“”അതിനെന്താ നീ ചൂടാവുന്നെ. ഞാൻ പറഞ്ഞു എന്നല്ലേയുള്ളു “”
“”ചൂടായതല്ലെടീ ഇതെന്റെ ടോൺ ആണ് “” മുഖത്തു ചിരി വരുത്തി ഞാൻ പറഞ്ഞു.
“”ഉം നിന്റെ ഇഷ്ടം “”
അപ്പോഴേക്കും പിയൂൺ വന്നു ആവണിയെ മാം വിളിക്കുന്നുണ്ടെന്നു പറഞ്ഞു. അവൾ എണീറ്റ് പോയി. ആ സമയം മിയ അടുത്ത് വന്നു.
“”നിന്നെ എപ്പോഴാടാ ഒന്ന് ഫ്രീ ആയിക്കിട്ടുക. ഒറ്റക്കൊന്നു സംസാരിക്കാൻ കൊതിയാവുന്നു “”
“”എന്തിനാ”” കളിയാക്കി ഞാൻ ചോദിച്ചു.
“”അവളുണ്ടാവുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ലെടാ “”
“”എന്നാ അവളെയങ്ങു തട്ടിയാലോ “” ഞാൻ ഒരു തമാശ പറഞ്ഞു.
“”എങ്കിൽ നിന്നെയും കൊല്ലും ഞാൻ. അവളെ ഒഴിവാക്കേണ്ട. പക്ഷെ എനിക്ക് നിന്നോടിങ്ങനെ ഫ്രീ ആയിട്ട് ഇരുന്നു സംസാരിക്കണം “”
“”അതൊക്കെ നമുക്ക് സമയം കിട്ടും. ഇപ്പോൾ മോൾ ചെല്ല് ആവണി വരുന്നുണ്ട് “”
അത് കേട്ടതും മിയ പോയി. ആവണി വന്നു അടുത്തിരുന്നു.
“”മാം എന്ത് പറഞ്ഞു “”
“”അത് അന്ന് പ്രൈസ് പറഞ്ഞിരുന്നല്ലോ. അതുമായിട്ട് ബന്ധപെട്ടു സംസാരിക്കാൻ വിളിച്ചതാ “”
“”പൈസ കിട്ടിയിട്ട് എന്ത് ചെയ്യും “”
“”എന്ത് ചെയ്യാൻ നിനക്ക് തരും. “”
“”എനിക്കോ “” ഞാൻ കണ്ണ് വലുതാക്കി ചോദിച്ചു.
“”അതെ. നീയല്ലേ പണിയെടുത്തത്. അതുകൊണ്ട് ഞാനും മിയയും അത് തീരുമാനിച്ചത് ആണ് “”
“”ആണോ. എന്നാൽ അതൊന്നും വേണ്ട “”
“”അങ്ങനെ പറയണ്ട അതൊക്കെ നിന്റെ അക്കൗണ്ടിൽ വന്നിരിക്കും “”
“അതൊക്കെ ഞാൻ മിയയോട് പറഞ്ഞു ക്ലിയർ ആക്കിക്കോളാം. “”
“”എനിക്ക് പൈസയൊന്നും വേണ്ടെടാ. ഈ ചെക്കന്റെ കൂടെ ജീവിക്കാൻ ദൈവം സഹായിച്ചാൽ മതി “”
അവളുടെ ആ സംസാരത്തിൽ നിഷ്കളങ്കത നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ ഞാൻ മൗനം പാലിച്ചിരുന്നു.
ഓഫീസ് കഴിഞ്ഞു റൂമിലെത്തി. കുറച്ചു കഴിഞ്ഞ് മിയക്കു ഒരു call വന്നു അവൾ പുറത്തു പോയി സംസാരിച്ചു. അപ്പോൾ ആവണി വന്നു എന്റെ അടുത്തിരുന്നു.
“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട് “”
“”ഉം ചോദിക്ക് “” ഫോണിൽ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
“”നിന്റെ ജീവിതത്തിൽ ഞാനല്ലാതെ ഒരു പെണ്ണ് ഉണ്ടാവില്ലെന്നു എനിക്ക് സത്യം ചെയ്തതാ “”
ഞാനൊന്നു പകച്ചു.. എങ്ങനെ സത്യം ചെയ്യും..
“”ഓഹോ അങ്ങനെ സത്യം ചെയ്താൽ മാത്രമേ നീ വിശ്വസിക്കൂ.. അങ്ങനെ ആണെങ്കിൽ നീ വിശ്വസിക്കണ്ട “” ഞാൻ ദേഷ്യപ്പെടുന്നത് പോലെ കാണിച്ചു.
“”അയ്യോ അല്ലേടാ എനിക്ക് സമാധാനത്തിനു വേണ്ടി ചോദിച്ചതാ. നീ അത് വിട്. ദേഷ്യപ്പെടല്ലേ…””
ഞാനൊന്നു പിണങ്ങിയത് പോലെ കാണിച്ചു. അപ്പോൾ അവൾ മിയ പുറത്തു നിന്നും വരുന്നുണ്ടോന്നു നോക്കി. ഇല്ല എന്നുറപ്പു വരുത്തിയതിനു ശേഷം പുറകിലൂടെ എന്നെ കെട്ടിപിടിച്ചു എന്റെ പുറത്തു ഉമ്മവച്ചു. എന്നിട്ട് പെട്ടെന്ന് വിട്ടു മാറി. ഞാൻ പേടിച്ചു മിയ വരുന്നുണ്ടോന്നു നോക്കി. ഭാഗ്യം വന്നിട്ടില്ല.. ഞാൻ അവളെ കണ്ണുരുട്ടി നോക്കി. നിമിഷങ്ങൾക്കകം മിയ വന്നു..
“”ആരാടീ ഫോണിൽ “” മിയ അവളോട് ചോദിച്ചു.
“”അത് ഞാൻ അന്ന് പറഞ്ഞില്ലേ വല്യച്ഛന്റെ ബന്ധത്തിലുള്ള. രാജീവ്. അവൻ അടുത്ത ആഴ്ച വരും. ഇനി അവനു ഒരു റൂം കണ്ടെത്തണം. പിന്നെ ഒരു ജോലിയും “”
“”ആദ്യം റൂം കണ്ടെത്തു. എന്നിട്ട് ജോലി നോക്ക് “” മിയയോട് ഞാൻ പറഞ്ഞു.
അടുത്ത ദിവസം എല്ലാവരും ഓഫീസിൽ എത്തിയപ്പോൾ മാഡം വന്നു മുന്നിൽ നിന്നു. എല്ലാവരും അങ്ങോട്ടുനോക്കി. ഇനിയെന്താണാവോ.. എല്ലാവരും ചിന്തിച്ചു. എല്ലാവരും ചെവിയോർത്തിരുന്നു..
“”വല്ല പ്ലാൻ വരയ്ക്കാൻ ആവുമോ കർത്താവെ.. എനിക്ക് ഉറക്കമൊഴിക്കാൻ വയ്യാ “”
ഞാൻ വാ തുറക്കാതെ പറയുന്നത് കേട്ടു ആവണി തന്റെ ഉള്ളിൽ ചിരിക്കുന്നത് കണ്ടു.
“”അന്ന് എംഡി മീറ്റിങ്ങിൽ പറഞ്ഞത് പ്രകാരം ബ്രാഞ്ചിനുള്ള വലിയ ഗിഫ്റ്റ് എന്താണെന്നു അവർ മെയിൽ ചെയ്തിരിക്കുന്നു “”
