക്ഷണം വാരി തന്നു. അങ്ങനെ ഓരോന്നും. പതിയെ പതിയെ ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി..

 

രാവിലെ അവർ മാഡത്തിന് വിളിച്ചു കാര്യം പറഞ്ഞു.. ലീവ് എടുത്തു.. ഒരു 10 മണിയായപ്പോൾ ഡിസ്ചാർജ് ചെയ്തു ആംബുലൻസിൽ റൂമിലേക്ക്‌ എത്തിച്ചു തന്നു. എന്നെ ബെഡിൽ കിടത്തിയതിനു ശേഷമാണു അറ്റെൻഡർ പോയത്. എനിക്ക് അവരോട് നല്ല ബഹുമാനം തോന്നി.

 

രണ്ടു പേരും ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും മാഡം വന്നു.. കുറെ സംസാരിച്ചു. 3 പേരും കൂടി ലീവ് എടുത്താൽ ശരിയാവില്ലെന്നു പറഞ്ഞു. അല്ലെങ്കിൽ ഇവൻ ഒറ്റക്കല്ലേ അവിടെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളമെന്നു കുറച്ചു സമയത്തെ ആലോചനക്ക് ശേഷം മാഡം പറഞ്ഞു. അവർ മാഡത്തിന് ചായ ഇട്ടു കൊടുത്തു. അല്പസമയത്തിന് ശേഷം ഓഫീസിലേക്ക് പോയി.

 

“”നീയെന്താ വീട്ടിൽ പറയണ്ടാന്നു പറഞ്ഞെ “” മിയ എന്നോട് അടുത്ത് വന്നു ചോദിച്ചു..

 

“”വേണ്ട അറിഞ്ഞാൽ അവർക്കു താങ്ങാൻ ആവില്ല. പിന്നെ അടുത്ത നിമിഷം ഇവിടെ എത്തും. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലല്ലോ ഇങ്ങനെ പോട്ടെ “”

 

“”ശരിയാ നീ കിടന്നുറങ്ങിക്കോ. നല്ല ക്ഷീണം കാണും “” മിയ അത് പറഞ്ഞപ്പോൾ ആവണിയും തലയാട്ടി..

 

ഉച്ചവരെ ഞാൻ മയങ്ങി. പിന്നെ അവർ വന്നു ഭക്ഷണം തരുകയും മെഡിസിൻ എല്ലാം തരുകയും ചെയ്ത്. ആവണി ബാത്‌റൂമിൽ പോയ സമയം മിയ എന്റെ അടുത്ത് വന്നിരുന്നു.

 

“”എന്തിനാ നീ ആവിശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നേ.. നല്ല കാര്യമാണെങ്കിലും നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെങ്ങനാടാ ഞാൻ..”” വാക്കുകൾ മുഴുമിപ്പിക്കാതെ എന്റെ ഉള്ളം കയ്യിൽ പിടിച്ചു അവൾ കരഞ്ഞു..

 

ആവണി വരുന്നതിനു മുന്പേ അവൾ എന്റെ അടുത്തുനിന്നു മാറിനിന്നു. അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വൈകുന്നേരം സ്റ്റാഫ്‌ എല്ലാവരും വന്നു പോയി. ആ ദിവസം എങ്ങനെയോ കഴിഞ്ഞു പോയി.

 

രാവിലെ രണ്ടു പേരും ഫുഡ്‌ ഉണ്ടാക്കി എന്റെ അടുത്ത് വച്ചു തന്നു. ബാത്‌റൂമിൽ പോകാൻ പിടിച്ചു നടക്കാനുള്ള സ്റ്റിക്ക് അടുത്ത് വച്ചു. മെഡിസിൻ എല്ലാം റെഡി ആക്കി വച്ചു. എന്ത് ആവിശ്യം വന്നാലും അപ്പോൾ തന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് അവർ ഓഫീസിലേക്ക് പോയത്.

 

ഓഫീസിൽ എത്തിയ അവരോടു മാഡം കാര്യങ്ങൾ അന്വേഷിക്കുകയും മറ്റും ചെയ്തു. അവനില്ലാതെ രണ്ടു പേർക്കും ഓഫീസിൽ എന്തോ അവസ്ഥ പോലെയായിരുന്നു.. മൂകത അവിടെ തളം കെട്ടി നിന്നു.

 

എനിക്ക് മെഡിക്കൽ ലീവ് അനുവദിച്ചു നൽകി. ദിവസങ്ങൾ ഒരുപോലെ കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ…. ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കാൻ കഴിയും. എങ്കിലും രണ്ടുപേരും കൂടെയുള്ളപ്പോൾ എന്റെ അടുത്തുനിന്നു മാറിയിട്ടില്ലായിരുന്നു. ഒരു ഭാര്യ ഭർത്താവിനെ പരിപാലിക്കുന്നതുപോലെ രണ്ടു പേരും എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *