റൂമിനു പുറത്തു അതിലും തണുപ്പാണ് !
ഞാൻ മഞ്ജുവിനെ പന്തികേടൊടെ നോക്കി .
“നീ നോക്കുവൊന്നും വേണ്ട ..എന്ത് ആക്രാന്തം ആണെടാ ഇത് ..”
മഞ്ജു ചുണ്ടു പിളർത്തി എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.
എന്റെ പല്ലു തട്ടി അവിടെ ചുവന്നു തിണർത്തിട്ടുണ്ട്. മുറിവായ പോലെ നേരിയ പോറലും ഉണ്ട് .
“സോറി…സോറി…”
ഞാൻ അവളെ കെട്ടിപിടിക്കാനായി കൈകൾ വിടർത്തികൊണ്ട് പറഞ്ഞു..
“മ്മ്…അതൊക്കെ ഓക്കേ..നീ നടക്ക് “
എന്റെ കൈകൾ അവൾ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ടാളും പുറത്തിറങ്ങി.
“ഹോ..മൈര്…മുടിഞ്ഞ തണുപ്പ് “
മഞ്ജു വാതിൽ പൂട്ടുമ്പോൾ ഞാൻ പുറത്തെ ലേക്കിന്റെ പ്രകാശ പൂരിതമായ കാഴ്ച നോക്കി പറഞ്ഞു .കൈകൾ തമ്മിലുരസി ചൂടാക്കി ഞാൻ അവൾ വാതിൽ പൂട്ടുന്നതും നോക്കി നിന്നു.
“എന്തോന്ന് ?”
മഞ്ജു തിരിഞ്ഞെന്നെ നോക്കി..
“ഒന്നുമില്ല…തണുപ്പിന്റെ കാര്യം പറഞ്ഞതാ “
ഞാൻ പതിയെ പറഞ്ഞു..
“നീ പറഞ്ഞത് ഞാൻ കേട്ടു ..കേട്ടോടാ മൈരേ “
മഞ്ജു ചിരിയോടെ ഒരു വഷളൻ ചിരി ചിരിച്ചു എന്റെ ചെവിയിൽ പറഞ്ഞു…
എനിക്ക് അതിശയം തോന്നി..മഞ്ജുസിന്റെ വായിൽ നിന്നു അങ്ങനെ ഒരു വർത്താനം കേട്ടപ്പോ..
“അയ്യേ..മഞ്ജുസേ ഇത്ര ചീപ് ആണോ ?”
ഞാൻ അവളോടൊപ്പം നടന്നുകൊണ്ട് ചോദിച്ചു.
“ആണെന്ന് കൂട്ടിക്കോ “
അവൾ ചിരിയോടെ പറഞ്ഞു.
കോട്ടേജിന്റെ മാനേജർ പുറത്തു കറങ്ങി നടപ്പുണ്ട്. ഒരു സിഗരറ്റും വലിച്ചാണ് നടപ്പു..
“എങ്കെ പോറെൻ തമ്പി ?”
അയാൾ ഞങ്ങളോടായി തിരക്കി..
“ശാപ്പാട് …”
ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..
“ഓ..ശരി ശരി…നാളേക്ക് ടിഫ്ഫിൻ ഇങ്കെ കെടയ്ക്കും ..നൈറ്റ് ല ഏതവത് വേണം ന്ന മുതൽലെ സൊല്ലണം നാളെക്ക് റെഡി പണ്ണി തരേൻ “
അയാൾ എന്നോടായി പറഞ്ഞു.
ഞാൻ തലയാട്ടി.
“അയാളെന്താ പറയുന്നേ ?”
മഞ്ജു എന്നോടായി തിരക്കിക്കൊണ്ട് എന്റെ വലതു കയ്യിൽ അവളുടെ ഇടതു കൈത്തലം ചേർത്തു പിടിച്ചു .
“നാളത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ ഉണ്ടാകും ..രാത്രി വേണ്ടത് എന്താണെന്നു പറഞ്ഞാൽ ഇവിടെ കിച്ചണിൽ ഉണ്ടാക്കി തരാമെന്നു..പൈസ കൊടുക്കേണ്ടി വരും “
ഞാൻ അവളോടായി പറഞ്ഞു..
“മ്മ്…നോക്കാം “
മഞ്ജു പതിയെ പറഞ്ഞു..
“അപ്പൊ നാളെ പോണ്ടേ ?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി. ക്‌ളാസ് ലീവ് ആക്കരുത്..ആനയാണ് തേങ്ങയാണ് എന്നൊക്കെ ഉപദേശിച്ചു നടന്നവള ഇപ്പൊ നാളെ പോകണ്ട കാര്യം ആലോചിക്കാം എന്ന് പറയുന്നത് ..
“പോണോ ?”
അവൾ എന്നെ കള്ളച്ചിരിയോടെ നോക്കി..
“മിസ് പറയും പോലെ ..”
ഞാൻ പതിയെ പറഞ്ഞു..
“മിസ് അല്ല..മഞ്ജുസ് “
അവൾ തിരുത്തി..
“നമ്മള് മാത്രം ഉള്ളപ്പോ നീ എന്നെ അങ്ങനെ വിളിച്ച മതി “
മഞ്ജു എന്നോടൊപ്പം ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു. സംസാരിക്കുമ്പോൾ വായിലൂടെ പുക വരുന്നത് കണ്ട മഞ്ജു..ഹാഹ് ..ഹാഹ് ..എന്ന് വാ കൊണ്ട് കാണിച്ചു എന്റെ മുഖത്തേക്ക് പുക വിട്ടു ചിരിച്ചു എന്നെ ചേർത്തു പിടിച്ചു …
ഞങ്ങൾ കാറിൽ കയറി . പുറത്തു പോയി ആഹാരമൊക്കെ കഴിച്ചു സ്വല്പം നഗര പ്രദക്ഷിണം ഒക്കെ കഴിഞ്ഞു തിരികെ വന്നു .
യാത്ര ക്ഷീണവും തണുപ്പും കാരണം ആണ് കൂടുതൽ വിസ്തരിക്കാൻ ഒന്നും നിന്നില്ല ! റൂമിൽ എത്തിയ ഉടനെ മഞ്ജു കോട്ട് പോലും അഴിക്കാതെ ബെഡിലേക്കു വീണു..
പിന്നെ എന്റെ നേരെ കൈ നീട്ടി….ഞാൻ അവളുടെ കൈകൾക്കിടയിലേക്കു ജാക്കെറ്റ് ഊരി മാറ്റിക്കൊണ്ട് വീണു..അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ മാറിലേക്ക് എന്റെ മുഖം അണച്ച് പിടിച്ചു…
പിന്നെ അവൾ ഒരു കൈകൊണ്ട് കമ്പിളി പുതപ്പിട്ട് ഞങ്ങളെ മൂടി..
പുതപ്പിനിടയിലൂടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് പരസ്പരം ചൂട് നൽകികൊണ്ട് കിടന്നു. മഞ്ജുസിന്റെ ചുണ്ടിൽ ഞാൻ അല്പം ഉയർന്നു ചുണ്ടമർത്തി…
“കവിൻ…വേണ്ട…എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല…നാളെ നോക്കാം “
മഞ്ജു എന്റെ നെറുകയിൽ തഴുകികൊണ്ട് ഉറക്ക പിച്ചോടെ പറഞ്ഞു . അതും പറഞ്ഞു അവൾ ചെരിഞ്ഞു കിടന്നു. ഞാനവളുടെ ദേഹത്തേക്ക് കൈ എടുത്ത് ഇട്ടു എന്നിലേക്ക് അവളെ അടുപ്പിച്ചു കിടത്തി ! അവളുടെ മണവും ചൂടും അറിഞ്ഞു ഞാനെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
